Slider

പൂച്ച പുലിയാവുന്നത് കണ്ടിട്ടില്ലേ..

0
പൂച്ച പുലിയാവുന്നത് കണ്ടിട്ടില്ലേ..
പലപ്പോഴും അവയുടെ ഭാവം നമ്മെ ഭയപ്പെടുത്തും..
നമ്മുടെ നേർക്ക്‌ ചാടി വീഴാനെന്ന ഭാവത്തിൽ ഉള്ള നിപ്പു കാണുമ്പോ എന്തു രസാ..
ഇന്നും കണ്ടു ഫ്ലാറ്റിലേക്കു കയറിപ്പോവുന്ന പടികളിൽ...
കുറുകെ കിടക്കുകയാ അവൾ..
പതിവ് പോലേ അവളേം മറികടന്നു പോവാന്ന് വെച്ചപ്പോ ഒരു തരത്തിലും സമ്മതിക്കുന്നില്ല...
ഇതെന്തു പറ്റി ഇവൾക്കൊരു ഭാവമാറ്റം...
സാധാരണ കണ്ടാലും പാതി മിഴി തുറന്ന് "വായ്‌ നോക്കാതെ കേറിപ്പോടെ" എന്ന് പറയുന്ന മട്ടിൽ എന്നെ നൊക്കി പിന്നേം കണ്ണടച്ച് മയങ്ങുന്ന പെണ്ണാ..
അപ്പോഴാണാ കാഴ്ച്ച കണ്ടത്..
അവൾക്കു പിറകിൽ നാലു കുഞ്ഞു പൂച്ചകൾ..
എന്തൊരു ഭംഗിയാ കാണാൻ..
ചുമ്മാതല്ല ഇവളിന്നു
പുലിയാവുന്നെ..
അമ്മയായതിന്റെ അഹങ്കാരമാ പെണ്ണിന്..
അപ്പോഴാ എനിക്കു അനിയത്തിയെ ഓർമ്മ വന്നെ...
കല്യാണം കഴിഞ്ഞും കുട്ടിക്കളി മാറീട്ടില്ല പെണ്ണിന്റെ എന്നും പറഞ്ഞു എല്ലാരും കളിയാക്കാറുള്ളതാ...
പെട്ടെന്നൊരു നാൾ എല്ലാം
മാറി മറിഞ്ഞു..
മുഖവും ഭാവവുമെല്ലാം പക്വതയെത്തിയ സ്ത്രീയുടേതു പോലെയായി..
തോന്നുമ്പോൾ വല്ലതും വാരിത്തിന്നുന്നു വരുത്തി എഴുന്നേറ്റു പോവാറുണ്ടായിരുന്നവൾ കൃത്യ സമയത്ത് ഭക്ഷണം കഴിച്ചു തുടങ്ങി...
ഇതെങ്ങിനെ..
മാറി നിന്നു അവളേ വീക്ഷിക്കുമ്പോ..
അവളുടെ ഭാവ വിത്യാസങ്ങൾ കാണുമ്പൊ ഒക്കെ എനിക്കത്ഭുതം തോന്നിയിരുന്നു ശരിക്കും...
വെറുമൊരു പെണ്ണിൽ നിന്നു അമ്മയെന്ന മഹാൽഭുതത്തിലെക്കു നടന്നടുക്കുമ്പോ വരുത്തുന്ന മാറ്റങ്ങൾ അവൾ സ്വയം ഉണ്ടാക്കിയെടുക്കുന്നതാവുമോ..
അപ്പോഴാണ്‌ ചിന്തകളെ കീറി മുറിച്ചു കൊണ്ടു ഒരു കുഞ്ഞിന്റെ കരച്ചിൽ കാതിനെ വന്നുമ്മ വെച്ചത്..
തൊട്ടു മുന്നിലെ ഫ്ലാറ്റിൽ നിന്നാണ്..
പിറകെയൊരു സാന്ത്വന ശബ്ദവും താരാട്ട് മൂളലും..
അമ്മയാവണം...
അതൊടെ കുഞ്ഞു നിശബ്ദമായി...
ഒരമ്മക്ക് മാത്രം കഴിയുന്നത്‌...
ഒരിക്കൽ കെട്ട്യോള് കുളിക്കാനോ മറ്റൊ പോയ നേരത്തു മോനിത്‌ പോലേ കരഞ്ഞു..
ഞാനപ്പോ തന്നെ അവനെ വാരിയെടുത്തു വാവോന്നൊക്കെ പറഞ്ഞു നോക്കി..
എന്റെ വൃത്തികെട്ട ശബ്ദായത് കൊണ്ടാണോ എന്തോ അവനെന്നെയൊന്നു
തുറിച്ചു നോക്കി..
പിന്നെ ഹൈ വോളിയത്തിൽ ള്ളേ ന്നൊരൊറ്റ കരച്ചിലാരുന്നു..
അതോണ്ടും ദേഷ്യം തീരാത്ത പൊലെ ഒന്നും രണ്ടും എന്റെ ദേഹത്ത് തന്നെ നടത്തേം ചെയ്തു..
സഹികെട്ടു ഞാൻ അലറി വിളിച്ചു..
ശബ്ദം കേട്ടവൾ കുളി പാതിവഴിയിൽ അവസാനിപ്പിച്ചു ഓടിവന്നു അവനെ വാരിയെടുത്തു..
അതൊടെ അവൻ കരച്ചിലും
നിർത്തി..
"എന്നെപ്പോലെ ഇതൊക്കെ സഹിക്കേണ്ടി വരും എന്നറിഞ്ഞത് കൊണ്ടാവും ഗർഭിണിയാണ് എന്നറിഞ്ഞപ്പോ നിന്റെ കള്ളക്കാമുകൻ നിന്നെ ഇട്ടേച്ചു പോയത്..."
എന്നും പറഞ്ഞു കൊണ്ടു ഞാൻ പൂച്ചപ്പെണ്ണിനെ ഒന്ന് പാളി നോക്കി..
പറഞ്ഞത് മനസ്സിലായിട്ടോ എന്തോ അവൾ തന്റെ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു ദയനീയമായെന്നെ നോക്കുന്നതു പോലേ തോന്നി..
നെരത്തെ കണ്ട രൗദ്ര ഭാവം നിസ്സഹായതയിലേക്ക് വഴിമാറി..
ഒരുപക്ഷെ ഒരു നിമിഷത്തേക്കെങ്കിലും തന്നെ ഉപേക്ഷിച്ചു പോയവനെ ഓർത്ത്‌ നൊമ്പരപ്പെട്ടതാവാം ആ മനസ്സു..
അവളേ മറികടന്നു മുകളിലേക്ക് നടക്കുമ്പോ ഞാനോന്നൂടെ തിരിഞ്ഞു നോക്കി..
ചൂടിനേം തണുപ്പിനേം വകവെക്കാതെ നഷ്ടപ്പെട്ടതിനെ ഓർത്തു കണ്ണീരൊഴുക്കാതെ സ്വന്തം ഊണും ഉറക്കവും മക്കൾക്ക്‌ വേണ്ടി ത്യജിക്കുന്ന പെണ്ണെ
നമിക്കുന്നു നിന്നെ.

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo