ആദ്യരാത്രിയിലെ പ്രസവം
********************
പരിചയപ്പെടാൻ വന്നവരോട് ചിരിച്ചും വിശേഷങ്ങൾ പങ്കുവെച്ചും പുഞ്ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തും വൈകുന്നേരമായപ്പോഴേക്കും എന്റെ രണ്ടു കവിളും വേദനിക്കാൻ തുടങ്ങിയിരുന്നു. ഇന്നെന്റെ കല്യാണമായിരുന്നു. വരൻ രതീഷ്. ബാങ്കുദ്യോഗസ്ഥൻ, റിട്ടയേർഡ് അധ്യാപിക യുടെ ഏകമകൻ. അച്ഛൻ നേരത്തേ മരിച്ചു പോയി.
രതീഷേട്ടന്റെ വീട്ടിൽ റിസപ്ഷന്റെ ബഹളം തീരുമ്പോൾ രാത്രി ഏകദേശം 8 മണി കഴിഞ്ഞിരുന്നു. പിന്നെ വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണുണ്ടായിരുന്നത്. കുറച്ച് നേരം എല്ലാവരും വിശേഷങ്ങൾ പറഞ്ഞ് ഒന്നിച്ചിരുന്നു. ഞാൻ മേല് കഴുകി വന്നപ്പോഴേക്കും എല്ലാവരും ഊണ് കഴിക്കാൻ റെഡിയായിരിപ്പുണ്ട്. എനിക്കൊട്ടും വിശപ്പ് തോന്നിയില്ല. പുതിയ വീട്ടിലേക്ക് വന്നു കയറിയതിന്റെ അമ്പരപ്പ് വേറെയും. എങ്കിലും എല്ലാവരും എന്നോട് സ്നേഹത്തോടെ പെരുമാറുന്നത് കണ്ടപ്പോൾ അല്പം ആശ്വാസം തോന്നി.
രണ്ട് ദിവസത്തെ ഉറക്കക്ഷീണമുണ്ടെന്നും പറഞ്ഞ് ബന്ധുക്കളെല്ലാം ഓരോ റൂമിലേക്ക് മടങ്ങി. അവസാനം ഏട്ടന്റെ അമ്മ ഒരു ഗ്ലാസ് പാലും തന്ന് എന്നെ മണിയറയിലേക്ക് അയച്ചു. ഒരു പാട് പ്രതീക്ഷകളോടും അതിലേറെ നെഞ്ചിടിപ്പോടും കൂടി ഞാൻ മണിയറ യിലേക്ക് പ്രവേശിച്ചു. എന്നെ പ്രതീക്ഷിച്ചെന്നപോലെ കട്ടിലിൽ രതീഷേട്ടൻ ഇരിപ്പുണ്ട്. എന്നെ കണ്ടപാടെ വെപ്രാളപ്പെട്ട് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്ന്, കുറച്ചു നേരം എന്നെത്തന്നെ നോക്കി നിന്ന്, വേഗം പോയി കതക് കുറ്റിയിട്ട് മിണ്ടാതെ കട്ടിലിൽ വന്നിരുന്നു. എന്നെക്കാളും വെപ്രാളപ്പെട്ടാണല്ലോ ഏട്ടനിരിക്കുന്നതെന്നോർത്തപ്പോൾ എനിക്കു ചിരി വന്നു. ഞാൻ പാൽഗ്ലാസ് ഏട്ടന്റെ നേർക്ക് നീട്ടി. ആ കയ്യിൽ പിടിച്ച് എന്നെ കട്ടിലിൽ ഇരുത്തിയപ്പോൾ അല്പം പാൽ തൂവി ബെഡ്ഷീറ്റ് നനഞ്ഞു.
'സാരമില്ല' എന്ന് നോട്ടം കൊണ്ട് എന്നെ സമാധാനിപ്പിച്ച് പാൽഗ്ലാസ് വാങ്ങി കുടിച്ചെന്ന് വരുത്തി ബാക്കി എനിക്കു തന്നു, ഒഴിഞ്ഞ ഗ്ലാസ് വാങ്ങി മേശപ്പുറത്തേക്ക് വച്ചു.
ഇനിയെന്താവും അടുത്ത ഘട്ടം എന്ന ചിന്തയിൽ നിന്നെന്നെയുണർത്തി രതീഷേട്ടന്റേ ചോദ്യമെത്തി.
'മോൾക്ക് ക്ഷീണമുണ്ടോ?'
മ്ഹും..... ഇല്ല, ഞാൻ.
ഒരാലിംഗനവും കവിളിലൊരുമ്മയും സ്വീകരിക്കാൻ എന്റെ മനസ്സിനെ ഞാനൊരുക്കി നിർത്തി.( സിനിമയിലൊക്കെ കണ്ട് പരിചയമുണ്ട്) അത് വൈകുന്നതെന്തെന്നറിയാൻ ഞാൻ രതീഷേട്ടനെ നോക്കി. കല്യാണ സമയത്തും റിസപ്ഷൻ സമയത്തും കണ്ട ഉൻമേഷവാനായ രതീഷേട്ടനല്ല എന്റെ മുന്നിലിരിക്കുന്നത്, വിവാഹ നിശ്ചയത്തിന് ശേഷമുള്ള രണ്ട് മാസം കൊണ്ട് ഫോൺ വിളികളിലൂടെ പരസ്പരം മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു .എന്നിട്ടും ഇപ്പോഴത്തെ മുഖ ഭാവം എന്താണെന്ന് ഊഹിക്കാനേ കഴിയുന്നില്ല.
'മോളൂ, ഞാനിപ്പം വരാം " എന്നു പറഞ്ഞ് മേശമേലിരുന്ന എമർജൻസി ലാമ്പുമായി രതീഷേട്ടൻ മുറിക്കു പുറത്തേക്കിറങ്ങാനൊരുങ്ങി.
'എന്താ ഏട്ടാ! എന്തുണ്ടായി' വിറയാർന്ന സ്വരത്തിൽ ഞാൻ ചോദിച്ചു.
ഒന്നൂല്ല... അവിടിരുന്നോ... ഇപ്പം വരാം... തിടുക്കത്തിൽ എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് ഏട്ടൻ പോയി. പതുക്കെ ഞാനും മുറിക്കു പുറത്തിറങ്ങി. മറ്റുമുറികളിലൊന്നും വെളിച്ചമില്ല. ഇത്ര വേഗം എല്ലാവരും ഉറങ്ങിയോ !!
കത്തിച്ച എമർജൻസി ലാമ്പുമായി മുറ്റത്ത് ഒരു മൂലയിൽ സ്ഥാപിച്ച പട്ടിക്കൂടിനരികിൽ നിൽക്കുകയാണ് രതീഷേട്ടൻ.
'ഈ നേരത്ത് ഇവിടെന്തെടുക്കുകയാ?"എന്റെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി.
ചൂണ്ടുവിരൽ ചുണ്ടിൽചേർത്ത് വച്ച് ശബ്ദമുണ്ടാക്കരുതെന്ന ആംഗ്യത്തോടെ എന്റെ നേർക്ക് കുനിഞ്ഞ് രതീഷേട്ടൻ പതുക്കെപ്പറഞ്ഞു.
' ജൂലിയ്ക്കെന്തോ വയ്യായ്കയുണ്ട്. ഞരങ്ങുന്നത് കണ്ടില്ലേ!'
ജൂലി രതീഷേട്ടന്റെ പെറ്റ് ഡോഗാണ്. വെളുത്ത പഞ്ഞിക്കെട്ടു പോലെയുള്ള ഒരു പോമറേനിയൻ പട്ടി. ജൂലി ഗർഭിണിയാണെന്നും പ്രസവം അടുക്കാറായെന്നും മറ്റും ഫോൺ വിളികൾക്കിടയിൽ എനിക്കു കിട്ടിയ അറിവുകളാണ്.
' പ്രസവം ആണെങ്കിൽ നമുക്ക് അമ്മയെ സഹായത്തിന് വിളിച്ചാലോ? എന്ന് ഞാൻ .
വേണ്ട ആരേയും ബുദ്ധിമുട്ടിക്കേണ്ട. മാത്രമല്ല ഈ സമയത്ത് ജൂലി മറ്റാരേയും അടുപ്പിക്കില്ല ,ജൂലിയുടെ ആദ്യത്തെ പ്രസവവും ഞാൻ തന്നെയാണ് കൈകാര്യം ചെയ്തത്.
ഇത് പറയുമ്പോൾ രതീഷേട്ടന്റെ മുഖത്ത് നല്ല ആത്മവിശ്വാസം കാണാമായിരുന്നു.
'മോള് പോയിക്കിടന്നോ. ഞാൻ ഇത് കഴിഞ്ഞ് വരാം 'എന്നെ നിർബന്ധിച്ച് തിരിച്ചയച്ചു.
ഞാനിതുവരെ ഒരു പ്രസവം നേരിൽ കണ്ടിട്ടില്ല. രതീഷേട്ടൻ പ്രസവമെടുക്കുന്നത് എങ്ങിനെയായിരിക്കും, ഇവ്വിധ ചിന്തകളിൽ മുഴുകി ഞാനെപ്പോഴോ ഉറങ്ങിപ്പോയി. കതക് കുറ്റിയിടുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്.രതിഷേട്ടനാണ്.
'മോളൂ, സുഖപ്രസവമാണ്, അഞ്ച് കഞ്ഞുങ്ങളുണ്ട്. എല്ലാം ജൂലിയെപ്പോലെത്തന്നെ ,എല്ലാം കഴിഞ്ഞ് കൂട് കഴുകി വൃത്തിയാക്കിയിട്ടാണ് ഞാൻ വരുന്നത്. ഇനി ഞാനൊന്ന് കുളിക്കട്ടെ "
ഇപ്പോൾ രതീഷേട്ടൻ പഴയത് പോലെ പ്രസരിപ്പുള്ള ആളായിരിക്കുന്നു. ജൂലിയുടെ കുഞ്ഞുങ്ങളെ കാണാൻ എനിക്കും ധൃതിയായി.
എനിക്കു സന്തോഷമായി. ഈ സ്നേഹവും കരുതലും ഇനി മുതൽ എനിക്കും കിട്ടുമല്ലോ. ഏട്ടൻ കുളി കഴിഞ്ഞ് വരട്ടെ. ചുളിഞ്ഞ ബെഡ്ഷീറ്റ് നേരെയാക്കി, എന്റെ ആദ്യരാത്രി തുടങ്ങുന്നതിനായി ഞാൻ കാത്തിരുന്നു. ബാത്ത് റൂമിലെ ഷവറിൽ നിന്ന് വെള്ളം വീഴുന്ന ഒച്ചയോടൊപ്പം മുറിയിലെ ഘടികാരം അഞ്ചടിച്ചു.രാവിലെ കുളി കഴിഞ്ഞ് മാത്രമേ അടുക്കളയിൽ കയറാവൂ എന്ന് എന്റെ അമ്മ പ്രത്യേകം പഠിപ്പിച്ചാണ് വിട്ടിരിക്കുന്നത്. ഞാനും കുളിച്ചേക്കാം. അമ്മയ്ക്ക് കൊടുത്ത വാക്കു മാറ്റേണ്ട. മാറാനുള്ള ഡ്രസ്സുമെടുത്ത് പുറത്തെ ബാത്ത് റൂമിലേക്ക് ഞാനും......

രചന: ശ്രീജ.പള്ളിക്കര

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക