Slider

പറയാനുള്ളത്

0
പറയാനുള്ളത്.
കുറേയായി പറയണമെന്നു കരുതിയ
ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ്.
ഈയിടെ നല്ല കഥകളുമായി ചിലർ വരുന്നു. 
ചില മെൻഷനുകളും.
അവർ നന്നായി കഥ പറയാൻ കഴിവുള്ള ആളുകൾ തന്നെയാണ്
ഈ ഗ്രൂപ്പിലുള്ള ആരുടെയെങ്കിലും posti ന് അവർ കമൻ്റ് ചെയ്തിട്ടുണ്ടോ?
അഥവാ ചിലതുണ്ടെങ്കിൽ തന്നെ അപൂർവ്വം അല്ലേ ?
ഇത്തരം സൃഷ്ടികർത്താക്കൾ എന്തുകൊണ്ടാണ് ഇങ്ങിനെ പെരുമാറുന്നത് ?.
Give & Take സംവിധാനമാണ് ഗ്രൂപ്പിൽ സാധാരണയായി കണ്ടുവരുന്നത്
ഇതിൽ നിന്നും വ്യത്യസ്ഥമായി അവരുടെ രചനകൾ വായിക്കപ്പെടുന്നത് എന്തുകൊണ്ട് .?
വായിച്ചു കമൻ്റ് ചെയ്യുന്നവരെ അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്,
കഥാകൃത്തുക്കളെക്കാളും ഇത്തരം സന്ദർഭത്തിൽ വായനക്കാർ അഭിനന്ദിക്കപ്പെടേണ്ടി വരുന്നു.
അവരുടെ കമൻ്റുകളിൽ പുളകിതരാവുന്ന സൃഷ്ടാവിന് അത് തിരിച്ചു കൊടുക്കാനും ബാദ്ധ്യതയുണ്ട്.
കാരണം അവർ നല്ല രചനകളെ മുഖം നോക്കാതെ പ്രോൽസാഹിപ്പിക്കുന്നു
എന്ന് തന്നെയാണ് അത് കാണിക്കുന്നത് നല്ലെഴുത്തു ഗ്രൂപ്പിൻ്റെ നല്ല പ്രത്യേകത.
ഇവിടെ എഴുതുന്നത് എൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.
ഞാനിവിടെ പരാമർശിച്ചവർ അതിന് അർഹരായതു കൊണ്ട് മാത്രമാണ്.
കുറച്ചായി ചില നന്നായി എഴുതുന്നവരേ ചിലർ ബോധപൂർവ്വം അകറ്റി നിറുത്തുന്നതായും കാണുന്നു.
ചിലപ്പോൾ അത് കൂട്ടം തന്നെയാകാറുണ്ട്.
ആ പ്രവണത ഒട്ടും ശരിയല്ല എല്ലാവരും ഒന്നാണ് എന്നു ചിന്തിക്കണം.
കഴിവുള്ളവർ ആദരിക്കപ്പെടുക തന്നെ ചെയ്യണം.
സർഗ്ഗ ശക്തിയെ മറച്ചു പിടിക്കാൻ ഒരു ഇരുമ്പു മറക്കുമാവില്ല.
സുഷിരങ്ങൾ തനിയേ സൃഷ്ടിക്കപ്പെടും.
മെൻഷൻ ചെയ്യാതെ മിക്കവാറും രചനകളിലേക്ക് എത്താൻ കഴിയില്ല
എന്നത് സത്യം തന്നെയാണ്.
അതേസമയം സ്വന്തം രചനകളിൽ മറ്റുള്ളവരേ മെൻഷൻ ചെയ്യാൻ ഇഷ്ടമില്ലാത്തവരും നിരവധിയുണ്ട്.
അപ്പോൾ അത് നല്ല രചനയാണെങ്കിൽ അവ നമ്മുടെ സുഹൃത്തുക്കളുടെ ശ്രദ്ധയിൽ പെടുത്തേണ്ടതു തന്നെയാണ്.
ധൈര്യത്തോടെ mention ചെയ്ത്
നിങ്ങളുടെ സുഹൃത്തിനെ അറിയിക്കു. അതൊരു മോശം കാര്യമല്ല.
അഭിമാനക്കുറവ് വിചാരിക്കരുത്.
കഴിഞ്ഞ ചില മാസങ്ങൾ
ഈ ഗ്രൂപ്പിൽ ഈടുറ്റ സൃഷ്ടികളുടെ നാളുകളായിരുന്നു.
ഈ മാസത്തിൻ്റെ തുടക്കവും അങ്ങിനെ തന്നെ ശോഭനീയമായ ഭാവി സാന്തോഷം പകരുന്നു.
ഇവിടെ കഴിവുള്ള പലരും സജീവ സാനിദ്ധ്യമുറപ്പിക്കാൻ വേണ്ടി
പോസ്റ്റു ചെയ്യാതെ
കുറച്ച് കൂടി ഗൗരവത്തോടെ സമീപിച്ചാൽ
സ്വന്തം ജീവിതത്തിനു തന്നെ നാഴികക്കല്ലാവുന്ന രചനകൾ സൃഷ്ടിക്കാനവർക്കു കഴിയും. അർത്ഥശൂന്യമായ Postകൾക്ക് ലൈക്കുകൾ കൂടുതലാവും.
ഒരു മാത്ര ഒഴിഞ്ഞിരുന്ന് ഒന്നാലോചിച്ചു നോക്കണം ഞാൻ ആ post കൊണ്ട്
എന്താണ് നേടിയത് എന്ന്.
രണ്ടു ദിവസം കഴിഞ്ഞു വായിച്ചാൽ
എഴുതിയ ആളുടെ തന്നെ
മുഖത്തു നോക്കി
കൊഞ്ഞനം കുത്താൻ
fb യിൽ
ഇങ്ങിനെ മലർന്നു കിടക്കുമത്.
ബാബു തുയ്യം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo