അസ്തമയ സൂര്യൻ പാടത്തിനപ്പുറമുള്ള കുന്നിന്ചെരുവിലേക്ക് ചാഞ്ഞിറങ്ങുന്ന നേരത്ത് കുളിക്കടവിനടുത്തുള്ള കുറ്റിക്കാട്ടിൽ മറഞ്ഞിരുന്നു തങ്കമണിച്ചേച്ചിയുടെ കുളിസീൻ ആസ്വദിച്ചുകൊണ്ടിരുന്ന എന്നെ കയ്യോടെ പൊക്കിയ നാരായണിചേച്ചിയാണാദ്യം എന്നോടത് പറഞ്ഞതു..
"നിന്റമ്മക്കുള്ളതേ അവൾക്കുമുള്ളൂന്നു.."
തുണിക്കടയിൽ ജോലിക്കു നിൽക്കെ സ്ത്രീകളുടെ ഡ്രസ്സിങ് റൂമിൽ ഒളിക്യാമറ വെച്ചത് കയ്യോടെ പിടികൂടിയപ്പോൾ കൂടിനിന്നവരിലാരോ പറഞ്ഞു..
"നിന്റമ്മക്കുള്ളതെ ഇവർക്കുമുള്ളൂന്നു.."
മുറ്റമടിക്കുന്ന ഹാജറാത്താനെ ചൂഴ്ന്നു നോക്കിയപ്പോ അവരും പറഞ്ഞതു ഇതു തന്നെയാരുന്നു..
"നിന്റമ്മക്കുള്ളതെ എനിക്കുമുള്ളൂന്നു.."
കാര്യങ്ങളിത്രത്തോളം എത്തിയ സ്ഥിതിക്ക് എന്നെപിടിച്ചു പെണ്ണുകെട്ടിച്ചാൽ നന്നാവുമെന്നു ആരൊക്കെയൊ അച്ഛനോടുപദേശിക്കാൻ തുടങ്ങി..
അങ്ങനെ തകൃതിയായി കല്യാണം നടന്നു..
ഒന്നുരണ്ടു ദിവസം കഴിഞ്ഞിട്ടും എന്റെഭാഗത്തൂന്നു അനക്കമൊന്നും കാണാത്തോണ്ടാവണം അവൾ ചോദിച്ചു..
"നിങ്ങൾക്ക് വല്ല കുഴപ്പൊമുണ്ടാ.."?
"എന്തെ എങ്ങിനെ ചോദിക്കാൻ.."
"ഒന്നൂല്യ രണ്ടീസായിട്ടും തൊടലും പിടിക്കലുമൊന്നും ഇല്ലാഞ്ഞിട്ടു ചോദിച്ചതാ.."
നിസ്സംഗതയോടെ ഞാനവളോടു പറഞ്ഞു..
"ഓഹ് എന്നാത്തിനാ...
എന്റമ്മക്കുള്ളതല്ലേ നിനക്കുമുള്ളൂ.."
എന്റമ്മക്കുള്ളതല്ലേ നിനക്കുമുള്ളൂ.."
Rayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക