കൊതിച്ചത് കിട്ടിയില്ല
വിധിച്ചത് അനുഭവിക്കാനുള്ള യോഗവും ഉണ്ടായില്ല...
വിധിച്ചത് അനുഭവിക്കാനുള്ള യോഗവും ഉണ്ടായില്ല...
ആറു വര്‍ഷം നീണ്ടു നിന്ന പ്രണയത്തെ വീട്ടുകാരുടെ ആത്മഹത്യാ ഭീഷണിക്കു മുമ്പില്‍ അടിയറവ് വെച്ച മഹാപാപിയാണ് ഞാന്‍...
വീട്ടില്‍ കല്യാണാലോചനകള്‍ ഒന്നിനു പുറകെ ഒന്നായി വന്നോണ്ടിരിക്കുന്ന സമയത്താണ് എന്റെ ആഗ്രഹം ഞാന്‍ വീട്ടില്‍ പറഞ്ഞത്...
അവനെയല്ലാതെ വേറെ ഒരാള്‍ക്ക് കഴുത്തു നീട്ടിക്കൊടുക്കാന്‍ എന്നെ കിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ എന്റെ സമ്മതം പോലുമില്ലാതെ അച്ഛനും വല്യച്ഛനും ഏട്ടന്‍മാരും കൂടി എന്റെ കല്യാണം ഉറപ്പിച്ചത്...
ഇത്രയും കാലം ഒരുമിച്ചൊരു ജീവിതവും സ്വപ്നം കണ്ട് ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും കൊടുത്തിട്ട് അവസാനം ഞാന്‍ തന്നെ അവനെ ചതിക്കുകയാണല്ലോ എന്നര്‍ത്തപ്പോള്‍ രണ്ടാമതൊന്നാലോചിക്കാന്‍ നില്‍ക്കാതെ അത്യാവശ്യം വേണ്ട ഡ്രസ്സുകളെല്ലാം ബാഗിലാക്കി അവനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചുറപ്പിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയത്...
എല്ലാവരുടേയും അനുവാദത്തോടെ ഒന്നിച്ചൊരു ജീവിതം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതോടെ ഒരു ഒളിച്ചോട്ടം ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നത്...
ഞാന്‍ വീടുവിട്ടിറങ്ങിയതറിഞ്ഞ വിഷമത്തില്‍ അച്ഛന്‍ ആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയിലാണെന്നുള്ള ന്യൂസാണ് ഞങ്ങളുടെ എല്ലാ പ്ലാനിങ്ങും തച്ചുടച്ചത്....
''അച്ഛനെടുത്ത തീരുമാനങ്ങളെ എതിര്‍ത്ത് എന്റെ മോള് സ്വന്തം ഇഷ്ട പ്രകാരം ജീവിക്കാനാണേല്‍ ഈ അച്ഛന്‍ ജീവിച്ചിരിക്കില്ലെന്ന്'' ആശുപത്രി കിടക്കയില്‍ വെച്ച് അച്ഛന്‍ കരഞ്ഞ് പറഞ്ഞപ്പോള്‍ എന്റെ പ്രണയത്തെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞതാണ് ഞാന്‍...
ഒരു യാത്ര പോലും പറയാതെ അന്ന് പാതി വഴിയില്‍ അവനെ തനിച്ചാക്കിപ്പോന്നതിന്റെ പത്താം നാള്‍ മറ്റൊരാളുടെ ഭാര്യ ആയ വഞ്ചകിയാണ് ഞാന്‍....
മനസ്സുകൊണ്ട് എന്റെ ഭര്‍ത്തായി ഞാന്‍ കണ്ടിരുന്നതും സ്നേഹിച്ചതും അവനെ മാത്രമായിരുന്നു...
എന്നിട്ടും മറ്റൊരൊളുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കേണ്ടി വന്നപ്പോള്‍ മനസ്സൊന്ന് പതറി...
എന്നിട്ടും മറ്റൊരൊളുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കേണ്ടി വന്നപ്പോള്‍ മനസ്സൊന്ന് പതറി...
വെറും ഇരുപത്തഞ്ച് ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിനൊടുവില്‍ വിധവയാവേണ്ടി വന്ന ശാപം കിട്ടിയ ജന്മം കൂടിയാണ് എന്റേത്...
മരിക്കുമ്പോള്‍ എന്റെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവനും കൂടി സമ്മാനിച്ചാണ് അദ്ദേഹം പോയത്...
പിന്നീടുള്ള ദിവസങ്ങളില്‍ മരവിച്ച ശരീരവുമായി അടച്ചിട്ട മുറിയില്‍ സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരന്തങ്ങളോര്‍ത്ത് ജീവിതം കഴിച്ചു കൂട്ടി...
ഒടുവില്‍ ഞാനറിഞ്ഞു ആ സത്യം...
എച്ച്.ഐ.വി പോസിറ്റിവാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന്...
എച്ച്.ഐ.വി പോസിറ്റിവാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന്...
ടെസ്റ്റുകള്‍ക്കൊടുവില്‍ ഞാനും എയ്ഡ്സ് എന്ന മാറാരോഗത്തിന്നടിമയാണെന്ന് തെളിഞ്ഞു...
ജനിക്കാന്‍ പോവുന്ന കുഞ്ഞിന്റെ സുരക്ഷക്കു വേണ്ടി ആശുപത്രിയില്‍ മാസങ്ങളോളം കഴിച്ചു കൂട്ടേണ്ടി വന്നപ്പോഴും ആരോടും പരാതിയോ പരിഭവമോ തോന്നിയില്ല....
ഒറ്റപ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കമായ ആ കുഞ്ഞു ജീവനെ ഒരാപത്തും കൂടാതെ എനിക്ക് തരണേ എന്ന്...
മകളുടെ ദുരവസ്ഥയോര്‍ത്ത് മനസ്സ് വേദനിച്ചു കഴിയുന്ന അച്ഛനുമമ്മക്കും കൂടപ്പിറപ്പിനെ ഈ അവസ്ഥയില്‍ കാണേണ്ടിവന്ന ഏട്ടന്‍മാര്‍ക്കും വാശിപ്പുറത്ത് ചെയ്ത് പോയതെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ....
ആര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ...
ഇന്ന് ഞാനൊരമ്മയാണ്...
എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു...
അവളും എച്ച്.ഐ.വി പോസറ്റീവാണ്...
എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു...
അവളും എച്ച്.ഐ.വി പോസറ്റീവാണ്...
ചെയ്യാത്ത തെറ്റിന്റെ പേരില്‍ സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെട്ടു പോയ എന്റെ മോളും ഈ ലോകത്തെ വെറുത്തു തുടങ്ങിയിരിക്കുന്നു...
സമൂഹം അറപ്പോടെയും വെറുപ്പോടെയും പേടിയോടെയും മാത്രം നോക്കിക്കാണുമ്പോള്‍ ചില സമയങ്ങളില്‍ ജീവിതം അവസാനിപ്പിച്ചാലോ എന്നു വരെ തോന്നിപ്പോവും...
അപ്പോഴും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ് ഒരു തെറ്റും ചെയ്യാത്ത എന്റെ പൊന്നുമോള്...
ജീവിതത്തില്‍ ആഗ്രഹിച്ചതൊന്നും നേടാന്‍ കഴിഞ്ഞില്ല...
നേടിയതൊന്നും അനുഭവിക്കാനും കഴിഞ്ഞില്ല...
നേടിയതൊന്നും അനുഭവിക്കാനും കഴിഞ്ഞില്ല...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക