Slider

വിവാഹം കഴിക്കുന്നെകിൽ ഒരു പ്രവാസിയെ ഭർത്താവായി കിട്ടണം

0

 വിവാഹം കഴിക്കുന്നെകിൽ ഒരു പ്രവാസിയെ ഭർത്താവായി കിട്ടണം. നാട് മുഴുവൻ പെണ്ണുകണ്ടു മടുത്തു നടന്ന ഒരു പ്രവാസിയെ. വീട്ടുകാർക്കും കുടുബത്തിനും വേണ്ടി പ്രവാസിയാവേണ്ടിവന്ന ഒരാളെ. അവന്റെ കയ്യെ പിടിച്ചു ആ ജീവിതത്തിലേക്കു ചെല്ലണം. വിവാഹനാളിൽ എന്ടെ കഴുത്തിൽ താലികെട്ടുബോൾ ആ മുഖത്തെ സന്തോഷം കണ്ടു പ്രാര്ഥിക്കണമെനിക്ക് മരണം കൊണ്ട് പോലും എന്നിൽ നിന്നും അടർത്തി കളയരുതേ എന്ന്. സദ്യയും പരിപാടികളും കഴിഞ്ഞു എന്നെ യാത്രയാകുന്ന ബന്ധുക്കളുടെയും എന്റെയും കരചിലിൽ സമാധാനിപ്പിക്കുന്ന എട്ടനെ കാണണമെനിക്ക്. എട്ടന്ടെ കയ് പിടിച്ചു ആ വീട്ടിൽ ചെന്നുകറയുബോൾ ആ മുഖത്തെ സന്തോഷവും അഭിമാനവും കണ്ടു അഭിമാനം കൊള്ളണമെനിക്കു . അമ്മയുടെ കയ്യിൽ നിന്നും വിളക്കു വാങ്ങി വലതുകാൽ വെച്ച് അകത്തുകയറണം. ആ വീടിനെയും എന്റെ വീടായും അമ്മയേയും അച്ഛനെയും എന്റെ അച്ഛനും അമ്മയും ആയി സ്നേഹിക്കാൻ പറയുന്ന ആ മകനെ കാണണമെനിക്ക്. അങ്ങനെ പ്രവാസിയുടെ ഭാര്യയാവണമെനിക്ക്. എട്ടന്ടെ എല്ലാം എല്ലാമായി അവന്റേതു മാത്രമായി നല്ലപാതിയായി മാറണമെനിക്ക്. അവനെ പ്രണയം കൊണ്ട് ഹാരം ചാർത്തണമെനിക്ക് . തിരിച്ചു പോവാനുള്ള ഫോൺകാൾ വരുബോൾ ദുഃഖം കൊണ്ട് മുഖം വാടി, എന്നെ നോക്കി പുഞ്ചിരികുന്ന ആ കണ്ണുകളിൽ നോക്കി കണ്ണുനിറക്കുന്ന ഭാര്യയാവണം . പോവാനുള്ള ദിവസമടുക്കുബോൾ ആ നെഞ്ചിൽ തലചായ്ച്ചു കിടന്നു കണ്ണീർ പുഴയാവണം എനിക്കു. പോകുന്നദിവസം പെട്ടിയിൽ എല്ലാം അടുക്കിപെറുക്കി വെക്കുന്ന നല്ല ഭാര്യയാവണം. കുളിച്ചുവരുന്ന എട്ടന് ധരിക്കാൻ ഷർട്ടും പാന്റും തേച്ചു മിനുക്കി വെക്കണം. ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് കണ്ണുനിറക്കുന്ന എന്നെ "ഞാൻ വേഗം വരില്ലെടാ എട്ടന്ടെ മോളു കരയരുത് "എന്ന് ആശ്വസിപ്പിക്കുബോൾ ആ നെഞ്ചിൽ ചാഞ്ഞുകിടന്നു നിശബ്തമായി കര യണമെനിക്ക്. പോവാൻ നേരം ഷൂ ലേസ് കെട്ടികൊടുത്തു കണ്ണുനീർതുളികൾകൊണ്ട് ആ പാദം നനയിക്കണമെനിക്ക്. ഒടുവിൽ നെറ്റിയിൽ ചുംബനം നൽകി ഹൃദയം കല്ലാക്കി യാത്രപറഞ്ഞു പോകുന്ന എട്ടനെ നോക്കി എന്റെ കണ്ണുകൾ നിറയണം. പിന്നെ അവിടെയെത്തിയുള്ള ഫോൺ വിളികൾക്കായി കാതോർത്തിരിക്കണം. കൊച്ചു കൊച്ചു പിണക്കങ്ങളും അതിൽ കുടുതൽ സ്നേഹവും കൊടുത്തു ആ മനസ്സു സ്വന്തമാക്കണം. പിന്നെ വരുന്ന അവധികാലത്ത് കൂട്ടാൻ എയർപോർട്ടിൽ പോണം. കണ്ടപാടെ ഓടിച്ചെന്നു കവിളിൽ മുത്തം കൊടുക്കണം. അച്ഛനും അമ്മക്കും എന്നോടുള്ള സ്നേഹംകണ്ടു ആ കണ്ണുകൾ നിറയണം എട്ടനെകണ്ടപാടേ ഓടിച്ചെന്നു കെട്ടിപിടിക്കണം. മക്കളെ കൊഞ്ചിക്കുന്നതുകണ്ടു കണ്ണും മനസ്സും നിറയണം. ഓരോ തിരിച്ചുപോകിലും ഇനി പോവാതിരുന്നുകുടെ എന്ന് ചോദിച്ചു കണ്ണുനിറയണം. ജീവിതഭാരത്തെപ്പറ്റി പറഞ്ഞു മനസിലാക്കിത്തരുന്ന എട്ടനെ ആ മനസ്സിനെ ആരാധിക്കണം. ഒടുവിൽ എല്ലാ ബാധ്യതകളും തീർത്തു സ്വന്തമായി വാർദ്ധക്യവും അസുഖകളുമായി വരുന്ന എട്ടനെ കാത്തു ഉമ്മറപ്പടിയിൽ ഇരിക്കണം. ഒടുവിൽ ഒന്നിച്ചു ഒരു യാത്ര പോണം അവസാനയാത്ര. ഒരേമണ്ണിൽ ഒന്നായി അലിഞ്ഞു ഇല്ലാതാകണം. അതെ, പ്രവാസികളുടെ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല. മരണം വരെ അവർ പ്രണയിച്ചുകൊണ്ടിരിക്കും.💖💖💖
----ജിഷാസുരേഷ്----

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo