കുളിമുറിയിൽ കാലുതെറ്റി വീണപ്പോളാണ് ത്രേസ്സ്യാമ്മച്ചിക്ക് മരണത്തെ പറ്റി ബോധമുണ്ടായത്. ആയകാലം മൊത്തം വെച്ചും വിളമ്പിയും... തറവാട്ട് മഹിമയും പറഞ്ഞുന്നു നടന്ന തന്നെ പത്രാസ് കാട്ടി കെട്ടിച്ചുവിട്ട മക്കൾ പോലും തീരിന്നു നോക്കുല എന്നത് അവർക്ക് മനസ്സിലായി. സങ്കടത്തോടെ ത്രേസ്സ്യാമ്മച്ചി ചോദിച്ചു " ചാണ്ടിച്ചാ അവർ എന്നെ കാണാൻ ഇത്രേടം വരെ വരോ എന്ന് "
" എവിടെ വരാനാ ത്രേസ്സ്യാക്കുട്ടി.. അവരെല്ലാം അങ്ങ് പുറത്തല്ലേ.. ഒരു ഫോൺ ചെയിതു ചോദിച്ചപ്പോൾ തന്നെ അവരുടെ കടമ കഴിഞ്ഞു "
കാലിലെ നീര് വക വയ്യിക്കാതെ ത്രേസ്സ്യാമ്മച്ചി ഞൊണ്ടി ഞൊണ്ടി ഉമ്മറത്തേക്ക് പോയി. ഒരു പളുങ്ക് പാത്രം പോലെ വൃത്തിയാക്കി ഇട്ട പറമ്പ് ഇപ്പൊ ഒരു പ്രേതാലയം പോലെ കിടക്കുന്നു. മേരികുഞ്ഞിനെ എവിടെപ്പോയി പുറംപണിക്കു നിർത്തിയേകുന്ന പെണ്ണാ.. അടുക്കളയിൽ ആയിരിക്കും. ത്രേസ്സ്യാമ്മച്ചി ഒന്ന് തീർന്നപ്പോൾ ഒരു ശബ്‌ദം
" അമ്മ വല്ലതും തായേ "
തിരിന്നു നോക്കിയപ്പോൾ ഒരു അമ്മേം കുഞ്ഞും.. രണ്ടുപേരുടെയും മുഖത്തേക് ത്രേസ്സ്യാമ്മച്ചി മാറി മാറി നോക്കി. മുഖത്തെ ക്ഷീണവും തളർച്ചയും കണ്ടിട്ട് രണ്ട് മൂന്ന് ദിവസായി ഉണ്ടിട്ടു എന്ന് അമ്മച്ചിക്ക് തോന്നി.
കുടയുണ്ടായിരുന്ന കുട്ടിയുടെ മുഖം വല്ലാതെ അഴുക്കു പിടിച്ചതായിരുന്നു. എങ്കിലും അവന്റെ കണ്ണുകളിൽ ബാല്യത്തിന്റെ എല്ലാ നിഷ്കളങ്കതയും പ്രകാശിക്കുന്നുണ്ടായിരുന്നു.
തന്നെ കാണാനോ അന്വേഷിക്കാനോ ആ പടികടന്നു ആരും വരാനില്ല എന്ന് അവർക്ക് അറിയാം.. അതുകൊണ്ട് തന്നെ ഈ അമ്മയേം മോനേം കണ്ടപ്പോൾ അവർ അതിയായി സന്തോഷിച്ചു.
ആ കുഞ്ഞേന്റെ മുഖം ഒരു തുണി കൊണ്ട് ത്രേസ്സ്യാമ്മച്ചി തുടച്ചു..
മടിയിൽ ഇരുത്തി ചോറു കൊടുത്തു. ആ രണ്ടു വയറു നിറയുന്നതിനോട് ഒപ്പം ത്രേസ്സ്യാമ്മച്ചിയുടെ മനസ്സും നിറഞ്ഞു.
"ജോർജ് കുട്ടിയുടെ മോന്റെ പ്രായം കാണും ആ ചെക്കന്. അവന്റെ മോനെ നമ്മൾ ഒരു ഫോട്ടോയിലുടെ മാത്രല്ലേ കണ്ടിട്ടുള്ളു. അവനെ ചോറുകൊടുത്തപ്പോൾ നമ്മടെ പേരകുട്ടിക്ക് കൊടുത്തപോലെയാ ഇച്ചായ എനിക്ക് തോന്നിയെ. അവരുടെ എങ്ങും പോകണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.. ആ രണ്ടു വയറു നിറയാനുള്ള അരി കൂടി നമ്മടെ അടുപ്പിൽ വേക്കും".
ചാണ്ടിച്ചായന് പറയാൻ വാക്കുകളില്ലായിരുന്നു.. തന്റെ ത്രേസ്സ്യാക്കുട്ടിയുടെ സന്തോഷത്തിന്നപ്പുറം അയാൾക് ഒരു ലോകമുണ്ടായിരുന്നില്ല.

വളരെ നാളുകൾക്കു ശേഷം ത്രേസ്സ്യാമ്മച്ചി നന്നായി പ്രാർത്ഥിച്ചു.. ബൈബിൾ തുറന്നവർ ഇങ്ങനെ വായിച്ചു
"എനിയ്ക്കു വിശന്നു, നിങ്ങള്‍ എനിയ്ക്കു ഭക്ഷിക്കുവാന്‍ തന്നു. എനിക്കു ദാഹിച്ചു. നിങ്ങള്‍ എന്നെ കുടിപ്പിച്ചു. ഞാന്‍ പരദേശിയായിരുന്നു. നിങ്ങള്‍ എന്നെ അംഗീകരിച്ചു. ഞാന്‍ നഗ്നനായിത്തീരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ വന്നു കണ്ടു; ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു"
അന്ന് രാത്രി അവർ സന്തോഷത്തോടെ ഉറങ്ങി ഈ ഭൂമിയിൽ ജീവിച്ചിട്ട് ഒരു വയറെങ്കിലും ഉട്ടാൻ തനിക്കായല്ലോ എന്നോർത്ത്.

Nimmy

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക