സൈരന്ധ്രി
************
"വാതിൽ തുറക്കുന്നതാണ്
നല്ലതു,ഇല്ലെങ്കിൽ ചവിട്ടിപ്പൊളിക്കും ഞങ്ങൾ"
************
"വാതിൽ തുറക്കുന്നതാണ്
നല്ലതു,ഇല്ലെങ്കിൽ ചവിട്ടിപ്പൊളിക്കും ഞങ്ങൾ"
പുറത്തുനിന്നും കേൾക്കുന്ന ബഹളങ്ങൾക്കിടയിൽ സ്വാമിയപ്പൂപ്പന്റെ ആക്രോശം വേറിട്ടുനിന്നു.വിറകൊള്ളുന്ന എന്റെ ദേഹം ചേർത്തണച്ചു 'അമ്മ വിങ്ങിക്കരഞ്ഞുകൊണ്ടേയിരുന്നു.
അപ്പ വാതിലിനരികിൽ തളർന്നു നിൽക്കുന്നുണ്ടായിരുന്നു.
വാതിലിൽ ആരോ ആഞ്ഞിടിച്ചു.
അപ്പ സാക്ഷ മാറ്റുന്നതും നോക്കി അമ്മയെന്നെ നെഞ്ചിലേക്കണച്ചു
ഉച്ചത്തിലുച്ചത്തിൽ കരഞ്ഞു.
അപ്പ വാതിലിനരികിൽ തളർന്നു നിൽക്കുന്നുണ്ടായിരുന്നു.
വാതിലിൽ ആരോ ആഞ്ഞിടിച്ചു.
അപ്പ സാക്ഷ മാറ്റുന്നതും നോക്കി അമ്മയെന്നെ നെഞ്ചിലേക്കണച്ചു
ഉച്ചത്തിലുച്ചത്തിൽ കരഞ്ഞു.
"കാലങ്ങളായി നിലനിന്നുപോരുന്ന നിയമങ്ങളെയാണ് നീ അപഹസിച്ചതു ശ്രീനി.ഈ തെരുവിൽ പിറക്കുന്ന കുഞ്ഞുങ്ങൾ ആണും പെണ്ണും അല്ലെങ്കിൽ അവർ ബൃഹന്ദള തെരുവിന്റെ അവകാശമാണെന്ന് നമ്മുടെ പൂർവ്വികർ എഴുതിവച്ചതു നീ മറന്നുപോയോ ?
സ്വാമിയപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയില്ലാതെ അപ്പ തലകുനിച്ചു നിശബ്ദനായി നിന്നു.
വരാന്തയിലും തെരുവിലുമായി നൂറുകണക്കിന് ഗ്രാമവാസികൾ പന്തവുമേന്തി
പാഞ്ചാലി തെരുവിനെ രാത്രി പകലാക്കി നിലകൊണ്ടു.
വരാന്തയിലും തെരുവിലുമായി നൂറുകണക്കിന് ഗ്രാമവാസികൾ പന്തവുമേന്തി
പാഞ്ചാലി തെരുവിനെ രാത്രി പകലാക്കി നിലകൊണ്ടു.
നരച്ച താടിയും കട്ടിപ്പുരികവും ഉള്ള ക്രൂരമായ തന്റെ പതിവ് മുഖഭാവത്തോടെ സ്വാമിയപ്പൂപ്പൻ ചുമലിൽ ഇട്ട ഉത്തരീയം ഒന്ന് കുടഞ്ഞു.പിന്നീട് എന്റെ നേരെ തിരിഞ്ഞു.വെറുപ്പ് നിറഞ്ഞ കണ്ണുകളോടെ ആ കൈകൾ അമ്മയുടെ മാറിൽനിന്നും എന്നെ വലിച്ചെണീപ്പിച്ചു..ഏങ്ങലടിച്ചുകൊണ്ടു അമ്മ ദുർബലമായി പ്രതിഷേധിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
"എന്റെ അമ്മുവിനെ എനിക്ക് തരൂ സ്വാമി..എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം ദൈവം തന്നതാണ് അവളെ..
അവളിങ്ങനെ ജനിച്ചത് അവളുടെ
കുറ്റമല്ലല്ലോ"
അവളിങ്ങനെ ജനിച്ചത് അവളുടെ
കുറ്റമല്ലല്ലോ"
"ശബ്ദിക്കരുത് നീ "
അമ്മയുടെ നേരെ ചൂണ്ടുവിരൽ നീട്ടി സ്വാമിയപ്പൂപ്പൻ എന്നെ പുറത്തേക്ക് വലിച്ചിഴച്ചു.
തടയാൻ ശ്രമിച്ച അപ്പയെ ഒറ്റനോട്ടത്തിൽ നിശ്ചലനാക്കിക്കളഞ്ഞു അയാൾ.
തടയാൻ ശ്രമിച്ച അപ്പയെ ഒറ്റനോട്ടത്തിൽ നിശ്ചലനാക്കിക്കളഞ്ഞു അയാൾ.
"അലക്കുകാരി പാപ്പമ്മ പറഞ്ഞതുകൊണ്ട് ഇന്നെങ്കിലും ഈ ദുശ്ശകുനം ഇവിടെനിന്നു മാറ്റാൻ കഴിഞ്ഞു എന്നാശ്വസിച്ചുകൊൾക "
അയാളുടെ ബലിഷ്ഠമായ കൈകളിൽ വെറും പത്തു വയസുകാരിയായ എന്റെ പിഞ്ചുകൈകൾ ഞെരിഞ്ഞമർന്നു.
അമ്മയെയും അപ്പയെയും ആശ്രയത്തിനായി ഞാൻ അലറിവിളിച്ചുകരഞ്ഞു.
എന്താണ് ഞാൻ ചെയ്ത കുറ്റമെന്ന് അന്നെനിക്ക് മനസിലായില്ല..
അമ്മയെയും അപ്പയെയും ആശ്രയത്തിനായി ഞാൻ അലറിവിളിച്ചുകരഞ്ഞു.
എന്താണ് ഞാൻ ചെയ്ത കുറ്റമെന്ന് അന്നെനിക്ക് മനസിലായില്ല..
കൂട്ടുകാരുടെ കൂടെ കളികഴിഞ്ഞു വരുമ്പോൾ ചെളിയിൽ വീണ ഉടുപ്പ് കഴുകിത്തന്നതു പാപ്പമ്മ ആയിരുന്നു.പാപ്പമ്മയുടെ കണ്ണുകളിലെ ഞെട്ടൽ എന്താണെന്നു മനസിലാക്കാനുള്ള ബുദ്ധി അന്നത്തെ പത്തുവയസുകാരിക്ക് ഇല്ലായിരുന്നു.
പാഞ്ചാലി തെരുവ് മുതൽ ബൃഹന്ദള തെരുവ് വരെ അവരെന്നെ ആ രാത്രിയിൽ വലിച്ചിഴച്ചു.
ബൃഹന്ദള തെരുവിന്റെ വലിയ കവാടത്തിൽ തൂക്കിയിട്ട മണി ആരോ ആഞ്ഞടിക്കുന്നതും ആ വാതിൽ തുറക്കപ്പെടുന്നതും വളകളണിഞ്ഞ പരുക്കമായ കൈകളിലേക്ക് തെറിച്ചുവീണതും
പതിനൊന്നു വർഷങ്ങൾ കടന്നുപോയിട്ടും മനസ്സിൽ വിങ്ങുന്നു.
ബൃഹന്ദള തെരുവിന്റെ വലിയ കവാടത്തിൽ തൂക്കിയിട്ട മണി ആരോ ആഞ്ഞടിക്കുന്നതും ആ വാതിൽ തുറക്കപ്പെടുന്നതും വളകളണിഞ്ഞ പരുക്കമായ കൈകളിലേക്ക് തെറിച്ചുവീണതും
പതിനൊന്നു വർഷങ്ങൾ കടന്നുപോയിട്ടും മനസ്സിൽ വിങ്ങുന്നു.
"സൈരന്ധ്രി ട്രെയിനിപ്പോവരും നമുക്ക് പോകാറായി"
ലക്ഷ്മിയക്കയുടെ വിളിയാണ് ഓർമ്മകളിൽ നിന്നുണർത്തിയത്.
അമ്മയുടെ അമ്മുക്കുട്ടി അന്ന് രാത്രി മരിച്ചു.ബൃഹന്ദള തെരുവിലെ ഹിജഡകൾ കർപ്പൂരം കത്തിച്ചുഴിഞ്ഞു ദാനം തന്ന പേരാണ് സൈരന്ധ്രി..
അമ്മയുടെ അമ്മുക്കുട്ടി അന്ന് രാത്രി മരിച്ചു.ബൃഹന്ദള തെരുവിലെ ഹിജഡകൾ കർപ്പൂരം കത്തിച്ചുഴിഞ്ഞു ദാനം തന്ന പേരാണ് സൈരന്ധ്രി..
പാഞ്ചാലി തെരുവ് അവർക്ക് നിഷിദ്ധമാണ് അങ്ങോട്ടുള്ള വാതിലുകൾ പുതിയ അതിഥിയ്ക്ക്
വേണ്ടിയോ അല്ലെങ്കിൽ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന ബൃഹന്ദളോത്സവത്തിനൊ മാത്രമേ തുറക്കുകയുള്ളു.
വേണ്ടിയോ അല്ലെങ്കിൽ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന ബൃഹന്ദളോത്സവത്തിനൊ മാത്രമേ തുറക്കുകയുള്ളു.
ഉത്സവനാളിൽ
നേർച്ചകൾക്കായി അർജുനന്റെ ബൃഹന്ദള വേഷം കെട്ടാനായും ആർക്കും വേണ്ടാത്ത ഹിജഡകളായി ജനിച്ച പാഴ്ജന്മങ്ങളെ നടതള്ളാനുമായും ആയിരക്കണക്കിന് ജനങ്ങൾ ഇങ്ങോട്ട് ഒഴുകും.ആ ഒരു ദിനത്തിന് ഇനിയുമുണ്ട് ആറുമാസം.
നേർച്ചകൾക്കായി അർജുനന്റെ ബൃഹന്ദള വേഷം കെട്ടാനായും ആർക്കും വേണ്ടാത്ത ഹിജഡകളായി ജനിച്ച പാഴ്ജന്മങ്ങളെ നടതള്ളാനുമായും ആയിരക്കണക്കിന് ജനങ്ങൾ ഇങ്ങോട്ട് ഒഴുകും.ആ ഒരു ദിനത്തിന് ഇനിയുമുണ്ട് ആറുമാസം.
കാത്തിരിക്കുകയാണ്,
അമ്മയെയും അപ്പയെയും ദൂരെ നിന്നെങ്കിലും ഒന്ന് കൺ നിറയെ കാണാനായി..
അമ്മയെയും അപ്പയെയും ദൂരെ നിന്നെങ്കിലും ഒന്ന് കൺ നിറയെ കാണാനായി..
ചിന്തകളെ കീറിമുറിച്ചുകൊണ്ടു ട്രെയിൻ വന്നു നിന്നു.
ലക്ഷ്മിയക്ക,നീലാംബരി ,സാവിത്രിയക്ക, ഞാനടക്കം ഞങ്ങൾ നാലുപേരാണ് കിഴക്കോട്ടുള്ള ട്രെയിനിന്റെ അവകാശികൾ.
രാവിലെ കിഴക്കോട്ടു പോകുമ്പോൾ കയറിപ്പറ്റും വൈകുന്നേരം വരെ വയറ്റത്തടിച്ചും തുണി അഴിച്ചുകാണിച്ചും പാട്ടുപാടിയും പേടിപ്പിച്ചും ഭിക്ഷ എടുത്തു വൈകുന്നേരം അതെ ട്രെയിനിൽ തിരിച്ചു മടങ്ങും.

"ഹേ..ഡോലാരേ..ഡോലാരേ..
ഡോൽ..."
ഡോൽ..."
ലക്ഷ്മിയക്ക പാടിത്തുടങ്ങിയിരിക്കുന്നു
തിരിച്ചുള്ള യാത്രയിൽ ഇത് പതിവാണ്.എല്ലാ ദുഖങ്ങളും മറന്നു നാലുപേരും ഒന്നിച്ചുപാടി
തിരിച്ചുള്ള യാത്രയിൽ ഇത് പതിവാണ്.എല്ലാ ദുഖങ്ങളും മറന്നു നാലുപേരും ഒന്നിച്ചുപാടി
"ഹേ..ഡോലാരേ..ഡോലാരേ..
ഡോൽ.."
ഡോൽ.."
പെട്ടന്നാണാ ശബ്ദം...
ഒരു കുഞ്ഞിന്റെ കരച്ചിൽ..
ഒരു കുഞ്ഞിന്റെ കരച്ചിൽ..
നാലുപേരും നിശബ്ദരായി.
ശരിയാണ് ഇപ്പോൾ നല്ല വ്യക്തമായി കേൾക്കാം
എന്താണെന്നറിയാത്ത ഒരു വെപ്രാളം എന്നെ വലയം ചെയ്തു.
പിടഞ്ഞെഴുന്നേറ്റു ഞങ്ങൾ നാലുപേരും ചുറ്റും നോക്കി.
സീറ്റിനടിയിൽ നിന്നാണ് ആ ശബ്ദം..
ശരിയാണ് ഇപ്പോൾ നല്ല വ്യക്തമായി കേൾക്കാം
എന്താണെന്നറിയാത്ത ഒരു വെപ്രാളം എന്നെ വലയം ചെയ്തു.
പിടഞ്ഞെഴുന്നേറ്റു ഞങ്ങൾ നാലുപേരും ചുറ്റും നോക്കി.
സീറ്റിനടിയിൽ നിന്നാണ് ആ ശബ്ദം..
ഒരു വലിയ സഞ്ചി ആണ് ആദ്യം കണ്ണിൽപ്പെട്ടത്.ഞാനതു വലിച്ചെടുത്തു.കുറെ പഴന്തുണികൾക്കിടയിൽ ഓമനയായൊരു ആൺകുഞ്ഞു.
ഇത്രയും നേരം ഉറക്കമായിരുന്നു എന്ന് തോന്നുന്നു.കഷ്ടിച്ച് ഒരു വയസ് പ്രായമുണ്ടാകാം.
നിർത്താതെ കരയുകയാണവൻ.
ഭിക്ഷക്കാർ എവിടെനിന്നെങ്കിലും
മോഷ്ടിച്ചുവരും വഴി പോലീസിനെ
കണ്ടപ്പോൾ ഉപേക്ഷിച്ചതാവാം.
ഇത്രയും നേരം ഉറക്കമായിരുന്നു എന്ന് തോന്നുന്നു.കഷ്ടിച്ച് ഒരു വയസ് പ്രായമുണ്ടാകാം.
നിർത്താതെ കരയുകയാണവൻ.
ഭിക്ഷക്കാർ എവിടെനിന്നെങ്കിലും
മോഷ്ടിച്ചുവരും വഴി പോലീസിനെ
കണ്ടപ്പോൾ ഉപേക്ഷിച്ചതാവാം.
"സൈരന്ധ്രി.അവിടെ വച്ചേക്കു അതിനെ.ചിലപ്പോൾ പോലീസ് പുറകെവരും"
പതുക്കെ ഞാനവനെ എടുത്തു മാറിലേക്ക് ചേർത്തണച്ചു.
ചൂട് കിട്ടിയതുകൊണ്ടാവാം അവൻ കരച്ചിൽ നിർത്തി എന്നെ നോക്കി.
ചൂട് കിട്ടിയതുകൊണ്ടാവാം അവൻ കരച്ചിൽ നിർത്തി എന്നെ നോക്കി.
എത്രനേരം അങ്ങനെ ഇരുന്നുവെന്നറിയില്ല.അക്ക അവനെ ബലമായി എടുത്തു നിലത്തുകിടത്തി.
"വാ..നമുക്കിറങ്ങാറായി..അവരുടെ കൈകൾ ശക്തിയായി എന്നെ വാതിൽക്കലേക്ക് വലിച്ചു.
പുറകിൽ അവന്റെ കരച്ചിൽ ഉയർന്നു കേൾക്കാമായിരുന്നു.
പുറകിൽ അവന്റെ കരച്ചിൽ ഉയർന്നു കേൾക്കാമായിരുന്നു.
**** **** ****
തെരുവുകൾ മൊത്തം ദീപാലംകൃതമായിരുന്നു.
ഇന്ന് ബ്രുഹന്ദളോൽസവമാണ്.
ക്ഷേത്രവും പരിസരങ്ങളും ഈ അർദ്ധരാത്രിയിലും സൂര്യശോഭ പരത്തി തിളങ്ങിനിന്നു.
ഇന്ന് ഞങ്ങളുടെ ദിവസമാണ്
ഹിജഡകളുടെ ഉത്സവം.
ആയിരക്കണക്കിന് ജനങ്ങൾക്കിടയിലൂടെ ഞാനും ഒഴുകി എന്റെ നെഞ്ചോടൊട്ടി അവനും.എന്റെ ശങ്കു..

അന്നാ തീവണ്ടിയിൽ ഉപേക്ഷിക്കാനാവാതെ കൂടെ കൂട്ടിയതാണ് അവനെയും.അന്നുതൊട്ടിന്നുവരെ തെരുവിന്റെ ഓമനയായി സൈരന്ധ്രിക്ക് മകനായി അവൻ വളർന്നു ,ആണും പെണ്ണുമല്ലാത്ത ശരീരത്തിലും മാതൃത്വം മുളപൊട്ടിയ ദിവസങ്ങൾ..
ക്ഷേത്രപരിസരം മൊത്തം ഞാൻ പലവട്ടം പ്രദക്ഷിണം വച്ചു.പക്ഷെ അപ്പയെയും അമ്മയെയും മാത്രം കണ്ടില്ല.പരിചയക്കാർ പലരുമുണ്ട്.പക്ഷേ ആരുമെന്നെ തിരിച്ചറിഞ്ഞില്ല.എങ്ങനെ തിരിച്ചറിയാൻ.?
അന്നത്തെ വെളുത്തുമെലിഞ്ഞ ബാലികയിൽ നിന്നും ബലിഷ്ഠമായ തോളുകളും ഉയർന്ന മാറിടങ്ങളും ഷേവ് ചെയ്തു നീല നിറമായ കവിളുകളുമുള്ള ഒരു യഥാർത്ഥ ഹിജഡയായി മാറിയിരിക്കുന്നു ഞാനിന്നു.
ഉത്സവം അതിന്റെ പരിസമാപ്തിയിലേക്കു അടുക്കുകയാണ് വിളക്കെടുപ്പു കൂടി കഴിയുന്നതോടെ ഗോപുരവാതിലടയ്ക്കും
പിന്നീട് അടുത്ത പന്ത്രണ്ടു വർഷത്തേക്ക് പുറമെയുള്ളവർക്കു ബൃഹന്ദള തെരുവിലേക്ക് പ്രവേശനമില്ല
ശങ്കുവിനെയും തോളിലിട്ട് തെരുവുകൾ തോറും നടന്നു തളർന്നു ഞാൻ.കാണാൻ കൊതിച്ച രണ്ടുപേർ മാത്രമില്ല എവിടെയും.
പിന്നീട് അടുത്ത പന്ത്രണ്ടു വർഷത്തേക്ക് പുറമെയുള്ളവർക്കു ബൃഹന്ദള തെരുവിലേക്ക് പ്രവേശനമില്ല
ശങ്കുവിനെയും തോളിലിട്ട് തെരുവുകൾ തോറും നടന്നു തളർന്നു ഞാൻ.കാണാൻ കൊതിച്ച രണ്ടുപേർ മാത്രമില്ല എവിടെയും.
"ഇത് യാരുടെ കൊളന്തൈ ?"
പുറകിൽ ആരുടെയോ ചോദ്യം.
ഞെട്ടിത്തിരിഞ്ഞു ഞാൻ ശങ്കുവിനെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
ഞെട്ടിത്തിരിഞ്ഞു ഞാൻ ശങ്കുവിനെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
"ഇത് ഏൻ കൊളന്തൈ"
മുഴുവൻ പറയാനായില്ല.
മുഖമടച്ചു അടി വീണിരുന്നു അപ്പോളേക്കും..വായിൽ ചോര കിനിഞ്ഞു.അടുത്ത നിമിഷം ആരുടെയോ അലർച്ച കേട്ടു.
മുഖമടച്ചു അടി വീണിരുന്നു അപ്പോളേക്കും..വായിൽ ചോര കിനിഞ്ഞു.അടുത്ത നിമിഷം ആരുടെയോ അലർച്ച കേട്ടു.
"ഇന്ത നായ അയ്യാവോടെ കൊളന്തയെ തിരുടിയിട്ടേൻ"
അടുത്ത ചവിട്ട് നടുവിനായിരുന്നു.
വീണുപോയി എങ്കിലും ശങ്കുവിനെ വിട്ടുകൊടുക്കില്ലെന്നു തീരുമാനിച്ചിരുന്നു.അവനെന്റെ കഴുത്തിൽ ഇറുക്കി പിടിച്ചിട്ടുണ്ടായിരുന്നു..
ദേഹം മുഴുവൻ അവർ ചവിട്ടിമെതിച്ചു നിമിഷനേരം കൊണ്ട്.
വീണുപോയി എങ്കിലും ശങ്കുവിനെ വിട്ടുകൊടുക്കില്ലെന്നു തീരുമാനിച്ചിരുന്നു.അവനെന്റെ കഴുത്തിൽ ഇറുക്കി പിടിച്ചിട്ടുണ്ടായിരുന്നു..
ദേഹം മുഴുവൻ അവർ ചവിട്ടിമെതിച്ചു നിമിഷനേരം കൊണ്ട്.
"അയ്യാ വന്തിട്ട"
ആളുകൾ രണ്ടു ഭാഗത്തേക്ക് വഴിമാറി..നിലത്തുകിടന്നു ശങ്കുവിനെ ചേർത്ത് പിടിച്ചു ഞാൻ തല ഉയർത്തി.കണ്ണിനു മുകളിലെ മുറിവിലൂടെ ചോര ഒലിച്ചിറങ്ങി ഇടതുകണ്ണടഞ്ഞു പോയിരുന്നു.
വലതുകണ്ണും അടിയേറ്റ് വീർത്തിരുന്നു.എങ്കിലും നിഴൽ പോലെ കാണാം അയാളെ..
വലതുകണ്ണും അടിയേറ്റ് വീർത്തിരുന്നു.എങ്കിലും നിഴൽ പോലെ കാണാം അയാളെ..
ഓടിയണച്ചുവന്ന അയാൾ ശങ്കുവിനെ നോക്കി നെഞ്ചിൽ കൈവച്ചുകൊണ്ടു പൊട്ടിക്കരഞ്ഞു.
"മോനേ..കണ്ണാ..അപ്പയുടെ മുത്തേ"
ഒറ്റനിമിഷം....
എന്റെ കൈകൾ അയഞ്ഞുപോയി..
എന്റെ കൈകൾ അയഞ്ഞുപോയി..
അയാൾ ശങ്കുവിനെ വാരിയെടുത്ത് കരഞ്ഞുകൊണ്ട് ദേഹമാസകലം ഉമ്മവച്ചു..
അയാളുടെ തൊട്ടുപിറകിലായി ഓടിവരുന്ന സ്ത്രീയുടെ കരച്ചിലും എനിക്ക് കേൾക്കാമായിരുന്നു..
അയാളുടെ തൊട്ടുപിറകിലായി ഓടിവരുന്ന സ്ത്രീയുടെ കരച്ചിലും എനിക്ക് കേൾക്കാമായിരുന്നു..
"അമ്മേടെ മുത്തേ "
എന്നൊരു നിലവിളിയോടെ അവർ ശങ്കുവിനെ അയാളുടെ കയ്യിൽനിന്നു തട്ടിപ്പറിച്ചെടുത്തു മാറിൽചേർത്തു പൊട്ടിപൊട്ടിക്കരഞ്ഞു..
കരച്ചിലിനിടയിൽ ക്ഷേത്രനടയ്ക്കു നേരെ കൈകൂപ്പുകയും വീണ്ടും വിങ്ങിപ്പൊട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.

എന്റെ കണ്ണിൽനിന്ന്
ചോരയും കണ്ണീരും കലർന്നൊഴുകുന്നുണ്ടായിരുന്നു..
നെഞ്ചിനുള്ളിൽ നിന്ന് ഒരു വിങ്ങൽ ഉയർന്നുവന്നു തൊണ്ടക്കുഴിയിൽ തടഞ്ഞുനിന്നു..ആരൊക്കെയോ ആ അച്ഛനെയും അമ്മയെയും എന്റെ ശങ്കുവിനെയും സമാധാനിപ്പിക്കുന്നു..
ചോരയും കണ്ണീരും കലർന്നൊഴുകുന്നുണ്ടായിരുന്നു..
നെഞ്ചിനുള്ളിൽ നിന്ന് ഒരു വിങ്ങൽ ഉയർന്നുവന്നു തൊണ്ടക്കുഴിയിൽ തടഞ്ഞുനിന്നു..ആരൊക്കെയോ ആ അച്ഛനെയും അമ്മയെയും എന്റെ ശങ്കുവിനെയും സമാധാനിപ്പിക്കുന്നു..
വീണ്ടും ആരുടെയോ കൈകൾ എന്റെ ദേഹത്ത് വീണപ്പോൾ അയാൾ വിലക്കി..
"വിട്ടേക്ക്..മോനെ കിട്ടിയല്ലോ അതുമാത്രം മതി ഞങ്ങൾക്ക് "
ലക്ഷ്മിയക്കയും നീലാംബരിയും തോളിൽ ചേർത്തുപിടിച്ചു എന്നെ തിരിച്ചുനടത്തി..വീണ്ടും വീണ്ടും ഞാൻ തിരിഞ്ഞുനോക്കി.
എന്റെ ശങ്കു അവന്റെ സ്വന്തം അച്ഛനമ്മമാരോടൊപ്പം...
സന്തോഷം കൊണ്ടെന്റെ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു..
ആ 'അമ്മ അവനെ ചേർത്തുപിടിച്ചു.മുഖമുയർത്തി എന്നെ നോക്കി.
എന്റെ ശങ്കു അവന്റെ സ്വന്തം അച്ഛനമ്മമാരോടൊപ്പം...
സന്തോഷം കൊണ്ടെന്റെ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു..
ആ 'അമ്മ അവനെ ചേർത്തുപിടിച്ചു.മുഖമുയർത്തി എന്നെ നോക്കി.
"മോളേ അമ്മൂ"
ഞരമ്പുകളിലൂടെ...
രക്തത്തിലൂടെ..
ഹൃദയത്തിലേക്ക്...
ആ ശബ്ദം ഒരു കൊടുങ്കാറ്റിന്റെ ശക്തിയിൽ കുതിച്ചൊഴുകി..
രക്തബന്ധത്തിന്റെ..
മാതൃത്വത്തിന്റെ... മാഹാത്മ്യത്തിലേക്ക് ചുരുങ്ങി എന്റെ ചുറ്റുമുള്ള ലോകം ആ നിമിഷങ്ങളിൽ...
രക്തത്തിലൂടെ..
ഹൃദയത്തിലേക്ക്...
ആ ശബ്ദം ഒരു കൊടുങ്കാറ്റിന്റെ ശക്തിയിൽ കുതിച്ചൊഴുകി..
രക്തബന്ധത്തിന്റെ..
മാതൃത്വത്തിന്റെ... മാഹാത്മ്യത്തിലേക്ക് ചുരുങ്ങി എന്റെ ചുറ്റുമുള്ള ലോകം ആ നിമിഷങ്ങളിൽ...
"നിന്നെയാണോ ആ സ്ത്രീ അമ്മു എന്ന് വിളിക്കുന്നത് സൈരന്ധ്രി?"
എന്റെയുള്ളിൽ ഒരു കടൽ ഇരമ്പിവന്നു..അതെ എന്റമ്മ എന്നെയല്ലാതെയാരെ അമ്മു എന്ന് വിളിക്കും ?അമ്മയ്ക്കല്ലാതെ ഈ ലോകത്തു ആർക്ക് കഴിയും ഈ ആണുംപെണ്ണും കെട്ട രൂപത്തിനുള്ളിൽ നിന്നും അന്നത്തെ പത്തു വയസുകാരിയെ കണ്ടെത്താൻ ?
"അറിയില്ല അക്ക..നമുക്ക് പോകാം സമയം കഴിയാറായി.." ഞാൻ ഒന്നുകൂടി അവരിലേക്ക് ചാഞ്ഞു.
പടവുകൾ കയറി ഹിജഡ തെരുവിലേക്ക് കയറും മുന്നേ വീണ്ടുമാ നിലവിളി എന്റെ കാതിൽ അലയടിച്ചു..നെഞ്ചുപിടയുന്ന വേദനയോടെ ഞാൻ തിരിഞ്ഞുനോക്കി..
ശങ്കുവിനെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു എന്റെ നേർക്ക് കൈനീട്ടി 'അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് വിളിക്കുന്നുണ്ട്
"അമ്മൂ..പോകല്ലേ മോളെ"..
കേട്ടത് വിശ്വസിക്കാനാവാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അമ്മയെ ചേർത്തുപിടിച്ചു അപ്പയും എന്നെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു..
എന്റെ പുറകെ ഓടിവരാൻ ശ്രമിച്ച
അമ്മയെ പുറകിലേക്ക് വലിച്ചു
മുറുകെപ്പിടിച്ചുകൊണ്ടു
ആ കണ്ണുകൾ എന്നോട്
പറയാതെ പറഞ്ഞു
എന്റെ പുറകെ ഓടിവരാൻ ശ്രമിച്ച
അമ്മയെ പുറകിലേക്ക് വലിച്ചു
മുറുകെപ്പിടിച്ചുകൊണ്ടു
ആ കണ്ണുകൾ എന്നോട്
പറയാതെ പറഞ്ഞു
"മകളെ മാപ്പു"
(കഥയ്ക്ക് കടപ്പാട്..എന്റെ ഏട്ടനോട്
😍
😘)
രചന-വിനീത അനിൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക