ചിത്ര ഗണിതം
..................................................:....................
..................................................:....................
ഡിസൈനർ സ്റ്റുഡിയോവിന്റെ ഇന്റീരിയർ വർക്കിനിടെ വന്ന ആശയമാണ് ഒരു ചുമരിൽ ടെക്സ്ച്ചർ പെയിന്റിനൊപ്പമുള്ള മ്യൂറൽ വർക്ക്.
ചുമർചിത്രകലയെക്കുറിച്ചുള്ള പഠനത്തിനിടയിൽ പേപ്പർത്താളിൽ കണ്ട ഫീച്ചർ സൈമൺ എന്ന ചെറുപ്പക്കാരനെക്കുറിച്ചായിരുന്നു.
ഇതു വരെ കാണാത്ത മാസ്മരികത ആ പത്രത്താളിലെ ഒറ്റ ചിത്രത്തിനുണ്ടായിരുന്നു.
നാട്ടുകാർ ഓമനപ്പേരിൽ വിളിക്കുന്ന സൈമൺ മുക്ക് എന്ന സ്ഥലത്തെക്കുറിച്ചുള്ള അന്യേഷണമാണ് പീറ്ററച്ഛനിലേക്കെത്തിയത്.
ഞായറാഴ്ച്ച പ്രാർത്ഥന കഴിഞ്ഞ് പള്ളിയിൽ നിന്നും ഇറങ്ങുമ്പോഴാണ് പീറ്റച്ഛനെ കണ്ടത്.
അച്ഛന്റെ പ്രിയപുത്രനെക്കുറിച്ച് പറയുമ്പോൾ അച്ഛന്റെ മുഖത്ത് അഭിമാനത്തോടൊപ്പം ദുഃഖഭാവവും നിഴലിച്ചിരുന്നു.
അച്ഛന്റെ പ്രിയപുത്രനെക്കുറിച്ച് പറയുമ്പോൾ അച്ഛന്റെ മുഖത്ത് അഭിമാനത്തോടൊപ്പം ദുഃഖഭാവവും നിഴലിച്ചിരുന്നു.
സൈമണെക്കാണാൻ ക്യൂ നിൽക്കുന്ന കരാറുകാരെക്കുറിച്ച് അച്ഛൻ പറഞ്ഞെങ്കിലും മനസ്സിൽ ഡിസൈനർ സ്റ്റുഡിയോവിലെ ആ ചുമർ സൈമണായി മാറ്റി വെച്ചു കഴിഞ്ഞിരുന്നു.
അച്ഛൻ ളോഹ അഴിച്ചു സൈഡ് റാക്കിൽ തൂക്കി .മുറിയിലെ നിയോൺ ബൾബിന്റെ പ്രകാശത്തിൽ പെൻഡുലം ക്ലോക്കിന് താഴെയുള്ള ഉണ്ണിയേശു കൂടുതൽ പ്രഭ ചൊരിയുന്നുണ്ടായിരുന്നു. മരഅലമാര തുറന്ന് പുതിയ ളോഹ എടുത്തു ധരിച്ചു.
അച്ഛന്റെ മുറിയിലേക്കുള്ള കണ്ണ് വെട്ടിച്ചു പുറത്തെ പൂന്തോട്ടത്തിന് പുതു ഉണർവ്വു പകർന്നു കൊണ്ട് പെയ്യുന്ന ചാറ്റൽ മഴ ശ്രദ്ധിച്ചിരുന്നു.
സൈമണെക്കുറിച്ച് കൂടെയുള്ള യാത്രയിൽ അച്ഛൻ ഒന്നും പറഞ്ഞില്ല. പകരം ചാപ്പലിന് സമീപമുള്ള വികാരിമാരുടെ അപ്പാർട്ട് മെൻറിലേക്ക് കൂടെ വരാൻ പറഞ്ഞതിന്റെ അർത്ഥം ഉൾക്കൊള്ളാനും പറ്റിയില്ല.
കന്യാസ്ത്രീകൾ വളർത്തുന്ന പിങ്കി എന്ന് പേരുള്ള ചാര കളറിലുള്ള നായയപ്പോൾ
കമ്പനി സൈറണൊപ്പം തല മുകളിലേക്കുയർത്തി ഓരിയിട്ടു കൊണ്ടിരുന്നു.
കമ്പനി സൈറണൊപ്പം തല മുകളിലേക്കുയർത്തി ഓരിയിട്ടു കൊണ്ടിരുന്നു.
പേപ്പർ കട്ടിങ്ങിൽ സൈമണിന്റെ കൂടെ കണ്ട നായ്ക്കുട്ടിക്കും ചാര കളറായിരുന്നു.
ഡിസൈനർ സ്റ്റുഡിയോവിലെ ഒഴിച്ചിട്ട ചുമരിനും ചാരനിറമായിരുന്നു.
അച്ഛൻ പുറത്തേക്ക് വന്നു. ചാപ്പലിലേക്ക് കൂടെ ചെല്ലാൻ പറഞ്ഞു.
"സി സ്റ്റെയിൻ ചാപ്പലിനെ കുറിച്ചു കേട്ടിട്ടുണ്ടോ ?"
സത്യത്തിൽ ആദ്യമായി കേൾക്കുന്നതിനാൽ ഇല്ല എന്ന് തലയാട്ടി.
സത്യത്തിൽ ആദ്യമായി കേൾക്കുന്നതിനാൽ ഇല്ല എന്ന് തലയാട്ടി.
റോമിലെ മാർപാപ്പമാരുടെ കപ്പേളയായിരുന്നു സിസ്റ്റെയ്ൻ ചാപ്പൽ
അച്ഛൻ സൈമണെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
വിഷയത്തിലേക്ക് വഴി തിരിച്ചു വിടാൻ എളിയ ശ്രമം നടത്തി.
ഇതൊക്കെയിപ്പോൾ വത്തിക്കാൻ മ്യൂസിയത്തിന്റെ ഭാഗമാണ്. സൈമണിലേക്ക് വരാൻ ആണ് ഞാനിത് പറഞ്ഞത് .എന്റെ ആകാംക്ഷ മനസ്സിലാക്കിയ പോൽ അച്ഛൻ പറഞ്ഞു.
സി സ്റ്റെയിൻ ചാപ്പലിലെയും മാർപാപ്പമാരുടെ അപ്പാർട്ട് മെന്റിലേയും കവിരുതിനെക്കുറിച്ച് പറഞ്ഞത് സൈമണാണ്.
മൈക്കൽ ആഞ്ചലോ അന്ത്യവിധി എന്ന മഹനീയ ചിത്രം ചാപ്പലിന്റെ ചുവരിൽ പൂർത്തിയാക്കാൻ അഞ്ചു വർഷം എടുത്തിരുന്നു.
.
ഇത്രയും ദിവസത്തെ തിരച്ചിലിനിടയിൽ അന്ത്യവിധിയും കണ്ടിരുന്നതായി ഓർത്തുനോക്കി.
.
ഇത്രയും ദിവസത്തെ തിരച്ചിലിനിടയിൽ അന്ത്യവിധിയും കണ്ടിരുന്നതായി ഓർത്തുനോക്കി.
മൂന്നുറിലധികം രൂപങ്ങളുള്ള ചിത്രത്തിൽ
നഗ്നനായ ആദം പാറപ്പുറത്ത് ചാരി നിന്ന് ആകാശത്തിലേക്ക് കൈ നീട്ടി യഹോവയിൽ നിന്ന് ജീവസ്പർശം ഏറ്റുവാങ്ങുന്ന നിമിഷമാണ് ചിത്രത്തിന്റെ പ്രമേയം.
നഗ്നനായ ആദം പാറപ്പുറത്ത് ചാരി നിന്ന് ആകാശത്തിലേക്ക് കൈ നീട്ടി യഹോവയിൽ നിന്ന് ജീവസ്പർശം ഏറ്റുവാങ്ങുന്ന നിമിഷമാണ് ചിത്രത്തിന്റെ പ്രമേയം.
അച്ഛൻ ചാപ്പൽ തുറന്ന് അകത്തു കടന്നു.
ചാപ്പലിന്റെ ഒത്ത നടുവിലെ ഗ്ലാസ്സ് ബൾബുകൾ പ്രകാശിച്ചതും ചുമർചിത്രങ്ങൾ തെളിഞ്ഞു വന്നു.
ഒരു വശത്ത് അന്ത്യവിധിയും മറുവശത്ത്
റാഫേലിന്റെ സ്ക്കൂൾ ഓഫ് ഏതൻസും.
അത്ഭുതത്തേക്കാൾ ആ പ്രതിഭ ഇവരുടെ പുനർജന്മമാണോ എന്ന സംശയം ആണുടലെടുത്തത്.
റാഫേലിന്റെ സ്ക്കൂൾ ഓഫ് ഏതൻസും.
അത്ഭുതത്തേക്കാൾ ആ പ്രതിഭ ഇവരുടെ പുനർജന്മമാണോ എന്ന സംശയം ആണുടലെടുത്തത്.
പ്ലേറ്റോ മുതൽ ടോളമി വരെയുള്ള പതിനേഴ് ദാർശനികരെ ഉൾക്കൊള്ളുന്ന സ്കൂൾ ഓഫ് ഏതൻസും പുനർജനിച്ചിരിക്കുകയാണ്.
ചാപ്പലിൽ നിന്ന് മടങ്ങുമ്പോൾ മനസ്സ് നിറയെ സൈമണിന്റെ ദൈവത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ മാന്ത്രിക വിരലുകൾ ആയിരുന്നു.
വെറും തെരുവ് കലാകാരനായി ജീവിക്കുന്ന സൈമൺ .ഇതുവരെ കണ്ട പ്രതിഭകൾക്ക് മാറ്റു കുറഞ്ഞ തായി തോന്നി. കൈ നീട്ടി വാങ്ങുന്ന കാശിന് ജോലി ചെയ്യുന്ന ചെറുപ്പക്കാർ .

അരണ്ട വെളിച്ചത്തിൽ കിടപ്പുമുറിയിൽ യഹോവയും പ്ലേറ്റോയും ആദവുമൊക്കെ വന്നു പോയി കൊണ്ടിരുന്നു.
................................................................
ആൽമരത്തിന്റെ ഇലകൾക്കിടയിലൂടെ സൂര്യൻ വിളക്കു വെട്ടം പോലെ തന്റെ സാന്നിധ്യം അറിയിച്ചു തുടങ്ങിയപ്പോൾ ഡോൺ അയാളുടെ മുടിയിഴകളിൽ മെല്ലെ മുഖം ചേർത്തു. അയാൾ കണ്ണു തുറന്നു. എഴുന്നേറ്റിരുന്നു അവന്റെ രോമകൂപങ്ങൾ മെല്ലെ തടവിയൊതുക്കി. അവനപ്പോൾ തന്റെ യജമാനനോട് ചേർന്നിരുന്നു. അയാൾ കണ്ടു പാതിയായ സ്വപ്നം ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അപൂർണ്ണമായി അവ വിസ്മൃതിയിലേക്കാണ്ടു.
അയാളുടെ വസ്ത്രത്തിൽ അവിടവിടെയായി തെറിച്ചുവീണ ചായക്കൂട്ടുകൾ അവ്യക്തമായി ഗുഹാചിത്രം വരച്ചപോൽ കാണപ്പെട്ടു.
ക്ഷേത്ര ചുമരിൽ അയാൾ പൂർത്തിയാക്കിയ മ്യൂറൽ പെയിന്റിങ്ങിന് ദൈവിക രൂപം കൈവന്ന പോൽ വിശ്വാസികൾ അതിന് മുന്നിൽ കുമ്പിട്ടു കിടന്നു.
അയാളുടെ കരവിരുതിനാൽ ആൽമരത്തിന്റെ തറ ഇലകളിലും കൊമ്പിലും വിശ്രമിക്കുന്ന പക്ഷിമൃഗാദികളെ കൊണ്ട് നിറഞ്ഞിരുന്നു.
അമ്പലവും പരിസരവും അയാളുടെ കരവിരുതിനാൽ പ്രത്യേക മാസ്മരിക ലോകം പോലെ തോന്നിച്ചു.
തൊട്ടടുത്ത സ്ക്കൂൾ മതിൽ ലോക മഹാത്ഭുതങ്ങളുടെ നിറ സാനിധ്യമായി മാറിയിരിക്കുന്നു.
തൊട്ടടുത്ത സ്ക്കൂൾ മതിൽ ലോക മഹാത്ഭുതങ്ങളുടെ നിറ സാനിധ്യമായി മാറിയിരിക്കുന്നു.
എന്റെ വീഴ്ച്ചക്ക് സാക്ഷ്യം വഹിച്ചോ എന്ന രീതിയിൽ ലോകത്തെയൊക്കെ പുച്ഛിച്ചു തള്ളും പോലെയുള്ള പിസാ ഗോപുരം മുതൽ
ഇന്ത്യയിലെ താജ് മഹൽ വരെ നേരിട്ട് കണ്ട അനുഭൂതി.
കരാറുകാർ അയാൾക്കു ചുറ്റും വട്ടമിട്ടിരുന്നു.
അവരിലൊരുവനായി ഇരുപ്പുറപ്പിച്ചു. മനസ്സിലപ്പോൾ മഞ്ഞ ടെക് സച്ചർ പെയിന്റിനു നടുവിലായി ചുവപ്പും പച്ചയും നീലയും കലർന്ന മ്യൂറൽ പെയിന്റിങ്ങ് ആയിരുന്നു.

അയാളുടെ മുഖത്ത് നിരാശയോ നഷ്ടബോധമോ ഇല്ല. വർത്തമാനകാലത്തിൽ ജീവിച്ചു തീർക്കുന്ന അയാൾക്ക് ഭാവിയെക്കുറിച്ചുള്ള ആകുലതയും ഇല്ല.
ക്ഷേത്ര മതിലിനും ആൽമരത്തിനും ഇടയിലായി അയാളുടെ കരവിരുതിനാൽ നിർമ്മിതമായ മനോഹരമായ കുഞ്ഞു വീടും ഡോൺ എന്ന സുന്ദരനായ പട്ടിക്കുട്ടിയും ഒഴികെ സ്വന്തം എന്നു പറയാനും അവകാശപ്പെടാനും അയാൾക്കാരുമില്ല
കരാറുകാരെ ഓരോരുത്തരേയും വിളിച്ച് അവർക്ക് വേണ്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
വെളുത്ത നിറത്തിൽ കാലിയായ കാർഡിൽ റോമൻ നമ്പർ എഴുതി കൈയ്യിൽ കൊടുത്തു.
തനിക്കു മുന്നിലായി ഉള്ള ആഗ്ലോ ഇന്ത്യൻ ദമ്പതിമാരുടെ കൈയ്യിൽ മൈക്കൽ ആഞ്ചലോവിന്റെ പീ യാത്തയും റാഫേലിന്റെ സ്ക്കൂൾ ഓഫ് ഏതൻസും ആയിരുന്നു.
എന്റെ ഊഴം വന്നപ്പോൾ ഡോൺ അയാളുടെ അരികിൽ വന്ന് എന്തോ ആവശ്യപ്പെടുംപോലെ കൈകൾ മടിയിലമർത്തി കൊണ്ടിരുന്നു.
എന്റെ ഊഴം വന്നപ്പോൾ ഡോൺ അയാളുടെ അരികിൽ വന്ന് എന്തോ ആവശ്യപ്പെടുംപോലെ കൈകൾ മടിയിലമർത്തി കൊണ്ടിരുന്നു.
അയാൾ എഴുനേറ്റ് നായയുടെ കൂടെ മുറിയിലേക്ക് പോയി. പിറകിലുള്ളവർ അക്ഷമരായി എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.
എന്റെ ആവശ്യം മനസ്സിലായപ്പോൾ ഡിസൈനർ സ്റ്റുഡിയോയുടെ
ചുമരിന്റെ നീളവും വീതിയും പറയാൻ പറഞ്ഞു.
കൈയ്യിൽ കിട്ടിയ വെളുത്ത കാർഡിൽ റോമൻ നമ്പർ നാല് എന്നു കണ്ടപ്പോൾ മുന്നിൽ കടന്നു പോയവരെ ക്കുറിച്ചുള്ള കണക്കെടുപ്പായിരുന്നു മനസ്സിൽ.
ചുമരിന്റെ നീളവും വീതിയും പറയാൻ പറഞ്ഞു.
കൈയ്യിൽ കിട്ടിയ വെളുത്ത കാർഡിൽ റോമൻ നമ്പർ നാല് എന്നു കണ്ടപ്പോൾ മുന്നിൽ കടന്നു പോയവരെ ക്കുറിച്ചുള്ള കണക്കെടുപ്പായിരുന്നു മനസ്സിൽ.
അയാളുടെ ചിത്ര ഗണിതത്തിന്റെ മാസ്മരികത എന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു.
(കവിതസഫൽ )
10 /11/ 17
10 /11/ 17

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക