"നാസ റേ പാസ്പോർട്ടും ടിക്കറ്റും എടുത്ത് വെച്ചിട്ടില്ലെ?"
എയർപോട്ടിലേക്ക് ഇറങ്ങാൻ നേരം റൂമിലെ ഹനീഫ് ക്ക ചോദിച്ചു
എയർപോട്ടിലേക്ക് ഇറങ്ങാൻ നേരം റൂമിലെ ഹനീഫ് ക്ക ചോദിച്ചു
:എടുത്തിട്ടുണ്ട് ഇക്ക "
''പിന്നെ ചെന്നിറങ്ങിയ ഉടനെ വിളിക്കണം കേട്ടോ?"
-ശരി:
നാസർ എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറി
വണ്ടി കണ്ണിൽ നിന്നും മറയുന്നത് ഹനീഫക്ക നോക്കി നിൽക്കുന്നത് കണ്ട് റൂമിൽ പുതിയ താമസക്കാരനായ സന്ദീപ് ചോദിച്ചു.
"ഇക്കാക്ക് നാസറിനോട് ഭയങ്കര സ്റ്റേഹമാണല്ലോ?
''സന്ദീപേ അവനെ പോലെ ഒരു മകൻ ജനിക്കാൻ നമ്മൾ പുണ്യം ചെയ്യണമെടോ "
:ഹനീഫക്ക പറഞ്ഞത് എനിക്ക് മനസ്സിലായില്ല:
മനുഷ്യരെ സ്നേഹിക്കുന്ന ഇതു പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല ഒരിക്കലും അവൻ ദേഷ്യത്തോടു കൂടി പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല. എന്ത് പ്രശ്നവും ചിരിച്ചു കൊണ്ടേ നേരിടു അതാണ് അവന്റെ വിജയവും
''അവന്റെ കൈയിൽ പൈസ ഇല്ലങ്കിലും മറ്റുള്ളവരുടെ വിഷമം കണ്ടാൽ അവന് സഹിക്കില്ല എങ്ങിനെയെങ്കിലും അവൻ അവരെ സഹായിച്ചിരിക്കും "
''അവന്റെ കൈയിൽ പൈസ ഇല്ലങ്കിലും മറ്റുള്ളവരുടെ വിഷമം കണ്ടാൽ അവന് സഹിക്കില്ല എങ്ങിനെയെങ്കിലും അവൻ അവരെ സഹായിച്ചിരിക്കും "
"നാട്ടിലുള്ള കൂട്ടുകാരൻ ഷമീമിന്റെ പെങ്ങളുടെ കല്യാണത്തിന് പൈസ തികയാതെ വന്നപ്പോൾ കമ്പിനിയിൽ നിന്നും ലോണെടുത്താണ് നാസർ സഹായിച്ചത് "
"iരണ്ട് സഹോദരിമാരെ കെട്ടിച്ചയച്ചു.
ഈ പോകിലെങ്കിലും പെണ്ണ് കെട്ടാൻ അവന് തോന്നിയാൽ മതിയായിരുന്നു."
ഈ പോകിലെങ്കിലും പെണ്ണ് കെട്ടാൻ അവന് തോന്നിയാൽ മതിയായിരുന്നു."
''എല്ലാം ശരിയാവും ഹനീഫക്ക. എത്ര മണിക്കാണ് നാസർ നാട്ടിലെത്തുന്നത്
''രാവിലെ 8 മണി "
"ശരി എന്നാൽ നമ്മൾക്ക് ഉറങ്ങാൻ നോക്കാം നാളെ ജോലി ഉള്ളതല്ലേ?
കൃത്യ സമയത്ത് തന്നെ ഫ്ളയ്റ്റ് ലാൻഡ് ചെയ്തു.
എയർപോട്ടിൽ നിന്നും പുറത്തിറങ്ങിയ നാസറിന്റെ കണ്ണുകൾ ബാപ്പയെ അന്വേഷിക്കുകയായിരുന്നു.
എല്ലാ പ്രാവശ്യവും എയർ പോട്ടിൽ നിന്ന് സ്വീകരിച്ച് കൊണ്ട് പോകുന്നത് ബാപ്പയായിരുന്നു.
ഈ പ്രാവശ്യം ബാപ്പയില്ല എന്തായാലും പോകുന്ന വഴി ബാപ്പാനെ കണ്ടേച്ചു വേണം പോകാൻ
സഹോദരിയുടെ ഭർത്താവും മക്കളുമാണ് സ്വീകരിക്കാൻ വന്നത്
"പോകുന്ന വഴി ബാപ്പാനെ കണ്ടിട്ടു വേണം പോകാൻ:
സഹോദരിയോടായ് നാസർ പറഞ്ഞു.
ഇപ്രാവശ്യം യൂസഫ് ക്കാടെ ഒരു കുറവുണ്ട് എല്ലെ നാസറെ "
ഡ്രൈവർ ശുശീലൻ പറഞ്ഞു.
ഡ്രൈവർ ശുശീലൻ പറഞ്ഞു.
"അതെ ചേട്ടാ..
ശുശീലനും യൂസുഫു് ക്കയും ആണ് എല്ലാ പ്രാവശ്യവും നാസറിനെ സ്വീകരിച്ച് കൊണ്ട് പോകാൻ വരാറുള്ളത്
ശുശീലനും യൂസുഫു് ക്കയും ആണ് എല്ലാ പ്രാവശ്യവും നാസറിനെ സ്വീകരിച്ച് കൊണ്ട് പോകാൻ വരാറുള്ളത്
വണ്ടി കുന്നുമ്മൽ പള്ളിയുടെ അടുത്ത് എത്തിയതും
വണ്ടി അവിടെ നിർത്താൻ ഡ്രൈവറോട് പറഞ്ഞു.
നാസർ നേരെ പള്ളി പറമ്പിലോട്ട് നീങ്ങി അവിടെയാണ് നാസറിന്റെ ബാപ്പയുടെ ഖബർ
ബാപ്പയുടെ മനസ്സ് പോലെ തന്നെ ഖബറിന്റെ രണ്ട് ഭാഗത്തും മൈലാഞ്ചി തൈകൾ തളിർത്ത് നിൽകുന്നു.
നാസർ അവിടെ നിന്ന് കൊണ്ട് ബാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു.
ബാപ്പയുടെ മനസ്സ് പോലെ തന്നെ ഖബറിന്റെ രണ്ട് ഭാഗത്തും മൈലാഞ്ചി തൈകൾ തളിർത്ത് നിൽകുന്നു.
നാസർ അവിടെ നിന്ന് കൊണ്ട് ബാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു.
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ബാപ്പയായിരുന്നു. നാസറിനെ കൊണ്ട് പോകാൻ വന്നത് അന്ന് ബാപ്പ വളരെ സന്തോഷവാനായിരുന്നു. കാരണം നാസർ കല്യാണം കഴിക്കാനായിട്ടാണ് വന്നത്
'' കുട്ടിയെ മോന് ഇഷ്ടപ്പെട്ടോ?"
"എനിക്കിഷ്ടമായി ബാപ്പ "
:നല്ല കുടുംബക്കാരാണ് പടച്ചവനെ പേടിയുള്ള കുടുംബമാണ്: മോന് ഇഷ്ടമാവും അവരെ '
"വീട്ടിൽ എത്തിയിട്ട് വേണം സിമിയെ (പെൺകുട്ടിയുടെ പേര് ) വിളിക്കാൻ നാസർ മനസ്സിൽ പറഞ്ഞു.
വീട്ടിൽ എത്തിയതും നേരെ സിമിയുടെ നമ്പറിലേക്ക് വിളിച്ചു.
"ഹലോ സിമിയല്ലേ "
വീട്ടിൽ എത്തിയതും നേരെ സിമിയുടെ നമ്പറിലേക്ക് വിളിച്ചു.
"ഹലോ സിമിയല്ലേ "
"അതേ ആരാ "
"ഞാനാ നാസർ "
"ഏത് നാസ ർ "
"തന്നെ കെട്ടാൻ പോകുന്ന ആളാ"
''ഓ നാസർ ക്കയാണോ എനിക്ക് മനസ്സിലായില്ല എന്തിനാ വിളിച്ചത്?"
"ഞാൻ നാട്ടിലെത്തി വെറുതെ ഇരുന്നപ്പോൾ വിളിക്കാൻ തോന്നി:
"നല്ല കാര്യം പിന്നെ നാസർ ക്ക ഈ ഫോൺ ചെയ്യുന്ന തിനോട് എനിക്ക് യോചിപ്പില്ല: മൂന്ന് ദിവസമല്ലെ കല്യാണത്തിനൊള്ളൂ എന്തിനാ ഇത്ര ധൃതി മൂന്ന് ദിവസം കഴിഞ്ഞാൽ നേരിട്ട് സംസാരിക്കാമല്ലോ
ഇത് കേട്ടതും സിമിയോടുള്ള ഇഷ്ടം ഒന്ന് കൂടെ കൂടി നാസറിന്
"നല്ല പക്വതയുള്ള കുട്ടി"
നാസർ മനസ്സിൽ പറഞ്ഞു.
നാസർ മനസ്സിൽ പറഞ്ഞു.
കല്യാണദിവസം വന്നെത്തി വരനും കൂട്ടരും നിക്കാഹിന് വേണ്ടി വധുവിന്റെ വീട്ടിലേക്ക് തിരിച്ചു.
വധുവിന്റെ വീട്ടിലെത്തിയതും നാസറിന്റെ കണ്ണുകൾ സിമിയെ തിരയുകയായിരുന്നു .
ജനലിന് ഇടയിലൂടെ നാസർ സിമിയെ കണ്ടു.
നാസറിനെ കണ്ടതും അവൾ ചെറിയ പുഞ്ചിരിയോടെ തല താഴ്ത്തി
നിക്കാഹിനുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി
കൊച്ചാപ്പ എന്തോ രഹസ്യം ബാപ്പാടെ ചെവിയിൽ പറയുന്നത് കണ്ടതും
പടച്ചോ നെ ചതിച്ചോ എന്ന് പറഞ്ഞ് ബാപ്പ ഇരുന്ന ഇരുപ്പിൽ തന്നെ ഒരു ഭാഗത്തേക്ക് മറിഞ്ഞു വീണു.
പടച്ചോ നെ ചതിച്ചോ എന്ന് പറഞ്ഞ് ബാപ്പ ഇരുന്ന ഇരുപ്പിൽ തന്നെ ഒരു ഭാഗത്തേക്ക് മറിഞ്ഞു വീണു.
നാസർ ബാപ്പയെ എടുത്ത് അവർ വന്ന വണ്ടിയിൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയി
ഐ.സി.യു വിൽ നിന്നും ഇറങ്ങി വന്ന ഡോക്ടറോട്
നാസർ ചോദിച്ചു.
നാസർ ചോദിച്ചു.
"എന്ത് പറ്റി എന്റെ ബാപ്പാക്ക് "
"ഒന്നും പറയാറായിട്ടില്ല ചെറിയ ഒരു അററാക്ക് ആണ് "
"കൊച്ചാപ്പ എന്താണ് ബാപ്പായുടെ ചെവിയിൽ പറഞ്ഞത് "
ഹക്കീമിനെ കെട്ടിപിടിച്ചു കൊണ്ട് നാസർ ചോദിച്ചു.
"ഉമ്മാക്ക് എന്തെങ്കിലും സംഭവിച്ചോ ? പറ കൊച്ചാപ്പ:
"ഉമ്മാക്ക് ഒന്നും സംഭവിച്ചില്ല "
പിന്നെ എന്തിനാ ബാപ്പാ തളർന്ന് വീണത്?
അത് സിമിയെ കാണാനില്ല അന്വേഷിച്ചപ്പോൾ മുറിയിൽ നിന്നും ഒരു എഴുത്ത് കിട്ടി
അവൾക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നു. എന്ന് പറഞ്ഞ്
അവൾക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നു. എന്ന് പറഞ്ഞ്
"ആരുടെ കൂടെ "
''നിന്റെ ഒറ്റ ചങ്ങായി ഷമീമിന്റെ കൂടെ "
അപ്പോഴാണ് നാസറിനെ കാര്യം പിടിക്കിട്ടിയത്സിമി തന്നെ നോക്കിയല്ല ചിരിച്ചത് തന്റെ പുറകിൽ നിൽകുന്ന ഷമീമിനെ നോക്കിയാണെന്ന്
അപ്പോഴാണ് നാസറിനെ കാര്യം പിടിക്കിട്ടിയത്സിമി തന്നെ നോക്കിയല്ല ചിരിച്ചത് തന്റെ പുറകിൽ നിൽകുന്ന ഷമീമിനെ നോക്കിയാണെന്ന്
പെട്ടന്നാണ് ഐ.സി യു വിൽ നിന്നും നേഴ്സ് പുറത്തേക്ക് പോയി ഡോക്ടറേയും കൂട്ടി ഐ.സി.യു വി ലേക്ക് തിരിച്ച് കയറി പോയി
കുറച്ച് കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു.
നാസറിന്റെ ചുമലിൽ തട്ടി പറഞ്ഞു.
"സോറി "
"സോറി "
"കൊച്ചാപ്പ ..എന്നും പറഞ്ഞ് നാസർ ഹക്കീമിന്റെ ചുമലിലോട്ട് വീണു.
ചടങ്ങുകൾ എല്ലാം കഴിഞ്ഞു.
ഒരാഴ്ച കഴിഞ്ഞ് ബൈക്ക് എടുത്ത് പുറത്തിറങ്ങിയ നാസറിനോട് ഉമ്മ
"മോൻ എവിടെ പോകുകയാണ് ഷമീമിന്റെ അടുത്തേക്കാണോ ?വഴക്കിന് ഒന്നും നിൽകണ്ടട്ടാ മോനെ "
"ഉമ്മാക്ക് ഉമ്മാടെ മോനെ ഇതുവരെ മനസ്സിലായില്ലെ ഞാൻ അതല്ലാം എപ്പോഴോ മറന്നു."
ഞാൻ നമ്മുടെ ഇസ്മായിൽ ഉസ്താദിനെ കണ്ടിട്ട് വരാം എന്ന് പറഞ്ഞ് ബൈക്ക് സ്റ്റാട്ട് ചെയ്ത് നാസർ പോയി
നാസർ നേരെ യത്തീംഖാന (അനാഥാലയം) യിലേക്കാണ് പോയത് അവിടെയാണ് ഇസ്മായിൽ ഉസ്താദ് ഉള്ളത് അതിന്റെ നടത്തിപ്പുകാരനാണ്
വിശേഷങ്ങൾ പറയുന്നതിനിടയിൽ നാസർ കല്യാണ കാര്യം ഉസ്താദിനോട് പറഞ്ഞു.
"നാസറെ നിനക്ക് വിരോധമില്ലങ്കിൽ ഇവിടെയും ഉണ്ട് നല്ല കുട്ടികൾ പടച്ചവനെ പേടിയുള്ളവരും അനുസരണ ഉള്ളവരും ആയവർ
:ഞാനത് ഉസ്താദിനോട് പറയാൻ വേണ്ടി ഇരിക്കുകയായിരുന്നു."
എന്നാൽ ജ്ജ് എന്റെ കൂടെ വാ ഞാൻ ഒരാളെ കാണിച്ചു തരാം
അവർ രണ്ടു പേരും അടുത്തുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് പോയി (അനാഥാലയത്തിലെ പെൺകുട്ടികൾ താമസിക്കുന്ന സ്ഥലം)
''ആമിന ടീച്ചറെ ആ ഫാത്തിമയോട് ഒന്ന് വരാൻ പറ
ടീച്ചറോട് ഉസ്താദ് പറഞ്ഞു.
കുറച്ച് നേരം കഴിഞ്ഞ് വെളുത്ത് മെലിഞ്ഞ് സുന്ദരിയായ കണ്ടാൽ ഇരുപത് വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി വന്നു.
നാസർ കണ്ട ശേഷം ആ കുട്ടിയോട് തിരിച്ച് പോയ് കൊള്ളാൻ ടീച്ചർ പറഞ്ഞു.
" കുട്ടിയെ ഇഷ്ടപ്പെട്ടൊ നാസ റെ"
"ഇഷ്ടമായി ഉസ്താ ദെ "
ഫാത്തിമയ്ക്ക് ഉമ്മയും ബാപ്പയും ഇല്ല അനാഥയാണ്
അത്ര വലിയ പഠിപ്പില്ലങ്കിലും ഒരു കുടുംബം നോക്കി നടത്തുവാൻ പറ്റും
അത്ര വലിയ പഠിപ്പില്ലങ്കിലും ഒരു കുടുംബം നോക്കി നടത്തുവാൻ പറ്റും
"മാമ്മ വായോ തിരിച്ച് പോകാം നമ്മുക്ക് "
സഹോദരിയുടെ മക്കൾ കൈയിൽ പിടിച്ച് വലിച്ചപ്പോഴാണ് നാസർ ഓർമ്മയിൽ നിന്നും
ഉണർന്നത്
"ശരി വാ പോകാം:
ബാപ്പയുടെ ഖബർസ്ഥാനിൽ ഒരുവട്ടം കൂടി നോക്കി കൊണ്ട്
ഉണർന്നത്
"ശരി വാ പോകാം:
ബാപ്പയുടെ ഖബർസ്ഥാനിൽ ഒരുവട്ടം കൂടി നോക്കി കൊണ്ട്
തിരിച്ച് അവർ കാറിൽ കയറി
വീട്ടിൽ എത്തിയതും ഉമ്മറത്ത് നാസറിനേയും കാത്ത് ഉമ്മ നിൽ കുന്നുണ്ടായിരുന്നു.
ഉമ്മാനെ കണ്ടതും നാസർ ഓടി ചെന്ന് കെട്ടിപിടിച്ച് കുറച്ച് നേരം നിന്ന് കരഞ്ഞു. എല്ലാ പ്രാവശ്യവും പതിവുള്ളതാണ് ഈ കരച്ചിൽ
ഒരാഴ്ചക്കുള്ളിൽ കല്യാണം കഴിഞ്ഞു.
ആദ്യരാത്രിയിൽ വർത്തമാനം പറയുന്നതിനിടയിൽ നാസർ
" പടച്ചോ നെ ഞാൻ ഒരു കാര്യം പറയാൻ മറന്നു.
''എന്താണ് ഇക്ക:
"ഒരു മിനിറ്റ് "
നാസർ ഫോൺ എടുത്ത് "
"ഹനീഫ് ക്ക ഇന്ന് ഒരു വിശേഷം നടന്നു "
"എന്താണ് മോനെ"
"ഇന്നന്റെ കല്യാണമായിരുന്നു."
"പഹയ എന്നിട്ട് ഇന്നാണോ പറയുന്നത് "
''വിശദമായി ഞാൻ അവിടെ വന്നിട്ട് പറയാം"
നാസർ ഫോൺ ഓഫ് ചെയ്ത് ഫാത്തിമയെ നോക്കി ചിരിച്ചു്
ഇക്ക നല്ല ആളാ ഇപ്പോഴാണോ കല്യാണം കഴിഞ്ഞത് ചങ്ങാതിമാരോട് പറയുന്നത്
അവർക്ക് എന്നെ നന്നായിട്ടറിയാം അത് കൊണ്ട് അവർക്ക് പരിഭവം ഉണ്ടാവുകയില്ല.
"പിന്നെ ചൂട് വെള്ളം ദേഹത്ത് വീണ പൂച്ച പച്ചവെള്ളം കണ്ടാൽ ശങ്കിക്കും മോളെ "
എന്ന് പറഞ്ഞു കൊണ്ട് നാസർ ഫാത്തിമയെ ചേർത്ത് പിടിച്ച് കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു.
അബ്ദുൾ ജബ്ബാർ .ടി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക