....വെള്ള കപ്പിലെ ചായ.....
പ്രിയപ്പെട്ട വായനക്കാരാ..
ഇപ്പോൾ ഈ നിമിഷം , ഈ മുറിയിൽ എന്റെ മേശപ്പുറത്തു വെളുത്ത കപ്പിൽ ഒരു ചായ ചൂടാറാതെ ഇരിക്കുന്നു. ഷെൽഫിൽ അലങ്കോലപ്പെട്ടു കിടക്കുന്ന ബുക്കുകളിലെ കഥാപാത്രങ്ങൾ ഉറങ്ങാതെ എന്നെയും നിങ്ങളേയും മാറി മാറി എത്തിനോക്കുന്നു..
തുറന്നിട്ട ജനാലയിലൂടെ കിഴക്കേ മാനത്തു മുഖം വീർപ്പിച്ചു നിൽക്കുന്ന കാർമേഘങ്ങളുടെ ഇരുണ്ട മുഖം നമുക്കു തൽക്കാലം കണ്ടില്ലെന്നു നടിയ്ക്കാം. കാരണം മറ്റൊന്നുമല്ല . ഇന്നലെ രാത്രിയിൽ കണ്ട സ്വപ്നത്തിന്റെ ഏതാനും ചിത്രങ്ങൾ എന്നാലാവും വിധം പകർത്തുവാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കവേ പിണങ്ങി പിരിഞ്ഞു നിന്ന കാർമേഘത്തിനും ഒരു കീറാകാശത്തിനും നിങ്ങളുടെ മുമ്പിൽ എന്തു പ്രസക്തിയാണുള്ളത്?
നിങ്ങൾ എന്നെ ആകാംക്ഷയോടെ ഇങ്ങനെ നോക്കരുത്.ഞാൻ നിങ്ങളെ വിളിച്ചതു പുതിയൊരു കഥ പറയുവാനാണ്.ഒരു പക്ഷെ ഈ കഥ തുടങ്ങും മുമ്പു തന്നെ മഴ പെയ്തേക്കാം. മഴയുടെ സൗന്ദര്യം നോക്കിയിരുന്നു നിങ്ങൾ ഈ കഥ മറന്നാലോ എന്ന ആശങ്ക എനിക്കില്ലാതില്ല. അതിനാൽ മഴയ്ക്കു മുൻപു ഞാൻ കഥ പറയാം.
ഇന്നലെ കണ്ട ആ സ്വപ്നത്തിലേക്കു ഞാൻ നിങ്ങളെ വിളിക്കുന്നു. ആ സ്വപ്നത്തിനു പൂർണ്ണതയേക്കുവാൻ നിങ്ങളുടെ സഹായം വളരെ അത്യാവശ്യമാണ്.
മലയുടെ തിട്ടകളിൽ പടർന്നു കിടക്കുന്ന തേയില തോട്ടങ്ങൾ. മഞ്ഞുവീഴുന്ന ആ അന്തരീക്ഷത്തിൽ മുതുകിൽ തൂക്കിയിട്ടിരുന്ന കുട്ടയിലേക്കു തേയിലകൊളുന്തു നുള്ളിയിടുന്ന ഒരു സ്ത്രീ..
എന്താ പേര്? ഞാനുറക്കെ വിളിച്ചു ചോദിച്ചു.
തളിരിലകൾ നുള്ളുന്ന സ്ത്രീ തല പൊക്കി എന്നെ നോക്കി. വിളറിയ മുഖം. ദു:ഖം കരുവാളിപ്പിച്ച കൺതടങ്ങൾ .
"മജീദ..
പിന്നെയവർ മലയടിവാരത്തിലേക്കു കൈചൂണ്ടി. അകലെ ഓടിട്ട ഒരു കൊച്ചു വീട്.. വീടിനു മുന്നിൽ ഓടി കളിക്കുന്ന രണ്ടു കുട്ടികൾ.. എനിക്കാ വീട്ടിലെ ഗൃഹനാഥനെ കാണുവാനായില്ല. ഒരു പക്ഷെ അയാൾ മരിച്ചു പോയതോ അവരെ ഉപേക്ഷിച്ചു പോയതോ ആവാം. വീണ്ടും ഒരു നെടുവീർപ്പോടെ അവൾ തേയിലയുടെ തളിരിലകൾ നുള്ളി കുട്ടയിലിടുന്നു.
പിന്നെ ഞാൻ കണ്ടതു അവളുടെ ശരീരത്തെ ആർത്തിയോടെ നോക്കുന്ന ചില കണ്ണുകളാണ്. വേദനയോടെ അവൾ നുള്ളിയെടുത്ത ഇലകൾ ഉണങ്ങുന്നതും പൊടികളാക്കി പാക്കറ്റിൽ നിറയ്ക്കുന്നതും പല കൈകൾ മറിഞ്ഞതു കടകളിലെത്തുന്നതും കാണവേ എന്റെ അരികിൽ ഉറങ്ങിക്കിടന്ന മകൻ എന്നെ വിളിച്ചു.
അച്ഛാ.. എന്നെ ഒന്നു പിടിയ്ക്കൂ..
വായനക്കാരാ.. ഞാൻ ക്ഷമ ചോദിക്കുന്നു. സ്വന്തം കുഞ്ഞിനോടുള്ള വാത്സല്യത്തിലും പ്രതീക്ഷയിലും ഈ ഒരച്ഛൻ സ്വപ്നങ്ങളുടെ പൊരുൾ മറന്നു.
ഒരു പക്ഷെ തേയിലത്തോട്ടങ്ങൾക്കു പകരം കരിമ്പിൻ തോട്ടമായാലും മജീദയെ പോലെ ഒരു സ്ത്രീയുടെ അന്തർ സംഘർഷങ്ങൾ സ്വപ്നങ്ങളായി കാണുവാൻ ഒരു പക്ഷെ അവനെന്നെ അനുവദിച്ചേക്കാനിടയില്ല. കാരണം ഇതിനു മുൻപും എന്റെ ഈ മകൻ എന്നെ പല സ്വപ്നങ്ങളിൽ നിന്നും ഉണർത്തിയെഴുന്നേൽപ്പിച്ചവനാണ്. അതിനാൽ തേയിലയോ , പഞ്ചസാരയോ, തോട്ടങ്ങളിൽ നിന്നും കടകളിൽ എത്തുന്നവരെയുള്ള പല ആളുകളുടെ മുഖങ്ങളും അവരുടെ ദു:ഖങ്ങളും, സന്തോഷങ്ങളും മറ്റു മനോനിലപാടുകളും ഞാൻ നിങ്ങളുടെയോരോത്തരുടേയും യുക്തിയ്ക്കും ബുദ്ധിയ്ക്കും വിടുകയാണ്..
ദേ മഴ പെയ്തു തുടങ്ങിക്കഴിഞ്ഞു. നമുക്കെന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കാം. തൊടിയിലെ പുല്ലു നിറഞ്ഞ വഴിയിൽ അകലേക്കു നോക്കി ചെവി വട്ടം പിടിച്ചു നിൽക്കുന്ന ആ വെളുത്തു സുന്ദരിയായ പശുവിനെ കണ്ടോ.?
നന്ദിനി.. എന്റെ അയൽക്കാരിയായ രാധേച്ചിയുടെ പശു..
രാധേച്ചിക്ക് തുണ നന്ദിനിയും നന്ദിനിയ്ക്കു തുണ രാധേച്ചിയും മാത്രം.
കണ്ണു നിറഞ്ഞു രാധേച്ചി ഇടയ്ക്കു നന്ദിനിയെ വിളിയ്ക്കും.
ഇന്നിത്തിരി പാൽ കൂടുതൽ തരണേന്റെ നന്ദിനി . അന്നു നന്ദിനി കൂടുതൽ പാൽ ചുരത്തും.
കഥ കേട്ടു മുഷിഞ്ഞുവോ നിങ്ങൾ?
ഇതാ എന്റെ മേശപ്പുറത്തെ വെളുത്ത കപ്പിൽ ഒരു ചായ ...
തണുത്തിട്ടില്ല .. നിങ്ങളും ഒരു ചായ കുടിക്കുവാൻ തയ്യാറായി കഴിഞ്ഞുവല്ലേ.
നോക്കൂ മജീദയുടെ നിറഞ്ഞ കണ്ണുകൾ മുതൽ രാധേച്ചിയുടെ ഗദ്ഗദങ്ങൾ വരെ ചായ കപ്പിൽ അലയടിക്കുന്നു. സാവധാനം അവ എന്നിലേക്കും നിങ്ങളിലേക്കും വ്യാപിക്കുന്നു.
ദേ നോക്കൂ.. മഴ ശക്തമാകുന്നു.. ഇന്നത്തെ മഴയ്ക്ക് ഒരു പ്രത്യേക സൗന്ദര്യം.. മഴയുടെ വ്യത്യസ്തമായ ഭാവങ്ങൾ..
നമുക്കു ഈ മഴയെ നോക്കിയിരുന്നു ചായ കുടിയ്ക്കാം.. മഴയിലെ സന്തോഷങ്ങൾ , ദു:ഖങ്ങൾ , ദൈന്യഭാവങ്ങൾ , വാത്സല്യങ്ങൾ, പ്രണയങ്ങൾ , സ്നേഹങ്ങൾ എല്ലാമെല്ലാം നമുക്ക് ഈ മുറിയിലിരുന്നു വെറുമൊരു കാഴ്ചക്കാരനായി കാണാം.
ഞാനും നിങ്ങളും കുടിച്ചു കൊണ്ടിരിക്കുന്ന ഈ ചായയിലും അതുപോലെ എത്രയെത്ര ഭാവങ്ങൾ. എത്രയെത്ര കർമ്മഫലങ്ങൾ അല്ലേ?
പ്രിയപ്പെട്ടവരേ...
ജനാലയിലൂടെ കാണുന്ന കാഴ്ചകൾ നിസംഗതയോടെ അലസമായി നോക്കിയിരുന്നു പറഞ്ഞു തീരാത്ത ഈ കഥയുടെ അന്തരാർത്ഥങ്ങൾ നമുക്കൊന്നു വെറുതെ തിരഞ്ഞാലോ?

... പ്രേം...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക