#ബീച്ചിലെ ഒരു ദിവസം
കാമുകിയൊടൊപ്പം..
കാമുകിയൊടൊപ്പം..
ഹായ് എന്തു രസാല്ലേ..
കടൽക്കാറ്റിന് പോലും വല്ലാത്തൊരു സുഗന്ധമാ..
കടൽക്കാറ്റിന് പോലും വല്ലാത്തൊരു സുഗന്ധമാ..
തീരത്തോടു ചേർന്നുള്ള കല്ലുപാകിയ പാറക്കെട്ടിൽ നിന്നോടു ചേർന്നിരുന്നു കടൽ കാണുമ്പൊൾ വല്ലാത്തൊരു ഭംഗിയാണു..
വീശിയടിക്കുന്ന കാറ്റിനോടൊപ്പം പാറിപ്പറക്കുന്ന നിന്റെ ചുരുൾമുടിത്തുമ്പ് എന്റെ മുഖത്തേക്ക് പാറിവീഴുമ്പോൾ ശരിക്കും ചേർത്തു പിടിച്ചാ നെറുകയിലൊന്നു ചുണ്ടമർത്താൻ തോന്നിപ്പോവും..
ഒരേ കപ്പിൽനിന്നു ഐസ്ക്രീം പങ്കുവെച്ചു കഴിക്കുമ്പോൾ നിന്റെ ചുണ്ടിലൂടേ ഒഴുകിയിറങ്ങുന്ന ഐസ്ക്രീം കൈകൊണ്ടു തുടച്ചു മെല്ലെയാ കണ്ണുകളിലേക്ക് നോക്കുമ്പൊൾ തിരമാലകൾ കാണാമെനിക്ക്...
പ്രണയത്തിന്റെ തിരമാലകൾ..
പ്രണയത്തിന്റെ തിരമാലകൾ..
തീരത്തൂടെ നിന്റെ കൈപിടിച്ചു നടക്കുമ്പോൾ ദൂരമറിയില്ലെനിക്ക്..
സന്ധ്യാസൂര്യൻ കടൽച്ചെരുവിലേക്കു താഴ്ന്നിറങ്ങുമ്പോൾ നിന്റെ മുഖത്തു വിരിയുന്ന കുങ്കുമ ചോപ്പോന്നു ചുണ്ടുകളാൽ ഒപ്പിയെടുക്കണം..
നിന്റെ കൈവിരലുകൾ കോർത്ത് തിരമാലകൾക്കൊപ്പം ആർത്തുല്ലസിക്കണം..
നനയണം..
നനയണം..
നനവാർന്ന ഇളം തണുപ്പിൽ നിന്നോടൊട്ടിയിരുന്നു നിന്റെ ചൂടറിയണം..
ഇരുൾമൂടുമ്പോൾ മതിവരാതെ ഒന്നുടെ കടലിനെ കൺനിറയെ കണ്ടു തിരികെ മടങ്ങണം..
□■
□■
#ബീച്ചിലെ ഒരു ദിവസം
ഭാര്യയോടൊപ്പം..
ഭാര്യയോടൊപ്പം..
ബീച്ചിലേക്കു പോവുന്ന കാര്യമോർക്കുമ്പോൾ തന്നെ ചടപ്പാണ്..
കടൽക്കാറ്റിനു ഒരുമാതിരി ചീഞ്ഞളിഞ്ഞ മീനിന്റ ഗന്ധമാവും..
തീരത്തോട് ചേർന്നു കല്ലുകൾ പാകിയിട്ട സ്ഥലത്തു ചെന്നിരിക്കാമെന്നു വെച്ചാൽ മൂത്രത്തിന്റെയും മറ്റും നാറ്റം കൊണ്ടു മൂക്കു പൊത്തേണ്ടിവരും..
പിന്നല്ലേ ഐസ്‌ക്രീം കഴിക്കുന്ന കാര്യം..
ഓക്കാനം വരും..
ഓക്കാനം വരും..
ഇനി കഴിക്കാമെന്നു വെച്ചാലും ആകെക്കൂടി ഒലിച്ചിറങ്ങി വല്ലാത്തൊരു വൃത്തികേടാണെന്നേ..
ഇവക്കാണേൽ വീട്ടീന്നിറങ്ങുമ്പോ മുടി കെട്ടിവെക്കാൻ വരെ നേരൊണ്ടാവില്ല..
കാറ്റടിക്കുമ്പോ അതിങ്ങനെ പാറി മുഖത്തോട്ടു വീഴുമ്പോ എനിക്കങ്ങട് ദേഷ്യം വരും..
ഒരു സ്ഥലത്തു കൊണ്ടോവാനൊക്കില്ലാന്നേ..
കാറ്റടിക്കുമ്പോ അതിങ്ങനെ പാറി മുഖത്തോട്ടു വീഴുമ്പോ എനിക്കങ്ങട് ദേഷ്യം വരും..
ഒരു സ്ഥലത്തു കൊണ്ടോവാനൊക്കില്ലാന്നേ..
പോരാത്തതിന് ഒടുക്കത്തെ ബഹളോം..
ചൂടുകാറ്റ് മുഖത്തേക്കടിക്കുമ്പോ എങ്ങിനെങ്കിലും ഇവിടുന്നു രക്ഷപ്പെട്ടാ മതീന്നാവും..
അതിനിടെലാ ഓൾടെ കൈപിടിച്ചു നടക്കണ്ടേ..
ഓരോ മെനക്കേട്..
ഇവൾക്കൊക്കെ എന്തിന്റെ കേടാ..
കൊറച്ചു നടന്നപ്പോ തന്നെ മടുത്തു..
ഓരോ മെനക്കേട്..
ഇവൾക്കൊക്കെ എന്തിന്റെ കേടാ..
കൊറച്ചു നടന്നപ്പോ തന്നെ മടുത്തു..
അപ്പോഴാ ഓൾക്ക് മറ്റൊരു പൂതി..
വെള്ളത്തിലേക്കിറങ്ങി നനയണം പോലും..
ഈ വയസ്സാം കാലത്തു അതിന്റുടെ ഒരു കുറവേ ഉണ്ടാരുന്നുള്ളൂ..
വെള്ളത്തിലേക്കിറങ്ങി നനയണം പോലും..
ഈ വയസ്സാം കാലത്തു അതിന്റുടെ ഒരു കുറവേ ഉണ്ടാരുന്നുള്ളൂ..
അല്ലേലും എന്തുകണ്ടിട്ടാ നനയാൻ പോണേ..
വരുന്നോരും പോവുന്നോരും തുപ്പലും കാര്യം സാധിക്കലും വരെ അതിലാണ്..
അതിലേക്കിറങ്ങി കുളിച്ചിട്ടു വേണം വല്ല വട്ടച്ചൊറിയും ചൊണങ്ങും വരാന്..
വരുന്നോരും പോവുന്നോരും തുപ്പലും കാര്യം സാധിക്കലും വരെ അതിലാണ്..
അതിലേക്കിറങ്ങി കുളിച്ചിട്ടു വേണം വല്ല വട്ടച്ചൊറിയും ചൊണങ്ങും വരാന്..
പോരാത്തയിന് ആ നനഞ്ഞ ഡ്രെസ്സോടെ എന്റടുത്തേക്കു വരുമ്പൊ തന്നെ വല്ലാത്തൊരു അസ്വസ്ഥതയാ..
ഹോ ഈ ബീച്ച് കണ്ടുപിടിച്ചോനെ ആദ്യം തല്ലണം..
സന്ധ്യക്ക് മുമ്പേ വീടെത്തിയാ മതിയെനു.
സന്ധ്യക്ക് മുമ്പേ വീടെത്തിയാ മതിയെനു.
Rayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക