Slider

എന്നാലും എന്റെ സ്മൈലീ!

0
എന്നാലും എന്റെ സ്മൈലീ!
...................................................
"എന്താണ് സുഖമില്ലേ?''
സന്തോഷേട്ടന്റെ ചോദ്യം കേട്ട് ദോശ കൈയിൽ വെച്ച് മച്ചിലോട്ട് നോക്കിയിരുന്ന ഞാൻ അന്തം വിട്ട് പുള്ളിയുടെ മുഖത്തോട്ട് നോക്കി.
"സുഖം ണ്ട്: നല്ല സുഖാണല്ലോ എന്തേ?"
"ഒരു വെപ്രാളം പോലെ. മുഖം കണ്ടാൽ.നെഞ്ചുവേദനയോ മറ്റോ ഉണ്ടോ?"
എന്റെ മുഖം കണ്ടാൽ നെഞ്ചുവേദനയുള്ള പോലെ തോന്നുന്നുണ്ടോ? നെഞ്ചുവേദനയുള്ളവരുടെ മുഖം കണ്ടാൽ ആൾക്കാർക്ക് മനസ്സിലാവുമോ തുടങ്ങി നിരവധി ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ പോയി. ഞാൻ വേഗം കഴിച്ചു തീർത്തെഴുന്നേറ്റു.
അതേയ് എനിക്ക് രാവിലെ തന്നെ ഒരബദ്ധം പറ്റി.
രാവിലെ സജ് നേച്ചിയോട് ഒരു ശുഭദിനം ഒക്കെ അയച്ചിരിക്കുമ്പോ ചേച്ചി ചോദിച്ചു. വീട്ടിലേക്കെന്നാ വരുന്നതെന്ന്. മട്ടൺ ബിരിയാണി തന്നാ വരാമെന്ന് ഞാൻ .' തരാലോ ' എന്ന് ചേച്ചി. എനിക്ക് ഭയങ്കര സന്തോഷം. "എന്താ ചെയ്ക " അടുത്തായിരുന്നേ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കാമായിരുന്നു. ഇതിപ്പോ ദൂരെയല്ലേ? ഞാൻ സ്മൈലി കളോരോന്ന് തിരഞ്ഞു ഒരു സുന്ദരൻ പട്ടിക്കുട്ടി മറ്റൊരു പട്ടിക്കുട്ടിയെ ഉമ്മ വെക്കുന്ന പടം എടുത്തു, അപ്പോഴതാ ഒരു പുരുഷ സുഹൃത്തിന്റെ ശുഭദിനം വരുന്നു. ഓടി അവിടെ ചെന്ന് മറുപടി അയച്ചു. അയ്യോ'' അയച്ചത് ചുംബനം. കാര്യം പട്ടിക്കുട്ടികളാണേലും: പുരുഷ സുഹൃത്താണേൽ പച്ചവെളിച്ചം അണച്ച് പോകയും ചെയ്തു.പുള്ളി കണ്ടില്ല.പക്ഷെമെസേജ് സെന്റ് പോയിക്കഴിഞ്ഞു. തിരിച്ചു ചെന്നപ്പോ സജ് നേച്ചിയും പെട്ടിയും കിടക്കയുമെടുത്ത് പോയി. ആ ടെൻഷന്റെ മുഖമാണ് സന്തോഷേട്ടന് നെഞ്ചുവേദനയുടെ മുഖമായി തോന്നിയത്.അങ്ങനെയിരിക്കെ സുഹൃത്തിന്റെ പച്ചവെളിച്ചം തെളിഞ്ഞു.
"എനിക്കൊരബദ്ധം പറ്റിയതാണേ" ഞാൻ
"സാരമില്ലമ്മൂ സ്നേഹം കൊണ്ടല്ലേ? ഞാൻ സ്വീകരിച്ചു' ദാവരുന്നു മറുപടി.
"അമ്മേ.-... അയ്യോ മനുഷ്യാ നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല അത് സജ്ന ചേച്ചിക്ക് അയച്ചത്‌ ആണ് "
"സജ് നേച്ചിക്ക് രാവിലെ ഇതെന്തിനാ ?"
" പുഴുങ്ങി തിന്നാൻ. അല്ല പിന്നെ. എന്റെ സുഹൃത്തെ മട്ടൺ ബിരിയാണി തരാമെന്ന് പറഞ്ഞതിനയച്ചതാ..ബോക്സ് മാറിപ്പോയതാ "
'' മട്ടൺ ബിരിയാണി തരാമെന്ന് പറഞ്ഞാൽ അപ്പോ ഇത് കിട്ടോ?"
" കുന്തം ! സജ് നേച്ചിക്കേ കൊടുക്കുള്ളു. നിങ്ങളത് റീഡയറക്ട് ചെയത് ചേച്ചിക്കയച്ചേരെ "
"എന്റെ അമ്മൂ നീ എന്നെ കൊല്ലാനിറങ്ങിയേക്കുവാണോ? ഞാനിത് ചേച്ചിക്കയച്ചാൽ തീർന്നില്ലേ? പോട്ടെ ഞാൻ തമാശ പറഞ്ഞതാ.എനിക്കറിയില്ലേ നിന്നെ?. വിഷമിക്കേണ്ട ഇനി മെസ്സേജ് ടൈപ്പ് ചെയ്താൽ മതി. സ്മൈലി വേണ്ട"
എന്നെ സ്നേഹമായി ഉപദേശിച്ച്‌ അങ്ങേര് പോയി
സൈ്മിലികൾ മാത്രം മറുപടി കൊടുക്കുന്ന ഒരു സുഹൃത്ത് ഉണ്ട് എനിക്ക് . പുള്ളിക്കാരിക്ക് ഇത്തരം അബദ്ധങ്ങൾ പറ്റിക്കാണുമോ?
എന്റെയൊരു സുഹൃത്തിന് ചില ചിരികളുടെ അർഥങ്ങൾ തന്നെ അറിയില്ല എന്ന്. അതോണ്ട് കുഞ്ഞു ചിരി മാത്രാ അയയക്കണെ.
ചിലര് ഏകലവ്യന്റെ ആൾക്കാരാ എന്തു പറഞ്ഞാലും പെരുവിരലുയർത്തി കാണിക്കും. അങ്ങനുള്ളവർക്ക് ഞാൻ സൈക്കിൾ ഓടിക്കുന്ന കുട്ടിയുടെ ചിത്രം അയച്ചിട്ട് ഓടിക്കളയും.
ഇപ്പോ സന്തോഷേട്ടന് എന്റെ നെഞ്ചുവേദനയുടെ കാരണം മനസിലായിക്കാണും. പോസ്റ്റ് വായിച്ചിട്ടുണ്ടാകും.അപ്പോ ഞാൻ പോയി ഇന്നത്തെ എന്റെ ഡോസ് കൈപ്പറ്റിയിട്ട് വരാം. വീണ്ടും കാണുന്നവരെ വണക്കം.

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo