അനുയാത്ര.
കടൽത്തിരകൾ മടങ്ങുകയാണ്.
ചക്രവാളത്തിൽ അസ്തമയച്ചുവപ്പ്.
കൈക്കുമ്പിളിൽ നിന്നും ചോർന്നു പോകുന്ന സ്വന്തം ജീവിതത്തിന്റെ വിലയറിയുന്നതുകൊണ്ടാവണം, നിഭ അഖിലിനോടു ഒന്നു കൂടി ചേർന്നിരുന്നു.അവസാന ആശ്രയം അവനാണെന്ന പോലെ....
ഏതോ ഫാസിൽ ചിത്രത്തിലെ നായികാ കഥാപാത്രത്തിന്റെ ചോദ്യം ഉരുവിടുകയായിരുന്നു നിഭയുടെ മനസ്സപ്പോൾ.
"അസ്തമയത്തിന് ഇനിയെത്ര വിനാഴിക കൂടിയുണ്ട്........ ??"
"അസ്തമയത്തിന് ഇനിയെത്ര വിനാഴിക കൂടിയുണ്ട്........ ??"
ആ ചോദ്യം അഖിൽ കേട്ടുവെന്നു തോന്നി.
സ്നേഹപൂർവ്വം, നിഭയുടെ വിരലുകളിൽ തലോടിക്കൊണ്ടവൻ പറഞ്ഞു.
"വിട്ടു കൊടുക്കുകയില്ല നിഭ, ആരുടേയും താന്തോന്നിത്തരത്തിനു ബലിയാടാവാൻ നിന്നെയിനി ഞാൻ വിട്ടു കൊടുക്കുകയില്ല.
"വിട്ടു കൊടുക്കുകയില്ല നിഭ, ആരുടേയും താന്തോന്നിത്തരത്തിനു ബലിയാടാവാൻ നിന്നെയിനി ഞാൻ വിട്ടു കൊടുക്കുകയില്ല.
അഖിലിന്റെ കൈത്തലത്തിൽ വീണു ചിതറിയ ഒരു കണ്ണുനീർത്തുള്ളിയായിരുന്നു അതിനു മറുപടി.
"നീ വിട്ടു കൊടുത്തില്ലെങ്കിലും അതങ്ങനെയേ വരൂ അഖിൽ. പൊരുതി ജയിയ്ക്കാൻ ശ്രമിയ്ക്കുന്നവരെ തോൽപ്പിക്കാൻ, വീണ്ടും വീണ്ടും കരുക്കൾ നീക്കും വിധി എന്നും...... കഴിഞ്ഞ പത്തു വർഷങ്ങളും അങ്ങനെയായിരുന്നു.. ഒരു കുഞ്ഞിനെപ്പോലും തരാൻ കഴിയാതിരുന്നിട്ടും അയാളെ ഞാൻ വെറുത്തിട്ടില്ല.... പക്ഷേ ഈ പരസ്ത്രീ ഗമനം.... അതു ശിക്ഷയാണ്. ഒരു ഭാര്യയ്ക്കു ലഭിയ്ക്കാവുന്ന പരമാവധി വലിയ ശിക്ഷ......
അയാൾ പോട്ടെ, ആരോടൊപ്പം വേണമെങ്കിലും പോയി ജീവിയ്ക്കട്ടെ. എനിയ്ക്കു സ്വസ്ഥത വേണം. ഇനിയെങ്കിലും എനിയ്ക്കൊന്നു ജീവിയ്ക്കണം."
അയാൾ പോട്ടെ, ആരോടൊപ്പം വേണമെങ്കിലും പോയി ജീവിയ്ക്കട്ടെ. എനിയ്ക്കു സ്വസ്ഥത വേണം. ഇനിയെങ്കിലും എനിയ്ക്കൊന്നു ജീവിയ്ക്കണം."
നിഭയുടെ കണ്ണുകളിലെ നിശ്ചയദാർഡ്യം അഖിലിനെ അത്ഭുതപ്പെടുത്തി.
"ഞാനുണ്ട് നിനക്ക്, മരണം വരെ.... ഒരുപക്ഷേ മരണാനന്തരവും "
അവന്റെ ആ വാക്കുകളും വിശ്വാസം വരാത്തതു പോലെ നിഭ......
"വാഗ്ദാനങ്ങൾ ലംഘിയ്ക്കപ്പെടാനുള്ളതാണ് അഖിൽ. അവ ഒന്നുപോലും പാലിയ്ക്കപ്പെടാനുള്ളതല്ല. "
"നിഭ, തത്വശാസ്ത്രമാണോ പറയുന്നത് ?"
"പാലിയ്ക്കാൻ വേണ്ടിയുള്ള വാഗ്ദാനമാണ് നീയെനിക്കു നൽകിയതെങ്കിൽ, വരൂ നമുക്ക് ഒരുമിച്ചൊരു യാത്ര പോകാം "
"എങ്ങോട്ട് ?"
"എങ്ങോട്ടായാലെന്താ. അതറിഞ്ഞാലേ വരുള്ളൂന്നുണ്ടോ.. ??"
കുസൃതി ഓളം വെട്ടുന്ന കണ്ണുകളിലേയ്ക്ക് അഖിൽ വെറുതെ നോക്കിയിരുന്നു.
നിഭ എഴുന്നേറ്റു പയ്യെ നടന്നു.... കടൽത്തിരകൾക്കു പുറകെ........
കടലിന്റെ അഗാധതയിലേയ്ക്ക് പുതുവഴികൾ തുറക്കപ്പെട്ടുകൊണ്ടേയിരുന്നു.
കടലിന്റെ അഗാധതയിലേയ്ക്ക് പുതുവഴികൾ തുറക്കപ്പെട്ടുകൊണ്ടേയിരുന്നു.
തിരമാലകൾക്കൊപ്പം നിഭയും....
ആഴങ്ങളിൽ..... ആഴങ്ങളിൽ..........
ആഴങ്ങളിൽ..... ആഴങ്ങളിൽ..........
അഗാധതയിൽ എവിടെയോ എത്തി അവൾ തിരിഞ്ഞു നോക്കി.
വാഗ്ദാനങ്ങൾ, പാലിയ്ക്കപ്പെടാനുള്ളതു തന്നെയാണെന്ന ഓർമ്മപ്പെടുത്തലുമായി, തൊട്ടു പിന്നിൽ അഖിൽ എന്ന പ്രിയ കളിത്തോഴൻ ഒഴുകിയെത്തി നിഭയെ ഇറുകെ പുണർന്നു...
Sajna

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക