ഓഫീസിൽ നിന്നും വന്ന് ഡ്രസ്സ് മാറുമ്പോഴാണ് പുറകിൽ നിന്നും ഭാര്യയുടെ ചോദ്യം?
"ഇന്ന് നേരത്തെ എത്തിയോ?
"ആ ഇന്ന് വെള്ളി ആഴ്ചയല്ലെ വർക്കല്ലാം നേരത്തെ കഴിച്ച് ഞാൻ ഇറങ്ങി
"ഞാനൊന്ന് ഫ്രഷ് ആവട്ടെ. എന്നും പറഞ്ഞ് രവി ബാത്ത് റൂമിൽ കയറി
അനിത അടുക്കളയിലേയ്ക്കും പോയി -
രവി പെട്ടന്ന് കുളിയല്ലാം കഴിഞ്ഞ് ഡ്രസ്സ്മാറി നേരെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു.
"വിശന്നിട്ട് വയ്യ ഒന്നും ആയില്ലെ ഇതുവരെ?
"എനിക്ക് നൂറ് കൈ ഒന്നും ഇല്ല പെട്ടന്ന് ശരിയാക്കാൻ: 'അനിത മറുമുറുത്തു
"ആ ശരി; ആവുമ്പോൾ വിളിച്ചാൽ മതി എന്നും പറഞ്ഞ് ലാപ്പ് ടോപ്പ് എടുത്ത് രവി ഉമ്മറത്തേക്ക് പോയി:
ഫെയ്സ് ബുക്ക് തുറന്ന് ഓരോരോ പോസ്റ്റുകൾ കണ്ടുകൊണ്ടിരുന്നു.
അപ്പോഴാണ് സുജിത്ത് ടാക് ചെയ്ത പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത് "മാതൃദിനാശംസകൾ അമ്മയുടെ കരങ്ങളേക്കാൾ സുരക്ഷിതമായ ഒരു സ്ഥലം വേറെ ഇല്ല"
അപ്പോഴാണ് സുജിത്ത് ടാക് ചെയ്ത പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത് "മാതൃദിനാശംസകൾ അമ്മയുടെ കരങ്ങളേക്കാൾ സുരക്ഷിതമായ ഒരു സ്ഥലം വേറെ ഇല്ല"
അതിന് ലൈക്ക് ചെയ്ത് കമൻറ്സ് എഴുതി
" വളരെ ശരിയാണ്"
അപ്പോഴാണ് അകതളത്തിൽ നിന്നും ഉണ്ണികുട്ടന്റ വിളി
"അച്ഛാ അച്ഛന് ഫോൺ:
"ആരാ ഉണ്ണി കുട്ടാ :
"കരുണാലയത്തിൽ നിന്നും ഫാദറാണ് "
"ആ ഫാദ റിനോട് പൈസ അയച്ചിട്ടുണ്ടന്ന് പറയൂ
"ആ പറയാം
"അച്ഛാ അതിന് വേണ്ടിയല്ല ഫാദറിന് അച്ഛനോട് എന്തോ പറയാനുണ്ടന്ന്?
''ആ ശരി ദാ വരുന്നു.
ഹലോ : എന്താ ഫാദ റേ വിശേഷിച്ച്?
"വിശേഷം ഉള്ളത് കൊണ്ടാണ് വിളിച്ചത് രവി ''
പറ ഫാദർ'
"രവി അമ്മയെ കാണാൻ വന്നിട്ട് രണ്ട് മാസമായി;
"ഞാൻ ബിസ്നസ്സ് ടൂറിലായിരുന്നു ഫാദർ''
"അമ്മയ്ക്കാണങ്കിൽ തീരെ വയ്യ." രണ്ട് ദിവസമായി രവിയെ കാണണമെന്ന് വാശി;
" ഞാൻ അടുത്ത മാസം വരാം ഫാദർ "
ആ തന്റെ ഇഷ്ടം.. ഇത്രയും പറഞ്ഞ് ഫാദർ ഫോൺ വെച്ചു.
രവി വീണ്ടും ഫെയ്സ് ബുക്കിലേക്ക് തിരിഞ്ഞു.
രവി വീണ്ടും ഫെയ്സ് ബുക്കിലേക്ക് തിരിഞ്ഞു.
"അനിതേ ഭക്ഷണം റെഡി ആയോ?
"നിങ്ങളോടല്ലെ പറഞ്ഞത് കുറച്ച് കഴിയുമെന്ന്?"
"മോനെ ഭക്ഷണം റെഡി ആയിട്ടുണ്ട് ഇനി അത് കഴിച്ച് കഴിഞ്ഞിട്ട് മതി ഈ കുന്ത്രാണത്തിലെകളി (ലാപ്പ്ടോപ്പ്) എന്ന് പറഞ്ഞ് ലാപ്പ്ടോപ്പ് പിടിച്ചു വാങ്ങുന്ന അമ്മയെ ആണ് ഇപ്പോൾ ഓർമ്മ വരുന്നത്.
രവി ലാപ്പ്ടോപ്പ് ഓഫ് ചെയ്ത് ഫോണിന്റെ അടുത്തേക്ക് നീങ്ങി.'
"ഹലോ ഫാദറല്ലെ. ഞാൻ നാളെ തന്നെ വരാം എന്ന് അമ്മയോട് പറയൂ .
പിന്നെ ഒരു കാര്യം കൂടി ഫാദർ ഞാൻ തിരിച്ച് പോരുമ്പോൾ അമ്മയും കൂടെ ഉണ്ടാകും
ഇനി ജീവിതകാലം വരെ അമ്മ എന്റെ കൂടെ നിൽക്കട്ടെ '
പിന്നെ ഒരു കാര്യം കൂടി ഫാദർ ഞാൻ തിരിച്ച് പോരുമ്പോൾ അമ്മയും കൂടെ ഉണ്ടാകും
ഇനി ജീവിതകാലം വരെ അമ്മ എന്റെ കൂടെ നിൽക്കട്ടെ '
അബ്ദുൾ ജബ്ബാർ ടി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക