Slider

ഒറ്റരൂപാത്തുട്ട്

0
ഒറ്റരൂപാത്തുട്ട്
--------------------------------------------------------------------------
ഓണം ഹോളിഡേയ്സ് കഴിഞ്ഞ് റൂംമേറ്റ്സ് വരാൻ വൈകും എന്നറിഞ്ഞപ്പോൾ തന്നെ മനസ്സൊന്നിടിഞ്ഞു.....
ഇപ്പോൾ തന്നെ കോളേജിൽ പോണോ എന്ന് കഠിനമായി ആലോചിച്ചു കിടക്കുമ്പോൾ ആണ്... നമ്മുടെ പ്രോബ്ലം സോൾവെർ പുത്യ ഐഡിയ തന്നത്...
"തിരികെ പോകുമ്പോൾ ദിണ്ടിഗൽ വഴി ഒന്ന് കറങ്ങി അടിച്ചു.. രാത്രി ആകുമ്പോളേക്കും ഹോസ്റ്റലിൽ കയറാം.. ഒരു ദിവസം പോയി കിട്ടൂലോ.. "
ആ ഐഡിയ നന്നായി ബോധിച്ചതുകൊണ്ട് തേനിയിൽ നിന്ന് നേരെ ദിണ്ടിഗൽനു ബസ് കയറി...
തേനിയിൽ മഴ പെയ്തൊഴിഞ്ഞ വഴി കണ്ടപ്പോൾ വിചാരിച്ചു... അവിടെയും മഴ ആയിരിക്കുമെന്ന്...
പ്രതീക്ഷകൾക്കു വിപരീതമായി മൊട്ടവെയിൽ ചുട്ടെരിക്കാൻ തുടങ്ങി ബത്തലഗുണ്ടു എത്തിയപ്പോൾ തൊട്ട്...
ഒരിക്കൽ ഒരു രാത്രിയിൽ ഒറ്റയ്ക്ക് അവിടെ ഇറങ്ങി ബസ് മാറിക്കേറേണ്ടി വന്നിട്ടുണ്ട്....
അഴുകിയ മണമുള്ള ചൂട് കാറ്റടിക്കുന്ന ആ സ്ഥലത്തിനോട് അന്നുതൊട്ട് എനിക്കൊരു വെറുപ്പാണ് ..
ബസുകളിൽ കയറി ഇറങ്ങി നടക്കുന്ന ഭിന്നലിംഗക്കാരുടെ ഒരു കൂട്ടം മിക്കവാറും എന്റെ അടുക്കലും ഇതുപോലെ ഉള്ള യാത്രകളിൽ വന്ന് പോകാറുണ്ട്...
മിക്കവാറും തനിച്ചുള്ള കറക്കങ്ങൾ ആയത് കൊണ്ട് ഒരു ഭീതിയോടെ അവരുടെ കയ്യിൽ പത്തും ഇരുപതും വച്ച് കൊടുക്കുമ്പോൾ പെട്ടെന്ന് ഒന്ന് പോണേ എന്ന് മാത്രമേ ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുള്ളു..
ആ ചൂടിൽ കഴുത്തിലും ബാഗിലും കൂടി കുരുങ്ങിയ സ്റ്റോൾ പണിപ്പെട്ടു അഴിക്കുമ്പോളാണ് ലിഡിയ പറഞ്ഞത്...
"അവിടെ നോക്ക് അവരെന്ത് സുന്ദരി ആണല്ലേ "എന്ന്...
എന്റെ ജീവിതത്തിൽ ആദ്യമായി ആണ് അത്രയും സൗന്ദര്യമുള്ള ഒരു ഭിന്നലിംഗക്കാരിയെ കാണുന്നത്...ശരിക്കും പൂർണത ഇല്ലാത്ത ഒരു സ്ത്രീ ആണ് അവരെന്ന് അവരുടെ ഭാവമാറ്റങ്ങൾ ഇല്ലെങ്കിൽ ആർക്കും മനസ്സിലാവില്ല....
മറ്റുള്ളവരെപ്പോലെ അവരും അടുക്കൽ വന്നപ്പോൾ കിട്ടിയ ഒരു പത്തു രൂപ നോട്ടെടുത്തു നീട്ടി.... എല്ലാതവണത്തേയും പോലെ തലയിൽ കൈവെച്ചനുഗ്രഹിച്ചു ഒരു ഭാവഭേദവും ഇല്ലാതെ അവർ നടന്നു പോയി
ഒരിക്കൽ എന്റെ നോർത്ത് ഇന്ത്യൻ സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട് അർദ്ധനാരീശ്വരരൂപം ആണിവർക്ക് എന്ന് ... അതായതു ശിവപാർവ്വതിയുടെ അനുഗ്രഹം ഉള്ളവരാണെന്ന്‌ .. അവരുടെ അനുഗ്രഹവും ശാപവും നന്നായി ഫലിക്കും എന്നൊക്കെ...
അവർ എവിടേക്ക് ആണ് പോകുന്നതെന്ന് അറിയാൻ ഒന്നും കൂടി തിരിഞ്ഞപ്പോൾ അവർ പെട്ടെന്ന് എന്റെ മുന്നിലേക്ക് വന്നു...പ്രതീക്ഷിക്കാതെ ഉള്ള വരവായതുകൊണ്ട് ഞാൻ ഒന്ന് ഞെട്ടി... എങ്കിലും ഞാൻ അവരെ ശ്രദ്ധിക്കാത്തപോലെ ഇരുന്നു...
എന്റെ മുൻപിലെ ബസ്സിന്റെ കമ്പിയിൽ ഒരു പ്രത്യേകതാളത്തിൽ ഇടിച്ചപ്പോൾ ഞാൻ അവരെ ഒന്ന് നോക്കി... എഴുതി മിനുക്കിയ വടിവൊത്ത കണ്ണുകൊണ്ട് അവരെന്നോട് കൈ നീട്ടാൻ പറഞ്ഞു...
ഒരൽപ്പം മടിയോടെ ആണെങ്കിലും ഞാൻ എന്റെ കൈകൾ നീട്ടി... അവരെന്റെ കയ്യിൽ ഒരു രൂപയുടെ ഒരു നാണയത്തുട്ട് വെച്ചു തന്നു...
എന്നിട്ടെന്തോ പറഞ്ഞു അനുഗ്രഹിച്ചു തിരിഞ്ഞു നടന്നുപോയി ...
ഒരുപാട് തവണ ഞാൻ പലരെയും കടന്നുപോയിട്ടുണ്ടെങ്കിലും ആദ്യമായി ആയിരുന്നു ഇങ്ങനെ ഒരനുഭവം ..അവർ അവസാനം എന്നോട് എന്തായിരിക്കാം പറഞ്ഞിരിക്കുക എന്ന് പിന്നെ എന്നെ കുറേ അലട്ടി
ക്ലാസ്സിൽ ഇതാലോചിച്ചിരിക്കുമ്പോൾ ഞാൻ എന്റെ കൂട്ടുകാരോട് ചുമ്മാ ഇതിനെപ്പറ്റി പറഞ്ഞു...
ഒരാൾ പറഞ്ഞു അതെന്തോ ഭാഗ്യം കൊണ്ടു വരും എന്ന് പറയുമെന്ന്.. ചിലർ പറഞ്ഞു അത് കയ്യിൽ വെച്ചഗ്രഹിക്കുന്ന കാര്യം നടക്കുമെന്ന്... എന്തായാലും ഞാൻ ആ ഒറ്റരൂപ നാണയം സൂക്ഷിച്ചു വെച്ചു...ഈ സമൂഹം കലർത്താത്ത അവർക്ക് വേണ്ടി...
ചിലപ്പോൾ നമ്മളെപ്പോലെ പൂർണത ഉള്ള ഒരു സ്ത്രീയോ പുരുഷനോ ആയിരുന്നെങ്കിൽ അവർ ഈ തെരുവിൽ ചിലപ്പോൾ അലഞ്ഞിരിക്കില്ല അല്ലേ...ഈ സമൂഹം അവരെ നോക്കി മുഖം തിരിച്ചിരിക്കില്ല.... പകൽ വെട്ടത്തിൽ വെറുപ്പോടെ നോക്കി രാത്രിയുടെ മറവിൽ ഉടയാട അഴിക്കുന്ന ഈ സമൂഹത്തിനു മുൻപിൽ അവർ കൈ നീട്ടിയിരിക്കില്ല...
'"അമാൻഡ ഹാർഡ്ലി" എന്ന ട്രാൻസ്ജൻഡർ കഥാപാത്രത്തെ ആസ്പദമാക്കി 'മെറിഡിത് റൂസ്സോ' എഴുതിയ.. "ഇഫ് ഐ വാസ് യുവർ ഗേൾ " എന്ന ഒരു നോവൽ ഉണ്ട്... അതിൽ "ഞാൻ ജീവിക്കുവാനും സ്നേഹിക്കപ്പെടാനും അർഹതപ്പെട്ടവൾ ആണ് " എന്ന് അവൾ പറയുന്നത് ഈ സമൂഹത്തോട് തന്നെ ആവില്ലേ...
ഒന്നാലോചിക്കുമ്പോൾ തോന്നുന്നു നിനക്കും കുടുംബം കുട്ടികൾ തുടങ്ങി ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നിരിക്കും എന്ന് . !!ചിലപ്പോൾ ഞാൻ അടങ്ങുന്ന സമൂഹം നിന്നെ അകറ്റി നിർത്തി ഇല്ലായിരുന്നെങ്കിൽ അക്സെപ്റ്റിയെങ്കിൽ നീയും ഒരു "നോർമൽ ലൈഫ് " ജീവിച്ചേനെ എന്ന് ..
നിന്നെ ഭയത്തോടെ നോക്കി ഒഴിവാക്കിയ എന്നെ നീ അനുഗ്രഹിച്ചു നടന്നപ്പോൾ ഈ പൂർണത എന്ന് പറയുന്നത് മനസ്സിന് വരേണ്ടതാണ് ശരീരത്തിന്റെ വടിവുകളിലും മുഴുപ്പുകളിലും ഉണ്ടാവേണ്ടതല്ല എന്ന് നീ പറയാതെ പറഞ്ഞു പോയപോലെ തോന്നുന്നു ഇപ്പോൾ ..
എന്നാലും സുഹൃത്തേ അപ്പോൾ നീ എന്താവും എന്നോട് പറഞ്ഞിരിക്ക്യ ??

Shilpa
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo