Slider

കമന്റ് ബോക്സുകളിൽ നിന്ന് ഇൻബോക്സുകളിൽ എത്തുമ്പോൾ ചില സത്യങ്ങൾ

0
കമന്റ് ബോക്സുകളിൽ നിന്ന് ഇൻബോക്സുകളിൽ എത്തുമ്പോൾ
ചില സത്യങ്ങൾ
-----------------------
ഫേസ്ബുക്കിലെ പ്രധാനപ്പെട്ട രണ്ടു ബോക്സുകളാണ് കമന്റ് ബോക്‌സും ഇൻബോക്‌സും. ഒന്ന് പരസ്യമായതും മറ്റേത് രഹസ്യമായതും. അങ്ങിനെ നോക്കുമ്പോൾ ഇന്ബോക്സ് എന്നത് മനസ്സും കമന്റ് ബോക്സ് എന്നത് പ്രവൃത്തിയും ആകാം.
പക്ഷേ ഇവിടെ എന്റെ ചിന്ത കുറച്ചു വ്യത്യസ്തമാണ്. നമ്മൾ കമന്റ് ബോക്സുകളിൽ വിലയിരുത്തുന്നത് ഗർഭാവസ്ഥയ്ക്ക് തുല്യമാണ്. ഗർഭാവസ്ഥയിലിരിക്കുമ്പോൾ നമുക്ക് വയറിനുള്ളിലെ കുഞ്ഞിനെ കുറിച്ച് ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും. ആൺ കുട്ടി , പെൺ കുട്ടി , സുന്ദരൻ , സുന്ദരി എന്നിങ്ങനെയുള്ള പ്രതീക്ഷകൾ. അതാണ് ഒരു വ്യക്തിയെ കമന്റുകളിലൂടെ വിലയിരുത്തുമ്പോൾ നമുക്കുണ്ടാകുന്നത്.
പക്ഷേ എപ്പോൾ ഇൻബോക്സിൽ എത്തുന്നുവോ അപ്പോൾ പ്രസവം പൂർത്തിയാകുന്നു. അതായത് യഥാർത്ഥ രൂപം പുറത്തുവരുന്നു.
കൂടുതലും ഇതനുഭവിക്കുന്നത് സ്ത്രീകൾ ആയതുകൊണ്ട് ഇതിന് ചേർന്നത് ഗർഭവും പ്രസവവും എന്ന രണ്ടു വാക്കുകളാണ്.
ഇനി ആ പ്രസവത്തെക്കുറിച്ചു നോക്കാം ചിലത് പിറന്നു വീഴുന്നത് തന്നെ ചാപിള്ളകളായിട്ടാണ്. അതായത് ആദ്യ വരവ് തന്നെ മടുപ്പിച്ചു കൊണ്ടാകും കമന്റുകൾ കണ്ടു നാം മനോഹരം എന്ന് ചിന്തിക്കുന്ന ആളാകും ഇൻബോക്സിൽ വരുന്നതേ വെറുപ്പിക്കുന്നത്. ഇത്തരക്കാരെ ചാപിള്ളകൾ എന്ന ഗണത്തിൽ കൂട്ടാം.
അടുത്തത് പ്രസവവും വളർച്ചയും നല്ല രീതിയിൽ നടക്കും. പിന്നീട് നമ്മുടെ വളർത്തുദോഷം കൊണ്ട് വഴിതെറ്റിപ്പോകുന്ന കുട്ടികളുണ്ട്. അതിന് വളം വെച്ച് കൊടുക്കുന്നത് നമ്മളായിരിക്കും ചില കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുക , ഒപ്പം ആസ്വദിക്കുക, അവസാനം ഇതിങ്ങനെ ആയല്ലോ ഈശ്വരാ എന്ന് കരയുക. അതിന് കാരണക്കാർ നമ്മൾ തന്നെയാണ്. ഇവിടെ ഉപയോഗിക്കേണ്ടത് രണ്ടു പഴഞ്ചൊല്ലാണ് ഒന്ന് മുളയിലേ നുള്ളുക, രണ്ട് ഒന്നേയുള്ളൂ എങ്കിലും ഉലക്കക്ക് അടിച്ചു വളർത്തുക.
ഇൻബോക്സുകളിലേക്കുള്ള വഴിയായി പലരും കമന്റ് ബോക്സിനെ ഉപയോഗിക്കാറുണ്ട്. അതൊന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതെ ഉള്ളൂ. ഏത് പോസ്റ്റിട്ടാലും മനോഹരമായ കമന്റുകൾ. ചിലപ്പോൾ ആദ്യം മുതലെയുള്ള പോസ്റ്റുകൾ കുത്തിപ്പൊക്കി കമന്റീടും. നമുക്ക് വരെ തോന്നിപ്പോകും നമ്മൾ പോസ്റ്റിട്ടില്ലെങ്കിൽ അവർ ഫേസ്ബുക്ക് തന്നെ ഉപേക്ഷിച്ചു പോകുമെന്ന് അത്രയ്ക്ക് ആത്മാർത്ഥത ആയിരിക്കും. ഉദ്ദേശ്യം വേറൊന്നുമല്ല ശ്രദ്ധിക്കപ്പെടാൻ മാത്രം. നിങ്ങളുടെ പോസ്റ്റുകളോടുള്ള സ്നേഹമാണ് എന്ന് തെറ്റിദ്ധരിച്ചാൽ അതബദ്ധമാകും.
കമന്റ് ബോക്സുകളിലൂടെയുള്ള അടുപ്പമാണ് പലരെയും ഇൻബോക്സിന്റെ വാതിലുകൾ തുറക്കാൻ പ്രേരിപ്പിക്കുന്നത്. ആ ഒരു അപരിചിതത്വം അങ്ങ് മാറുമ്പോൾ ഓ ഇതെനിക്ക് അറിയാവുന്ന ആളല്ലേ എന്ന ചിന്ത വരുന്നു. ആ ചിന്ത പലർക്കും അവസാനം കയ്ച്ചിട്ടു തുപ്പാനും മധുരിച്ചിട്ടു ഇറക്കാനും വയ്യ എന്ന അവസ്ഥയിൽ എത്തുന്നു.
എന്തായാലും വഴി തെറ്റി വളരാൻ തുടങ്ങുന്നു എന്ന് കണ്ടാൽ അതിന്റെ തുടക്കത്തിൽ തന്നെ ചുട്ട പെട കൊടുത്താൽ ഈ പിള്ളേരൊക്കെ നേരാം വണ്ണം നല്ല സ്വഭാവത്തിൽ തന്നെ വളർന്നു വരും എന്നതും സത്യകരമായ വസ്‌തുതയാണ്.
ഇനി ഇതിലൊന്നും പെടാത്ത വേറെ വിഭാഗം കൂടിയുണ്ട്. ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ ഇൻബോക്സിലേക്ക് ഇടിച്ചു കയറുന്ന ആളുകളാണ് അത്. ഇത്തരക്കാരെ അവിഹിത ഗർഭം എന്ന പേരിൽ വിളിക്കാം. സാധാരണ അവിഹിത ഗർഭം പോലെ തന്നെയാണ് ഇക്കൂട്ടരുടെ അവസ്ഥയും അബോർഷൻ അഥവാ ബ്ലോക്ക് ചെയ്യപ്പെടുന്നു. അതല്ലാതെ ആ ഗർഭം വളരാൻ അനുവദിക്കുന്നവരും ഉണ്ട് എന്നതാണ് ഏറെ രസകരം.
എന്തൊക്കെ പറഞ്ഞാലും ഇൻബോക്സുകൾ ഇല്ലാത്ത ഫേസ്ബുക്ക് ഗാന്ധിജി സ്വപ്നം കണ്ട കിനാശ്ശേരി പോലെ സുന്ദരം ആയിരിക്കുമെങ്കിലും അത് കളിക്കാരില്ലാത്ത ഗ്രൗണ്ട് പോലെ ഫേസ്ബുക്കിനെ നിശബ്ദം ആക്കും എന്ന സത്യത്തെ മുൻ നിർത്തി ഞാൻ നിർത്തുന്നു.
കൂട്ടത്തിൽ വെറുതെ രണ്ടു പഴഞ്ചൊല്ലും കൂടി പറയട്ടെ..
മിന്നുന്നതെല്ലാം പൊന്നല്ല
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ജയ്‌സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo