ഗോവണി കയറുമ്പോ കുറിഞ്ഞിപ്പൂച്ചയുണ്ട് എതിരെ വരുന്നു..
കൂടെയൊരു പുതുമുഖവുമുണ്ട്..
പുതിയ കാമുകനാവണം...
എന്നെ കണ്ടഭാവം പോലും നടിക്കാതെ ഇറങ്ങിപ്പോവുമ്പോ രണ്ടുപേരും തമ്മിലെന്തൊക്കെയോ കുശുകുശുക്കുന്നുണ്ടാരുന്നു...
ഞാനതു കാര്യമാക്കിയില്ല..
ഇതിനു മുമ്പും ഇതുപൊലെ കുറേ ഓടിക്കളിച്ചും മരം ചുറ്റിയും നടന്നതാ..
അന്ന് നായകൻ വേറേതോ
ഒരു കണ്ടൻ പൂച്ചയാരുന്നു...
ഒരു കണ്ടൻ പൂച്ചയാരുന്നു...
കറുത്തിരുണ്ട് കണ്ടാ തന്നെ പേടി തോന്നും..
വെളുത്തു സുന്ദരിയായ ഇവൾക്കെങ്ങിനെയാണാവോ അവനെ ഇഷ്ടമായത്..
പ്രേമത്തിന് കണ്ണില്ലാലോ
അപ്പൊ പിന്നെ പറഞ്ഞിട്ടു കാര്യല്ല..
അപ്പൊ പിന്നെ പറഞ്ഞിട്ടു കാര്യല്ല..
എന്തായാലും ഒടുക്കം അവള് ഗർഭിണിയായി..
അവനതറിഞ്ഞതോടെ മുങ്ങുകയും
ചെയ്തു..
ചെയ്തു..
അവസാനം തലേം താഴ്ത്തി നെരെ എന്റടുത്തേക്കാ വന്നെ..
മുഖം കണ്ടപ്പൊ ഒന്നും
പറയാൻ തോന്നീല...
മുഖം കണ്ടപ്പൊ ഒന്നും
പറയാൻ തോന്നീല...
ചെന്നു അവിടെങ്ങാനും കിടന്നോളാൻ പറഞ്ഞു..
പിന്നെ ശല്യമൊന്നും
ഉണ്ടായിട്ടില്ലാട്ടാ..
ഉണ്ടായിട്ടില്ലാട്ടാ..
അവളു യാതൊന്നും സംഭവിക്കാത്ത പോലെ സ്റ്റെപ്പുകൾ ഓടിയിറങ്ങി..
കണ്ണിൽ കണ്ടതൊക്കേം വാരിവലിച്ചു തിന്നു...
കണ്ണിൽ കണ്ടതൊക്കേം വാരിവലിച്ചു തിന്നു...
എന്നിട്ടോ ഒരു ക്ഷീണവുമില്ലാരുന്നു ആ മുഖത്തു..
നാഴികക്ക് നാൽപതു വട്ടം ചർദ്ദിച്ചുമില്ല...
അതു പറയാൻ കാരണമുണ്ട്..
എന്റെ കസിൻ ഗർഭിണി ആണെന്നറിഞ്ഞപ്പോ തൊട്ടു വീട്ടിൽ ആഘോഷം പോലെയാരുന്നു..
ആരെ കാണിക്കണം എന്നാരുന്നു ആദ്യത്തെ ചർച്ച...
ഓരോരുത്തരും ഒരോ ഡോക്ടറുടെ പേരു സജസ്റ്റ് ചെയ്തു..
പെങ്ങള് വന്നു അവരുടെയൊക്കെ അടുത്തൂന്നു പ്രസവിച്ചോരുടെ വിശദ വിവരങ്ങൾ തെളിവ് സഹിതം നിരത്തി...
വല്യമ്മ പണ്ടു വയറ്റാട്ടി നാണി പ്രസവമെടുത്ത കഥ പതിനൊന്നാമത്തെ എപ്പിസോഡ് പൂർത്തിയാക്കി..
(ബാക്കി ഉണ്ടാവും ഇനിയാരെലും ഗർഭിണിയാണെന്നറിഞ്ഞാൽ )
അവരുടെ സന്തോഷം
അതൊക്കെ തന്ന്യല്ലേ..
(ബാക്കി ഉണ്ടാവും ഇനിയാരെലും ഗർഭിണിയാണെന്നറിഞ്ഞാൽ )
അവരുടെ സന്തോഷം
അതൊക്കെ തന്ന്യല്ലേ..
എന്തു പറഞ്ഞിട്ടെന്നാ
വയറൊന്നല്ലേയുള്ളൂ..
വയറൊന്നല്ലേയുള്ളൂ..
അതൊണ്ട് കൂട്ടത്തിൽ ഭേദപ്പെട്ടൊരു ഡോക്ടറുടെ അടുത്തു
ട്രീറ്റുമെന്റും തുടങ്ങി..
ട്രീറ്റുമെന്റും തുടങ്ങി..
പിന്നെ പറയണോ..
മാസാമാസം ചെന്നു വയറു കാണിക്കൽ...
തിരികെ വരുമ്പൊ അമ്മക്കും വരാനിരിക്കുന്ന കുഞ്ഞിനും വരെ മരുന്നുകൾ...
തിരികെ വരുമ്പൊ അമ്മക്കും വരാനിരിക്കുന്ന കുഞ്ഞിനും വരെ മരുന്നുകൾ...
ഭാരമുള്ളതൊന്നും
എടുക്കാൻ പാടില്ല..
പടികേറാൻ പാടില്ല...
എടുക്കാൻ പാടില്ല..
പടികേറാൻ പാടില്ല...
എന്തേലും മണമടിച്ചാ അപ്പോ ഓക്കാനം വരും..
അതോണ്ടെന്തായി..
കുറേ നാളത്തേക്ക് തറവാട്ടിൽ മീൻ കയറ്റാതായി..
അതോണ്ടെന്തായി..
കുറേ നാളത്തേക്ക് തറവാട്ടിൽ മീൻ കയറ്റാതായി..
നാലാം മാസം സ്കാനിംഗ്..
അതു കഴിഞ്ഞു ഏഴാം മാസം വെറൊരു ചടങ്ങു
കൂടിയുണ്ടാരുന്നു..
കൂടിയുണ്ടാരുന്നു..
വയറു കാണൽ...
അതിനായ് ഭർത്താവിന്റെ വീട്ടീന്നാണ് ആൾക്കാര് വരിക..
അതിനായ് ഭർത്താവിന്റെ വീട്ടീന്നാണ് ആൾക്കാര് വരിക..
അവരു പലഹാരങ്ങളും ഡ്രെസ്സുമൊക്കെയായി വന്നു ഭക്ഷണമൊക്കെ കഴിച്ചു..
എന്നിട്ടും ആരും
വയറു നോക്കുന്നില്ല..
വയറു നോക്കുന്നില്ല..
ഞാൻ മെല്ലെ ഉമ്മാന്റടുത്തു ചെന്നു ചോദിച്ചു
"ഇവരെന്താ വയറു നോക്കാത്തെ..
അതിനല്ലേ വന്നതു .."?
"ഇവരെന്താ വയറു നോക്കാത്തെ..
അതിനല്ലേ വന്നതു .."?
"പോടാ അതൊരു ചടങ്ങു മാത്രാണ് .."
സംഗതി വയറ് കാണലെന്നു പേരേയുള്ളൂ..
മെയിൻ പരിപാടി വയറ്
നിറക്കലാണ് എന്നു പിന്നീടാണ് മനസ്സിലായതു ..
മെയിൻ പരിപാടി വയറ്
നിറക്കലാണ് എന്നു പിന്നീടാണ് മനസ്സിലായതു ..
അതൊക്കെ കഴിഞ്ഞു പ്രസവ സമയമെടുത്തു...
ബാഗും തുണികളുമൊക്കെയായി ടൂറിനു പോവുന്ന പ്രതീതിയാരുന്നു..
സുഖപ്രസവം ആയതോണ്ട് രണ്ടു ദിവസം കൊണ്ടു തിരികെ വരികയും ചെയ്തു..
കുറിഞ്ഞിക്ക് സ്കാനിങ്ങില്ല...
വയറു കാണൽ ചടങ്ങില്ല...
അല്ലെലും പ്രത്യേകിച്ചു
കാണാൻ ഒന്നുമില്ല...
അതും കാണിച്ചോണ്ടല്ലേ നടപ്പു..
വയറു കാണൽ ചടങ്ങില്ല...
അല്ലെലും പ്രത്യേകിച്ചു
കാണാൻ ഒന്നുമില്ല...
അതും കാണിച്ചോണ്ടല്ലേ നടപ്പു..
എന്നിട്ടും അവളു സുഖായിട്ടു പ്രസവിച്ചു..
ടെറസ്സിലെ ഒരു മൂലയിൽ താൽക്കാലികമായി ഒരുക്കിയ കാർഡ്ബോർഡ്
കൂടാരുന്നു ലേബർ റൂം...
കൂടാരുന്നു ലേബർ റൂം...
കുഞ്ഞുങ്ങൾ ഒന്നല്ല നാലെണ്ണം...
ഒരെണ്ണം മാത്രമെ അച്ചന്റെ വഴിക്കു പോയിട്ടുള്ളൂ..
ബാക്കി മൂന്നു പേരും കുറിഞ്ഞിയെപ്പോലാരുന്നു...
ബാക്കി മൂന്നു പേരും കുറിഞ്ഞിയെപ്പോലാരുന്നു...
നെരത്തെ താഴേക്കു പോയവള് വൈകാതെ തന്നെ മടങ്ങി വരും..
അപ്പൊ പുതിയ വിശേഷങ്ങൾ പറയാം
rayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക