കുരയുടെ നാനാർത്ഥങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കുഞ്ഞായിരുന്നപ്പോൾ
നായ്ക്കളുടെ കുര ഭയന്നുകൊണ്ട്
ഞാൻ വഴിമാറി നടന്നിരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കുഞ്ഞായിരുന്നപ്പോൾ
നായ്ക്കളുടെ കുര ഭയന്നുകൊണ്ട്
ഞാൻ വഴിമാറി നടന്നിരുന്നു.
പിന്നെ ഞാൻ പഠിച്ചു
കുനിഞ്ഞു കല്ലെടുക്കാൻ.
കുനിഞ്ഞു കല്ലെടുക്കാൻ.
പലപ്പോഴും
കല്ലെടുക്കുന്നതും
എറിയുന്നതുമായ
ആംഗ്യം മാത്രം മതിയായിരുന്നു,
കുരയ്ക്കുന്നവരെ ഓടിക്കാൻ.
കല്ലെടുക്കുന്നതും
എറിയുന്നതുമായ
ആംഗ്യം മാത്രം മതിയായിരുന്നു,
കുരയ്ക്കുന്നവരെ ഓടിക്കാൻ.
അന്നു മുതലേ
ഞാൻ തിരിച്ചറിഞ്ഞിരുന്നു.
കുരയ്ക്കുന്നവർക്കാണ്
ഭയമേറെ
എന്ന്.
ഞാൻ തിരിച്ചറിഞ്ഞിരുന്നു.
കുരയ്ക്കുന്നവർക്കാണ്
ഭയമേറെ
എന്ന്.
എങ്കിലും
ഹൃദയത്തിന്റെ സഹാനുഭൂതി
എന്നെ ചിന്തിപ്പിച്ചിരുന്നു,
വിശന്നിട്ടാണോ
ഇവയിങ്ങനെ കുരയ്ക്കുന്നതെന്ന്.
ഹൃദയത്തിന്റെ സഹാനുഭൂതി
എന്നെ ചിന്തിപ്പിച്ചിരുന്നു,
വിശന്നിട്ടാണോ
ഇവയിങ്ങനെ കുരയ്ക്കുന്നതെന്ന്.
ഉള്ളിൽ തിരിച്ചറിവുകൾ
ഉണർത്തിക്കൊണ്ട്
കാലം എനിക്കു പറഞ്ഞു തന്നു.
എല്ലിൻ കഷണങ്ങൾ
മുൻപേ കൈപ്പറ്റിക്കൊണ്ടാണ്
പലരും കുരയ്ക്കുന്നതെന്ന്.
•••••••••••••••••••••••••••••••••••••
സായ് ശങ്കർ,തൃശ്ശൂർ
================©®
ഉണർത്തിക്കൊണ്ട്
കാലം എനിക്കു പറഞ്ഞു തന്നു.
എല്ലിൻ കഷണങ്ങൾ
മുൻപേ കൈപ്പറ്റിക്കൊണ്ടാണ്
പലരും കുരയ്ക്കുന്നതെന്ന്.
•••••••••••••••••••••••••••••••••••••
സായ് ശങ്കർ,തൃശ്ശൂർ
================©®

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക