പട്ടിയുണ്ട് സൂക്ഷിക്കുക (കഥ)
-----------------------------------------------------------
സ്കൂൾ വിട്ടുവരുന്ന സ്ഥിരം നടവഴിയോരത്തെ ആ വലിയ വീട് അന്നക്കുട്ടിയുടെ നിത്യവിസ്മയമായിരുന്നു..
കൂറ്റൻ ഇരുമ്പു ഗേറ്റിന്റെ അഴികൾക്കിടയിലൂടെ കാണുന്ന ചരൽ പാകിയ മുറ്റവും മനോഹരമായി വെട്ടിയൊതുക്കി നിർത്തിയിരിക്കുന്ന ഇലച്ചെടികളും പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന തിളങ്ങുന്ന കറുപ്പുനിറത്തിലുള്ള അംബാസിഡർ കാറും ഗാംഭീര്യമേറ്റുന്ന പ്രൗഢമായ ഒരു ഒറ്റനിലവീട്.. ഗേറ്റിൽ ഇംഗ്ളീഷിലെഴുതി വച്ച വീട്ടുപേര് 'ഞാറയ്ക്കൽ '.. ഒപ്പം മറ്റൊരു ചെറിയ ബോർഡിൽ തൂങ്ങുന്ന മലയാളം വാചകം.. 'പട്ടിയുണ്ട് സൂക്ഷിക്കുക '!!

സത്യമാണ്.. കറുത്തു മിനുത്ത ഒരു കൂറ്റൻ പട്ടി മുഴക്കമുള്ള ശബ്ദത്തിൽ കുരച്ചുകൊണ്ട് ആ പുരയിടത്തിലൂടെ പാഞ്ഞുനടക്കുന്നത് അന്നക്കുട്ടി കണ്ടിട്ടുണ്ട്.. എന്തൊരു ശൗര്യമാണതിന് !! ഒരു കടി കിട്ടിയാൽ പണി തീർന്നത് തന്നെ.. സാന്റിയാഗോ എന്നാണത്രെ അതിന്റെ പേര് !അതിനെ പേടിച്ചു നാടോടികളും ഭിക്ഷക്കാരും എന്തിനു അത്യാവശ്യമില്ലെങ്കിൽ നാട്ടുകാർ പോലും ഞാറയ്ക്കൽ തറവാടിന്റെ മുറ്റം കടക്കില്ല..
പുരയിടം തിങ്ങി നിറഞ്ഞു ഫലവൃക്ഷങ്ങളാണ്.. പേരയും സപ്പോട്ടയും ജാതിയും ചാമ്പയും വിവിധയിനം മാവുകളും പ്ലാവുകളുമൊക്കെ അങ്ങനെ പൂത്തും കായ്ച്ചും നില്ക്കുന്നു.. ഇടയ്ക്കിടെ മരങ്ങളിൽ പടർന്നു കയറിവളരുന്ന കുരുമുളക് കൊടികളും.. ഏത്തവാഴയും കപ്പയും ചേമ്പും കാച്ചിലുമടക്കം കൃഷിയുമുണ്ട് ആ മൂന്നേക്കർ പുരയിടത്തിൽ..
നാട്ടിലെ ആദ്യത്തെ വാർക്കവീടാണത്രെ ഇത്.. ടിവിയും ഫോണുമെല്ലാം ഈ നാട്ടിൽ ആദ്യം വന്നത് ഞാറയ്ക്കൽ വീട്ടിലാണെന്നു അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്..
വിറകിനു ചുള്ളിയൊടിക്കാനും ആടിന് പുല്ലുചെത്താനുമൊക്കെയായി അമ്മയോടൊപ്പം അന്നക്കുട്ടി ഞാറയ്ക്കൽക്കാരുടെ പറമ്പിൽ പലതവണ പോയപ്പോഴൊക്കെ സാന്റീ..സാന്റീയെന്നും വിളിച്ചു കൊണ്ട് പട്ടിയുടെ പിറകെ നടക്കുന്ന തടിച്ചു വെളുത്ത സ്ത്രീയെ കണ്ടിട്ടുണ്ട്..

ഞാറയ്ക്കൽ വീട്ടിലെ ഏക താമസക്കാരി ! റീത്താമ്മയാന്റി എന്നാണവരെ എല്ലാരും വിളിക്കുന്നത്.. മധ്യവയസ്സെത്തിയ വിധവ.. ഒരു മോളുണ്ടായിരുന്നത് ഏതോ അന്യജാതിക്കാരന്റെ കൂടെ ഒളിച്ചോടിയതിൽ പിന്നെ ആ വലിയ വീട്ടിൽ റീത്താമ്മയാന്റി തനിച്ചാണ്.. കൂട്ടിനു സാന്റിയാഗോ എന്ന കൂറ്റൻ നായയും..!
തിളങ്ങുന്ന ഫ്രയിമുള്ള സ്വർണ്ണകണ്ണടയും വച്ചു അലസമായുടുത്ത കോട്ടൺ സാരിത്തലപ്പ് എളിയിൽ തിരുകി പണിക്കാരോടൊപ്പം കപ്പനടാനും കുരുമുളക് പറിക്കാനും വാഴയ്ക്ക് തടം കിളയ്ക്കാനുമൊക്കെ കൂടുമെങ്കിലും റീത്താമ്മയാന്റി അധികം സംസാരിക്കാറില്ല എന്നത് അന്നക്കുട്ടിക്ക് പലപ്പോഴും ഒരത്ഭുതമായി തോന്നിയിട്ടുണ്ട്.. ഇടുപ്പൊളമെത്തുന്ന സ്വർണ്ണചെയിനും കൈകൾ നിറഞ്ഞുകിടക്കുന്ന സ്വർണ്ണവളകളും ഇടതുകൈയിലെ മോതിരവിരലിൽ ഇറുകിപ്പിടിച്ചു കിടക്കുന്ന ചുവന്ന നീളൻ കല്ലുപതിച്ച മോതിരവുമൊക്കെ റീത്താമ്മയാന്റിയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടിയിരുന്നെങ്കിലും ഒരിക്കലും ചിരിക്കാത്ത, വലിഞ്ഞു മുറുകിയ പോലുള്ള മുഖഭാവം അവരെ മറ്റു മനുഷ്യർക്ക് അനാകർഷകയാക്കി മാറ്റി ..
അനിയന്ത്രിതമായ ദേഷ്യവും പരുഷമായ വാക്കുകളും അമിതമായ പിശുക്കും റീത്താമ്മയാന്റിയെ നാട്ടുകാർക്കിടയിൽ അനഭിമതയാക്കിയെങ്കിലും എന്തും നേരിടാനുള്ള ചങ്കൂറ്റത്തിന്റെയും കോടികൾ വരുന്ന സമ്പാദ്യങ്ങളുടെയും പിൻബലത്തിൽ ഒരു നാട്ടുപ്രമാണിയുടെ പ്രൗഢിയിലാണ് അവരുടെ ജീവിതം മുൻപോട്ട് നീങ്ങിയത്..
ഒരു വെള്ളിയാഴ്ച സ്കൂളിൽ നിന്നും വരുന്ന വഴി പതിവില്ലാതെ ഞാറയ്ക്കൽ തറവാടിന്റെ മുറ്റത്ത് ഒരാൾക്കൂട്ടം കണ്ട് അമ്പരന്ന അന്നക്കുട്ടി കാര്യം എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഗേറ്റുകടക്കുമ്പോ ആ കറുമ്പൻ പട്ടിയെ എവിടെയും കാണുന്നില്ലല്ലോ എന്ന് അത്ഭുതത്തോടെ ഓർത്തു..
മുറ്റത്ത് കൂടിനിൽക്കുന്നവരുടെ സംസാരത്തിൽ നിന്നും അകത്തു റീത്താമ്മയാന്റി മരിച്ചു കിടപ്പുണ്ടെന്നും പോലീസിനെ വിളിച്ചിട്ടുണ്ടെന്നും മറ്റും മനസ്സിലാക്കിയ അന്നക്കുട്ടിക്ക് പക്ഷെ അവരുടെ മരണകാരണം മാത്രം വ്യക്തമായില്ല..
ആൾക്കൂട്ടത്തിൽ നിന്നും അപ്പൻ വഴക്കുപറഞ്ഞുകൊണ്ട് വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുമ്പോൾ അന്നക്കുട്ടിയുടെ മനസ്സുനിറയെ എങ്ങനെയായിരിക്കും റീത്താമ്മയാന്റി മരിച്ചത് എന്ന ചോദ്യം മാത്രമായിരുന്നു..
സന്ധ്യക്ക് അയല്പക്കത്തെ മീനാക്ഷിയമ്മ അമ്മയോട് സംസാരിക്കുന്നത് കേട്ടതിൽ നിന്നും പേയിളകിയതാണ് റീത്താമ്മയാന്റിയുടെ മരണകാരണം എന്ന് അന്നക്കുട്ടി മനസ്സിലാക്കി.. ഞാറയ്ക്കലെ പട്ടി പേയിളകി രണ്ടു ദിവസം മുൻപേ ചത്തുവത്രെ...!
അപരിചിതരോടു ശൗര്യം കാട്ടുമെങ്കിലും റീത്താമ്മയാന്റിയോട് സാന്റിയാഗോ വളരെ ഇണക്കത്തിൽ പെരുമാറുന്നത് അന്നക്കുട്ടി കണ്ടിട്ടുള്ളതാണ്.. അവൻ അവരെ ഒരിക്കലും കടിക്കാൻ ഇടയില്ലല്ലോ.. പിന്നെങ്ങനെ അവർക്കു പേയിളകി എന്നൊക്കെയാലോചിച്ചു കിടന്നയവൾ ഉറങ്ങിപ്പോയതറിഞ്ഞില്ല..
പിറ്റേന്ന് പള്ളിയിൽ റീത്താമ്മയാന്റിയുടെ ശവസംസ്കാരചടങ്ങുകൾക്ക് വൻ ജനക്കൂട്ടമായിരുന്നു... ആരോ പറഞ്ഞത് കേൾക്കാനിടയായി.. റീത്താമ്മയാന്റിയുടെ കയ്യിലുണ്ടായിരുന്ന മുറിവിൽ സാന്റിയാഗോയുടെ ഉമിനീര് പറ്റിയതിനാലാണ് അവർക്ക് പേവിഷബാധയേറ്റതെന്നും വായിൽ നിന്നും നുരയും പതയും വന്ന നിലയിലാണ് അവർ മരിച്ചു കിടന്നിരുന്നതെന്നും..
ശരിയായിരിക്കും.. റീത്താമ്മയാന്റി സാന്റിയാഗോയ്ക്ക് ആഹാരം വായിൽ വച്ചുകൊടുക്കുന്നതും അവൻ അവരെ നക്കുന്നതുമൊക്കെ അന്നക്കുട്ടിയും കണ്ടിട്ടുണ്ട്.. ഏതായാലും കഷ്ടമായിപ്പോയി..
തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകുന്ന വഴി ശോകമൂകമായി വിജനമായി നിൽക്കുന്ന ഞാറയ്ക്കൽ തറവാട് അന്നക്കുട്ടിയിൽ ഭയമുണർത്തി.. അതിവേഗം ആ ഗേറ്റിനു മുൻപിലൂടെ അവൾ കടന്നു പോകുമ്പോൾ ഗേറ്റിൽ അപ്പോഴും ആ വാചകമെഴുതിയ ബോർഡ് തൂങ്ങുന്നുണ്ടായിരുന്നു.. "പട്ടിയുണ്ട് സൂക്ഷിക്കുക.. "!!

Anju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക