Slider

മിഴികൾ (ഭാഗം 5)

0
മിഴികൾ (ഭാഗം 5)
******************
ഞാൻ ചുറ്റും നോക്കി...ആരെയും കണ്ടില്ല...
ഞാൻ പിന്നെയും അവിടം മുഴുവൻ കറങ്ങി...ആകെ നിരാശയോടെ..ഞാൻ അവിടെ ഇരുന്നു..സങ്കടം സഹിക്കാൻ കഴിയാതെ വിങ്ങി പൊട്ടുന്നുണ്ടായിരുന്നു ഞാൻ...
ശ്രീയ ഇല്ലാത്ത ഒരു നിമിഷം ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല എനിക്ക്.
അപ്പൊ എന്‍റെ കണ്മുന്നിൽ നിന്നും അവൾ.മാഞ്ഞു പോയിരിക്കുന്നു....യാഥാർഥ്യമാണോ...സ്വപനമാണോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ..മനസു ആകെ കലങ്ങി മറിയുവാൻ തുടങ്ങി...
പെട്ടന്ന് ആ വിളി പിന്നെയും കേട്ടു.....
ഞാൻ ശ്രദ്ധിച്ചു...അതെ ശ്രീകോവിലുള്ളിൽ നിന്നാണ് അത്....
ഹരിയേട്ടാ ഇത് ഞാൻ ആണ്...
ശ്രീയ..നീ എവിടാ ?
നിനക്ക് എന്താ പറ്റിയെ ?എന്താ സംഭവിക്കുന്നെ....
ഹരിയേട്ടാ പേടിക്കണ്ട....ഞാൻ പ്രേതമൊന്നുമല്ല....
ഞാൻ....ഈ ക്ഷേത്രത്തിലെ ദേവിയുടെ...ആജ്ഞാനുവർത്തികളിൽ ഒരുവൾ...ആണ്....ഞാൻ പറയുന്നത് ഹരിയേട്ടൻ ക്ഷമയോടെ കേൾക്കണം.
ഈ അമ്പലത്തിനു പുറകിൽ വലിയൊരു ആന്മഹത്യാ താഴ്വവരെയുണ്ട്....മനസുകൾ മുഴുവൻ വേദനകളും പേറി ജീവിതം അവസാനിപ്പിക്കാൻ ഒത്തിരി പേര് ഈ കുന്നു കയറി വരാറുണ്ട്..അതിൽ ചിലർ..ഇവിടെ വന്നു അവസാന പ്രതീക്ഷ പോലെ കരഞ്ഞു പ്രാത്ഥിക്കാറുണ്ട്...
അവരെയാരും ദേവി കൈവിടില്ല...പ്കഷെ
പ്രാത്ഥനക്കു ശേഷം..അവർ മരണത്തെ പുൽകും...
അവർ മരിച്ചാലും അവരുടെ മനസിനെ ദേവി കൈവിടില്ല...
പുതിയ ജന്മങ്ങളിൽ നല്കുവാനായിട്ടു ആ മനസിനെ ദേവി കരുതി വെക്കും..
അങ്ങനെ ദേവി മനസു നൽകിയ ഒരു ജന്മം..ഇടയ്ക്കു..നഷ്ടപ്പെട്ടു..അപ്പോൾ ആ കർത്യവം താല്കാലികമായീ എന്നിൽ നൽകപ്പെട്ടു...അങ്ങനെയാണ് ഞാൻ..ഹരിയേട്ടനെ കണ്ടുമുട്ടുന്നത്...
ഇതൊന്നും ആരോടും പറയുവാൻ എനിക്ക് അനുവാദമില്ല..പക്ഷേ ഹരിയേട്ടൻ നെഞ്ച് പൊട്ടി വിഷമിക്കുന്നത് കണ്ടിട്ട്...പറയാതെ പോകുവാൻ കഴിയുന്നില്ല അതാണ്...ഞാൻ......
എന്‍റെ സമയം കഴ്ഞ്ഞു ഇനി എനിക്ക്...നില്ക്കാൻ കഴിയില്ല.....
ഹരിയേട്ടൻ വിഷമിക്കരുത്..ഞാൻ തിരിച്ചു വരും....ഈ മനസോടു കൂടി തന്നെ.... ഈ രൂപത്തിൽ തന്നെ...പക്ഷെ എന്ന് വരും എപ്പൊ വരും എവിടെ നിന്ന് വരും
എന്ന് എനിക്ക് പറയാൻ കഴി യില്ല....കാത്തിരിക്കുക എനിക്ക് വേണ്ടി... ദേവി അനുഗ്രഹിക്കട്ടെ.....
പെട്ടന്ന് വലിയൊരു കാറ്റ് അവിടെ വീശിയടിച്ചു....അവളുടെ ശബ്‌ദവും പിന്നെ കേട്ടില്ല.
എനിക്ക് എല്ലാം ഒരു സ്വപനം പോലെ..തോന്നി.......അവിടെ അങനെ കുറെ നേരം ഞാൻ നിന്നു...അവിടുന്നു പോരാൻ എന്‍റെ മനസു അനുവദിച്ചില്ല...
അവളെ പറ്റി ആലോചിച്ചു...നിന്ന് സമയം പോയത് ഞാൻ അറിഞ്ഞില്ല...
നേരം ഇരുട്ടി തുടങ്ങിയിരുന്നു......
ഞാൻ പതിയെ ആ കുന്നിറങ്ങി...വീട്ടിൽ ചെന്നാൽ എന്ത് പറയുമെന്ന് ആലോചിച്ചു..മനസ്സു പുകഞ്ഞു ശ്രീയ ഇല്ലാതെ..വീട്ടിലോട്ടു ചെന്നാൽ...
ഇവിടെ സംഭവിച്ചത് എന്തെകിലും പറഞ്ഞാൽ അവർ വിശ്വസിക്കുമോ...
വീട്ടിലെത്തിയ പാടെ അമ്മ വഴക്കു പറഞ്ഞു..എത്ര നേരമായടാ...നിങളെ നോക്കിയിരിക്കുന്നു..എന്താ വൈകിയേ ?
മോളെ എവിടെ.....ഞാൻ ഒന്നും പറയാതെ
നിന്നു.
ഡാ..നിന്നോടാ ചോദിച്ചേ ശ്രീയ മോള്....എവിടെ..അമ്മയുടെ ശബ്‌ദം ഉച്ചത്തിലായി....
അവള് അവളുടെ അമ്മാവന്റെ വീട്ടിലോട്ടു പോയി..
ഏതു അമ്മാവൻ ? എന്നോട് ഇതുവരെ അങ്ങനൊരു അമ്മാവനെ പറ്റി പറഞ്ഞിട്ടില്ലലോ....
എന്നോടും പറഞ്ഞിട്ടില്ല....ഒരാഴ്ച കഴിഞ്ഞു വരാന്നു പറഞ്ഞു...ഞാൻ തിരിച്ചു ദേഷ്യത്തിൽ പറഞ്ഞു...
അമ്മ ഒന്നും മിണ്ടാതെ പതിയെ അകത്തോട്ടു പോയി..പാവം ഒത്തിരി വിഷമമായെന്ന്..തോന്നി...
പെട്ടന്ന് മനസിൽ തോന്നിയ ഒരു നുണയായിരുന്നു അത്..അല്ലാതെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കും ഞാൻ ??
അന്ന് രാത്രി ഈ വീട്ടിൽ ആരും ഉറങ്ങിയില്ല..
വല്ലാത്തൊരു ദുഃഖം അവിടെ....ഉണ്ടായിരുന്നു....വലിയതെന്തോ നഷ്ടപെട്ട പോലെ.....
ഇന്ന്.. ഇപ്പോൾ മൂന്ന് മാസം കഴ്ഞ്ഞു...
ഹരി പറഞ്ഞു നിർത്തി...പതിയെ നീനയെ നോക്കി എന്നിട്ടു പറഞ്ഞു....ഇന്നാണ് ആ സന്തോഷം വീണ്ടും
ഈ വീട്ടിലോട്ടു. തിരിച്ചു വന്നത്
നിന്നിലൂടെ....
നീന...പതിയെ എഴുനേറ്റു ഹരിയുടെ അടുക്കൽ എത്തി..അവന്റെ ചുമലിൽ കൈവെച്ചു...
ഹരിയേട്ടാ...ഞാൻ തന്നെയാണ് ശ്രീയ ഹരിയേട്ടന്റെ ശ്രീയ....ഇനി ഒരിക്കലും ഹരിയേട്ടനെ വിട്ടു ഞാൻ പോകില്ല...
അവൻ തിരിഞ്ഞു നീനയെ നോക്കി....
അവളുടെ കണ്ണുകൾ....വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു....അവന്റെ മുഖം സന്തോഷം കൊണ്ട്..വിടർന്നു....
അമ്മ വന്നു അവരെ ആഹാരം കഴിക്കാൻ വിളിച്ചു.
അന്ന് ആ വീട്ടിൽ കുറെ നാളുകളായിട്ടില്ലാതിരുന്ന സന്തോഷം തിരിച്ചു വന്നു.....
പിറ്റേ ദിവസം രാവിലെ.... കിളികളുടെ..ശബ്‌ദം കേട്ടാണ് നീന ഉണർന്നത്..
അവൾ ജനലിലൂടെ പുറത്തോട്ടു നോക്കിയപ്പോൾ....അവളുടെ ജനലിനരുകിൽ ഉള്ള ഒരു മാവിൽ നിറയെ കിളികൾ....

അവൾ വീടിനു പുറത്തിറങ്ങി..അവിടെല്ലാം ചുറ്റി നടന്നു കാണുവാൻ തുടങ്ങി....അവൾ സ്വപ്ങ്ങളിൽ കണ്ടിരുന്ന സ്ഥലങ്ങൾ...അതെല്ലാം ഇപ്പൊ അവളുടെ കണ്മുന്നിൽ..
അവൾ ആ വീട് മുഴുവൻ ചുറ്റി കാണുകയായിരുന്നു...നല്ല ഭംഗിയുള്ള ഒരു നാലുകെട്ട്...വീടിന്റെ..ചുറ്റും ഒത്തിരി മരങ്ങളും...ചെടികളും....
പെട്ടന്നാണ് ആ ശബ്‌ദം അവൾ ശ്രദിച്ചതു....അതെ..ഒരു പുഴയുടെ ശബ്‌ദം...അവൾ ഓടി വീടിനു തെക്കു വശത്തെത്തി...
ആ കാഴ്ച അവളുടെ ഒത്തിരി കുളിർമ നൽകി..
വീടിന്റെ പറമ്പിനു വശത്തു
കൂടി ശാന്തമായി ഒഴുകുന്ന ഒരു പുഴ...ആ പറമ്പിൽ നിന്നും പുഴയിലോട്ടു ഇറങ്ങുവാൻ പടവുകൾ ഉണ്ടായിരുന്നു ...നീന ആ
ആ പടവുകളിൽ ഇരുന്നു...പുഴയുടെ ഒഴുക്കിന്റെ ശബ്‌ദം....ഒരു പാട്ടിന്റെ ഈരടികൾ പോലെ....അവൾ മനസിൽ മീട്ടി കൊണ്ടേ ഇരുന്നു.
പടവിൽ...ഇരുന്നു ആ പുഴയുടെ ഭംഗി അവൾ ആസ്വദിക്കാൻ തുടങ്ങി...
ചെറിയ തണുത്ത കാറ്റ് എപ്പോഴും..അവിടെ വീശിയടിക്കുന്നുണ്ടായിരുന്നു....
പെട്ടന്ന് ഒരു എന്തോ വന്നു അവളുടെ മടിയിൽ വീണു...നോക്കുമ്പോൾ ഒരു മാമ്പഴം....അവൾ മുകളിലോട്ടു നോക്കി...
വളരെ ഉയരത്തിലുള്ളൊരു വലിയ മാവ്..
നിറയെ മാമ്പഴം....
കൈയിൽ കിട്ടിയ മാമ്പഴത്തിന്റെ മണം അവളുടെ വായിൽ കൊതിയാക്കി....
നീന ആ മാമ്പഴം പതിയെ കടിച്ചു തിന്നുവാൻ തുടങ്ങി...
ആ മാവിൽ നിറയെ കിളികളും അണ്ണാനാും
ഉണ്ടായിരുന്നു...
അതുകളോടെല്ലാം സംസാരിച്ചു അവൾ ആ പറമ്പിനു ചുറ്റും നടക്കുവാൻ തുടങ്ങി....
ചാമ്പ മരത്തിന്റെയും.പേരയുടെയും അംബഴത്തിന്റെ.....ഒക്കെ അരികിൽ ഒരു കൊച്ചു കുട്ടിയുടെ...ആകാംഷയോടെ...മുകളിലോട്ടു നോക്കി നിന്നു.....
കാലം അവളെ ഒത്തിരി പുറകിലോട്ടു കൊണ്ട് പോയപോലെ...
നീനക്കു അവിടെല്ലാം എത്ര കണ്ടിട്ടും കൊതി തീരുന്നില്ലായിരുന്നു....
കുറെ ചാമ്പക്കയും ഇരുമ്പൻ പുളിയും..അമ്പഴങ്ങയൊക്കെയും പറിച്ചു അവളുടെ സാരി തുമ്പിൽ.
..പോതിനെടുത്തു....നീന ഒരു കൊച്ചു കുട്ടോയെ പോലെയായി...അവളുടെ ബാല്യം അവിടെ തിരിച്ചു കിട്ടിയ പോലെ ...
അവൾ നടന്നു നടന്നു...വീടിന്റെ പുറകുവശത്തെ പറമ്പിലുള്ള...കാവിനടുത്തെത്തി......വല്ലാത്തൊരു സുഗന്ധം..അവിടെ..പരക്കുന്നുണ്ടായിരുന്നു..
നീന പതിയെ കാവിനുള്ളിലോട്ടു കയറി..
മരങ്ങൾ ഇടതൂർന്നു നില്കുന്നത് കൊണ്ട്..വെളിച്ചം കുറവായിരുന്നു അവിടെ..
അവൾ കാവിനുള്ളിലൂടെ..നടക്കാൻ തുടങ്ങി....
കാവിനുള്ളിൽ തറയിൽ നിറയെ...മഞ്ചാടി കുരുക്കൽ..ചിതറി.കിടക്കുന്നുണ്ടായിരുന്നു...മഞ്ചാടി കുരുക്കളുടെ ചുവന്ന നിറം ആ കാവിനു...വല്ലാത്തൊരു ഭംഗി നൽകിയിരുന്നു....
അവിടെ മരത്തിൽ ചുറ്റി പടർന്നു കിടക്കുന്ന..വള്ളിചെടിയുടെ കായ്‌...അവൾ
ചാടി പറിച്ചെടുത്തു......അത് പതിയെ പൊട്ടിച്ചു....പെട്ടന്ന് ഒരു കാറ്റ് വീശിയടിച്ചു.....
ആ കായ്‌ ക്കുള്ളിൽ നിറയെ അപ്പൂപ്പൻ താടി...മൊട്ടുകളായിരുന്നു.....
പുറത്തോട്ടു പറക്കാൻ വെമ്പൽ കൊണ്ടിരുന്ന മൊട്ടുകൾ....വീശിയടിച്ച കാറ്റിൽ അവയെല്ലാം..അവളെ നോക്കി പുഞ്ചിരിച്ചു ശേഷം....തലയിൽ വെള്ളകിരീടം ചൂടി
യാത്ര പറഞ്ഞു മുകളിലോട്ടു പറന്നു.....ആ നിമിഷങ്ങളിൽ അവൾ....അവളുടെ ബാല്യങ്ങളിലോട്ടു
വീണ്ടും വീണ്ടും..
ഊളിയിട്ടിറങ്ങി.....മനസ്സു സന്തോഷം കൊണ്ട് തുള്ളിച്ചാടി...
പെട്ടന്ന്.....
ഏയ്...എന്നൊരു വിളി ....
അവൾ ഞെട്ടി തിരിഞ്ഞു നോക്കി...
....ഒരു കൊച്ചു പെൺകുട്ടി
അവളെ തന്നെ നോക്കി പുഞ്ചിരി തൂകി നില്കുന്നു...
(തുടരും)

Binoy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo