ഓമനത്തമുള്ള ഒര് ഇരുപത്തി നാലുകാരി ആയിരുന്നു അവൾ ഞാൻ ആദ്യം കാണുമ്പോൾ. നല്ല വിദ്യാഭ്യാസവും, ജോലിയും.
പുറമെ നിന്നു നോക്കിയാൽ യാതൊരു കുറവും കാണാൻ ഇല്ല
വിവാഹിത, പ്രണയ വിവാഹം. രണ്ടു വർഷം ആയി. ആശുപത്രിയിൽ വന്നിരിക്കുന്നത് ഇപ്പോൾ ഒന്നര മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ വേണ്ടാന്ന് വെക്കാൻ
ഞാൻ കാരണം തേടി. ഉടനെ വന്നു ഉത്തരം. ഞങ്ങൾക്ക് കുട്ടികൾ വേണ്ടാ എന്നാണ്. ഇതിപ്പോ കോൺട്രാസെപ്റ്റീവ് ഫെയിലൂർ ആണ്
എനിക്ക് അദ്‌ഭുതം തോന്നാതിരുന്നില്ല. ഭർത്താവിന്റെ മുഖത്ത് ഒര് വൈമനസ്യം ഇല്ലാതില്ല
ഇവൾക്ക് പ്രസവിക്കാൻ പേടിയാണ് എന്നയാൾ എൻറെ മുഖത്തെ ആകാംഷക്ക് ചോദിക്കാതെ ഉത്തരം തന്നു
പിന്നെ അവിടെ നടന്നത് എന്നെ തന്നെ ഞെട്ടിച്ചു കളഞ്ഞു
"ഇതെല്ലാം കണ്ടിടത്തെല്ലാം വിളമ്പേണ്ട കാര്യങ്ങൾ അല്ല എന്നും, നമ്മളിതു മുൻപേ പറഞ്ഞുറപ്പിച്ചതായിരുന്നു എന്നു അവളും "
എൻറെ വീട്ടുകാരെ വിഷമിപ്പിച്ചു കൊണ്ടാണ് നിന്നെ കെട്ടിയതു.. ഇനി എൻറെ കുഞ്ഞിനെ കാണാൻ പറ്റാതെ കരയുന്ന അവരെ കണ്ടില്ലെന്നു നടിക്കുവാൻ കഴിയില്ലെന്ന് അയാളും
ഒടുവിൽ അവളെ ഞാൻ പറഞ്ഞു സമാധാനിപ്പിച്ചു പരിശോധന മുറിയിൽ കയറ്റി, അയാളോട് പുറത്തിരിക്കാൻ ആവശ്യപ്പെട്ടു
അവളോട് ഒറ്റക് സംസാരിച്ചപ്പോൾ മനസിലായി അവൾക്കു അമ്മ ഇല്ല. പ്രസവത്തിൽ മരിച്ചു പോയത് ആയിരുന്നു. അമ്മക്ക് വേറെ കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു താനും
അവളെ സ്കാനിംഗ് ചെയ്യാൻ അയച്ചിട്ടു അയാളോട് ചോദിച്ചു. കല്യാണത്തിന് മുൻപ് എന്ത് കൊണ്ട് കുട്ടി വേണ്ടാ എന്നു തോന്നിയെന്ന്
എനിക്കവളെ വല്യ ഇഷ്ടമാണ് സർ. അമ്മ ഇല്ലാതെ വളർന്ന കുട്ടി അല്ലേ. സമ്മതിച്ചില്ലെങ്കിൽ അവളു കെട്ടാൻ സമ്മതിക്കില്ലെന്ന് തോന്നി. പിന്നെ പതിയെ പറഞ്ഞു മനസിലാക്കാം എന്നു കരുതി
അയാൾ കരയുന്നുണ്ടായിരുന്നു
അവളോട് എന്ത് പറയണം എന്നെനിക്കു രൂപം ഉണ്ടായിരുന്നില്ല.എങ്കിലും അവസാന പ്രതീക്ഷ എന്നോണം ഞാൻ അവളെയും കൂട്ടി വാർഡിലേക്ക് നടന്നു
അവിടെ എല്ലും തോലുമായ ഒരു ഗർഭിണിയെയും, അവൾക്കു കഞ്ഞി വാരി കൊടുക്കുന്ന കണ്ണിനു ചുറ്റും കറുപ്പ് നിറം ബാധിച്ച അവളുടെ ഭർത്താവിനെയും കാണിച്ചു
എന്നെ കണ്ടതും അവൾ ബെഡിൽ നിന്നു എഴുന്നെല്കാൻ ഒരുങ്ങി
ഇരിക്കാൻ കൈ കൊണ്ട് കാണിച്ച എന്നോട് അവൾ "ഇന്ന് സ്കാൻ ചെയ്തു, കുഞ്ഞ് ആരോഗ്യത്തോടെ ഉണ്ടെന്നാ മാഡം പറഞ്ഞത് എന്നു പറഞ്ഞു "
അയാളുടെ മുഖത്തും ഒര് ക്ഷീണിച്ച ചിരി ഉണ്ടായി
"എനിക്കെന്റെ കുഞ്ഞിനെ ഒന്ന് കണ്ടിട്ട് മരിച്ചാലും മതി എന്നു പറഞ്ഞ അവളുടെ വാ അയാൾ പൊത്തി
ഒന്നും മനസിലാകാതെ നിൽക്കുന്ന അവളെയും കൂട്ടി അവരെ കരയാൻ വിട്ടിട്ടു ഞാൻ നടന്നു
അവർക്കു ഹൃദയ വാൽവിന് തകരാർ ആണ്. ഗർഭിണി ആകാൻ പാടില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഗർഭിണി ആയി. അവരെ ഈശ്വരൻ കാത്തെങ്കിൽ ആയി ഇത്രയും അവളോട് പറഞ്ഞു
ചുവന്ന കണ്ണും മുഖവുമായി മിണ്ടാതെ നിന്ന അവളെ കൂട്ടിക്കൊണ്ട് പോകാൻ ഞാൻ അയാളോട് പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞു വരാനും.
ഒരാഴ്ചക്കുള്ളിൽ ഉപരി പഠനത്തിനായി അവിടം വിട്ട ഞാൻ പിന്നീട് അവരെ രണ്ടു പേരെയും വീന്നും ഇന്ന് കണ്ടു. നാലു വര്ഷങ്ങള്ക്കു ശേഷം
മുന്ന് വയസുള്ള മകളും ഉണ്ടായിരുന്നു കൂടേ. ഒന്ന് വീണതാണ്, താടിക്കു കീഴെ ഒര് കുഞ്ഞ് മുറിവ്, സ്റ്റിച് ഇടണം
മകളേക്കാൾ അധികം ഉച്ചത്തിൽ കരയുന്ന അമ്മയെയും കുഞ്ഞിനെയും വിട്ടു എൻറെ മുഖം തിരിച്ചറിഞ്ഞ അയാൾ ഓടി വന്നെന്റെ രണ്ടു കൈയും കൂട്ടി പിടിച്ചു
"സാറിനോട് എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല സർ, ഇപ്പോൾ ഇതാണ് അവസ്ഥ മകളെ ഒരു ഉറുമ്പ് കടിച്ചാൽ പോലും അവള് ബഹളം വെക്കും "
അയാൾ കണ്ണുനീരിൽ കുതിർന്ന പുഞ്ചിരിയോടെ പറഞ്ഞു നിർത്തി
Sabaries

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക