തലശ്ശേരി നഗരത്തിലൂടെ വിചിത്രമായ രീതിയിൽ വേഷം ധരിച്ച് അണിഞ്ഞൊരുങ്ങി കെെയ്യിൽ കുറേ പൊതികളുമായി നടന്നു നീങ്ങുന്ന പ്രിയദർശിനി ടീച്ചർ മുൻപൊക്കെ ഒരു പരിഹാസ കഥാപാത്രമായിരുന്നു.. പക്ഷേ അവരുടെ കഥകൾ അറിഞ്ഞപ്പോൾ ആരാധനയും ബഹുമാനവും തോന്നി .. സ്നേഹിച്ച പുരുഷന് അപകടം പറ്റി എന്നറിഞ്ഞ നിമിഷം സമനില തെറ്റിപ്പോയ ടീച്ചർ.. എത്ര മാത്രം പ്രണയമുണ്ടായിരുന്നിരിക്കണം ആ മനസ്സിൽ .. അവരുടെ കഥ എൻ്റെ ഭാവനയിൽ..
പ്രണയവർണ്ണങ്ങൾ
-------------------------------
-------------------------------
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് പ്രിയ .. അവൾ ചുവരിലെ ക്ളോക്കിലേക്ക് നോക്കി ..
''ഇനിയും രണ്ടു മണി ആയതേയുള്ളൂ.. ഒന്നു പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ..''
ക്ളോക്കിലെ സൂചി ഒരു മടിയൻ ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുന്നതായി അവൾക്ക് തോന്നി ..
അവൾ പതിയെ എഴുന്നേറ്റ് ജാലകങ്ങൾ തുറന്നിട്ടു.. തണുത്ത കാറ്റിനൊപ്പം മഴത്തുള്ളികളും അവളുടെ മുഖത്ത് വന്നു പതിച്ചു.. മുറ്റത്ത് നിശാഗന്ധികൾ വിരിഞ്ഞു നിൽക്കുന്നത് ഇരുട്ടിലൂടെ കണ്ടു .. കൂടെ പരിമളം പരത്തിക്കൊണ്ട് മുല്ലപ്പൂക്കളും...
അവൾക്ക് എന്തെന്നില്ലാത്ത ആഹ്ളാദം തോന്നി ..
അവൾക്ക് എന്തെന്നില്ലാത്ത ആഹ്ളാദം തോന്നി ..
''രാവിലെ അമ്പലത്തിൽ പോകുമ്പോൾ ആ മുല്ലപ്പൂക്കൾ മുഴുവൻ പറിച്ചെടുത്ത് കൊണ്ടു പോകണം.. തൻ്റെ ഇഷ്ട ദേവന് നേദിക്കാൻ..
ഇഷ്ട ദേവനല്ലല്ലോ ദേവൻമാർ.. ഒന്നല്ലല്ലോ.. രണ്ടില്ലേ.. ഒന്ന് സാക്ഷാൽ മഹാദേവൻ.. പിന്നെ തൻ്റെ സ്വന്തം ദേവേട്ടൻ..''
ഇഷ്ട ദേവനല്ലല്ലോ ദേവൻമാർ.. ഒന്നല്ലല്ലോ.. രണ്ടില്ലേ.. ഒന്ന് സാക്ഷാൽ മഹാദേവൻ.. പിന്നെ തൻ്റെ സ്വന്തം ദേവേട്ടൻ..''
'ദേവേട്ടൻ.. '
ആ പേര് ഉച്ചരിച്ചപ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തു.. കണ്ണുകൾ നാണത്താൽ കൂമ്പിയടഞ്ഞു..
അവൾ മേശപ്പുറത്ത് വെച്ചിരുന്ന ഗിഫ്റ്റ് പാക്കറ്റ് എടുത്ത് മാറോട് ചേർത്തു ..
'തൻ്റെ ദേവേട്ടന് കൊടുക്കാനായി കരുതി വെച്ച പിറന്നാൾ സമ്മാനം.. ഇത് കൊടുത്തു കഴിഞ്ഞ് ആരും കാണാതെ ആ കവിളിൽ ഒരു ഉമ്മ കൂടി കൊടുക്കണം.. ഞെട്ടിത്തരിക്കുന്ന ദേവേട്ടൻ തന്നെ വട്ടം ചുറ്റി പിടിക്കാൻ നോക്കും.. അപ്പോൾ കുതറി മാറി പൊട്ടിച്ചിരിച്ചു കൊണ്ട് ദൂരേക്ക് ഓടണം..'
ആ കാഴ്ച കണ്ണിൽ കണ്ടിട്ടെന്ന പോലെ അവൾ പുഞ്ചിരി തൂകി..
'എത്ര നാളുകൾക്ക് ശേഷമാണ് ദേവേട്ടനെ ഒന്നു കാണാൻ കിട്ടുന്നത്.. ദൂരെയുള്ള പട്ടണത്തിൽ ജോലി കിട്ടിയതിനു ശേഷം വല്ലപ്പോഴുമേ തന്നെ കാണാൻ വരാൻ പറ്റാറുള്ളു.. എന്തായാലും ഇനി അധിക കാലം കാത്തിരിക്കേണ്ടല്ലോ.. വെെകാതെ തൻ്റെ കഴുത്തിൽ ഒരു താലിയണിച്ച് കൂടെ കൊണ്ടുപോകും.. ഇത്തവണ വന്നാൽ അച്ഛനെ കണ്ടു സംസാരിക്കും.. ദേവേട്ടൻ്റെ പിറന്നാൾ ദിവസം തന്നെ വരണമെന്ന് നിർബന്ധം പിടിച്ചത് താനാണ്.. അതിനു വേണ്ടി ദിവസങ്ങൾക്ക് മുൻപേ സമ്മാനവും വാങ്ങി വെച്ചു ..'
പ്രിയ ഓർമ്മകളിൽ നിന്ന് ഉണർന്നപ്പോഴേക്കും സമയം അഞ്ചു മണിയായിരുന്നു..
'ഇനിയും ഓരോന്ന് ആലോചിച്ചു നിന്നാൽ ശരിയാവില്ല.. കുളിച്ച് അമ്പലത്തിൽ പോകണം.. ദേവേട്ടൻ്റെ പേരിൽ വഴിപാടുകൾ കഴിക്കണം.. ഏഴു മണിക്കാണ് ദേവേട്ടൻ വരുന്ന ട്രെയിൻ എത്തുക.. അപ്പോഴേക്കും സ്റ്റേഷനിൽ എത്തണം..'
അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി..
കുളി കഴിഞ്ഞു വന്ന് കണ്ണാടിയുടെ മുൻപിൽ നിന്ന് എത്ര ഒരുങ്ങിയിട്ടും അവൾക്ക് തൃപ്തി വന്നില്ല .. കഴിഞ്ഞ തവണ വന്നപ്പോൾ ദേവേട്ടൻ കൊണ്ടു വന്ന വയലറ്റ് നിറത്തിലുള്ള സാരിയാണ് ഉടുക്കാനായി തെരഞ്ഞെടുത്തത്.. മുടി കുളിപ്പിന്നലിട്ട് അഴിച്ചിട്ടു.. നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടു തൊട്ടു.. കണ്ണിൽ നിറയെ കൺമഷിയെഴുതി..
ദേവേട്ടന് അതാണിഷ്ടം..
ദേവേട്ടന് അതാണിഷ്ടം..
ഒന്നു കൂടി കണ്ണാടിയിൽ നോക്കിയിട്ട് അവൾ മുറ്റത്തേക്കിറങ്ങി.. ഒരു ഇലക്കീറെടുത്ത് രാത്രി പെയ്ത മഴത്തുള്ളികളുമായി നിൽക്കുന്ന മുല്ലപ്പൂക്കൾ മുഴുവൻ പറിച്ചെടുത്ത് അമ്പലത്തിലേക്ക് നടന്നു ..
അമ്പലനടയിൽ നിന്ന് അവളുടെ ദേവേട്ടൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി മഹാദേവനോട് മനമുരുകി പ്രാർത്ഥിച്ചു..
വഴിപാടുകളുടെ പ്രസാദവുമായി അമ്പലത്തിനു വെളിയിലിറങ്ങിയപ്പോഴാണ് ഓർത്തത്..
വഴിപാടുകളുടെ പ്രസാദവുമായി അമ്പലത്തിനു വെളിയിലിറങ്ങിയപ്പോഴാണ് ഓർത്തത്..
'ദേവേട്ടന് കൊടുക്കാനുള്ള പിറന്നാൾ സമ്മാനം എടുക്കാൻ മറന്നിരിക്കുന്നു.. വീട്ടിൽ പോയി എടുത്തിട്ട് വരാനുള്ള സമയവുമില്ല.. ഇനിയിപ്പോൾ എന്തു ചെയ്യും.. '
അവൾ ഒരു നിമിഷം ശങ്കിച്ചു..
'എന്തായാലും ദേവേട്ടൻ അച്ഛനെ കാണാൻ വീട്ടിലേക്ക് വരുമല്ലോ.. അപ്പോൾ കൊടുക്കാം.'
അവൾ സ്വയം ആശ്വസിച്ചു കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു..
സ്റ്റേഷനിലേക്കുള്ള വഴികൾ താണ്ടുമ്പോൾ അവളുടെ മനസ്സ് തുടികൊട്ടുകയായിരുന്നു.. ദേവേട്ടനെ കാണാൻ വെമ്പൽ കൊള്ളുകയായിരുന്നു.. ഓർമ്മകളുടെ വേലിയേറ്റത്തിൽ സ്റ്റേഷനിലെത്തിയത് അറിഞ്ഞതേയില്ല..
ട്രെയിൻ വരാൻ ഇനി അധികം സമയമില്ല..വേഗം ഫ്ളാറ്റ് ഫോം ടിക്കറ്റെടുത്ത് ഫാ്ളാറ്റ്ഫോമിൽ നിന്നു..
'അനൗൺസ്മെൻ്റ് ഒന്നും കേൾക്കുന്നില്ലല്ലോ..
ട്രെയിൻ ലേറ്റ് ആയിരിക്കുമോ.. സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചു നോക്കാം..'
ട്രെയിൻ ലേറ്റ് ആയിരിക്കുമോ.. സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചു നോക്കാം..'
അവൾ സ്റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി.. ട്രെയിനിനെ പറ്റി ചോദിച്ചു ..
''കുട്ടി അറിഞ്ഞില്ലേ.. ആ ട്രെയിൻ ഇന്നലെ രാത്രി അപകടത്തിൽ പെട്ടു.. ഇതാ പത്രത്തിലുണ്ട്..'
അയാൾ പത്രം അവൾക്ക് നേരേ നീട്ടി..
അവൾ ശക്തിയായി മിടിക്കുന്ന ഹൃദയത്തോടെ അപകട വാർത്തയിലൂടെ കണ്ണോടിച്ചു..
അപകത്തിൽ ആറു പേർ മരണപ്പെട്ടിരിക്കുന്നു.. ആ പേരുകളിലേക്ക് ഒന്നു നോക്കിയതേയുള്ളു.. അവൾ ബോധമറ്റ് നിലം പതിച്ചു..
ആളുകൾ ഓടിക്കൂടി.. മുഖത്ത് വെള്ളം തളിച്ചു..
അവൾ കണ്ണു തുറന്നത് മറ്റൊരു ലോകത്തേക്കായിരുന്നു.. അവളും ദേവേട്ടനും മാത്രമുള്ള ലോകം.. അവർ രണ്ടു പേരും കെെകൾ കോർത്തു പിടിച്ചു പൂത്തുമ്പികളെ പോലെ പാറി പറക്കുകയാണ്.. അവിടെ മറ്റൊന്നും അവൾ കണ്ടില്ല..
ആരൊക്കെയോ ചേർന്ന് അവളെ വീട്ടിലെത്തിച്ചു..
വീട്ടിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ അവൾ സമ്മാനപ്പൊതിയുമായി പുറത്തേക്ക് ഓടാൻ ശ്രമിച്ചു.. തടഞ്ഞു നിർത്താൻ ശ്രമിച്ച അച്ഛനോട് അവൾ പറഞ്ഞു..
''ദേവേട്ടൻ ഇപ്പോൾ എത്തും.. എനിക്ക് സ്റ്റേഷനിലേക്ക് പോകണം ..''
''രാവിലെയല്ലേ നിൻ്റെ ദേവേട്ടൻ വരുന്നത്.. മോളിപ്പോൾ പോയി കിടന്നുറങ്ങ്.. രാവിലെ പോകാം..''
''ആണോ.. എന്നാൽ ഞാൻ ഉറങ്ങട്ടെ .. ''
അവൾ മുറിയിലേക്ക് കയറിയതും അച്ഛൻ പുറത്തു നിന്നും വാതിൽ പൂട്ടി..
രാത്രി മുഴുവൻ അവൾ ദേവേട്ടനെ സ്വപ്നം കണ്ടു കൊണ്ടു ഓരോന്ന് പിറുപിറുത്തു കൊണ്ടേയിരുന്നു..
രാവിലെ ആയപ്പോൾ അവൾ വാതിലിനു മുട്ടിക്കൊണ്ട് ബഹളം വെച്ചു ..
''അച്ഛാ വാതിൽ തുറക്ക്.. ദേവേട്ടൻ ഇപ്പോൾ എത്തും.. എനിക്ക് പോകണം ..''
ഏക മകളുടെ മനോനില തെറ്റിയതറിഞ്ഞ് മനം നൊന്ത അച്ഛൻ വേറെ വഴിയില്ലാതെ അവളെ തുറന്ന് വിട്ടു ..
അവൾ സന്തോഷത്തോടെ കുളിച്ചൊരുങ്ങി സമ്മാനപ്പൊതിയുമായി സ്റ്റേഷനിലേക്ക് പുറപ്പെട്ടു..
കുറേ നേരം കാത്തു നിന്നിട്ടും ദേവേട്ടനെ കാണാത്തതിനാൽ അവൾ നിരാശയോടെ വീട്ടിലേക്ക് മടങ്ങി..
പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവളത് ആവർത്തിച്ചു കൊണ്ടേയിരുന്നു.. അവളുടെ ദേവേട്ടൻ ഇനിയൊരിക്കലും വരില്ല എന്നറിയാതെ..
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക