Slider

"നിനക്കും നിന്റച്ഛനും ഞാൻ വെച്ചിട്ടുണ്ട് "

0
"നിനക്കും നിന്റച്ഛനും ഞാൻ വെച്ചിട്ടുണ്ട് "
ഇത് കേട്ടു കൊണ്ടാണ് ഞെട്ടി ഉണർന്നത്. ശ്രീമതിയാണ്
ഞാൻ ചാടി എണീറ്റ് ലുങ്കിയും വാരി പിടിച്ചു അങ്ങോട്ട്‌ ഓടി. അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു
രണ്ടു വയസുകാരൻ മകൻ മൂത്രമൊഴിച്ചിട്ടു അതിനു നടുവിൽ ഇരുന്നു അതിനകത്തു കൈ ഇട്ടടിച്ചു കളിക്കുന്നു !!!
അവന്റെ മുഖത്ത് ചിരി ആണ്. എട്ടു മാസം ഗർഭിണി ആയ അവൾ വലിയ വയറുമായി കുനിഞ്ഞു അവനെ എടുത്തു പൊക്കാൻ ശ്രമിക്കുന്നു !
ഞാൻ ഓടിച്ചെന്നു എടുക്കാൻ നോക്കിതും അവൾ തല വെട്ടി തിരിച്ചു !!!
രാവിലെ കട്ടിലിൽ ഞാൻ എഴുന്നേറ്റു കിടക്കുന്നതു കണ്ടു മോനെ ഒന്ന് നോക്കണേ എന്നു പറഞ്ഞു എനിക്ക് കൊണ്ട് തന്നിട്ട് പോയതാണ്
അവനെ നെഞ്ചത്ത് കിടത്തി രണ്ടു തവണ കുലുക്കിയപ്പോ അവൻ ഉറങ്ങി എന്നാ ധാരണയിൽ ഞാനും ഒന്ന് മയങ്ങിയതാണ്
അവളെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി.
"നീ ഇന്ന് മോനെ നോക്കി വെറുതെ ഇരുന്നാൽ മതി "
ഞാൻ ഇന്ന് അടുക്കളയിൽ കേറാം!!.
"വേണ്ടാ വേണ്ടാ നിങ്ങൾ എന്റെ അടുക്കള നശിപ്പിക്കും "
"ഇല്ലെടി! ഞാൻ പാചക കലയിൽ ഒരു ഗർജിക്കുന്ന സിംഹമാണ് "!!!
അവൾ കണ്ണ് മിഴിച്ചു !
നിനക്കറിയാഞ്ഞിട്ടല്ലേ എന്നു പറഞ്ഞു ഞാൻ അവളെയും മോനെയും ഉന്തി തള്ളി റൂമിൽ കയറ്റി വാതിൽ അടച്ചു
അടുക്കളയിൽ കയറി നോക്കി
ദോശക്കുള്ള മാവ് കലക്കി വെച്ചിരിക്കുന്നു
ചമ്മന്തിക്കുള്ള തേങ്ങ ചിരവിയിട്ടുണ്ട്
സാമ്പാറിനുള്ള പച്ചക്കറികൾ അരിഞ്ഞു വെച്ചിരിക്കുന്നു
ഹോ മെനു റെഡി ആണ്
പറ്റില്ല... എന്റേതായി എന്തെങ്കിലും വേണം
ചുറ്റും നോക്കി സുന്ദരി തക്കാളി പച്ചകറി പാത്രത്തിൽ കിടന്നു ചിരിക്കുന്നു
തക്കാളി ചട്ണി !!!
സാമ്പാർ വെന്തു വരട്ടെ " കിട്ടിയ പച്ചക്കറിയും പരിപ്പും, സാമ്പാർ പൊടിയും കുക്കറിൽ ഇട്ടു അടച്ചു വേകാൻ വെച്ചു
തക്കാളി കഴുകി കുട്ടപ്പനാക്കി അരിഞ്ഞു വെച്ചു
ഇനി ഉള്ളി വേണം ഉള്ളി തേടുന്നതിനിടയിൽ ദോശക്കല് കിട്ടി
അതെടുത്തു അടുപ്പത്തു ചൂടാകാൻ വെച്ചിട്ട് വീണ്ടും തേടി
ഉള്ളി കിട്ടി. ചൂടാക്കാൻ വെച്ച കല്ല് കരിഞ്ഞു !!
സാരമില്ല... കുറച്ചു എണ്ണ എടുത്ത് കമിഴ്ത്തി ദോശമാവ് കോരി ഒഴിച്ച്
ഉള്ളി അരിയാൻ ആരംഭിച്ചു
കണ്ണിന്നു കുടു കൂടാ വെള്ളം വരുന്നു!!...
അരിഞ്ഞു തീർത്ത ഉള്ളിയും തക്കാളിയും വാരി കണ്ട ജാറിൽ ഇട്ടു മിക്സിയിൽ വെച്ചു
ഇതിനിടയിൽ ദോശ കരിഞ്ഞു !
വെപ്രാളത്തോടെ അത് മറിച്ചിടാൻ പോയപ്പോൾ അറിയാതെ ദോശകല്ലിൽ കേറി പിടിച്ചു
ഇരുപത്തഞ്ചു പൈസ വട്ടത്തിൽ പൊള്ളി !!!
എൻറെ അലർച്ചയോടൊപ്പം അളവറിയാതെ ചെറിയ ജാറിൽ ഇട്ടു കറക്കാൻ വെച്ച മിക്സി ഠപ്പേന്ന് അടപ്പു തുറന്നു എൻറെ തക്കാളീം ഉള്ളിയിം ചുവരിൽ മേലെ ഇരിക്കുന്നു !!!
""എന്താണ് എന്താ മനുഷ്യാ "" എന്നു ചോദിച്ചു ഭാര്യ പാഞ്ഞു വന്നു
കുക്കറിൽ ഇരിക്കുന്നത് കരിഞ്ഞു മണം വരുന്നു !!!!
അവളതു സ്റ്റോവ് ഓഫ്‌ ചെയ്തു..മിക്സിയും
എന്നെ വലിച്ചു പുറത്ത് ഇറക്കി കൈ എടുത്ത് ഐസ് വെള്ളത്തിൽ മുക്കി പിടിക്കുമ്പോൾ "ആ" എന്നു നിലവിളിച്ച എന്നെ അവൾ തുറിച്ചു നോക്കി
അല്ല സിംഹങ്ങൾ ഇപ്പോൾ ഇങ്ങനെയാണോ ഗർജ്ജിക്കാറു ????!!!!
Sabaries RK Kjipmer
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo