#പാലടയും #മത്തി പൊരിച്ചതും
***********************
ഇതൊരു കഥയാണ് ...ദയവായി ഒരു വാര്യർക്കെന്താ മത്തി പൊരിച്ച സ്ഥലത്തു കാര്യമെന്ന് തിരിച്ചു ചോദിക്കരുത് .......അങ്ങനെ ചോദിച്ച അനുഭവമുണ്ടെന്നു വച്ചോളൂ ....

കഥയിലേക്ക് വരാം .....
ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തിലാണ് ഈയുള്ളവന്റെ പിറന്നാൾ മഹോത്സവം ...
അതിനും ഒരാഴ്ച മുമ്പു തന്നെ ആഘോഷ പരിപാടികളും സദ്യവട്ടങ്ങളെ കുറിച്ചും എന്റെ അമ്മയും ...പിന്നെയെന്റെ പത്നിയും ചില തീരുമാനങ്ങളിൽ എത്തിയിരുന്നു .....

അന്നു പ്രഭാതം പൊട്ടിവിരിഞ്ഞത് രണ്ടു സ്ഫോടന വാർത്തകളും കൊണ്ടായിരുന്നു ......
ഒന്ന് ....
ഇന്ത്യയിലെ വടക്കേ വശത്തു ശക്തമായ മേഘ വിസ്ഫോടനം ....
രണ്ട് ....
വീട്ടിൽ അമ്മയും ഭാര്യയും തമ്മിലൊരു സ്ഫോടനം ....

പിറന്നാൾ ദിനമായ ഇന്നു രണ്ടു ഭക്ഷണ പദാർത്ഥങ്ങൾ തമ്മിലുളള ഏറ്റക്കുറച്ചിലാണ് വിഷയം ...
ചെറുപ്പം തൊട്ടു മത്തി വറുത്തത് ഇഷ്ടമായതിനാൽ ഇന്നു അതാണു കഴിക്കേണ്ടതെന്നു അമ്മയും ...
പിറന്നാൾ ദിനത്തിൽ അവൾ അവളുടെ പ്രണയം കൊണ്ടു മധുരം തീർത്ത പാലട കുടിച്ചാൽ മതിയെന്നവളും ....
കാര്യം ഒന്നോർത്താൽ നിസ്സാരമാണ് ..
പക്ഷെ .....
പക്ഷെ .....
ഇനി മത്തി കഴിക്കണ്ട എന്നു ഞാൻ തീരുമാനിച്ചാൽ ..
പത്തുമാസം ചുമന്നതും ...ഞാൻ പാൽക്കുപ്പി തറയിൽ ഇട്ടു പൊട്ടിച്ചതും ..
ചെറുപ്പത്തിൽ സൂപ്പർമാനാവാൻ ജട്ടി പാന്റ്സിനു വെളിയിൽ ഇട്ടോണ്ട് സ്കൂളിൽ പോയതുമടക്കം ഇപ്പോ തുടങ്ങും പ്രസംഗം .....

ഇനി പാലട കഴിക്കണ്ടാന്നു വച്ചാലോ ...
രണ്ടാമതൊരു കുഞ്ഞിനു വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്ന എന്നിലെ കലാകാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത് സമമാണ് ......
ദാമ്പത്യ ജീവിതത്തിൽ ഏകാന്തത വല്ലാത്തൊരു നൊമ്പരമാണ് .....
ഇലയിട്ട് ചോറും വിളമ്പിയിട്ട് പത്തുദിവസം കഴിഞ്ഞേ കഴിക്കാനാവൂ എന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാവും ......
ബെഡ്‌റൂം തത്ക്കാലം കലാപ ഭൂമിയാക്കുന്നില്ല .....

രണ്ടും കല്പിച്ചു ഞാനൊരു തീരുമാനം എടുത്തു ...
പൊരിച്ച മത്തിയും പാലടയും ഒരുമിച്ചു അങ്ങട് കഴിച്ചു ...
ആർക്കും പരാതിയില്ല എന്നാലോ ...
രണ്ടാളും ഒരേ അഭിപ്രായം പറഞ്ഞു ...
ആർക്കും പരാതിയില്ല എന്നാലോ ...
രണ്ടാളും ഒരേ അഭിപ്രായം പറഞ്ഞു ...
"ഇതെന്തോന്ന് ജന്മം ..."
കുറച്ചു സമയങ്ങൾക്ക് ശേഷം ...
നേരത്തേ രണ്ടു വിസ്ഫോടനങ്ങളെ പറ്റി പറഞ്ഞിരുന്നുവല്ലോ .....അതിനേക്കാളും ശക്തിയായ വിസ്ഫോടനമുണ്ടായത് എന്റെ വയറിൽ നിന്നായിരുന്നു .....
മഴ ഉണ്ടായിരുന്നത് കൊണ്ടു വെള്ളത്തിനു ബുദ്ധിമുട്ടില്ലായിരുന്നു .....
അല്ലെങ്കിൽ തന്നെ സുനാമിയ്ക്ക് മുമ്പില് എന്തോന്ന് ചാറ്റൽ മഴ അല്ലേ ......?

ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും സ്ത്രീകളുണ്ടെന്നു ആരോ പറഞ്ഞതായി കേട്ടു ...
എന്നാലൊരു പുരുഷന്റെ പിറന്നാൾ ദിനത്തിൽ തന്നെ അവന്റെ #പിന്നിൽ ഇങ്ങനെ പണി കൊടുക്കണ്ടായിരുന്നു .....

നോട്ടീസ് ബോർഡ് ...
**************
ഈ കഥയ്ക്ക് ഞാനുമായോ വേറെ ആരെങ്കിലുമായോ സാദൃശ്യം തോന്നുവാണേൽ അതു സാങ്കല്പികമായി കാണേണ്ടതാണ് അല്ലാത്ത പക്ഷം ..വയർ ഇളകാനുള്ള മരുന്നു തന്നിട്ട് ബാത്‌റൂം ഇല്ലാത്ത മുറിയിൽ പൂട്ടിയിടുന്നതാണ് ....
#സ്നേഹപൂർവം #ആദി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക