ഓടി തുടങ്ങിയ ട്രെയിനിനു പിറകെ ഓടി വരുന്ന അവളെ കണ്ടാണ് ഞാൻ കൈ നീട്ടിയത്..
അവളെന്റെ കൈ തൊടാതെ ചാടിക്കയറാൻ ഭാവിച്ചപ്പോൾ ഞാൻ മാറി നിന്നു കൊടുത്തു..

കയറി പോവുമ്പോൾ എന്നെ ഒരു നോട്ടം നോക്കി 'ആരെടാ ഇവൻ ഇങ്ങനെ കൈ ഒക്കെ നീട്ടാനായിട്ട് എന്ന മട്ടിൽ' '
എന്റെ മുഖത്തേക്ക് ഒരു പുച്ഛവും വിതറിയാണവൾ സീറ്റ് വല്ലതും കിട്ടുമോ എന്ന് തിരക്കി കമ്പാർട്ട് മെന്റിനകത്തേക്ക് പോയത്..

സീറ്റിലിരിക്കാനുള്ള മൂഡില്ലാതെ ഡോറിന്റെ വക്കിലിരുന്നു ഞാൻ പുറം കാഴ്ചകളിലേക്ക് വാ തുറന്നു വെച്ചു...
ട്രെയിനിൽ പല ഭാഷകളിലുമുഉള്ള സംസാരങ്ങൾ അലയടിച്ചു കൊണ്ടിരുന്നു..
ട്രെയിൻ പല സ്റ്റേഷനുകളും കടന്നു പോയി..
ട്രെയിൻ പല സ്റ്റേഷനുകളും കടന്നു പോയി..
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ നടു നിവർത്താനായി സീറ്റിലേക്ക് നടന്നു ഇരിക്കാൻ നേരം തൊട്ട് മുമ്പിലെ സീറ്റിലിരുന്നെന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന അവളെയാണ് ഞാൻ കണ്ടത്..
അവളുടെ നോട്ടത്തിൽ ഒരു പന്തികേട് തോന്നി ഞാൻ മുഖം തിരിച്ചു.. അടുത്തിരുന്ന തമിഴനോട് ഊരും പേരും തിരക്കി കൊണ്ടിരിന്നു '
സമയം കടന്നു പോയി...
അപ്പോഴും ഇടക്കവൾ ഒളി കണ്ണിട്ട് എന്നെ നോക്കുന്നത് ഞാൻ കണ്ടിരുന്നു..

കോഫി'' കോഫീയേ '' എന്നും പറഞ്ഞ് കോഫിക്കാരൻ മുന്നിലൂടെ നടന്നു കൊതിപ്പിച്ചപ്പോൾ ഞാൻ ഒരു കോഫി വാങ്ങി ഒരെണ്ണം തൊട്ടടുത്തിരിക്കുന്ന അണ്ണനും വാങ്ങി കൊടുത്തു..
അവളോട് കോഫി വേണോ എന്ന് ചോദിക്കണമെന്നുണ്ട് പക്ഷേ
അവൾക്ക് നേരെ ഞാൻ കൈ നീട്ടിയപ്പോൾ അവൾ നോക്കിയ നോട്ടം മനസ്സിലേക്ക് കയറി വന്നു '
വെറുതെ ചോദിച്ചു നാണം കെടേണ്ട എന്നു കരുതി..
കോഫി ഊതി കുടിക്കുമ്പോൾ അവളെന്നെ നോക്കി ബാഗ് തുറന്നൊരു ചിപ്സ് പാക്കറ്റ് പൊട്ടിച്ച് ഒന്നൊന്നായി വായിലേക്കിട്ടവൾ എന്നെ നോക്കി ചവച്ചു..
കൂടെ ഒരു കോഫി വാങ്ങിയവൾക്ക് കുടിച്ചാലെന്താ എന്ന് തോന്നി
ഞാൻ അവളുടെ മുഖത്ത് നിന്നും നോട്ടം പിൻവലിച്ച് കോഫി കുടിച്ച് തീർത്തു ഒന്നു മയങ്ങി ..

ഞാൻ കണ്ണു തുറക്കുമ്പോൾ അവൾ എന്റെ തൊട്ടടുത്തിരിക്കുന്ന അണ്ണനുമായി സംസാരിച്ചു പൊട്ടി ചിരിക്കുന്നതാണ് കണ്ടത്..
അണ്ണൻ മലയാളം വളരെ കഷ്ടപ്പെട്ട് പറയുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു..
ഞാൻ ഉണർന്നെന്നു മനസ്സിലായിട്ടും അണ്ണൻ അതു വരെ സംസാരിച്ച എന്നെ മറന്നു ഞാൻ വാങ്ങി കൊടുത്ത കോഫി മറന്നു..

ഇവരെന്താണ് ഇത്ര കാര്യമായി സംസാരിക്കുന്നത് എന്നറിയാൻ ഞാൻ ആകാംക്ഷയോടെ ചെവിയോർത്തു പിടിച്ചു നോക്കി...
അവൾ അണ്ണനോട് മറീന ബീച്ചിലേക്കുള്ള വഴിയാണ് ചോദിച്ചു മനസ്സിലാക്കുന്നത്.
അണ്ണൻ മറീന ബീച്ചിലേക്കും അതിനപ്പുറമുള്ള ബീച്ചിലേക്കടക്കമുള്ള വഴികളും ബസ് നമ്പറും അവളോട് പറഞ്ഞു കൊടുക്കുന്നുണ്ട്..
അണ്ണന്റെ സന്തോഷം കണ്ടപ്പോൾ എനിക്ക് തോന്നി അണ്ണൻ തന്നെ ടാക്സി വിളിച്ചു അവൾക്ക് ബീച്ചെല്ലാം കാട്ടി കൊടുക്കണ മട്ടൊക്കെ കാണുന്നുണ്ട് എന്ന്..

വിവരമുള്ള അവരുടെ സംസാരത്തിനിടയിൽ വിവരമില്ലാത്ത ഞാനെന്തിനു ഇട പെടുന്നു എന്ന് കരുതി ഞാൻ ഡോറിനടുത്തേക്ക് നടന്നു അധികമാരുമില്ല ട്രെയിനിലപ്പോൾ..
ഞാൻ മുഖത്തേക്ക് കാറ്റു കിട്ടാൻ ഡോറിനറ്റത്തേക്ക് ചേര്‍ന്ന് നിന്നു..

അടുത്ത സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ ഞാൻ സീറ്റ് നഷ്ടപെടാതിരിക്കാൻ സീറ്റിൽ ചെന്നിരുന്നു..
ബിരിയാണി'' ബിരിയാണീയേ'' എന്ന് പറഞ്ഞു ബിരിയാണിക്കാരൻ കമ്പാർട്ട്മെന്റിലേക്ക് വന്നപ്പോൾ ഞാൻ ഒരു ബിരിയാണി വാങ്ങി കഴിക്കാൻ തുടങ്ങി.
അപ്പോഴും അവളെന്നെ നോക്കുന്നുണ്ട് ഞാൻ കണ്ട ഭാവം നടിക്കാതെ ഇരിന്നു..

ഒരു ബിരിയാണി വാങ്ങി ഇവൾക്കു കഴിച്ചാലെന്താ എന്ന് തോന്നും നേരമാണ്
അവൾ ബാഗ് തുറന്ന് ഒരു പൊതി എടുത്തത്..
പൊതി തുറന്നതും നല്ല നാടൻ സാമ്പാറിന്റെ മണം എന്റെ മൂക്കിൽ വന്നടിച്ചു..
എന്റെ ബിരിയാണി ഒന്നുമല്ലാതെയായ പോലെ തോന്നി എനിക്ക്..
അവളതും കൂട്ടി ഊണു കഴിക്കാൻ തുടങ്ങി..
ഇതു കണ്ടപ്പോൾ തോന്നി എല്ലാം സെറ്റപ്പാക്കിയാണിവൾ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന്...
ഒരഞ്ചിന്റെ പൈസ കൊടുത്തവൾ ഒന്നും വാങ്ങുന്നത് ഞാൻ കണ്ടില്ല ഭയങ്കരി തന്നെ എന്ന് കരുതി ഇരിക്കുമ്പോഴാണ്..

ടിക്കറ്റ് നോക്കാൻ ടി. ടി. ആർ. വന്നത് അവളോടും ടിക്കറ്റ് ചോദിച്ചു
അവൾ കയ്യും കാലും ഇട്ടടിക്കാൻ തുടങ്ങി'' വണ്ടി പോകുന്നതറിഞ്ഞപ്പോൾ ടിക്കറ്റ് എടുക്കാൻ നിന്നില്ല ചാടിക്കയറി എന്നൊക്കെ പറഞ്ഞു നോക്കി..
ഒന്നും നോക്കാതെ ടി. ടി. ആർ. നല്ല ഒരു സംഖ്യ ഫൈൻ എഴുതാൻ തുടങ്ങി അതു കണ്ട് ഞാനും അവൾക്ക് വേണ്ടി സംസാരിച്ചാലോ എന്ന് കരുതി പറയാൻ വാ തുറക്കും മുമ്പാണ് അണ്ണനെന്നെ ഒവർടേക്ക് ചെയ്തത്.. വായിൽ വന്ന പലതും വെച്ച് കാച്ചി അണ്ണൻ
നിയമവശം പലതിലും ഒരു പിടി പിടിച്ചു
പിന്നെ അണ്ണനൊന്ന് ശ്വാസം വിട്ടു..

അങ്ങനെ അഞ്ഞൂറിലൊതുങ്ങേണ്ട ഫൈൻ ആയിരമായി
അവൾ ബാഗ് തുറന്ന് തപ്പി നോക്കി അത്രയും രൂപ കയ്യിലില്ല എന്നവൾ പറഞ്ഞു..

അവൾ അന്നേരം എന്നെ നോക്കിയ നോട്ടത്തിന് ഒരു മയമുണ്ടായിരിന്നു..
ഒരു നിസ്സഹായത ഉണ്ടായിരുന്നു..
ഒരു നിസ്സഹായത ഉണ്ടായിരുന്നു..
ഞാൻ അവൾക്ക് നേരെ ഒരഞ്ഞൂറിന്റെ നോട്ട് നീട്ടി ''
എന്റെ കൈ തട്ടും പോലെ അതും തട്ടുമെന്നാണ് ഞാൻ കരുതിയത് പക്ഷേ അവളത് വാങ്ങുമ്പോൾ പറഞ്ഞു '' അക്കൗണ്ട് നമ്പർ തന്നാൽ മതി ഞാൻ ഈ വാങ്ങിയത് അതിലേക്ക് അയച്ചോളാം എന്ന്..

അവൾ പിന്നെ എന്റെ മുഖത്തേക്ക് നോക്കിയില്ല ഞാനാണവളുടെ മുഖത്തേക്ക് നോക്കിയത്..
തൊട്ടരികിലിരിക്കുന്ന അണ്ണനിതൊന്നും ഇഷ്ടപെട്ടില്ല എന്ന് തോന്നുന്നു..
സീറ്റിൽ അടങ്ങി ഒതുങ്ങി ഇരിക്കാതെ കുത്തലും മാന്തലും തുടങ്ങി അണ്ണൻ...
ഇനി ഒരു കോഫിക്കാരൻ വരുകയാണെങ്കിൽ ഒരു കോഫി വാങ്ങി അതിൽ വിമ്മിട്ട് ഞാൻ അണ്ണനു കൊടുത്തേനെ അല്ല പിന്നെ ഇങ്ങനെ ഉണ്ടോ..

കുറച്ചു കഴിഞ്ഞപ്പോൾ അവൾ ആദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചു പിന്നെ പേരു പറഞ്ഞു 'നാടു പറഞ്ഞു' വീടു പറഞ്ഞു 'വീട്ടിലുള്ളവരെ പറഞ്ഞു' എന്തു ചെയ്യുന്നു എന്നൊക്കെ പറഞ്ഞു ഞാൻ എല്ലാം കേട്ടു കൊണ്ടിരുന്നു..
ഇടക്കവൾ എന്റെ മൗനം കണ്ടു ചോദിച്ചു '' അധികം സംസാരിക്കാത്ത ആളാണല്ലേ'' എന്ന്
ഞാൻ പറഞ്ഞു '' സംസാരിക്കും ഒരവസരം തരണ്ടേ അതിനു '' ഞാനിതു പറയുമ്പോൾ അവൾ ചിരിച്ചു കൊണ്ടിരിന്നു..

ഞാൻ അവളോട് പറഞ്ഞു '' ഇങ്ങനെ യാത്രയൊക്കെ ചെയ്യുമ്പോൾ കയ്യിൽ ഇത്തിരി കാശൊക്കെ കരുതേണ്ടതല്ലേ എന്ന്..
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു '' ' എന്റെ മാഷേ ഈ കാണുന്ന വേഷം മാത്രമേയുള്ളൂ..
ഈ പൈസ തന്നെ തരാൻ അച്ഛൻ രണ്ട് ദിവസം കൂടുതൽ പണിക്ക് പോവേണ്ടി വന്നിട്ടുണ്ടാകും ''
എന്റെ അച്ഛനൊരു കൂലിപ്പണിക്കാരനാണ് അച്ഛനായിട്ടൊന്നുമല്ല എന്നെ പഠിപ്പിക്കുന്നത് അച്ഛന്റെ ഒരു വാശിയാണ് ഞാൻ പഠിച്ചൊരു നിലയിലെത്തണം എന്നത്''
'' ആ അച്ഛൻ ചുരുട്ടി മടക്കി തരുന്ന പൈസ ഒരിക്കലും തികയാതെ ഇരുന്നിട്ടില്ല ഇതിപ്പോ ആദ്യമായിട്ടാണ് മാഷേ എന്റെ അശ്രദ്ധ കാരണം തികയാതെ വന്നത്...

ഇതൊക്കെ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു അവൾ ആ മിഴികൾ തുടച്ചു പറഞ്ഞു '' അച്ഛനെ എനിക്ക് വലിയ ഇഷ്ടമാണ് ഇത്ര ദൂരം പോയി ഞാൻ പഠിക്കില്ല എന്നച്ഛനോട് പറഞ്ഞതാ ഫീസു കുറഞ്ഞ കോളേജ് ഇതാണെന്ന് അറിഞ്ഞപ്പോൾ ഞാൻ അച്ഛന്റെ അനുസരണയുള്ള മോളായി..
'' '' കോളേജിൽ നിന്ന് വീട്ടിലേക്ക് പോവുമ്പോൾ കിട്ടുന്ന സന്തോഷം മാഷേ അതു പറഞ്ഞറിയിക്കാനാവില്ല എന്നും പറഞ്ഞവൾ നിറഞ്ഞ മിഴികളെ പുറത്തെ കാഴ്ചകളിലേക്ക് തുറന്നു വെച്ചു..
എനിക്കന്നേരം മനസ്സിലായി അവൾ ട്രെയിനിൽ നിന്ന് കോഫി വാങ്ങി കുടിക്കാത്ത രഹസ്യം..
കയ്യിലുള്ള പൈസയൊന്നും ചിലവാക്കാത്ത രഹസ്യം..
എനിക്കവളോടൊരു ബഹുമാനം തോന്നി..
ഞാൻ തന്നെ പഠിക്കേണ്ട ചില കൊച്ചു പാഠങ്ങൾ അവളിലുണ്ട് എന്ന് തോന്നി..

ട്രെയിനിൽ നിന്നിറങ്ങുമ്പോൾ അവൾ ചോദിക്കാൻ മറന്ന ഒന്നായിരുന്നു എന്റെ അക്കൗണ്ട് നമ്പർ ''
ഞാൻ മന:പൂർവ്വം പറയാതിരുന്നതും അതായിരുന്നു..

അവൾ ബാഗെടുത്ത് വന്നെന്നെ പിറകിൽ നിന്ന് കൈ നീട്ടി വിളിക്കുന്നത് ഞാൻ കാണുന്നുണ്ട് കേൾക്കുന്നുണ്ട് എനിക്കറിയാം എന്റെ കടം വീട്ടാനായി അക്കൗണ്ട് നമ്പർ ചോദിക്കാനാണെന്ന്..
ഞാൻ ഒരു പുഞ്ചിരി തൂകി അവളെ അകലത്താക്കി നടന്നു നൻമകൾ അവളെ കൈ വിടാതിരിക്കട്ടെ എന്ന പ്രാർത്ഥനയുമായി...

എന്റെ സെക്കന്റ് ക്ലാസ് യാത്ര..
എ കെ സി അലി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക