കണ്ണന് നേദിക്കാൻ.
നിനക്കായ് താമരപ്പൂ വിടർത്തുന്നോരീ
അഴലിന്റെതീരവും യമുനയായീ...
കണ്ണാടിമുന്നിലായ് കണിക്കൊന്നപ്പൂക്കളായ്
കണ്ണനുനേരുന്നെൻ ഹൃദയരാഗങ്ങൾ
മുരളിയിലരുമയായ് ചേർത്തുവെക്കുന്നു
പ്രണയലോലുപയായെൻ ഹൃത്തടവും.
കാത്തിരിക്കുന്നു കാതോർത്തിരിക്കുന്നു
അഞ്ജനക്കണ്ണാ..രാധയിന്നും.
തുളസിക്കതിരായി തിരുമാറിലലിയുവാൻ
ജന്മമിതേകുന്നെമ്പാടി കണ്ണാ...
മയിൽപീലിയാടുന്ന ഹൃദയവിചാരങ്ങൾ
അറിഞ്ഞെന്നെയൊന്നുനീ പുൽകിടാമോ.
ആലിലമന്ത്രങ്ങളലയിളകുന്നൊരീ
മൃദുലവികാരങ്ങൾ കാതോർക്കുമോ
പ്രിയമോടെവന്നെന്റെ മാറോടുചേരുമോ
അതിലേറെയിഷ്ടമെന്നോതീടുമോ.
അഴലിന്റെതീരവും യമുനയായീ...
കണ്ണാടിമുന്നിലായ് കണിക്കൊന്നപ്പൂക്കളായ്
കണ്ണനുനേരുന്നെൻ ഹൃദയരാഗങ്ങൾ
മുരളിയിലരുമയായ് ചേർത്തുവെക്കുന്നു
പ്രണയലോലുപയായെൻ ഹൃത്തടവും.
കാത്തിരിക്കുന്നു കാതോർത്തിരിക്കുന്നു
അഞ്ജനക്കണ്ണാ..രാധയിന്നും.
തുളസിക്കതിരായി തിരുമാറിലലിയുവാൻ
ജന്മമിതേകുന്നെമ്പാടി കണ്ണാ...
മയിൽപീലിയാടുന്ന ഹൃദയവിചാരങ്ങൾ
അറിഞ്ഞെന്നെയൊന്നുനീ പുൽകിടാമോ.
ആലിലമന്ത്രങ്ങളലയിളകുന്നൊരീ
മൃദുലവികാരങ്ങൾ കാതോർക്കുമോ
പ്രിയമോടെവന്നെന്റെ മാറോടുചേരുമോ
അതിലേറെയിഷ്ടമെന്നോതീടുമോ.
ഹാപ്പി ജനിച്ചീസം കണ്ണാ...
പ്രണയപൂർവ്വം ലിൻസി.
പ്രണയപൂർവ്വം ലിൻസി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക