Slider

അമ്മാവന്‍റെ മോള്‍

0

അമ്മാവന്‍റെ മോള്‍
എല്ലാവരെയും പോലെ കഷ്ടപ്പെട്ട് എന്ട്രന്‍സ് എഴുതി എഞ്ചിനീയറിംഗ് പഠിക്കാന്‍ ചേര്‍ന്നു. ചേര്‍ന്നപ്പോള്‍ ഉണ്ടായിരുന്ന ഒരു ആവേശം കാരണം ആദ്യവര്‍ഷം എക്സാം എല്ലാം ഒരുവിധം നന്നായി എഴുതി.. ഇപ്പോള്‍ നിങ്ങള്‍ക്ക് മന്സിലായിക്കാണും കഥ നടക്കുനത് ആദ്യ വര്ഷം അല്ല എന്ന്.. ആദ്യ വര്ഷം കുറെ കഥകള്‍ ഉണ്ട് ഇപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്നത് ഇഷ്ടം ആയാല്‍ അത് പറയാം...
മൂന്നാം സെമെസ്റെര്‍ ഞങ്ങളുടെ ഒപ്പം യന്ത്രങ്ങളുടെ പ്രവര്‍ത്തനം പഠിച്ച ചില ആളുകള്‍ ചേരും...മനസിലാവാത്ത ആളുകള്‍ക്കായി ഒന്നുക്കൂടി തെളിച്ചു പറയാം. പോളി ടെക്നിക്ക് പഠിച്ച ആളുകള്‍ ഒരു എന്ട്രന്‍സ് എക്സാം എഴുതി രണ്ടാം വര്ഷ എഞ്ചിനീയറിംഗ് പഠിക്കാന്‍ വരും.
ആദ്യം വന്ന എല്ലാവരും ആണ്‍കുട്ടികള്‍ ആയിരുന്നു, അത് കൊണ്ട് തന്നെ വല്യ ശ്രദ്ധ ഒന്നും കൊടുത്തില്ല. പക്ഷെ അവസാനം ഒരു പെണ്‍കുട്ടി വന്നു. ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഇല്ലതിരുന്നിട്ടല്ല ഞാന്‍ ഈ പെണ്‍കുട്ടി വന്നത് ഇത്ര കാര്യം ആയിട്ട് നിങ്ങളോട് പറഞ്ഞത്, ഇവള്‍ കാരണം എനിക്ക് കുറെ പ്രശ്നങ്ങള്‍ ഉണ്ടായി അതാണ്‌ ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത്.
അങ്ങനെ നമ്മുടെ കഥാനായിക ക്ലാസ്സില്‍ വന്നു തുടങ്ങി, ഒരു ദിവസം അവള്‍ മുന്നിലൂടെ നടന്നു പോയപ്പോള്‍ ഞാന്‍ എന്‍റെ കൂട്ടുകാരനോട് ചുമ്മാ അവളെ കാണാന്‍ അവന്‍റെ അമ്മാവന്‍റെ മോളെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞു... സത്യത്തില്‍ അവനു അമ്മാവനും ഇല്ല അമ്മാവന്‍റെ മോളും ഇല്ല. എനിക്ക് എന്തിന്‍റെ കേടാണ് ഇങ്ങനെ പറയാന്‍ എന്നാവും നിങ്ങള്‍ ഇപ്പൊ വിചാരിക്കുക. ഇതൊക്കെ ചുമ്മാ കൂട്ടുകാരെ വട്ടക്കാനുള്ള ഓരോ നമ്പര്‍ അല്ലെ.
ഞാന്‍ ഇത് പറഞ്ഞപ്പോള്‍ അവന്‍ എന്നെ ഒന്ന് നോക്കി, ഞാന്‍ അത് അപ്പോഴേ വിട്ടു പക്ഷെ അവന്‍ അത് അങ്ങനെ വിട്ടില്ല. അവന്‍ അത് എന്‍റെ ക്ലാസ്സിലെ വേറെ ഒരു പയ്യനോട് പറഞ്ഞു, പക്ഷെ കുറച്ചു തിരുത്തലുകള്‍ വരുത്തി ആണ് പറഞ്ഞത്, വേറെ ഒന്നുമല്ല അവന്‍ അവളെ എന്‍റെ അമ്മാവന്‍റെ മോള്‍ ആക്കി മാത്രമല്ല ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതാണെന്നും കൂടി പറഞ്ഞു, അത് പലിശ ആയിട്ട് കണക്കാക്കിയാല്‍ മതി എന്നതായിരുന്നു അവന്‍റെ ന്യായം.
ഈ സംഭവത്തിന്‌ ശേഷം എന്നെ അത് വെച്ച് എല്ലാവരും കളിയാക്കാന്‍ തുടങ്ങി, നല്ലവരായ കൂട്ടുകാര്‍ ഇത് പെണ്‍കുട്ടികളോട് പറഞ്ഞില്ല, എങ്കിലും അവളെ കാണുമ്പൊള്‍ അമ്മാവോ അമ്മുകുട്ടി എന്നൊക്കെ പ്രേംകുമാറിന്റെ സൌണ്ടില്‍ പറഞ്ഞു എന്നെ കളിയാക്കുമായിരുന്നു. സത്യത്തില്‍ ഇവന്മ്മാരെ പേടിച്ചു ഞാന്‍ അവളോട് മിണ്ടാറില്ല എന്ന സ്ഥിതിയില്‍ ആയി കാര്യങ്ങള്‍.
ഒരു ദിവസം ഇലക്ട്രോണിക് ക്ലാസ്സില്‍ എന്‍റെ കഷ്ടകാലത്തിനു അവളോട് സര്‍ എന്തോ ചോദ്യം ചോദിച്ചു, ചോദിച്ചാല്‍ അതിനുത്തരം പറഞ്ഞിരുന്നാല്‍ മതിയായിരുന്നു അവള്‍ക്ക്, അവള്‍ ഉത്തരം പറഞ്ഞില്ല, സര്‍ എന്തൊക്കെയോ അവളോട് പറഞ്ഞു ഇത് കണ്ടത്തോടെ എന്‍റെ ഒരു കൂട്ടുകാരന്‍ എണീറ്റ്‌ നിന്ന് സാറിനോട് പറഞ്ഞു “ഇത് ഇവന്‍റെ അമ്മാവന്‍റെ മോള്‍ ആണ് സര്‍, കല്യാണം വരെ ഉറപ്പിചിരിക്കുവാ സര്‍ അതുകൊണ്ട് അവന്‍റെ മുന്നില്‍ വെച്ച് അവളോട് ഇങ്ങനെ ഒന്നും പറയരുത്”. എനിക്ക് അപ്പോള്‍ തന്നെ അറ്റാക്ക്‌ വന്നു മരിച്ചു പോകുന്നതാണ് നല്ലത് എന്ന് തോന്നി.
ഇതൊക്കെ കുട്ടികളുടെ തമാശ ആണെന്ന് മനസിലാക്കാതെ ആ സര്‍ എന്നോട് എണീക്കാന്‍ പറഞ്ഞു, പാവം ഞാന്‍ എണീറ്റ് നിന്നു, അവളും ഞാനും മാത്രം എണീറ്റ്‌ നില്കുന്നു ബാക്കി ക്ലാസ്സ്‌ മുഴുവനും നല്ല ചിരി, അവരെ പറഞ്ഞിട്ട് കാര്യം ഇല്ല എന്‍റെ മുഖം കണ്ടാല്‍ ചിരിച്ചു പോകും. സര്‍ എന്‍റെ അടുത്ത വന്നിട്ട് ഒരു ചോദ്യം “അമ്മാവന്‍റെ മോള്‍ ഒക്കെ അങ്ങ് വീട്ടില്‍ ഇവിടെ എല്ലാരും ഒരു പോലെയാണ് ഞാന്‍ വഴക്കിടും നിനക്ക് കേള്‍ക്കാന്‍ താല്പര്യം ഇല്ലേല്‍ ഇറങ്ങി പോവാം”. ഇറങ്ങി പോവാന്‍ എനിക്കും താല്പര്യം ഉണ്ട് പക്ഷെ ഇപ്പോള്‍ അങ്ങനെ ചെയ്‌താല്‍ അവള്‍ എന്‍റെ അമ്മാവന്‍റെ മോള്‍ ആണെന്ന് എല്ലാവരും കരുതും.
ഞാന്‍ എന്നാല്‍ ആകാവുന്ന വിധത്തില്‍ സാറിനെ പറഞ്ഞു മനസിലാക്കി, ആ കുട്ടിയുടെ ധൈര്യം സമ്മതിക്കണം ഒന്ന് കരഞ്ഞുപോലുമില്ല, ഈ സംഭവം ഇതോടെകഴിഞ്ഞു എന്നാണ് ഞാന്‍ ഓര്‍ത്തത് പക്ഷെ ആ സര്‍ അതിലും വല്യ ചതി ആണ് ചെയ്തത്. സ്റ്റാഫ്‌ റൂമില്‍ പോയി എല്ലാരോടും ഇത് പറഞ്ഞു, എല്ലാ ടീച്ചര്‍മാരും ക്ലാസ്സില്‍ വരുന്നതെ എന്നെ കളിയാക്കാന്‍ ആണെന്നുള്ള വിധത്തില്‍ ആയി കാര്യങ്ങള്‍, എല്ലാവര്ക്കും അറിയാം ഇത് നുണ ആണെന്ന് എന്നിട്ടും ഒരു രസം.
ഞാന്‍ ഒരു വഴിയും ഇല്ലാതെ രഹ്സ്യമായിട്ട് അമ്പലത്തില്‍ വഴിപാടു വരെ കഴിച്ചു, പക്ഷെ അതിനു ഫലം ഉണ്ടായി എന്ന് വേണേല്‍ പറയാം, അവള്‍ക്ക് വീടിന്‍റെ അടുത്തുള്ള ഏതോ കോളേജില്‍ അഡ്മിഷന്‍ കിട്ടി, അവള്‍ പോവാന്‍ നേരത്ത് ഞാന്‍ ചെന്ന് കാര്യങ്ങള്‍ എല്ലാം പറഞ്ഞു, ആ കുട്ടിക്ക് എന്നേക്കാള്‍ രണ്ട് വയസെങ്കിലും കൂടുതല്‍ ഉണ്ട്, അപ്പോള്‍ കുട്ടി അല്ല ചേച്ചി ആണ്.. അതെ ചേച്ചി, ഭാഗ്യത്തിനു ആ ചേച്ചി ഇതെല്ലാം തമാശ ആയിട്ടാണ് കരുതിയത് എന്നൊക്കെ പറഞ്ഞു... ഇനി എന്ത് വേണേല്‍ പറയാല്ലോ ഇത്രേം നാള്‍ പോയത് എന്‍റെ ഉറക്കം അല്ലേ.
ഈ ഒരു സംഭവത്തിന്‌ ശേഷം പിന്നെ ഞാന്‍ ആയി ബാക്കി ഉള്ളവര്‍ക്ക് പണി കൊടുക്കുന്നത്. പക്ഷെ ഒരാള്‍ക്കും എനിക്ക് കിട്ട്യത് പോലെ കിട്ടിയിട്ടില്ല.

Ithihas Thottunkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo