സ്നൂസ് വീണ്ടും കേൾക്കുകയാണ്. ഇനി ഉറങ്ങിയാൽ ശെരിയാവില്ല. അവൾ എസി റിമോട്ടിന് വേണ്ടി കയ്യ് തപ്പി .
പാസ്ത മേക്കർ നാശമായിട്ട് ഒരാഴ്ചയായി, മഹേഷിതുവരെ സർവീസ് സെന്ററിൽ അറിയിച്ചിട്ടില്ല. താൻ തന്നെ എടുത്തു മെയിൽ ചെയ്തു.
ബാത്റൂമിലെ ചുവന്ന ടാപ്പിലേക്ക് കയ്യ് നീങ്ങി. കുളി കഴിഞ്ഞ് മോന്റെ കുഞ്ഞുടുപ്പുകൾ ഹെവി വാഷ് ന്നു കൊടുത്തു ;കുറച്ചധികം ഡെറ്റോളും ഒഴിച്ചു
എന്തൊക്കെയോ കുത്തിനിറച് ഓവൻ അടച്ചു, ചിമ്മിനി ലൈറ്റ് ഓണ് ആക്കി. "മഹേഷ്... ഇന്ന് ലേറ്റ് ആയ്ട്ട് ഹോസ്പിറ്റലിൽ പോയാൽ വൈകിട്ടു ക്ലിനിക്കില് കയറാൻ സമയമുണ്ടാവില്ല "
വാട്സപ്പെടുത്തുനോക്കിയപ്പോൾ ഒരു അറിയാത്ത നമ്പർ #ചിഞ്ചു.. ഗുഡ്മോർണിംഗ് ഡിയർ #
ഡോക്ടർ യാമിനി മഹേഷ് അല്ലെങ്കിൽ ആമി ഇതുരണ്ടുംമല്ലാത്ത തകന്റെയീ ഓമനപ്പേര് ഓർമയുള്ളൊരാൾ ഈഭൂമിയിൽ എവിടെയോ ഉണ്ടെന്നോ..
റൈസ് കുക്കർ ഓഫ് ചെയ്ത അവൾ ഫ്രിഡ്ജിലെ തയ്യിർ പാക്കറ്റ് എടുത്തു.
"എല്ലാവരും നൂഡിൽസ് കൊണ്ടുവരുന്നുണ്ട്.. ചോറുതിന്നാൻ വല്യ പാടാണ്. " ആ കുഞ്ഞുശബ്ദം ഇന്ന് നേരത്തെയാണല്ലോ
"മമ്മയുടെ കുട്ടിയുണർന്നോ.. ഉമ്മ.. ചോറ് കഴിച്ചാമതി മോൻ നന്നായി ടൈ കെട്ടിക്കേ.. മഹേഷ് ഇവനെ onn നോക്ക്.
അവൾ ഒരു ഓംലറ്റ് ഉണ്ടാക്കി, നിറപറ അച്ചാറും പാത്രത്തിലാക്കി. നാഗരികത തന്നെ മുഴുവനായി കാർന്നു തിന്നിട്ടില്ല എന്ന് സ്വയം പറയവേ അടുത്ത മെസേജ് #ഡിയർതിരക്കിലാണോ റിപ്ലൈ ഇല്ലല്ലോ ചിഞ്ചുട്ടി #
ഭഗവാനെ ഇതാരാണ് !! പ്രൈമറി താൻ പഠിച്ചത് ആയൂരിലാണ്, അമ്മുമ്മയുടെ ഒപ്പം. പിന്നെ സ്കൂൾ എറണാകുളത് ആയിരുന്നു. ചെന്നൈ മെഡിക്കൽ കോളേജിൽ യു ജി, ഡൽഹിയിൽ പി ജി ഇപ്പൊ മഹേഷിന്റെ ഒപ്പം ദുബായിൽ സൂപ്പർ സ്പെഷ്യലിസ്റ്.. ഇതിനിടയിൽ എവിടെയോ ഉപേക്ഷിച്ചതല്ലേ ആ ചിഞ്ചുവിനെ ?
ഫീഡിങ് ബോട്ടിലും നിറച്ച ബേബിബാഗും പാക്ക് ചെയ്ത് അപ്പുവിനെ ചൈൽഡ് ബെൽറ്റ് അണിയിച്ചു. തന്റെ കൂട്ടുകാരിയുടെ ക്രഷ് സേഫ് ആണ്. ഉണ്ണിയുടെ ട്യൂട്ടിഷൻ സാറിന്റെ മെസ്സേജ് #നാളെ എൽ കെ ജികാർക്ക് സ്പെഷ്യൽ എക്സ്ട്രാ ക്ലാസ്സുണ്ട് # മഹേഷിനു ഫോർവേഡ് ചെയ്തു. അതാ വീണ്ടും അപരിചിതൻ #ഒരു റിപ്ലൈ തന്നൂടെ ഡാർലിംഗ്. ഇവിടത്തെ മൂവാണ്ടൻ മാവ് മുറിക്കാതിരുന്നേൽ ഇപ്പൊ മാമ്പഴക്കാലം ആയിരുന്നു. #
ഇപ്പോൾ ആളെ പിടികിട്ടി. കുട്ടൻ തന്നെ വിരുതൻ. നാലാം ക്ലാസ്സിൽ തനിക്കു ലവ് ലെറ്റർ തന്ന മഹാൻ. എന്നും മാമ്പഴം പറിച്ചുതരുമായിരുന്നു കുട്ടൻ. അറിയാതെ അവളൊന്ന് പുഞ്ചിരിച്ചു പിന്നെ ഫോൺ നോക്കിയില്ല.
വൈകുന്നേരം അപ്പോയ്ന്റ്മെന്റ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ 25 മെസ്സേജ്.
#ഇന്ന് തേങ്ങ അരച്ച ചമ്മന്തിയും, തൊടയിലെ പയറുകൂട്ടാനും ചുട്ട പപ്പടവും ആയിരുന്നു. #
#രാത്രി മധുരക്കിഴങ് കുറച്ച് അവിച്ചു.. കാന്താരിമുളകിൽ വെളിച്ചെണ്ണ ചാലിച്ചു കൂട്ടാനും.. ചിഞ്ചുന്റെ അത്താഴം കഴിഞ്ഞോ ?#
മഹേഷിന്ന് ഇന്ന് ഭാഗ്യത്തിന്ന് ന്യ്റ്റ് ഡ്യൂട്ടി ഇല്ല. "ഒരു കാര്യം പറയാനുണ്ട്.. "വാതിലിൽ തുറന്ന പാടെ അവൾ പറഞ്ഞു
"സർജറി റിപ്പോർട് നോക്കാനുണ്ട് സമയമില്ല "
എനിക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്നുകൊറെ പൈങ്കിളി മെസ്സേജ്.. കുട്ടൻ ആണെന്ന് തോന്നുന്നു. "
"മൊബൈലെടുക്ക്.. "അയാൾ തിരക്ക് മറന്നുപോയി. കുട്ടനിപ്പോ ഏതോ നാടൻ കുക്ക് ആണെന്ന് തോനുന്നെടി.. നാവിൽ വെള്ളമൂറുന്ന മെസ്സേജുകൾ"
ദേഷ്യത്തോടെ അവൾ കോട്ട് അകത്തുകൊണ്ട് വെക്കാൻ പോയ തക്കത്തിന് മഹേഷ് ആ നമ്പറിലേക്ക് വിളിച്ചു "ഹലോ ഇതാരാണ് ?"
"ഞാൻ ഗ്രാനി ആടാ.. ചിഞ്ചു എവിടെ ?"
ഗ്രാനിയോ .. "എടി. കുട്ടൻ എന്നാണോ അതോ വെല്ല ഡാന്നിയും ആണോ ?"
"മോനേ.. അമ്മുമ്മയാടാ. ഞാൻ കരുതി.. അവൾ ഗ്രാനിയെന്നാവും സേവ് ചെയ്തതെന്ന്. നിന്നെ ഓൺലൈൻ കണ്ടില്ലല്ലോ ? ഇവിടത്തെ നെറ്റ് സ്ലോ ആടാ. . ഗ്രാനി ഒരു വീഡിയോ ഡൌൺലോഡ് ചെയ്യാൻ വെച്ചിരിക്കുവാ "
മൊബൈൽ ലൗഡ് സ്‌പീക്കറിൽ ആയത്കൊണ്ട് മഹേഷും യാമിനിയും ഒരേ സമയത്തു വാ പൊളിച്ചുപോയി..
Farzana

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക