ശുഭയാത്ര
ഇല്ല പ്രണയപാരിജാതങ്ങൾ പൂക്കുന്ന സന്ധ്യയും
ഇല്ല കളിച്ചിരികളും മൃദു മന്ദഹാസവും
ഇല്ല പൊട്ടിച്ചിരികൾ പടർന്ന മധ്യാഹ്നങ്ങളും
ഇല്ല കലഹങ്ങളുടെ കടുംചുവപ്പും
ഇല്ലിനി ഞാൻ തന്ന ചുടുചുംബനങ്ങളും
എന്നിലേക്ക് നിന്നെ ചേർത്തണച്ച
എൻ സ്നിഗ്ദ്ധമാം കരാംഗുലികളും
ആർത്തിരമ്പുന്ന സമുദ്രതീരങ്ങളിൽ
ഇല്ലിനി നമുക്കായി ഒരു തീരവും
ഇല്ലിനി നക്ഷത്രങ്ങൾ പൂക്കുന്ന നിശകളും
വര്ഷപാതങ്ങളിൽ നനഞ്ഞു തീർന്ന നാമിരുവരും
ഇല്ല കളിച്ചിരികളും മൃദു മന്ദഹാസവും
ഇല്ല പൊട്ടിച്ചിരികൾ പടർന്ന മധ്യാഹ്നങ്ങളും
ഇല്ല കലഹങ്ങളുടെ കടുംചുവപ്പും
ഇല്ലിനി ഞാൻ തന്ന ചുടുചുംബനങ്ങളും
എന്നിലേക്ക് നിന്നെ ചേർത്തണച്ച
എൻ സ്നിഗ്ദ്ധമാം കരാംഗുലികളും
ആർത്തിരമ്പുന്ന സമുദ്രതീരങ്ങളിൽ
ഇല്ലിനി നമുക്കായി ഒരു തീരവും
ഇല്ലിനി നക്ഷത്രങ്ങൾ പൂക്കുന്ന നിശകളും
വര്ഷപാതങ്ങളിൽ നനഞ്ഞു തീർന്ന നാമിരുവരും
നിദ്രാന്തരങ്ങളിൽ നാം കണ്ട സ്വപ്നമൊരു
സ്പടികധൂളികളായി തൂവിപ്പോയതും
പാതി എരിഞ്ഞ മനുഷ്യ ജന്മത്തിരികൾ
ഒരു ചെറുകാറ്റിൽ അണഞ്ഞു പോയതും
ഒരു പ്രളയത്തിലെന്റെ പാദസ്വരങ്ങൾ ഒലിച്ചു
പോയതും....
ഇല്ലിനി പ്രിയദേ... പരിഭവവര്ണങ്ങൾ നിറഞ്ഞ എൻ മുഖച്ചാർത്തും... കണ്ണീർ നിറഞ്ഞ തൂമിഴികളും
സ്പടികധൂളികളായി തൂവിപ്പോയതും
പാതി എരിഞ്ഞ മനുഷ്യ ജന്മത്തിരികൾ
ഒരു ചെറുകാറ്റിൽ അണഞ്ഞു പോയതും
ഒരു പ്രളയത്തിലെന്റെ പാദസ്വരങ്ങൾ ഒലിച്ചു
പോയതും....
ഇല്ലിനി പ്രിയദേ... പരിഭവവര്ണങ്ങൾ നിറഞ്ഞ എൻ മുഖച്ചാർത്തും... കണ്ണീർ നിറഞ്ഞ തൂമിഴികളും
മനസ്സിലുള്ളതോ മഹാമൗനത്തിന്റെ
ഒരു ഇരുട്ടു മാത്രം
ശിരസ്സിലുള്ളതോ കൊടും ഭ്രാന്തിന്റെ
മുരൾച്ച മാത്രം
മിഴികളിലൊ മഞ്ഞിൻ നേർത്ത
തണുപ്പ് മാത്രം
ഒരു ഇരുട്ടു മാത്രം
ശിരസ്സിലുള്ളതോ കൊടും ഭ്രാന്തിന്റെ
മുരൾച്ച മാത്രം
മിഴികളിലൊ മഞ്ഞിൻ നേർത്ത
തണുപ്പ് മാത്രം
യാത്ര തുടങ്ങുവാൻ നേരമായി
പിൻവിളി വിളിക്കാതെ കരയാതെ നെറുകയിൽ
ചുംബനം തന്നെനിക് വിട തരിക
ശുഭയാത്ര
പിൻവിളി വിളിക്കാതെ കരയാതെ നെറുകയിൽ
ചുംബനം തന്നെനിക് വിട തരിക
ശുഭയാത്ര

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക