Slider

"പഴുത്ത ഇലകൾ"

0

കൃഷ്ണേട്ടാ?, ഒന്നു വന്നേ. എന്റെ പുറംചൊറിയുന്നു'...
ബെഡ് റൂമിൽ നിന്നും ഭാര്യയുടെ വിളി കേട്ട് ഓടിയെത്തിയ അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞൂ. ഒന്നു പതുക്കെ പറ സാവിത്രി. അടുത്തുള്ളവരൊക്കെ കേൾക്കില്ലേ?
ഓ, അതിനെന്താ? ഇവിടെ ആർക്കാ അറിയാത്തത് ഞാൻ ഏട്ടന്റെ ഭാര്യയാണെന്ന്? ഏട്ടൻ അവിടെ എന്തെടുക്കുവാ?
അയാൾ വീണ്ടും പതിയെ പറഞ്ഞു,
അടുക്കളയിലാണ്! പൊടിയരിക്കഞ്ഞി വേണ്ടേ നിനക്ക്?
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ഒന്ന് വരാമോ ചേട്ടാ???
അയാൾ വേഗം അകത്തേയ്ക്ക് വന്നു. രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു... സ്നേഹത്തിന്റെ അപൂർവ്വ കാഴ്ചകളിൽ ഒന്ന് ,തളർന്ന് കിടക്കുന്ന തന്റെ ഭാര്യയുടെ കൈകളിൽ പിടിച്ച് അടുത്തിരുന്നു.... സ്നേഹത്തിന്റെ സ്ഫുരണo രണ്ട് കണ്ണുകളിലും!
ജയൻ വരുമോ ചേട്ടാ?
ആ ചോദ്യം അയാൾക്ക് അത്ര രസിച്ചില്ല....
അവൻ ഇന്ന് വലിയ തിരക്കുള്ള ഡോക്ടറാണ് സാവിത്രി! നല്ലൊരു ഭർത്താവും... അവർ അവിടെ സുഖമായ് ജീവിക്കട്ടെ! നമുക്ക് രണ്ട് പേർക്കും ഇവിടെ ഇതുപോലെ സന്തോഷത്തോടെ കഴിയാം'.'....
അതല്ല ചേട്ടാ, നമുക്ക് രണ്ട് പേർക്കും പ്രായം കൂടി വരികയാണ് കൂടെ ആരെങ്കിലും വേണം', അതാ ഞാൻ പറഞ്ഞത്. എന്തായാലും അവൻ നമ്മുടെ മകനല്ലേ? നാം കൊടുത്ത സ്നേഹത്തിന്റെ ഒരംശമെങ്കിലും തിരിച്ച് തരില്ലേ? അല്ലേൽ പണം കൊടുത്ത് ഒരു നഴ്സിനെ വയ്ക്കാം, ചേട്ടന് ഒരു സഹായമാവില്ലേ?
ഫോൺ ബെല്ലടിക്കുന്നത് കേട്ട് അയാൾ അകത്തേത് പോയി' '....സാവിത്രിയുടെ ശരീരം തളർന്നെങ്കിലും കേൾവി ശക്തി ക്ക് ഒരു കുറവും ഇല്ല. അയാൾ ഫോണിലൂടെ പറയുന്നത് ഏകദേശം മനസ്സിലായ് ''
ജയൻ വരുന്നുണ്ട്, കൂടെ ഗർഭിണിയായ ഭാര്യയും. സഹായത്തിന് ഒരു നഴ്സും കൂടെയുണ്ടാകും എന്ന് പറയുന്നതും കേട്ടു .ഫോൺ താഴെ വച്ച് അയാൾ അകത്തേക്ക് വന്ന് സാവിത്രിയോട് പറഞ്ഞു ..
കേട്ടല്ലോ അല്ലേ?(പുഞ്ചിരി) ....
ഇനി കുറച്ച് നേരം നീ കിടന്ന് ഉറങ്ങ്. എനിക്ക് കുറച്ച് പണിയുണ്ട് എന്നും പറഞ്ഞ്,
അയാൾ വീണ്ടും അടുക്കളയിലേക്ക് പോയി
വർഷങ്ങൾക്കു ശേഷം വരുന്ന മകനെയും സ്വപ്നം കണ്ട് സാവിത്രി മയങ്ങിപ്പോയ് ....
അയാൾ അടുക്കളയിൽ ചെന്ന് തന്റെ മൊബൈൽ ഫോണിൽ നിന്നും ജയനെ വിളിച്ചു. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തിരുന്നു'
കുഞ്ഞേ ,അമ്മയെ ഇവിടെ നിന്നും മാറ്റാൻ ഞാൻ സമ്മതിക്കില്ല! ഞങ്ങൾ നിനക്ക് ഒരു ഭാരമാണേൽ അങ്ങ് മറന്നേക്ക് .മരിച്ച് പോയെന്ന് കരുതിയാൽ മതി. അയാളുടെ സ്വരം ഇടറി...' ആ സംഭാഷണം അങ്ങിനെ അവസാനിച്ചതാണ് ... ജയൻ വരുമെന്ന് അയാൾ കരുതിയിരുന്നതുമല്ല. അപ്രതീക്ഷിതമായാണ് ജയനും കുടുംബവും കാറിൽ വന്നിറങ്ങിയത്
...
സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു. അവൻ അഛനെ നോക്കി ചിരച്ചതു പോലെ അയാൾക്ക് തോന്നി.... അകത്ത് കയറി, ഉറങ്ങിക്കിടക്കുന്ന സാവിത്രിയെ ഒന്നു നോക്കി പുറത്തേക്ക് വന്നു...
അഛാ ഞാൻ പറഞ്ഞിരുന്നില്ലേ? അമ്മയെ കൊണ്ടുപോകാൻ വണ്ടി വരും, അവിടെയാകുമ്പോ നല്ല ചികിത്സയും ലഭിക്കും. അച്ഛൻ എതിരൊന്നും പറയരുത് '
എനിയ്ക്ക് ലീവ് വളരെ കുറവാണ്.. അഛന് വേണേൽ എന്റെ കൂടെ വരാം...
അയാൾ നിശബ്ദനായ് ഇരുന്നതേയുള്ളൂ.....
വൈകീട്ട് വണ്ടി വന്നു. അച്ഛനും മകനും ചേർന്ന് സാവിത്രിയെ വണ്ടിയിൽ കയറ്റി... എവിടേക്കാ പോകുന്നത് എന്ന് സാവിത്രി ഇടക്കിടെ ചോദിക്കുന്നുണ്ടായിരുന്നെങ്കിലും ആരും വ്യക്തമായ മറുപടി കൊടുത്തില്ല.
അഛൻ ഇവിടെ നിന്നോളൂ ഞങ്ങൾ പോയിട്ട് വേഗം വരാം... സുമതിക്ക് ദിവസം അടുത്തിരിക്കുവാണ്, ഇവിടെ ആരെങ്കിലും വേണം എന്നും പറഞ്ഞ് അവർ പോയി...
സാവിത്രിയുടെ ശബ്ദം അയാളുടെ കാതുകളിൽ തുളഞ്ഞ് കയറുന്നുണ്ടായിരുന്നു'... അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു'... ഒരു രാത്രി എങ്ങനെയോ തള്ളി നീക്കി.
ചാരുകസേരയിൽ നിശബ്ദനായ് ഇരിക്കുന്ന അയാളുടെ അടുത്തേക്ക് ജയൻ നടന്നു വന്നു: ..
അഛാ ഇന്ന് രാത്രി ഞങ്ങൾ പോകും.അവളടെ Delivery ദിവസം അടുത്തിട്ടുണ്ട്. അവിടെ വച്ച് തന്നെയാണ് പ്ലാൻ ചെയ്തിട്ടുള്ളത്. ഈ വീട് വിൽക്കാനും ഉദ്ദേശിക്കുന്നുണ്ട്.. അഛനെ തനിച്ചാക്കി പോകാൻ പറ്റുന്നില്ല. ഇവിടെ അല്പം മാറി എന്റെ സുഹൃത് നടത്തുന്ന കെയർ ഹോം ഉണ്ട്... അവൻ അഛനെ സ്വന്തം അഛനെ പോലെ നോക്കും
അയാൾ ഒന്നും പറയാതെ അകത്ത് പോയി, തന്റെ മുറിയിൽ മുൻപേ ഒരുക്കി വച്ചിരുന്ന ബാഗെടുത്ത് വെളിയിൽ വന്നു..
പോകാം, ഞാൻ റെഡി!
ആ കാർ മെല്ലെ ആ മുറ്റത്ത് നിന്നും ഇഴഞ്ഞു നീങ്ങി.....
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു ഞായറാഴ്ച്ച ,ലാപ് ടോപ്പിൽ മെയിലുകൾ നോക്കി കൊണ്ടിരിക്കുമ്പോഴാണ്.. ജയൻ അത് കാണുന്നത്
Mail from: C Krishnan....
പ്രിയപ്പെട്ട മകനെ ,
ഒരായുസ്സിന്റെ പകുതിയോളം ഞങ്ങൾ ജീവിച്ചത് നിനക്ക് വേണ്ടിയായിരുന്നു'. പണത്തിന് സ്നേഹത്തേക്കാൾ വിലയുണ്ടെന്ന് നിനക്ക് ഇപ്പോൾ തോന്നും... പക്ഷേ നാളെ അത് തിരുത്ത്പ്പെടും. മകൻ വൃദ്ധസദനത്തിൽ കൊണ്ടു വിടുന്നത് വളരെ നോവുള്ള കാര്യമാണ്.. അതുകൊണ്ടുതന്നെ ,അഛൻ നിനക്കുള്ള റെജിസ്ട്രേഷൻ ഇവിടെ സൗജന്യമായ് എടുത്ത് വച്ചിട്ടുണ്ട് നിന്റെ മകനെ ബുദ്ധിമുട്ടിപ്പിക്കേണ്ട.... അമ്മ എന്റെ കൂടെ തന്നെയുണ്ട്... അവൾക്ക് നിന്നോട് ഒരപേക്ഷയുണ്ട് ,അതുകൂടി ചുവടെ ചേർക്കുന്നു '.
ദയവ് ചെയ്ത് ഞങ്ങളെ കാണാൻ നാട്ടിലേക്ക് വരരുത്.
എന്ന് അഛൻ ,
C കൃഷ്ണൻ
മാനേജിംഗ്‌ ഡയറക്ടർ
തണൽ - വൃദ്ധജന സംരക്ഷണ കേന്ദ്രം
തിരുവനന്തപുരം, തൃശൂർ ,കോഴിക്കോട്
ഹരി പേഴേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo