എന്റെ അമ്മക്കിളികൾ..
♡♡ ♡♡♡♡♡♡♡♡♡♡♡♡♡♡♡
♡♡ ♡♡♡♡♡♡♡♡♡♡♡♡♡♡♡
"ദൈവം മാതാപിതാ ദൈവം
ദൈവം താൻ ഗുരുനാഥനും
ഈവണ്ണം ഓർത്തിടുന്നോർക്കേ
കൈവരൂ സർവ്വ കാര്യവും
എല്ലാടവും ദൈവമുണ്ടെന്ന്
എല്ലാ നേരവും ഓർക്കണം
എല്ലാവരോടും ചൊല്ലേണം
നല്ല വാക്കുകൾ......"
ദൈവം താൻ ഗുരുനാഥനും
ഈവണ്ണം ഓർത്തിടുന്നോർക്കേ
കൈവരൂ സർവ്വ കാര്യവും
എല്ലാടവും ദൈവമുണ്ടെന്ന്
എല്ലാ നേരവും ഓർക്കണം
എല്ലാവരോടും ചൊല്ലേണം
നല്ല വാക്കുകൾ......"
കുഞ്ഞായിരിക്കുമ്പോൾ അച്ഛൻ പറഞ്ഞു തന്ന പ്രാർത്ഥനകളിലൊന്നാണിത്...ഇത് എന്റെ കുട്ടികൾക്കും ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്...ചില കാര്യങ്ങളിൽ പഴമ പിൻതുടരാനാണെനിക്കിഷ്ടം...ഈ ചിന്തകൾ എനിക്കെന്നും നല്ലത് മാത്രമെ വരുത്തിയിട്ടുളളൂ...
സ്വന്തം അമ്മ പഠിപ്പിച്ച നല്ല പാഠങ്ങളിൽ ചിലതാണ്..കരുണയും ,സ്നേഹവും ,സഹനവും ,ക്ഷമയും..മാതാപിതാക്കൾ ആണല്ലോ നമ്മുടെ നല്ല പുസ്തകങ്ങൾ.. അമ്മയൊരു വിളക്കാണ് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ഏഴുതിരിയിട്ട നിലവിളക്ക്...
അമ്മയിൽ നിന്നും ഏറെ വ്യത്യസ്ഥയല്ല അമ്മായിയമ്മ...എന്റെ എല്ലാ വട്ടുകൾക്കും കൂട്ടു നിൽക്കും...ഇന്ന് കുത്തിക്കുറിച്ചതൊന്നുമില്ലേ ഉണ്ടെങ്കിൽ വായിച്ചു തരൂന്ന് പറഞ്ഞ് ഞാനെന്തെഴുതിയാലും നന്നായീന്ന് പറയുന്ന അമ്മ(അമ്മായിയമ്മ)..
ഇനിയും ഉണ്ട് കുറെ അമ്മമാർ..അച്ഛന്റെ സഹോദര ഭാര്യമാർ...നാട്ടിലെത്യാൽ നിന്നോട് സംസാരിച്ച് മതിയാകുന്നില്ലെന്ന് പരാതി പറയുന്ന വല്യ വെല്യമ്മ..(എന്റെ നോൺ സ്റ്റോപ് സംസാരം സഹിക്കുന്നത് എങ്ങനെയാണാവോ
ഞാൻ കുഞ്ഞായിരിക്കുമ്പൊ മുതൽ എന്നെ കുളിപ്പിച്ച് പിന്നെ എന്റെ കുഞ്ഞുങ്ങളെയും കുളിപ്പിക്കാൻ പറ്റിയത് എന്റെ യോഗമാണെന്ന് പറയുന്ന ആജമ്മാന്ന് ഞാൻ വിളിക്കുന്ന മറ്റൊരു വല്യമ്മ..ആദ്യ പ്രസവത്തിന് രാത്രി മുഴുവൻ വേദന സഹിച്ചോണ്ടിരുന്ന എന്നെ സ്വന്തം ആരോഗ്യം മറന്ന് അമ്മയോടൊപ്പം എനിക്കു വേണ്ടി ഉറക്കമിളച്ചിരുന്ന് ആശ്വസിപ്പിച്ച ഇളയമ്മ..
എന്റെ നല്ല കൂട്ടായ അമ്മയെ പോലുള്ള വെല്യാന്റി...അമ്മയുടെ സഹോദരിമാർ...
കൂട്ടുകാരായ നിഷയുടെ,ദിവ്യയുടെ,ജസീലയുടെ,
ഷീബമാരുടെ,ഷൈജയുടെ(ഈ അമ്മ ഇന്നില്ല ..അമ്മയെ കുറിച്ച് വിശദമായി പിന്നീടെഴുതാം)..
നിഷയുടെ വാക്കുകളിലൂടെ എന്നെ പരിചയപ്പെട്ട് ഒടുവിലെന്നെ നേരിട്ടു കാണാൻ വന്നതാണ് നിഷയുടെ അമ്മ..(ഇപ്പൊ എന്റെ നല്ല കൂട്ട്..)..
ഷീബമാരുടെ,ഷൈജയുടെ(ഈ അമ്മ ഇന്നില്ല ..അമ്മയെ കുറിച്ച് വിശദമായി പിന്നീടെഴുതാം)..
നിഷയുടെ വാക്കുകളിലൂടെ എന്നെ പരിചയപ്പെട്ട് ഒടുവിലെന്നെ നേരിട്ടു കാണാൻ വന്നതാണ് നിഷയുടെ അമ്മ..(ഇപ്പൊ എന്റെ നല്ല കൂട്ട്..)..
ദിവ്യയെ ഞാൻ വിളിക്കുമ്പൊ മായയാണെന്ന് പറഞ്ഞാൽ ഓടി വന്ന് ഫോണെടുത്ത് വിശേഷങ്ങൾ തിരക്കും ദിവ്യയുടെ അമ്മ..വഴിയിലെവിടെ കണ്ടാലും ഒരുപാട് സ്നേഹത്തോടെ സംസാരിക്കുന്ന ജസീലയുടെ ഉമ്മ...ഇവരൊക്കയാണ് എന്റെ വല്യ സ്വത്തുക്കൾ...
നല്ലെഴുത്ത് തന്നിട്ടുണ്ട് വേറെയും ചില അമ്മമാരെ..സജ്നേച്ചിയുടെ അമ്മയ്ക്ക് ഓപ്പറേഷൻ കഴിഞ്ഞ സമയം ഞാനൊരുക്കിയ വിഷുക്കണിയുടെ ഫോട്ടോ അയച്ചു കൊടുത്തു സജ്നേച്ചിയുടെ അമ്മയ്ക്ക്..അന്നു സജ്നേച്ചി പറഞ്ഞു സ്നേഹം കൊണ്ട് നീയെന്നെ തോൽപ്പിക്കുന്നല്ലോ മായേന്ന്..നിങ്ങളുടെയൊക്കെ പ്രാർത്ഥനകളല്ലേ സജ്നേച്ചീ എന്റെ വല്യ സമ്പാദ്യങ്ങൾ..അംബികാമേനോൻ എന്ന ടീച്ചറമ്മ..ഇന്ദിരാ കൃഷ്ണൻ എന്ന വേറൊരമ്മ..ഇനിയും ഉണ്ട് അമ്മക്കിളികൾ ഒരുപാടെനിക്ക്..
നാട്ടിലെത്യാൽ അയൽവക്കത്തുള്ള അമ്മമാർ കാത്തു നിൽക്കാറുണ്ട് അവരുടെ പ്ലാവിലെ ചക്കയോ മറ്റോ എനിക്കു വേണ്ടി സൂക്ഷിച്ചു വെക്കാറുണ്ട്...അനിയൻമാരുടെ ഭാര്യമാരുടെ അമ്മയും സ്വന്തമാണെനിക്ക്..അതായിരിക്കാം നാട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പൊ ഷീനയുടെ അമ്മ(അനിയന്റെ ഭാര്യ)എന്നെ കെട്ടിപ്പിടിച്ച് വിതുമ്പുന്നത് ...
എന്റെ പ്രിയപ്പെട്ട അമ്മക്കിളികളേ നിങ്ങൾക്ക് തരാനൊരു കടലോളം സ്നേഹമല്ലാതെ മറ്റൊന്നുമീ മകളുടെ കയ്യിലില്ല...ഒന്നും നിങ്ങളുടെ സ്നേഹത്തിനു പകരം വെയ്ക്കാനില്ലെനിക്ക്...
ഇന്നീ അമ്മ ദിവസത്തിൽ മാത്രമല്ല..എല്ലാനേരവും നിങ്ങളോരോരുത്തരും മൽസരിച്ചെന്റെ മനസ്സിൽ ഓടിയെത്താറുണ്ട്..
ഇന്നീ അമ്മ ദിവസത്തിൽ മാത്രമല്ല..എല്ലാനേരവും നിങ്ങളോരോരുത്തരും മൽസരിച്ചെന്റെ മനസ്സിൽ ഓടിയെത്താറുണ്ട്..
നിങ്ങളെല്ലാവരും എന്നും ആയുരാരോഗ്യത്തോടെയിരിക്കാൻ പ്രാർത്ഥിക്കുന്നു...ഈ മകളെന്നും...
{ഇന്നലെ മുതൽ വന്ന നശിച്ച ഒരു പല്ലുവേദന പോസ്റ്റൽപ്പം വൈകിച്ചൂട്ടോ..ഇപ്പോ ആശ്വാസമായി..ഒരു പെയ്ൻ കില്ലറിന്റെ ബലത്തിൽ ഇത്രയെങ്കിലും എഴുതാൻ പറ്റിയല്ലോ..
☺
😀}
By
Maya Dinesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക