Slider

നബീസുമ്മ"😘

0

നബീസുമ്മ"😘
.........................................
ഉള്ളത് പറയാലോ ഇന്ന് ഫേസ്ബുക് തുറന്നപ്പോഴാണ് മാതൃദിനം ആണെന്നറിഞ്ഞത് .. അമ്മമാരോടുള്ള സ്നേഹം നിറഞ്ഞ വരികൾ ഒരുപാട് വായിച്ച് കുറച്ചു കലിപ്പായി നിക്കുമ്പോ മൂഡ്‌ ഒന്ന് മാറ്റിക്കളയാം എന്ന് കരുതി പതിവിലും നേരത്തെ നബീസുമ്മാനെ (ഉമ്മ ) വിളിച്ചു .📞
ഒരു തവണ റിംഗ് ചെയ്യുമ്പോഴേക്കും മൂപ്പര് ഫോൺ എടുത്തു .സാധാരണ കുട്ട്യോള് ഫോണെടുത്ത് കളിച് ഞാനും ഇക്കയും വിളിക്കണ നേരാവുമ്പോ മാത്രേ ഉമ്മ ഫോൺ ശ്രദ്ദിക്കാറുള്ളു.
=നബീസുമ്മ =
-ഹലോ 📞
*ഹലോ
ഹയ് ദെന്താപ്പോ ഫോണും കയ്യിപ്പിടിച് ഇരിക്കായിരുന്നോ . മരിച്ചു പോയ സുലൈമാനിക്ക (ഉപ്പയാണ് ) സ്വർഗതീന്നു വിളിച്ചാ രാവിലെ തന്നെ ഫോണും പിടിച്ചിരിക്കാൻ .
.
- പോടാ , രാവിലെ തൊട്ട് ഇയ്യിന്നു നേരത്തെ വിളിക്കുംന്നു ഒരു തോന്നല് ,അപ്പൊ മക്കള് കാണാതെ ഫോൺ അടുക്കളയിൽ തന്നെ വെച്ചിരുന്നു .
(ഞാൻ വിളിക്കും എന്നെങ്ങനെ മനസിലായി എന്നോർത്ത് ഞാൻ ഞെട്ടിയില്ല .കാരണം നബീസുമ്മ എന്റെ "ഉമ്മയാണല്ലോ 😍)
*അതേതായാലും നന്നായി , വേറെന്താ .കുട്ട്യോൾക്ക് കുഴപ്പൊന്നുല്ല്യലൊ ?
-ഇല്ലട .എല്ലാരും കോലായിലുണ്ട് . നാഫി👶 (ഇക്കയുടെ മോൻ ആണ് ,ഒന്നര വയസ്സ് പ്രായം ) റോട്ടിൽക്കൂടെ പണിക്ക് പോണ സകല ബംഗാളികളേം നോക്കി അമ്പു അമ്പു (അമ്പു -എന്നെ അങ്ങനാണ് വീട്ടിൽ വിളിക്കുന്നത് ) വിളിചോണ്ടിരിക്കുന്നുണ്ട് .ഓനതൊരു പതിവായി .
* ഹ ഹ. ഉമ്മ നല്ലോം ശ്രദ്ധിക്കണം ,ഇപ്പോഴത്തെ കാലം ശെരിയല്ല .ഓനെന്തിനാ ഈ ബംഗാളിയെ കാണുമ്പോ മാത്രം ഇന്നെ ഓർമ്മ വരുന്നത്😬 .
.
- തോറ്റു പോയി മോനെ .ജുബിനെ (നാഫിടെ ഉമ്മ👩 ) ചെക്കനു പറ്റൂല . എന്തിനും ഞാൻ തന്നെ വേണം .ഓന്റെ പിന്നാലെ ഓടി പഴയ തണ്ടല് വേദന പിന്നേം വരിണ്ട് .
*വെചോണ്ടിരിക്കാതെ വേഗം ആരേലും കാണിക്ക് ,പൈസ💵ആരുടെന്നെലും വാങ്ങിക്കോ കുറച്ചൂസം കഴിഞ്ഞ ഞാൻ അയക്കണ്ട് .
-അതിനു മാത്രം ഒന്നുമില്ലട .ഇപോ കുറവുണ്ട് .
(കൂടുതൽ നിർബന്ധിചിട്ടു കാര്യല്ല്യ ,ഈ മറുപടി ഒരു പതിവാണ് .വയ്യാന്നു തുറന്നു പറയണേൽ അത്രേം അറ്റം മുട്ടിയിട്ടാകും ,ഡോക്ടറെ💉 കാണിക്കാൻ പറഞ്ഞാൽ എല്ലാ അസുഖവും ആ നിമിഷം ഉമ്മാക്ക് കുറയും ).
*ഇയ്യെന്താ ഇന്ന് നേരത്തെ വിളിച്ചേ ,അന്റെ അറബി വന്നില്ലേ .
-അറബി ഒക്കെ ഉണ്ട് . ഇന്ന് മാതൃ ദിനം ആണത്രേ . ഇക്കിപ്പോ മാതാവയി ഇങ്ങള് മാത്രല്ലേ ഉള്ളു ..പിന്നെ ഒരാള് ഫോണ് അടുക്കളയില് കൊണ്ട് വെച്ച അബുദാബീലുള്ള മോൻ വിളിക്കണതും നോക്കി ഇരിക്കുന്നു എന്ന് ഒരു തോന്നൽ . സ്നേഹം ഇങ്ങക്ക് മാത്രല്ലലോ ,
-കുറച്ചു നേരം ചിരിച്ചു മാത്രം കേട്ടു .
(ആ ചിരി കേൾക്കാൻ വേണ്ടി ഞാൻ എന്തൊക്കെ പറയും എന്നെനിക്ക് തന്നെ അറിയില്ല .എന്ന് വിളിച്ചാലും ചിരിപ്പിക്കാതെ ഞാൻ ഫോൺ വെക്കാറുമില്ല . മൈലുകൾക്കിപ്പുറം എന്നെ പോലുള്ളവർക്ക് അമ്മമാരുടെ ആ ചിരി നൽകുന്ന അനുഭൂതി വാക്കുകൾക്ക് അധീതമാണ് .)
.
നീ ഇന്നിനി വിളിക്കോ ?
* ഉറപ്പില്ല . പറ്റിയാൽ വിളിക്കാം ,എന്താ വേറെന്തെലും പറയാനുണ്ടോ ?
-ഇല്ലട ..hmm
* അപ്പൊ ശെരി , കൂടുതൽ ഡയലോഗ് അടിക്കാതെ വേഗം ഡോകടരെ കാണിക്ക് .
-പിന്നേയ് , സുലൈമാനിക്ക സ്വർഗതീൽന്നല്ല നരകത്തിൽ നിന്ന് വിളിച്ചാലും ഞാൻ പോവുട്ട .
(പടച്ചോനെ നബീസുമ്മ അത് വിട്ടില്ലേ😳🙄 )
-കാരണം -മൂപ്പർടെ ചോര ആയോണ്ട ഇക്ക് നിങ്ങളെ പോലെ മൂന്നെണ്ണത്തിനെ പടച്ചോൻ തന്നത് ..
(സന്തോഷം നിറഞ്ഞ സീൻ കോൻട്ര ആവും എന്നൊരു തോന്നൽ😟 )
* അതിനിപ്പോ എന്താ , വിളിക്കണത് വാപ്പ ആണേൽ ഇങ്ങള് ധൈര്യായിട്ട് പൊയ്ക്കോട്ട ,വേറെ ആരുടേം കൂടെ പോവഞ്ഞ മതി😆😆 .
=വീണ്ടും പൊട്ടിച്ചിരി
(പടച്ചോൻ കാത്തു . ഉപ്പ മരിച്ചതിനു ശേഷം കരയിപ്പിക്കാതിരിക്കാൻ ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് .ഞങ്ങളിൽ ഒരാളുടെ മരണം വരെ അത് തുടരട്ടെ എന്ന് മാത്രമാണ് പ്രാർത്ഥന 🙏)
.
* അപ്പൊ ശരി ന്ന ,പറ്റിയാൽ രാത്രി വിളിക്കാം
- നീ പൈസ പൈസ എന്ന് നോക്കീട്ടു ഭക്ഷണം കഴിക്കതിരിക്കരുതുട്ട.
*ഇല്ലന്നു ,ഞാൻ ഇപ്പൊ കഴിക്കാൻ പോവാ .
(അങ്ങനെ പറഞ്ഞില്ലേൽ മൂപ്പര് പിന്നെ എന്റെ തൂക്കവും നീളവും കളറും ഒക്കെ ചോദിച്ചു മനസ്സിലക്കീട്ടെ വെക്കു )
-ഓക്കേ .ന്നാ വെക്കട്ടെ .
*hmm ,
=ഞാൻ ആയി ഫോൺ കട്ട്‌ ചെയ്യാറില്ല .ഉമ്മ തന്നെ തൃപ്തിയോടെ വെക്കലാണ് പതിവ് =
..................
അൻവർ മൂക്കുതല
('എല്ലാ അമ്മ ഉമ്മമാർക്ക് ദൈവം ആയുസ്സും ആരോഗ്യവും കൊടുത്തനുഗ്രഹിക്കട്ടെ .ഓർമ്മയിൽ നിന്നും പഴയ ഒരേടാണ് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo