Slider

ഈശ്വരൻ ഉള്ളിലുണ്ട് (നല്ല ചിന്തകൾ )

0

ഇനിയുള്ള ജീവിതം
അസാധ്യമെന്നു തോന്നിയ ഒരു കാലം
എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കും.
മരണ ഭയം പോലും അനുഭവപ്പെട്ട
ശപിക്കപ്പെട്ട ദിവസങ്ങൾ...
പിടിച്ചു നിൽക്കുവാനാകാത്ത ചിലർ
മരണത്തെപ്പോലും
ആഗ്രഹിച്ച നിമിഷങ്ങൾ.
സ്വപ്നങ്ങളെല്ലാം തകർന്നു പോയ,
സൗഹൃദങ്ങൾ ചീന്തിയെറിയപ്പെട്ട
കാലം.
പ്രിയപ്പെട്ടവരിൽ നിന്നു
വഞ്ചനയുടെ വേദന
ഹൃദയത്തിലേറ്റു വങ്ങേണ്ടി വന്ന കാലം.
തലയ്ക്കു മീതെ
വാളോങ്ങി നിൽക്കുന്ന
സാമ്പത്തിക പരാധീനതകൾ.
മനോവീര്യം തകർത്തെറിയുന്ന
ആരോഗ്യ പ്രശ്നങ്ങൾ.
എന്നന്നേക്കുമായി വിടചൊല്ലിപ്പോകുന്ന
പ്രിയപ്പെട്ടവരുടെ വേർപാടുകൾ.
അരുത്... തകരരുത്... തളരരുത്
ഈശ്വര വിശ്വാസം ശക്തമായി നിലനിർത്തുക...
പ്രതീക്ഷകൾ കൈവിടാതിരിക്കുക...
ഈ കഠിനമായ യാതനകൾക്കിടയിലൂടെ
പരീക്ഷണങ്ങളിലൂടെ
നമ്മെ വഴികാട്ടുന്നതിനായി
ഈശ്വരൻ
നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.
എന്നും
എപ്പോഴും.
അവിടുത്തെ അനുഗ്രഹങ്ങൾ
ഏതു നിമിഷവും നമ്മിൽ ചൊരിയപ്പെട്ടേക്കാം
പ്രാർഥനയോടെ കാത്തിരിക്കുക
ഓരോ നിമിഷവും...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Sai Sankar
സായ് ശങ്കർ, തൃശൂർ.
××××××××××××××+++++++××××××××
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo