
സ്വർഗ്ഗത്തേക്കാൾ ഔന്നത്യമുള്ളവൻ.. ...
ഒരു തുള്ളി രക്തമത് പലതുള്ളി വിയർപ്പാക്കി
പൊരിവെയിലത്തും പൊരുതുന്നവൻ...
ത്യാഗസ്സ്വരൂപനാം.... അച്ഛൻ.....
ഒരു തുള്ളി രക്തമത് പലതുള്ളി വിയർപ്പാക്കി
പൊരിവെയിലത്തും പൊരുതുന്നവൻ...
ത്യാഗസ്സ്വരൂപനാം.... അച്ഛൻ.....
പത്തുമാസത്തിൻ പതം പറഞ്ഞുരുകുന്ന
അമ്മതൻ ഭാരവും ചുമലിൽ വഹിക്കുന്ന...
ഗർഭപാത്രത്തിന്നവകാശിയാകുന്ന....
നൊമ്പര ശിലയാണച്ഛൻ .....!
അമ്മതൻ ഭാരവും ചുമലിൽ വഹിക്കുന്ന...
ഗർഭപാത്രത്തിന്നവകാശിയാകുന്ന....
നൊമ്പര ശിലയാണച്ഛൻ .....!
ഒരുപുത്രി ഭൂജാതയായാൽ..... മധുരമാം
സ്വപ്നത്തിലാ...ഉള്ളം തുള്ളും .....
തെക്കുഭാഗത്തേക്ക് പോകുന്ന നേരത്ത്
തലഭാഗത്തിരുന്നച്ഛാന്നു കരയുവാൻ
ഇഹലോകത്തിൽ അവകാശിയായി...!
സ്വപ്നത്തിലാ...ഉള്ളം തുള്ളും .....
തെക്കുഭാഗത്തേക്ക് പോകുന്ന നേരത്ത്
തലഭാഗത്തിരുന്നച്ഛാന്നു കരയുവാൻ
ഇഹലോകത്തിൽ അവകാശിയായി...!
കൈയ്കാൽകൾ വളരുന്ന സമയത്ത്
ആ മനം നിധി കാക്കും ഭൂതത്തേപ്പോലെ......!
പിച്ചവച്ചു തുടങ്ങുമ്പോളച്ഛൻ....
ഒരു കാവൽ മാലഖയാകും...!!
മുണ്ടു മുറുക്കിയുടുത്തും നിനക്കായി
പൊന്നുടയാടകൾ വാങ്ങും....
ആ മനം നിധി കാക്കും ഭൂതത്തേപ്പോലെ......!
പിച്ചവച്ചു തുടങ്ങുമ്പോളച്ഛൻ....
ഒരു കാവൽ മാലഖയാകും...!!
മുണ്ടു മുറുക്കിയുടുത്തും നിനക്കായി
പൊന്നുടയാടകൾ വാങ്ങും....
സീമന്തരേഖയിൽ കുംങ്കുമം ചാർത്തി നീ ....
പൊന്നിൽ കുളിച്ചു പടിയിറങ്ങുമ്പോൾ....
നീ...അറിയുമോ മകളെയാഹൃദയത്തിൻ നോവ്
നിന്നെ അണിയിച്ചയാ.. കനകത്തരികളിൽ ...
ഇഴചേരും താതന്റെ സ്നേഹം....
തൻപുത്രി അണിയുമാ... ഓരോതരിപ്പൊന്നിലും
ഒരായൂഷ്ക്കാല അധ്വാനമല്ലോ....
പൊന്നിൽ കുളിച്ചു പടിയിറങ്ങുമ്പോൾ....
നീ...അറിയുമോ മകളെയാഹൃദയത്തിൻ നോവ്
നിന്നെ അണിയിച്ചയാ.. കനകത്തരികളിൽ ...
ഇഴചേരും താതന്റെ സ്നേഹം....
തൻപുത്രി അണിയുമാ... ഓരോതരിപ്പൊന്നിലും
ഒരായൂഷ്ക്കാല അധ്വാനമല്ലോ....
നിറവയറുമായി നീയടുത്തു വരുമ്പോൾ...
ഒഴുകുന്നു വാത്സല്യധാര .....
പൊന്നോമനയേ നീ പെറ്റുനൽകീടുമ്പോൾ....
മുത്തച്ഛനെന്നയാ സ്നേഹക്കടലായിമാറും...
പിന്നെ...ആനയും, കുതിരയുമാകും.....
ഒഴുകുന്നു വാത്സല്യധാര .....
പൊന്നോമനയേ നീ പെറ്റുനൽകീടുമ്പോൾ....
മുത്തച്ഛനെന്നയാ സ്നേഹക്കടലായിമാറും...
പിന്നെ...ആനയും, കുതിരയുമാകും.....
ഇക്കാണും സ്വപ്നങ്ങളെല്ലാം ഫലിക്കുവാൻ
പെൺമ്മക്കൾ നൻമ്മക്കളായി.. വളരേണം
അവരെ നന്മതിന്മകൾ വേർത്തിരിച്ചോതി വളർത്തിടണം
കൂടുമ്പോൾ ഇമ്പമാം കുടുംബങ്ങളായതിൽ
ശിരസ്സായി അച്ഛൻ വിളങ്ങീടണം...
സ്നേഹത്തിലൊന്നായി മാതാപിതാക്കളവർ
നൻമ്മയാൽ മക്കളെ വളർത്തീടണം....
പെൺമ്മക്കൾ നൻമ്മക്കളായി.. വളരേണം
അവരെ നന്മതിന്മകൾ വേർത്തിരിച്ചോതി വളർത്തിടണം
കൂടുമ്പോൾ ഇമ്പമാം കുടുംബങ്ങളായതിൽ
ശിരസ്സായി അച്ഛൻ വിളങ്ങീടണം...
സ്നേഹത്തിലൊന്നായി മാതാപിതാക്കളവർ
നൻമ്മയാൽ മക്കളെ വളർത്തീടണം....
ബെന്നി ടി ജെ
Ol/05/2017
Ol/05/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക