Slider

കഥ .... തീരാത്ത കടങ്ങള്‍

0
കഥ .... തീരാത്ത കടങ്ങള്‍ .... രാത്രി ഏറെ വൈകിയിട്ടും പ്രിയ ഉറങ്ങിയില്ല .നെഞ്ചില്‍ ആ വാക്കുകള്‍ കനല്‍ പോലെ എരിയുന്നുണ്ട് . കണ്ണുനീര്‍ വറ്റിയ മുഖമോടെ അവള്‍ കിടന്നു. കാശില്ലാത്തവര്‍ക്ക് വിലയില്ലാത്ത ലോകത്ത് .ചെയ്ത സഹായങ്ങളുടെ കണക്ക് അരുണവ് ഓരോന്നായി പറഞ്ഞത് ഓര്‍മയില്‍ വേദനയായ് മാറി. പലപ്പോഴും സഹായത്തിനായ് ഓടിയെത്തിയിട്ടുണ്ട് പ്രണയമെന്ന ബന്ധത്തിന്‍റെ പേരില്‍ .പക്ഷേ കൂട്ടി വച്ചിരുന്നു കണക്കുകള്‍ .ഒന്നു പിണങ്ങിയാല്‍ ആദ്യം പറയുന്നത് കണക്കായിരുന്നു..ഇനിയും താങ്ങാന്‍ കഴിയില്ല. ഓര്‍മയില്‍ കഴിഞ്ഞ കാലത്തെ മധുര സ്വപ്നങ്ങളിലേയ്ക്ക് മനസ്സ് വീണ്ടും അലഞ്ഞു വെറുതെ .തെറ്റ് പറ്റിയത് കോളേജ് പഠന കാലത്താണ് . ആരെന്നും എന്തെന്നും അറിയാതെ അവനുമായി അടുത്തു .താഴ്ന്ന ജാതിയി പെട്ട പ്രിയേക്കാള്‍ ഒരുപാട് മുന്‍പിലാണ് അരുണവ് .പലപ്പോഴും ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ കൈതാങ്ങായ് നിന്ന അരുണവില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി . എപ്പോഴും ദേഷ്യം .വിളിച്ചാല്‍ വാതോരാതെ കിന്നാരം പറയുന്ന അരുണവ് അധികം സംസാരിക്കാതെയായി .ഒരു ശല്ല്യത്തെപോലെ ഒഴിവാക്കുവാന്‍ തുടങ്ങി .ഇന്ന് എല്ലാത്തിനും കണക്ക് പറഞ്ഞ് അവന്‍ തീരെ ചെറുതായത് ഓര്‍ത്തായിരുന്നു അവള്‍ക്ക് വിഷമം .തീരാത്ത ആ കടങ്ങള്‍ തീര്‍ക്കാന്‍ അവള്‍ക്കാവില്ലെന്നുറപ്പായതോടെ അവള്‍ മരണത്തെ സ്വപ്നം കണ്ട് തുടങ്ങി...ഒരുമിച്ച് ജീവിച്ചാലും കണക്കുകള്‍ കൊണ്ട് തീര്‍ത്ത അരുണവിന്‍റെ ഇരുനില വീട്ടില്‍ ഒരു വേലക്കാരിക്ക് തുല്ല്യം കഴിയേണ്ടി വരും .അതിനേക്കാള്‍ മഹത്വമേറിയതാണെന്‍റെ ചെറിയ വീട് .പരസ്പരം കണക്ക് പറയാത്ത മനുഷ്യരുടെ കൊച്ചു സ്വര്‍ഗം ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുന്നവര്‍ .പതിയെ ഉറക്കം കണ്ണുകളെ തഴുകിയെത്തി.അവളുറങ്ങി ഒന്നും അറിയാതെ അവസാന ഉറക്കം .... അപ്പോഴും ഇതൊന്നും അറിയാതെ അരുണവ് ഉറങ്ങുകയാണ് ...സൂര്യ കിരണങ്ങള്‍ വന്നെത്തി പതിയെ അവനെ വിളിച്ചുണര്‍ത്തി. എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റിനു ശേഷം ഫോണ്‍ നോക്കി. നാല് മെസേജും രണ്ടു മിസ്ഡ് കോളും പ്രിയ തന്നെയാണ് .അവന്‍ തലേ ദിവസത്തെ കാര്യമോര്‍ത്തു .എന്തൊക്കെയോ പെണ്ണിനോട് പറഞ്ഞു. ദേഷ്യം വന്നാല്‍ വായില്‍ തോന്നിയതൊക്കെ പറയും . പാവം തന്നെയാ .എന്തിനും വെറുതെ വഴക്കിടുന്നവളെ കാശിന്‍റെ കാര്യം പറഞ്ഞാലെ അവളുടെ ദേഷ്യം കുറയ്ക്കാനാവു. മനസ്സിലോര്‍ത്ത് മെസേജ് വായിച്ചപ്പോള്‍ നെഞ്ചു പിടഞ്ഞു. "ഞാന്‍ പോകുന്നു ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് .കടങ്ങളെല്ലാം അവസാനിപ്പിക്കാന്‍ ഒരു ജന്മം ദൈവം എനിക്ക് തരും .അന്ന് എന്‍റെ സാഹചര്യത്തില്‍ അരുണവും ,അരുണവിന്‍റെ സാഹചര്യത്തില്‍ ഞാനും പുനര്‍ജനിക്കും .ഞാന്‍ സഹായിക്കും ഇയാളെ ഒരു കണക്കും പറയാതെ.കാരണം അനുഭവങ്ങളാണ് എന്‍റെ പാഠപുസ്തകം . അത്രമേല്‍ ഞാന്‍ സ്നേഹിച്ചിരുന്നു തന്നെ .പണം കണ്ടിട്ടല്ല പ്രണയം തുടങ്ങിയത് .മനസ്സ് അറിയാതെ മോഹിച്ചുപോയ് തെറ്റെന്ന് അറിഞ്ഞിട്ടും .സോറി .. പിന്നീട് മെസേജ് വായിക്കുക പോലും ചെയ്യാതെ അവന്‍ ബൈക്കുമെടുത്തു പാഞ്ഞു .. അവളുടെ വീട്ടു മുറ്റത്ത് നിറയെ ആള്‍ക്കൂട്ടം . ഒരു ചെറിയ ഓടിട്ട വീട് . അകത്ത് കയറിച്ചെന്ന് അവളുടെ ജീവനറ്റ ശരീരം കണ്ട് അവന്‍ ഉറക്കെ കരഞ്ഞു ..അവളുടെ കാല്‍ച്ചുവട്ടില്‍ വീണു ..പെട്ടെന്ന് നിലത്ത് കിടന്ന് അവന്‍ ഒന്നൂടെ നോക്കി .കട്ടിലിനു താഴെ വീണു കിടക്കുവാ സ്ഥലകാല ബോധം വരാന്‍ കുറച്ച് സമയമെടുത്തു . ഓ വല്ലാത്ത വീഴ്ച തന്നെ .പതിയെ കട്ടിലിനു കൈതാങ്ങി എണീറ്റു . കട്ടിലില്‍ ഇരുന്നു.വിയര്‍ത്തിരിക്കുന്നു.ഫാന്‍ കറങ്ങുന്നുണ്ടെന്‍കിലും ചൂട് ശരീരത്തെ ചുട്ടു പൊള്ളിക്കും പോലെ ..സമയം 12 മണിയായി .ആ പോത്തിനോട് പിണങ്ങിയാല്‍ ദുഃസ്വപ്നം കാണും .പിണക്കം മാറ്റാനായി ഒന്ന് വിളിച്ചാലൊ ?തോല്‍ക്കാനും വയ്യ .എന്തേലും അബന്ധം കാണിക്കുമോ ? എന്തായാലും വിളിക്കാം .സമാധാനം ഇല്ല .എന്തായാലും പാവത്തിനെ കണക്ക് പറഞ്ഞ് കുറേ കരയിച്ചതല്ലേ സോറി പറയാം .പ്രിയ കരഞ്ഞു കിടക്കുകയാണ് അപ്പോഴും. ഫോണ്‍ വൈബ്രേറ്റ് ചെയ്യാന്‍ തുടങ്ങി. അവള്‍ പെട്ടെന്ന് ഫോണ്‍ കാതോട് ചേര്‍ത്തു. ഹലോ പൊന്നൂസേ ഉറങ്ങിയോ . പരമാവധി സ്നേഹത്തോടെ വിളിച്ചു .ഇല്ല .കനപ്പിച്ച് അവള്‍ മറുപടി നല്‍കി .ഏട്ടന്‍റെ മോള് ഇനി പിണങ്ങരുതേ ...ഇനീം പിണങ്ങും ...പെണ്ണിന് അങ്ങോട്ട് വിളിച്ചപ്പോള്‍ ഡിമാന്‍റ് കൂടി .പിന്നെ കുറച്ച് നേരം പണിപ്പെട്ട് പിണക്കം മാറ്റിയെടുത്ത് ഫോണ്‍ വെച്ചപ്പോഴാ തൃപ്തിയായത് .അല്ലെന്‍കില്‍ വല്ലതും കാട്ടിക്കൂട്ടിയാല്‍ ജീവിതം പോകും .....പ്രണയത്തില്‍ സഹകരണമില്ലാതെയും ,വിട്ടു വീഴ്ചകളിലാതെയും മുന്‍പോട്ട് പോകുവാനാവില്ല .പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുക . എടുത്തു ചാടി ആത്മഹത്യയെ പറ്റി ചിന്തിക്കുബോള്‍ ഓര്‍ക്കണം കുടുംബം ,ജീവിതം അങ്ങനെ പലതും.സോറി പറഞ്ഞാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉണ്ടാവു. പ്രണയത്തില്‍ ജയവും ,തോല്‍വിയും ഇല്ലാതെ നമ്മളെ മാത്രം കാണുക .ഞാനും നീയുമാകുന്ന പ്രണയം ..... രാജിരാഘവന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo