കുഞ്ഞാപ്പുവിന്റെ കൃതാവ്. (നർമ്മകഥ)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,'
കുഞ്ഞാപ്പുവിന്റെ ഉമ്മ ദുഃഖിച്ചിരിക്കുകയാണ്.കഴിഞ്ഞ ആഴ്ച ഇറക്കിയ മണൽ റോഡിൽ നിന്ന് മുഴുവനായും വീട്ടിലേക്കെത്തിക്കുവാൻ കഴിഞ്ഞിട്ടില്ല. മഴ പെയ്യുന്നതിന് മുമ്പ് മണൽ മുഴുവനായും മുറ്റത്തെത്തിയില്ലെങ്കിൽ ആകെ നാശമായിപ്പോകും. കുഞ്ഞാപ്പുവിന്റെ ഉമ്മ ആത്മഗതം ചെയ്തു.

ഈ സമയത്താണ് കുഞ്ഞാപ്പു ഏതോ ഒരു ഫ്രീക്കൻ സിനിമ കണ്ട് വീട്ടിലേക്ക് വരുന്നത്. അതിലെ നായകൻ കൃതാവ് ഇറക്കിയത് കണ്ട് അതു പോലെ ഒന്നാകണമെന്ന് കുഞ്ഞാപ്പു അതിയായി ആഗ്രഹിച്ചു പോലും.
ആ ആഗ്രഹവുമായ് കുഞ്ഞാപ്പു മുടി വെട്ടാനുള്ള പൈസയ്ക്കായി ഉമ്മയെ സമീപിച്ചു.
" ഉമ്മാ.ഉമ്മാ ഞാൻ കൃതാവ് എറക്കാൻ പോവാ"
കുഞ്ഞാപ്പുവിന്റെ വാക്കു കേട്ട് കലി കയറിയ ഉമ്മ കുഞ്ഞാപ്പുവിനെ ഓടിച്ചു കൊണ്ട് പറഞ്ഞു.
"കഴിഞ്ഞ ആഴ്ച എറക്കിയ മണല് ഇതുവരെ കൊണ്ടു പോയിത്തീർന്നീല. അതിന്റെ പൊറത്താ അന്റൊരു കൃതാവ്. അന്റെ ബാപ്പ കൊണ്ട് പോകുമോടാ കിരുതാവ്". കലികയറി കുഞ്ഞാപ്പുവിന്റെ ഉമ്മ അലറി.
സംഗതി കേട്ടപാതി കേൾക്കാത്ത പാതി കുഞ്ഞാപ്പു ഓടി... ഒരു ഒന്നൊന്നര ഓട്ടം.
എന്താല്ലെ?... കുഞ്ഞാപ്പുവും ഉമ്മയും
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഹുസൈൻ എം കെ.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഹുസൈൻ എം കെ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക