
ഇന്നലെയവൾ വന്നുവെന്നോർത്തു
ഞാനെന്നുമ്മറപ്പടിയിലേക്കോടിയെത്തി;
എങ്കിലും കണ്ടതില്ലവളെയെങ്ങും
എങ്കിലും കണ്ടതില്ലവളെയെങ്ങും!
ഞാനെന്നുമ്മറപ്പടിയിലേക്കോടിയെത്തി;
എങ്കിലും കണ്ടതില്ലവളെയെങ്ങും
എങ്കിലും കണ്ടതില്ലവളെയെങ്ങും!
നീർമിഴി തുളുമ്പി ഞാനെന്നേകാന്ത വാസത്തിലേക്കു തിരിഞ്ഞു നടന്നു പോയി;
അവളുടെ കാലൊച്ച വീണ്ടും കേട്ടു ഞാൻ;
സന്തോഷ ലഹരിയിലവളെ കാണുവാൻ
പൂമര ചോട്ടിലേക്കോടിയെത്തി;
അവളുടെ കാലൊച്ച വീണ്ടും കേട്ടു ഞാൻ;
സന്തോഷ ലഹരിയിലവളെ കാണുവാൻ
പൂമര ചോട്ടിലേക്കോടിയെത്തി;
ഒരിക്കൽ സുഗന്ധം പേറിയ പൂവുകൾ വാടിക്കരിഞ്ഞെന്നെ നോക്കി നിന്നു;
അവയുടെ സൗന്ദര്യമവളുടെ കൈകളാൽ
തഴുകിയ നാളോർത്തു പോയി ഞാനും!
അവയുടെ സൗന്ദര്യമവളുടെ കൈകളാൽ
തഴുകിയ നാളോർത്തു പോയി ഞാനും!
കുങ്കുമ നിറം പേറിയെന്നും ചിരിക്കണ
ചെമ്പരത്തി പൂവും മൗനിയായി!
പച്ചില ചാർത്തിനിടയ്ക്കിടയ്ക്ക്
വെള്ളച്ചിരിയൊളിപ്പിക്കുന്ന മുല്ലവള്ളി
അവളെ നീയും കണ്ടതില്ലേ?!
ചെമ്പരത്തി പൂവും മൗനിയായി!
പച്ചില ചാർത്തിനിടയ്ക്കിടയ്ക്ക്
വെള്ളച്ചിരിയൊളിപ്പിക്കുന്ന മുല്ലവള്ളി
അവളെ നീയും കണ്ടതില്ലേ?!
കറുത്ത മേഘങ്ങൾ കനത്ത മുഖം കാട്ടി വെളുക്കെ ചിരിക്കുന്ന നേരമായി;
ദേഷ്യമണ പൊട്ടി തൂമഴ തുള്ളിയായ്
താഴെ പതിക്കുന്ന നേരമായി!
ദേഷ്യമണ പൊട്ടി തൂമഴ തുള്ളിയായ്
താഴെ പതിക്കുന്ന നേരമായി!
ചുട്ടു പഴുത്തയീ ഭൂമി തൻ മാറിലായ്
ലാസ്യനടനം നടത്തി മഴ;
എന്നിട്ടുമെന്തേ നീയണഞ്ഞതില്ല,
മഴയിൽ കുതിർന്നൊന്നു പാടുവാനായ്!
ലാസ്യനടനം നടത്തി മഴ;
എന്നിട്ടുമെന്തേ നീയണഞ്ഞതില്ല,
മഴയിൽ കുതിർന്നൊന്നു പാടുവാനായ്!
പണ്ടൊരു മഴയത്തു നിൻ കരം
ചേർത്തു ഞാൻ
പാടി ചിരിച്ചതിന്നോർത്തു പോയി!
ദു:ഖ സന്തോഷങ്ങളെന്തുമെന്നും
നീയുമായ് ചേർന്നേയറിഞ്ഞതുള്ളൂ!
ചേർത്തു ഞാൻ
പാടി ചിരിച്ചതിന്നോർത്തു പോയി!
ദു:ഖ സന്തോഷങ്ങളെന്തുമെന്നും
നീയുമായ് ചേർന്നേയറിഞ്ഞതുള്ളൂ!
വരിക നീ വരികയെൻ നാവിലായി,
ഒഴുകിയൊലിക്കുകെൻ വിരലിലായ്,
പിണങ്ങിയൊളിക്കുവാൻ കഴിയുകില്ല,
നീയെന്നുമെന്നുമെൻ പ്രാണസഖി,
കവിതയാമെൻ പ്രിയ പ്രാണസഖി!
ഒഴുകിയൊലിക്കുകെൻ വിരലിലായ്,
പിണങ്ങിയൊളിക്കുവാൻ കഴിയുകില്ല,
നീയെന്നുമെന്നുമെൻ പ്രാണസഖി,
കവിതയാമെൻ പ്രിയ പ്രാണസഖി!
ഇന്ദു പ്രവീൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക