Slider

സ്നേഹപൂര്‍വ്വം ഒരോട്ടോക്കാരൻ

0

കൈ നോട്ടക്കാരി കൈ നോക്കി പറഞ്ഞത് രണ്ട് പെണ്ണു കെട്ടുമെന്നാണ് രണ്ടില്ലേലും ഒന്നെങ്കിലും നടന്നാ മതിയായിരുന്നു എന്നെന്റെ മനസ്സ് പറഞ്ഞിരുന്നു...
പത്തു രൂപക്കന്ന് മനം നിറച്ചാണ് കൈ നോട്ടക്കാരി പോയത്....
നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയാണെന്നും പറഞ്ഞാണ് ബ്രോക്കർ കൂട്ടികൊണ്ടു പോയത് ചെന്നു കയറിയ പാടെ അവളെന്നെ നോക്കി അകത്തേക്കോടി '' അടക്കമുണ്ട് ഒതുക്കമുണ്ട് എന്നെനിക്കു തോന്നി...
ചായ അവളുടെ അമ്മ തന്നെ കൊണ്ട് വന്നു തന്നപ്പോൾ ഇത്തിരി അടക്കം കൂടിപ്പോയോ എന്നൊരു തോന്നൽ...
പെണ്ണു വന്നു നിന്നപ്പോഴും ഏതു വരെ പഠിച്ചു എന്ന് ഞാൻ ചോദിച്ചില്ല കാരണം വേറൊന്നുമല്ല ചിലപ്പോൾ ആ ചോദ്യം തിരിച്ചിങ്ങോട്ടും ചോദിച്ചാലോ എന്നു വെച്ചാണ്...
എന്നാലും ആ ചോദ്യം അവളുടെ അച്ഛൻ ചോദിച്ചു '' ഏതു വരെ പഠിച്ചു എന്നും'' എന്താ ജോലി എന്നും...
പത്തുവരെ പഠിച്ചു എന്ന് അവളുടെ അച്ഛന്റെ മുഖത്തു നോക്കി പറയാനായി എന്റെ നാവാദ്യം സമ്മതിച്ചില്ല....
ജോലി ഓട്ടോറിക്ഷ ഡ്രൈവറാണ് എന്ന് പറയാൻ നേരം ബ്രോക്കർ ഇടക്ക് കയറി ചുമച്ച് കണ്ണുകൾ കൊണ്ട് അരുത് പറയരുത് എന്ന് അറിയിച്ചു....
എന്നാലും എന്റെ സത്യസന്ധത സമ്മതിച്ചില്ല ഞാൻ പറഞ്ഞവളുടെ അച്ഛനോട് '' പത്ത് വരെ പഠിച്ചു പണി ഒരോട്ടോയുണ്ട് അതിലാണെന്നും...
ഇത് കേട്ടതും വല്ലാത്തൊരു മുഖഭാവം അവർക്ക്
ഒരു ഇഷ്ടക്കേട് അവർക്ക്....
ഈ മാറ്റം കണ്ട് ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങുമ്പോൾ ഉള്ളിലൊരു തേങ്ങൽ...
ബ്രോക്കർ തോളിൽ തട്ടി പറഞ്ഞു നമുക്ക് വേറെ നോക്കാം എന്ന്....
ഇതിപ്പോ എത്ര ആയി നോക്കുന്നു ഞാൻ പറഞ്ഞു ഇനി ഈ പരിപാടി ഞാൻ നിർത്താണെന്നു...
ഇപ്പോ വാർപ്പു വീട്ടിൽ ചെന്നു പെണ്ണു ചോദിക്കാൻ തന്നെ പേടിയാണ്.
നമ്മുടെ നിലക്കൊത്ത വീട്ടിൽ കയറിയാലും ഇത് തന്നെയാണവസ്ഥ..
കാര്യം ജോലി തന്നെ കാരണം എന്ന് തോന്നി തുടങ്ങി...
ഓട്ടോ പണി തെണ്ടി പണിയാണത്രേ
ഓട്ടോക്കാരെല്ലാം എല്ലാ തരികിടയും കയ്യിലുള്ളവരാണെത്രേ..
അവരെ വിശ്വസിക്കാൻ കൊള്ളില്ലത്രേ...
ഞങ്ങൾ കാക്കിയണിഞ്ഞു നിന്ന് ഒരു സവാരി കിട്ടുമ്പോൾ ദൈവത്തിനാദ്യം നന്ദി പറയും....
ഞങ്ങളെന്നും അന്നന്നത്തെ അന്നതിനു വേണ്ടി തെണ്ടി നടക്കും
 വാടകക്കായ് തല്ലു കൂടും നൂറുകൾ ഞങ്ങൾക്ക് ആയിരമാണ്
പത്തു രൂപ ഞങ്ങൾക്ക് നൂറു രൂപയാണ്...
പെണ്ണു കെട്ടുന്നത് ഉള്ളതെല്ലാം പങ്കു വെക്കാനല്ലേ സന്തോഷമായാലും സങ്കടമായാലും...
പട്ടിണിക്കിടാൻ നല്ലൊരുത്തൻ വന്നു പെണ്ണു കാണുമോ കെട്ടുമോ...
സ്വത്തും പണവും മോഹിച്ചു ആണൊരുത്തൻ വന്നു പെണ്ണു ചോദിക്കുമോ...
ഞങ്ങളധികം മോഹിക്കാറില്ല നില മറന്ന് എണ്ണ തേക്കാറില്ല...
ഉള്ളത് കൊണ്ട് ഞങ്ങളും സ്വപ്നങ്ങൾ കാണും..
മൂന്ന് ചക്ര വണ്ടിയിലെ പണി നിങ്ങൾ ജോലിയായി കണ്ടില്ലേലും ഞങ്ങൾ പറയും ഇത് നല്ല ജോലിയാണെന്ന് ..
ആരെങ്കിലും ഒരപകടത്തിൽ പെട്ടാൽ അല്ലേൽ അസുഖം അധികമായി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയാൽ അവരെ അവിടെ ഇറക്കി '' എങ്ങനെ വാടക ചോദിക്കും എന്ന് കരുതി തിരികെ ഡ്രൈവർ സീറ്റിലേക്ക് മടങ്ങുന്ന ഒരു മനസ്സ്....
നിങ്ങളെന്നും കാണാതെ പോയ ആ മനസ്സ് മതി ഞങ്ങൾക്ക് മൂന്നു ചക്ര വണ്ടിയിലെ ജോലിക്കും ഒരന്തസ്സുണ്ടെന്നു തോന്നാൻ....
''ജീവിതം വെയിറ്റിങിലാക്കി തളർത്തരുത് ''
സ്നേഹപൂര്‍വ്വം ഒരോട്ടോക്കാരൻ
✒എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo