ശലഭം.
...........
ഒരിക്കൽ കൂടി.. ഒരു പക്ഷേ അവസാനമായി അയാളാ പ്രൊഫൈൽ തുറന്ന് നോക്കി. ഉണ്ടക്കണ്ണുകൾ വിടർത്തി അവൾ മനോഹരമായി ചിരിക്കുന്നുണ്ടായിരുന്നു. ശേഷം ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് ഫേസ് ബുക്ക് ലോഗ് ഔട്ട് ചെയ്തു. തണുത്ത ബിയർ ലഹരിയായി സിരകളിൽ പതഞ്ഞുയരാൻ തുടങ്ങിയിരുന്നു. താഴെ ഇരമ്പുന്ന നഗരത്തെ വിട്ട് തെളിഞ്ഞ ആകാശവും തണുത്ത കാറ്റും അയാളെ വല്ലാതെ കൊതിപ്പിച്ചു.കണ്ണടച്ചപ്പോൾ അറിഞ്ഞു മനസ്സിൽ ആഴത്തിൽ പതിഞ്ഞ് പോയ ചിത്രങ്ങൾ ബ്ലോക്ക് ചെയ്യാൻ ഒരു വഴിയും ഇല്ലെന്ന സത്യം.
...........
ഒരിക്കൽ കൂടി.. ഒരു പക്ഷേ അവസാനമായി അയാളാ പ്രൊഫൈൽ തുറന്ന് നോക്കി. ഉണ്ടക്കണ്ണുകൾ വിടർത്തി അവൾ മനോഹരമായി ചിരിക്കുന്നുണ്ടായിരുന്നു. ശേഷം ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് ഫേസ് ബുക്ക് ലോഗ് ഔട്ട് ചെയ്തു. തണുത്ത ബിയർ ലഹരിയായി സിരകളിൽ പതഞ്ഞുയരാൻ തുടങ്ങിയിരുന്നു. താഴെ ഇരമ്പുന്ന നഗരത്തെ വിട്ട് തെളിഞ്ഞ ആകാശവും തണുത്ത കാറ്റും അയാളെ വല്ലാതെ കൊതിപ്പിച്ചു.കണ്ണടച്ചപ്പോൾ അറിഞ്ഞു മനസ്സിൽ ആഴത്തിൽ പതിഞ്ഞ് പോയ ചിത്രങ്ങൾ ബ്ലോക്ക് ചെയ്യാൻ ഒരു വഴിയും ഇല്ലെന്ന സത്യം.
കുഞ്ഞ് കഥകൾ എഴുതാൻ തുടങ്ങിയിട്ട് നാളധികമായിട്ടില്ല. എപ്പോഴോ നിരന്തരം പ്രോത്സാഹനം തരുന്നൊരു മുഖം കണ്ണിലുടക്കി. പരിചയമായത് പെട്ടെന്നായിരുന്നു.എങ്കിലും ഫെയ്ക് ആണോ എന്ന സംശയം കാരണം അധികം അടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.ദിവസങ്ങൾ പിന്നിട്ടപ്പോൾ സംശയ മേഘം മാഞ്ഞു തുടങ്ങി. എന്തോ ഏറെ ഇഷ്ടമായ വ്യക്തിത്തം.
പുറമെ കാണിക്കുന്ന സന്തോഷമല്ല യാഥാർത്യം എന്ന സത്യം ഒന്ന് കൂടി മനസ്സിലായത് അവളുടെ കഥ കേട്ടപ്പോഴാണ്. നഷ്ട പ്രണയത്തിന്റെ കനൽ ഒളിപ്പിച്ച ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എത്ര കേട്ടിരിക്കുന്നു എന്ന ഭാവമായിരുന്നു. പല്ലി വാൽ പോലുള്ള പ്രണയങ്ങൾ കണ്ടും അനുഭവിച്ചുമുള്ള അനുഭവങ്ങളാവാം ഒരു പക്ഷേ കാരണം.
നാളുകൾ കഴിയുന്തോറും അവർ കൂടുതൽ അടുക്കുകയായിരുന്നു. ആശയങ്ങൾ പങ്ക് വെക്കുന്നതിലെ സമാനതകളായിരുന്നു കാരണം. എഴുത്തിനെ ഇത്ര മേൽ പ്രണയിക്കുന്ന പെൺകുട്ടി അത്ഭുതമായി മനസ്സിൽ വളർന്നു. വിവാഹ ആലോചനകൾ തട്ടി മാറ്റുന്ന കഥകൾ തമാശയായാണ് പറഞ്ഞതെങ്കിലും ആ മനസ്സിലെ നഷ്ട പ്രണയം തീർത്ത ആഘാതത്തിന്റെ ആഴം അൽപം പേടിയോടെ അയാൾ മനസ്സിലാക്കി തുടങ്ങിയിരുന്നു.അത് കൊണ്ടാവാം അവളുടെ പ്രണയ കഥ അറിയാൻ താൽപര്യം തോന്നിയത്.
പ്രണയമെന്ന വികാരത്തിന് അതിർ വരമ്പുകളില്ല.. വരും വരായ്കളെ കുറിച്ച് ചിന്തിക്കാറില്ല.ചിലപ്പോഴത് ചാറ്റൽ മഴ പോലെയും മറ്റ് ചിലപ്പോൾ നനുത്ത മഞ്ഞായും പിന്നെ കാറ്റിൽ പടർന്ന് പിടിച്ച അഗ്നി പോലെയും തോന്നുന്നു. ഒരു റമസാൻ നോമ്പ് കാലത്തായിരുന്നു അവരുടെ പരിചയപ്പെടൽ. നോമ്പെടുക്കുന്ന ഹിന്ദു പെൺ കുട്ടിയോട് ആ യാഥാസ്തിക മുസ്ലിം പയ്യന് ആദ്യം കൗതുകമാണ് തോന്നിയത്. അവന്റെ മനോഹരമായ സംസാരം അവൾക്കും ഏറെ ഇഷ്ടപ്പെട്ടു. അവൾ പറഞ്ഞിട്ടുണ്ട്.. മനസ്സ് മരിച്ച് കിടക്കുന്ന സമയമാണെങ്കിലും അവനോടൽപം സംസാരിച്ചാൽ മതി ജീവൻ വെച്ച് ഒരു വർണ്ണ ശലഭമായി പറന്നുയരാൻ. ഗായകൻ.. എഴുത്തുകാരൻ.. പ്രാസംഗികൻ. അവളിലൂടെ അറിഞ്ഞ അവൻ അതൊക്കെയായിരുന്നു. സ്നേഹത്താടെ എല്ലാവരും അവനെ കുഞ്ഞിക്ക എന്ന് വിളിച്ചിരുന്നു.
സൗഹൃദം എങ്ങനെ പ്രണയമായെന്ന് അവൾക്കോർമയില്ല. നേരിട്ട് കാണുന്നതിലുപരി ഫോൺ കാളുകളായിരുന്നു പ്രണയ സല്ലാപത്തിന് തുണയായത്. കൂട്ടുകാർക്ക് പോലും അറിയാത്ത നിശബ്ദമായ പ്രേമം. അവൾ മറ്റാരോടും അധികം അടുക്കുന്നത് ഇഷ്ടമല്ലാത്ത സ്വാർത്ഥ.. കരുതൽ.. കുഞ്ഞിക്കയുടെ ശബ്ദത്തെ അവൾ മറ്റെന്തിനേക്കാളേറെ സ്നേഹിച്ചു. കുടുംബത്തിലെ ചില പ്രശ്നങ്ങളെ കുറിച്ച് സൂചിപ്പിച്ചുണ്ടെങ്കിലും പെട്ടൊന്നൊരു നാൾ കുഞ്ഞിക്ക എന്തിന് വിട്ട് പോയി എന്ന ചോദ്യമാണ് അവളുടെ മനസ്സിൽ കനലായി എരിഞ്ഞ് കൊണ്ടിരുന്നത്.
കഥ കേട്ട് കഴിഞ്ഞപ്പോൾ നൂറായിരം ചോദ്യങ്ങൾ അയാളുടെ മനസ്സിലും ഉണ്ടായി.. നിങ്ങൾക്ക് പൊതുവായി സുഹൃത്തുക്കൾ ഇല്ലായിരുന്നോ? അവരോട് ചോദിച്ചൂടെ.. അങ്ങനെ ആരുമായും അടുക്കാതിരിക്കുന്നതായിരുന്നു അവന് ഇഷ്ടമത്രെ.. ഫേസ് ബുക്ക്? എനിക്ക് വീണ്ടും സംശയമായി അതവൻ ബ്ലോക്ക് ചെയ്തിരുന്നു. കാര്യത്തോടടുത്തപ്പോൾ ഭാവി നോക്കിയ ടിപ്പിക്കൽ കാമുകനെയാണ് ഓർമ വന്നത്. അവളോടത് പറയാൻ തോന്നിയില്ല.
അവൾ കുഞ്ഞിക്കയെ പറ്റി പറയുന്നതൊക്കെ ആദ്യം അയാൾക്ക് ഇഷ്ടമായിരുന്നു. പിന്നീടത് അസൂയക്ക് വഴി മാറിയോ എന്ന് സ്വയം തോന്നി തുടങ്ങി. മനസ്സിൽ അറിയാതെ എന്തോ നനുത്ത മഞ്ഞ് പോലെ... ഇഷ്ടം കൂടുമ്പോഴാണ് പിണക്കം ഉണ്ടാവുന്നത് എന്ന സത്യം അവർക്കിടയിലും ഉണ്ടായി.. പിണക്കത്തെ തുടർന്നുള്ള ഇണക്കങ്ങൾ.. മനസ്സിലുണ്ടായ സന്തോഷങ്ങൾ എങ്ങനെയാണ് വിവരിക്കുക?
ഉള്ളിലെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ അവളാദ്യം ഒന്നും പറഞ്ഞില്ല. പക്ഷേ...പിന്നീട് അയാൾക്ക് തോന്നി വേണ്ടായിരുന്നു.. അവളെ താൻ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല. എപ്പോഴോ ഒരു സുഹൃത്ത് അയച്ച് തന്ന കവിത ഓർമ്മയുണ്ട്.
"ഞങ്ങൾ പ്രണയിച്ചിരുന്നു...
എന്റെ പ്രണയം പല്ലി വാൽ പോലായിരുന്നു..
അവളുടേത് ചിത്ര ശലഭത്തിന്റെ ചിറക് പോലെയും...
വാൽ മുറിഞ്ഞ പല്ലിക്ക് ഒരു നാൾ പുതിയ വാൽ മുളച്ചു....
ചിറക് നഷ്ടപ്പെട്ട ചിത്ര ശലഭം മണ്ണിലടിഞ്ഞ്
പോയി....!!"
എന്റെ പ്രണയം പല്ലി വാൽ പോലായിരുന്നു..
അവളുടേത് ചിത്ര ശലഭത്തിന്റെ ചിറക് പോലെയും...
വാൽ മുറിഞ്ഞ പല്ലിക്ക് ഒരു നാൾ പുതിയ വാൽ മുളച്ചു....
ചിറക് നഷ്ടപ്പെട്ട ചിത്ര ശലഭം മണ്ണിലടിഞ്ഞ്
പോയി....!!"
അവളുടെ പ്രണയം ചിത്ര ശലഭത്തിന്റെ ചിറക് പോലായിരുന്നു.. ചിലപ്പോൾ അറിഞ്ഞതിലേറെ ആയിരിക്കാം കുഞ്ഞിക്ക എന്ന വ്യക്തിത്തം..കുഞ്ഞിക്കയെ അല്ലാതെ ഒരാളേയും ഈ ജന്മത്തിൽ അവൾക്കിനി പ്രണയിക്കാൻ കഴിയില്ലായിരുന്നു.. അയാളെ പോലും..? പക്ഷേ.. അയാൾക്കവളോട് പറയാതിരിക്കാൻ കഴിയില്ലായിരുന്നല്ലോ........
ഒരിക്കൽ കൂടി.. ഒരു പക്ഷേ അവസാനമായി അയാളാ പ്രൊഫൈൽ തുറന്ന് നോക്കി. ഉണ്ടക്കണ്ണുകൾ വിടർത്തി അവൾ ചിരിക്കുന്നുണ്ടായിരുന്നു. ...ശേഷം........
- യൂനുസ് മുഹമ്മദ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക