Slider

വരാനുള്ളത് വഴിയിൽ തങ്ങില്ല

0


വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് കേട്ടിട്ടുണ്ടോ?എന്തായാലും ആമിനാക്ക് അത് ചിലപ്പോ പെട്ടെന്ന് പിടികിട്ടിയേക്കും. കുവൈറ്റിലെ indian international സ്കൂളിൽ physical trainer ആയ എന്റെ friend ആമിയെ നിങ്ങളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും. മുമ്പ് എഴുതിയിരുന്നു. സംഗതി പറയാം.
സംഭവം നടക്കുന്നത് എന്റെ കുവൈറ്റ് വാസകാലത്താണ്. കുവൈറ്റിലെത്തിയിട്ട് 4 മാസമായിട്ടുണ്ടാവും. അന്ന് ആമിയെ പരിചയപ്പെട്ടിട്ടില്ല. ആമി ഫഹാഹീലിലും, ഞങ്ങൾ ആന്തലോസിലുമായി വാസം കൊള്ളുന്ന കാലം. ആയിടക്കാണ് ആമി ഫ്ലാറ്റ് മാറുന്നത്. ക്യാരീയിങ് ആയ ആമിക്കും കെട്ടിയോനും താമസിച്ചാലും ഫ്ലാറ്റ് പിന്നേം വിശാലമാണ്. അങ്ങനെയാണ് അവരത് sharing ന് കൊടുക്കാൻ തീരുമാനിക്കുന്നത്. ഗൾഫിലെ sharing accomadation ഒരു സാധാരണ സംഭവമാണല്ലോ...
തീരുമാനം അതായതോടെ ആമി കാര്യം ഓടി വന്നു indians in kuwait ൽ ഇട്ടു. ആളുകളുടെ വിളികളും റൂം വന്നു നോക്കലൊക്കെയായ് അവസാനം നല്ല ഒരു family തന്നെ ഒത്തുവന്നു. ആമി happy ആയി
പക്ഷെ.......
ഈ പക്ഷെകളാണല്ലോ പലപ്പോഴും ട്വിസ്റ്റ് ആകുന്നത്. ഇവിടെ അങ്ങനാണോ ന്നു ചോദിച്ചാ...അതേ ന്നും പറയാം.
കാര്യം മറ്റൊന്നുമല്ല, ആ family യിലെ ഒരാൾക്കു chickenpox ആണ്. അത് മാറി ready ആയിട്ട് റൂം മാറാനുള്ള ടൈമില്ല അവർക്ക്.
ഇനീപ്പോ എന്ത്ചെയ്യും, ആമി കൺഫ്യൂഷൻ ആയി. എങ്ങനെ ആവാതിരിക്കും, chickenpox ആളൊരു സ്നേഹക്കൂടുതലുള്ളവനല്ലേ, വീട്ടിൽ ഒരാൾക്കുണ്ടായാൽ അവിടുത്തെ പലരെയും സ്നേഹിച്ചിട്ടേ മൂപ്പര്പോവൂ..പ്രേഗ്നെൻസിടൈമിൽ chickenpox വരാന്നൊക്കെ പറഞ്ഞാൽ അതിത്തിരി risk അല്ലെ. ആലോചനക്കൊടുവിൽ ആ chickenpox family യെ ആമി നിഷ്കരുണം reject ചെയ്തു.
ഇതേ സമയത്താണ് ഞങ്ങൾ ആന്തലോസിൽ നിന്ന് ഫഹാഹീലിലേക്ക് ചേക്കേറാൻ തീരുമാനിക്കുന്നതും ആ ഒഴിവിലേക്ക് ആപ്ലിക്കേഷൻ അയക്കുന്നതും.. ഞങ്ങൾക്കും അവർക്കും ok ആയത്കൊണ്ട് വൈകാതെ തന്നെ സാധനങ്ങൾ കെട്ടിപ്പെറുക്കി ഞങ്ങൾ ഫഹാഹീലിലേക്ക് വണ്ടി കയറി. ഊഷ്മളമായ ഒരു ബന്ധത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അത്. ദോഷം പറയരുതല്ലോ ആമിയുടെ കെട്ടിയോൻ ചാവി പോക്കറ്റിൽ ഇട്ടു പോയതിനാലും ഡ്യൂപ്ലിക്കേറ്റ് ചാവി കിട്ടാത്തതുകൊണ്ടും ഫ്ലാറ്റിനു പുറത്തു ഒരുപാട് നേരം wait ചെയ്യിച്ചാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.
ഫഹാഹീലിൽ എത്തിയിട്ട് ഒരു മാസം ആയിത്തുടങ്ങി. ഒരു വെള്ളിയാഴ്ച അവധി ഫഹാഹീൽ കറങ്ങി ബർഗർ കിങ്ങിൽ നിന്നു chickn burgur ഉം കഴിച്ചാണ് മടങ്ങിയത്.
അടുത്ത ദിവസം ഒരു ഉച്ചയോടെ ചെറുതായി തലവേദനപോലെ, തൊണ്ടവേദന ആദ്യമേ കുറച്ചുണ്ട്. അത്ര കാര്യമാക്കിയില്ല. ഇക്കാക്ക് നൈറ്റ് ഡ്യൂട്ടി ആയത്കൊണ്ട് ഉച്ചക്ക് പോവുകേം ചെയ്തു. രാത്രി ആയതോടെ പനിയും തലവേദനയും കലശലായി.ആദ്യമേ ദുർബല കൂടെ ഗർഭിണീം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതായിരുന്നു അപ്പോഴത്തെ ആമിയുടെ അവസ്ഥ. വിളിച്ചില്ല അവളെ. ഇക്കയെ വിളിച്ചു. കാര്യം പറഞ്ഞു. നേരം വെളുക്കുന്നവരെ കാത്തിരിക്കുവല്ലാതെ ഡോക്ടറെ കാണാൻ നിർവാഹമില്ല. ഓഫീസിൽ വിവരം ധരിപ്പിച്ചു ഇക്ക ഓടിയെത്തി. ഒരുവിധം നേരം വെളുപ്പിച്ചു. ക്ലിനിക്കിലേക്ക് പോകാനിറങ്ങുമ്പോ ഇക്ക ചോദിച്ചു നിന്റെ കൈത്തണ്ടയിലെന്താ കുമിളപോലെ chickenpox എങ്ങാനും ആണോ ?സ്വന്തം രോഗപ്രതിരോധശേഷിയിൽ തെല്ലൊരഹങ്കാരമുണ്ടായിരുന്ന ഞാൻ ചെറു പുച്ഛത്തോടെ നോക്കി, chickenpoxo ?എനിക്കോ ?
ക്ലിനിക്കിലെത്തി, രോഗിക്ക് മാത്രമേ പ്രവേശനമുള്ളൂ ന്ന് പറഞ്ഞു. Dr. ഈജിപ്ഷ്യൻ ആണെന്ന് തോന്നുന്നു, സുന്ദരി. ഞാൻ അക്കമിട്ട് അസുഖങ്ങൾ നിരത്താൻ തുടങ്ങി. എന്റെ ഇംഗ്ലീഷ് പരിജ്ഞാനം കുറവായതുകൊണ്ട് dr അധികം ബുദ്ധിമുട്ടാതെ രക്ഷപ്പെട്ടു. ഇടക്ക് കയ്യിലെ കുമിള കാണിച്ചു കൊടുത്തു. ഡോക്ടർ നിർദാക്ഷീണ്യം വിധി എഴുതി chickenpox. രോഗപ്രതിരോധ ശേഷിയിലെ എന്റെ തെല്ലഹങ്കാരം അന്നവിടെ ഊർന്നവീണതാണ്.
വിവരം ആമി അറിഞ്ഞപ്പോ അവൾ ചിരിച്ചോ കരഞ്ഞോ എന്നുള്ളത് എനിക്കിന്നും അജ്ഞാതമാണ്.
പിന്നീടൊരു 10 ദിവസം എനിക്ക് ഏകാന്ത വാസം. ആമി സ്കൂളിൽ പോയ ശേഷമേ മുറിക്ക് പുറത്തിറങ്ങൂ. വന്നാൽ പിന്നെ പുറത്തിറങ്ങില്ല. എന്തും കഴിക്കാമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും പഥ്യം തന്നെയായിരുന്നു അന്ന്. രാവിലെ ബ്രഡ്, ഖുബ്ബൂസ്, മുഷക്കൽ ഇതിലേതെങ്കിലും, ഉച്ചക്ക് തൈരും ചോറും, രാത്രി വീണ്ടും രാവിലെത്തെപ്പോലെ. ഞാൻ മാത്രം അങ്ങനെ സുഭിക്ഷമായി തൈരും ചോറുമൊക്കെയായി കുശാലാവണ്ട എന്ന് കരുതി ഇക്കാന്റെയും food അത് തന്നെയായിരുന്നു.
Chickenpox എന്ന വില്ലനെ പൂർണമായും തുരത്തി ഞാനിതാ സ്വാതന്ത്രയായിരിക്കുന്നു. ഏകാന്ത വാസം അവസാനിച്ചിരിക്കുന്നു. അപ്പോഴാണ് ആമി ആ ഞെട്ടിക്കുന്ന വിവരം എന്നോട് പറഞ്ഞത്, പ്രധികാരദാഹിയായ chickenpox അവളെ വെറുതെ വിട്ടില്ല എന്ന്. ഇത്തവണ ചിരിക്കണോ അതോ കരയണോ എന്ന് കൺഫ്യൂഷൻ ആയത് എനിക്കാണ്.
എന്തായാലും ആമിക്ക് ഏകാന്തവാസം വേണ്ടിവന്നില്ല. കാരണം ചിക്കൻപോക്സിന്റെ സ്നേഹം ഒരിക്കൽ കിട്ടിയാൽ പിന്നെ 20വർഷത്തേക്ക് അല്ലെങ്കിൽ ജീവിതകാലം മുഴുവൻ മൂപ്പര് സ്നേഹവുമായി ഏഴയലത്തു വരില്ലപോലും. അതുകൊണ്ട് ഹാഷിമിന്റെ ഉപ്പ സംഘടിപ്പിച്ചുകൊടുത്ത ആര്യവേപ്പിന്റെ വിശറിയുമായി റൂമിൽ തെക്കുവടക്കു നടന്ന ആമിയുടെ കൂടെ ഞാനും സധൈര്യം നടന്നു.
പ്രസവാവധിക്ക് സ്വരുക്കൂട്ടിയ കുറെ ലീവ് ചിക്കൻപോക്സിന് കുരുതി കൊടുക്കേണ്ടിവന്നു ആമിക്ക്.
ഞാനും ആമിയുമായി 3 പാഠങ്ങൾ പഠിച്ചു
1. എന്തിന്റെയൊക്കെ പേരിൽ അഹങ്കരിച്ചാലും അത് നമ്മളെ വിട്ടുപോകാൻ നിമിഷാർദ്ധങ്ങൾ മതി
2. നമ്മൾ എന്തൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്താലും മുകളിലുള്ള the best പ്ലാനറുടെ അപ്പ്രൂവൽ ഇല്ലാതെ ഒന്നും പ്ലാൻ പ്രകാരം നടക്കില്ല
3. പ്രേഗ്നെൻസി ടൈമിൽ ചിക്കൻപോസ് വന്നെന്നു കരുതി പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല.
ചിക്കൻ ബർഗർ കഴിച്ചിട്ടാണോ chickenpox വന്നത് എന്ന അന്ധവിശ്വാസം കാരണം പിന്നെ അങ്ങോട്ട് പോയിട്ടില്ല. ആ വഴി പോവുമ്പോഴൊക്കെ ഓർമ്മയിൽ ഒരു ചിക്കൻപോക്സിന്റെ മണമടിക്കാറുണ്ട്..
വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറഞ്ഞില്ലേ ദത് ദിതാണ്!!!

By: Sajna Sudheer
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo