
ഉണ്ണിയേട്ടാാ,,,,ഈ നക്ഷത്രം പകലെക്കെ എവിടാ പോയി ഇരിക്കുക,,,,,, ആകാശത്തേക്ക് നോക്കികൊണ്ട് ദേവു ചോദിച്ചു,,,
ഒന്നു പോ പെണ്ണെ,,,അവള്‍ടെ ഒരു സംശയം,,,കൊച്ചുകുട്ടിയാന്നാ വിചാരം,,, ഒന്നു പോണുണ്ടൊ നീ,,,
ഈ ഉണ്ണിയേട്ടനു എന്നോടൊരു സ്നേഹവുമില്ല,,,
അതേ എനിക്ക് നിന്നോടു ഒട്ടും സ്നേഹമില്ല,,, അല്ലേല്‍തന്നെ നിന്നെ ആരു സ്നേഹിക്കാനാ,, പഠിപ്പുമില്ല, ബുദ്ധിയുമില്ല,,,
ഓഓഓ ആയിക്കേട്ടെ,,, എന്നെ ഒന്നിനും കൊള്ളില്ല,,, ഞാന്‍ പോവാ,,,, ഒരിക്കല്‍ ഈ ദേവൂന്‍റെ വില ഉണ്ണിയേട്ടന്‍ അറിയും,,,
ആയിക്കോട്ടെ മാഡം,,,, ഉണ്ണി പറഞ്ഞു,,,,
ഇങ്ങനെ ഒരു പൊട്ടിപെണ്ണ്, ചിരിച്ചുകൊണ്ട് അവന്‍ ഓര്‍ത്തു,
എത്രയും വേഗം അവളെ അമ്മയ്ക്ക് കൂട്ടായി കൊണ്ടു പോണം,, ഉണ്ണി മനസ്സില്‍ വിചാരിച്ചു.....
ഇങ്ങനെ ഒരു പൊട്ടിപെണ്ണ്, ചിരിച്ചുകൊണ്ട് അവന്‍ ഓര്‍ത്തു,
എത്രയും വേഗം അവളെ അമ്മയ്ക്ക് കൂട്ടായി കൊണ്ടു പോണം,, ഉണ്ണി മനസ്സില്‍ വിചാരിച്ചു.....
ഉണ്ണീടെ അമ്മാവന്‍റെ മോളാണു ദേവൂട്ടി എന്ന ദേവജ,,, കുട്ടിക്കാലം മുതലെ ഉണ്ണീടെ നിഴലായ് ദേവു കൂടെയുണ്ട്,,,
അമ്മേ,,,,, അമ്മേ ......എന്‍റെ ഷര്‍ട്ട് തേച്ചില്ലെ ഇതുവരെ,,,, ഹോോ,,,,ഈ അമ്മെടെ ഒരു കാര്യം,,, എനിക്കിന്നു ചെന്നൈയില്‍ ഒരു മീറ്റിംഗിനു പോകാനുള്ളതാണെന്നറിയില്ലെ,,, വൈകിയാല്‍ ട്രെയിന്‍ അങ്ങു പോകും,,,
എന്‍െ ഉണ്ണീീ നീ ബഹളം വയ്ക്കണ്ടാ,,,,, ഷര്‍ട്ടുമായ്,,, അമ്മ അങ്ങോട്ടു വന്നു,,,
നീ വേഗം ദേവൂനെ കൂട്ടികൊണ്ട് വാാ,, എനിക്ക് വയ്യ,,നിന്‍റെ പുറകെ നടക്കാന്‍,,,,
മ്ം... ഞാനും ആലോചിച്ചു,,,, അമ്മയും അച്ഛനും കൂടി അമ്മാവന്‍റെ വീടുവരെ പോയ് ഒന്നു സംസാരിക്ക്,,, ഞാന്‍ പോയ് വന്നിട്ടു തിയതി നിശ്ചയിക്കാം,,,
അച്ഛന്‍ എവിടെ അമ്മേ,, പാടത്തേക്ക് പോയോ,, എന്നാല്‍ ഞാന്‍ ഇറങ്ങുവാ,,,,
അച്ഛന്‍ വരുമ്പോള്‍ ഞാന്‍ പോയിന്നു പറയണേ,,,
ശരി മോനെ,,, പോയ് വാാ,,
അച്ഛന്‍ വരുമ്പോള്‍ ഞാന്‍ പോയിന്നു പറയണേ,,,
ശരി മോനെ,,, പോയ് വാാ,,
വഴിയില്‍ എത്തിയപ്പോള്‍ , ദേവു അമ്പലത്തില്‍ പോയ് വരുന്നുണ്ട്,,,അവനെ കണ്ടപ്പോള്‍ അവള്‍ടെ മുഖം വിടര്‍ന്നു,,,,
ഉണ്ണിയേട്ടന്‍ എങ്ങോട്ടാാ, അവന്‍റെ നെറ്റിയില്‍ പ്രസാദം തൊട്ടുകൊണ്ട് അവള്‍ ചോദിച്ചു,,,,
ഞാന്‍ ചെന്നൈ വരെ,,,,
ചെന്നൈയ്ക്കൊ,,,, എന്തിനു,,,
അതോ,,, അതു പിന്നെ നീ അന്നു കണ്ടില്ല ,,, എന്‍റെ കൂടെ ജോലി ചെയ്യുന്ന ആ സുന്ദരിക്കുട്ടി നെെന,,,അവള്‍ടെ കൂടെ, ഒന്നു കറങ്ങാന്‍,,,
ഉണ്ണി ചിരി അമര്‍ത്തികൊണ്ട് പറഞ്ഞു ,,,
ഉണ്ണി ചിരി അമര്‍ത്തികൊണ്ട് പറഞ്ഞു ,,,
ദേവു വിശ്വാസം വരാതെ,,, അവനെ നോക്കി,,,, കണ്ണൊക്കെ നിറഞ്ഞു തൂവി,,,
എനിക്കാ പെണ്ണിനെ ഇഷ്ടമില്ലന്നു ഞാന്‍ ഏട്ടനോടു പറഞ്ഞതല്ലെ,,,
അയ്യടാാ, നിനക്കിഷ്ടമില്ലേല്‍ എനിക്ക് എന്താ,,,, എനിക്ക് ഇഷ്ടാാ,, ചെന്നൈക്ക് പോയ് വന്നിട്ടു വേണം ചിലകാര്യങ്ങള്‍ തീരുമാനിക്കാന്‍,,,
നോക്കിക്കോ, , പോയ് വരുമ്പോ ദേവുനെ കാണില്ല,,, ഉറപ്പ്,,,
അതും പറഞ്ഞ് അവള്‍ ഓടിപോയ്,,,,
അതും പറഞ്ഞ് അവള്‍ ഓടിപോയ്,,,,
ടീീ,,ദേവു നില്‍ക്ക്,,,
പക്ഷേ,,,,അവള്‍ കേള്‍ക്കാതെ ഓടിപോയ്,,,,
പക്ഷേ,,,,അവള്‍ കേള്‍ക്കാതെ ഓടിപോയ്,,,,
ട്രെയിനില്‍ കേറിയശേഷം അമ്മയെ വിളിക്കാന്‍ നോക്കിയപ്പോളാണ്,,,, ഫോണ്‍ എടുത്തില്ലലോന്നു ഉണ്ണി ഓര്‍ത്തത്,,,,ബാഗില്‍ നിന്നും ഒരു പുസ്തകം എടുത്ത് പതിയെ അവന്‍ സീറ്റിലേയ്ക്ക് ചാരി,,,
അഞ്ച് ദിവസം കഴിഞ്ഞു ഉണ്ണി തിരികെ നാട്ടില്‍ വന്നു ഇറങ്ങുമ്പോള്‍ ,,, മഴ പെയ്ത് മണ്ണൊക്കെ നനഞ്ഞു കിടന്നിരുന്നു,,
വഴിയില്‍ വച്ചു മീന്‍കാരന്‍ വാസുചേട്ടനെ കണ്ടു,,,,
ആ ഉണ്ണിയോ,, നീ വേഗം നിന്‍റെ അമ്മാവന്‍റെ വീട്ടിലേയ്ക്ക് ചെല്ലൂൂ,,,
ന്താാ,, വാസുവേട്ടാ,,,,
നീ വേഗം ചെല്ലൂൂൂ ഉണ്ണിയെ,
അവന്‍ വേഗം നടന്നു,,, വേണുമാമന്‍റെ വീട്ടില്‍ ചെല്ലുമ്പോള്‍ ,,,, അച്ഛനും അമ്മയും അവിടുണ്ട്,,,അവനെ കണ്ടതും അമ്മ ഓടിവന്നു,,,,
മോനെ,,,,, നമ്മുടെ ദേവു പോയ് ആര്‍ത്തു കരഞ്ഞുകൊണ്ട് അമ്മ ഉണ്ണീടെ നെഞ്ചില്‍ വീണു,,,
അമ്മേ എന്തു പറ്റി എന്റെ ദേവൂന്,,
പാവലിനു തളിക്കാന്‍ വച്ചിരുന്ന വിഷം എടുത്ത് കഴിച്ചു,,,
എന്നാലും,,, അവളെന്തിനാ ഇങ്ങനെ,,,, അമ്മയുടെ വാക്കുകള്‍ പാതിയില്‍ മുറിഞ്ഞു,,,,
അമ്മേ എന്തു പറ്റി എന്റെ ദേവൂന്,,
പാവലിനു തളിക്കാന്‍ വച്ചിരുന്ന വിഷം എടുത്ത് കഴിച്ചു,,,
എന്നാലും,,, അവളെന്തിനാ ഇങ്ങനെ,,,, അമ്മയുടെ വാക്കുകള്‍ പാതിയില്‍ മുറിഞ്ഞു,,,,
ഉണ്ണി ജീവന്‍ പോയ പോലെ നിന്നു പോയി,, ഭൂമി മുഴുവന്‍ ഇരുട്ടായ പോലെ,,,നിശബ്ദമായ പോലെ അവനു തോന്നി,,
നിന്നെ അറിയിക്കാന്‍,, ഒരു വഴിയും ഇല്ലാരുന്നു,,, അവസാനമായ് അവളെ ഒന്നു കാണാന്‍ പോലും,, എന്‍റെ ഉണ്ണിക്ക് പറ്റിയില്ലാലൊ,,,
അവളുറങ്ങുന്ന തെക്കെ തൊടിയിലേക്ക് നിറകണ്ണുകളോടെ തകര്‍ന്ന മനസ്സുമായി
അവന്‍ നടന്നു,,,,
അവള്‍ നട്ടുവളര്‍ത്തിയ ചെമ്പകച്ചോട്ടില്‍ ഇനി ഒരിക്കലും ഉണരാതെ അവളുറങ്ങുന്നുണ്ടാരുന്നു,,, അന്നും ആ ചെമ്പകം നിറയെ പൂത്തുനിന്നിരുന്നു,, പതിയെ വീശുന്ന കാറ്റില്‍ നിറയെ അവള്‍ടെ മണം നിറഞ്ഞു നില്ക്കുന്ന പോലെ അവനു തോന്നി,,
അവളുറങ്ങുന്ന തെക്കെ തൊടിയിലേക്ക് നിറകണ്ണുകളോടെ തകര്‍ന്ന മനസ്സുമായി
അവന്‍ നടന്നു,,,,
അവള്‍ നട്ടുവളര്‍ത്തിയ ചെമ്പകച്ചോട്ടില്‍ ഇനി ഒരിക്കലും ഉണരാതെ അവളുറങ്ങുന്നുണ്ടാരുന്നു,,, അന്നും ആ ചെമ്പകം നിറയെ പൂത്തുനിന്നിരുന്നു,, പതിയെ വീശുന്ന കാറ്റില്‍ നിറയെ അവള്‍ടെ മണം നിറഞ്ഞു നില്ക്കുന്ന പോലെ അവനു തോന്നി,,
ഇപ്പോളും ദേവു തന്നെ വിട്ടുപോയിന്നു വിശ്വസിക്കാനാവാതെ അവനാ മണ്ണിലേക്ക് തളര്‍ന്നിരുന്നു,,
(*****ചില നേരങ്ങളില്‍ നമ്മുടെ ചില തമാശകള്‍ നമ്മളെ ഒരുപാട് സ്നേഹിക്കുന്ന മനസ്സിനു താങ്ങാന്‍ പറ്റാത്ത വേദന നല്‍കിടും,,****)
***ജിജു ചേളന്നൂര്‍***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക