Slider

ഞാനൊന്ന് പറഞ്ഞോട്ടെ!!!.

0

Image may contain: 1 person

പേപ്പറിൽ കണ്ടു.. ഇന്ന് മെയ്ദിനമെന്ന്. രണ്ട് ദിവസം മുമ്പ് കലണ്ടറിൽ കണ്ടിരുന്നു തിങ്കൾ ബാങ്ക് അവധിയാണെന്ന്.
അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് തൊഴിലാളികൾക്ക് വേണ്ടിയുള്ള പ്രത്യേകദിനമാണെന്ന്. സർക്കാർ ജോലിക്കാർക്ക് ഒരു ദിവസത്തെ അവധി കിട്ടും എന്ന തൊഴിച്ചാൽ സാധാരണക്കാരായ ആളുകൾക്ക് എന്തുണ്ട് ഗുണം.
അവൻ ഒരു ദിവസം ജോലി ഉപേക്ഷിച്ചാൽ അവന് പോയി എന്നല്ലാതെ പ്രത്യേകിച്ച് എന്തു ഗുണം. സർക്കാർ തരുമോ ആദിവസത്തെ കൂലി.
മുഖപുസ്തകത്തിലെ ആശംസകളുടെ അതിപ്രസരം കണ്ടപ്പോൾ പറഞ്ഞു പോയതാണ്.ആർക്കാണ് ആശംസ അർപ്പിക്കുന്നത്. എന്തിനാണ് ആശംസ അർപ്പിക്കുന്നത്. എന്താണ് ഈ മെയ്ദിന ആശംസ കൊണ്ടുള്ള ഗുണം.
ആശംസ അർപ്പിക്കുക എന്നല്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് വേണ്ടി ഒരു ദിന വേതനം നൽകാൻ ആരെങ്കിലും തയാറാകുമോ?.
മത വിശ്വാസികൾ അവരവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. അതിൽ നന്മയും തിന്മയും അവർ കാണുന്നുണ്ട്. എന്നാൽ മെയ്ദിനത്തിൽ എന്ത് നന്മ', എവിടെ നിന്ന് എങ്ങിനെ?.
ഒന്നുമില്ലാത്ത കുറെ ആശംസകൾക്ക് പിന്നാലെ പോകുന്ന അർത്ഥമില്ലാത്ത ഒരാൾ കൂട്ടം.
ഏതൊരാളും തൊഴിലാളി എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. അവന്റെ നിവൃത്തികേട് കൊണ്ടാണ് അങ്ങിനെ ഒരു നാമം സ്വീകരിക്കുന്നത്. എന്നിട്ടും അവന് ഇഷ്ടമില്ലാത്ത ഒരു ആശംസയും അവന് നൽകുന്നത് കൂടി അവൻ സ്വീകരിക്കണമെന്നോ?
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo