ഞാന്‍ അഹല്യ...
ഗൗതമ മഹര്‍ഷിയുടെ ധര്‍മ്മപത്നി..
പതിയെ കണ്‍കണ്ട ദെെവമായി കരുതി പൂജിക്കുന്നവള്‍..
സൗന്ദര്യം കുറഞ്ഞവനാണ് , എനിക്ക് ഒട്ടും യോജിക്കാത്തവനാണ് എന്നൊക്കെ പലരും പറഞ്ഞിട്ടും ഞാന്‍ ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ട് കൂടിയില്ല.. അദ്ദേഹത്തിന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഒരു ഉത്തമ പത്നിയായിത്തന്നെയാണ് ജീവിച്ചത്..

ഒരിക്കല്‍ മനസ്സറിയാതെ ഒരു അപരാധം ചെയ്തു പോയി..
പതിയുടെ രൂപത്തില്‍ എന്നെ പ്രാപിക്കാന്‍ വന്നത് ദേവരാജനാണെന്ന്
തിരിച്ചറിയാന്‍ കഴിഞ്ഞില്ല..
ദേവരാജന് എന്നോട് ഇങ്ങനെയൊരു മോഹമുണ്ടെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലല്ലോ..

പ്രഭാതവന്ദനത്തിനു പോയ ആര്യപുത്രന്‍ കാമാതുരനായി തിരികെ വന്നപ്പോള്‍ ഒട്ടും സംശയിച്ചില്ല.. അത് എന്‍റെ തെറ്റ്.. ത്രികാലജ്ഞാനിയായ ഗൗതമ മഹര്‍ഷി അസമയത്ത് ഇത്തരം മൃദുലവികാരങ്ങള്‍ക്ക് അടിമയാകില്ല എന്ന് ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു..
വര്‍ഷങ്ങളോളം കൂടെ താമസിച്ചിട്ടും വന്നത് സ്വന്തം പതി അല്ല എന്നു തിരിച്ചറിയാനും സാധിച്ചില്ല..

ഗംഗ ഉണരാത്തതിനാല്‍ പ്രഭാത വന്ദനം സാധ്യമാകാതെ അദ്ദേഹം തിരിച്ചെത്തിയപ്പോളാണ് ചതിക്കപ്പെട്ടു എന്ന് എനിക്ക് മനസ്സിലായത്..
അപ്പോഴും മനസ്സിലായില്ല കൂടെയുള്ളത് ദേവരാജനാണെന്ന്.. കാമവെറി മൂത്ത ഏതോ നീച രാക്ഷസന്‍ വേഷം മാറി വന്നതായിരിക്കുമെന്ന് കരുതി..

പക്ഷേ അദ്ദേഹം ഒറ്റനോട്ടത്തില്‍ തന്നെ ദേവേന്ദ്രനെയും അയാള്‍ കാട്ടിയ ഇന്ദ്രജാലവും തിരിച്ചറിഞ്ഞു..
സ്ഥൂല ശരീരനായ അദ്ദേഹത്തില്‍ സംതൃപ്തി നേടാനാവാതെ ഞാന്‍ കോമളാംഗനായ ദേവേന്ദ്രനെ വിളിച്ചു വരുത്തിയതാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു..
ദേവേന്ദ്രന്‍ തെറ്റ് ഏറ്റു പറഞ്ഞിട്ടും ആര്യപുത്രന്‍ എന്നോട് അലിവ് കാട്ടിയില്ല..
കോപത്താല്‍ എരിയുന്ന കണ്ണുകളോടെ ആര്യപുത്രന്‍ എന്നെ നോക്കിയപ്പോള്‍ ആ അഗ്നിയില്‍ വെന്തു ഒരു പിടി ചാരമായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.. അറിയാതെയാണെങ്കിലും ഞാന്‍ ചെയ്തത് തെറ്റുതന്നെയാണ്..
എന്‍റെ പാതിവ്രത്യം നഷ്ടപ്പെട്ടിരിക്കുന്നു..

ശപിക്കാനായി കെെകളുയര്‍ത്തിയപ്പോള്‍ ഞാന്‍ മൗനം പാലിച്ചു നിന്നതേയുള്ളു.. ദേവേന്ദ്രന്‍ ശാപമോക്ഷത്തിനായ് യാചിച്ചു.. അയാളുടെ പക്ഷം ചേര്‍ന്ന് മറ്റു ദേവന്‍മാരും വന്നു കെെകള്‍ കൂപ്പി.. അവരുടെ യാചനയില്‍ മനമലിഞ്ഞ മുനി വര്യന്‍ ഉടന്‍ ശാപമോക്ഷവും കൊടുത്തു..
ചെയ്ത തെറ്റു വെച്ചു നോക്കുമ്പോള്‍ ദേവേന്ദ്രനോളം അപരാധിയല്ല ഞാന്‍.. പക്ഷേ എനിക്ക് ശാപമോക്ഷം ലഭിക്കാന്‍ യുഗങ്ങളോളം കാത്തിരിക്കേണ്ടി വന്നു..
ഒരു സ്ത്രീയായതിനാലാവും എനിക്ക് നീതി നിഷേധിക്കപ്പെട്ടത്..
അതോ തെറ്റുകാരന്‍ ദേവരാജനായതുകൊണ്ടോ?

എനിക്ക് വേണ്ടി അപേക്ഷിക്കാന്‍ ആരുമുണ്ടായില്ല ..
യുഗങ്ങളോളം മഴയും മഞ്ഞും വെയിലുമേറ്റ് ഒരു കാനന ശിലയായി കഴിയേണ്ടി വന്നു..

ഒടുവില്‍ ശ്രീരാമചന്ദ്രന്‍റെ പാദസ്പര്‍ശനത്താല്‍ ശാപമോക്ഷം ലഭിച്ചപ്പോഴേക്കും മനസ്സും ഒരു ശിലയായി മാറിക്കഴിഞ്ഞിരുന്നു..
വികാരങ്ങളൊന്നുമില്ലാത്ത വെറും ശില..
വികാരങ്ങളൊന്നുമില്ലാത്ത വെറും ശില..
അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക