Slider

കുഞ്ഞേച്ചി (കഥ)

0

Image may contain: 1 person, selfie and closeup

എടാ വിനു ആ വരുന്ന ആളെ കണ്ടോ നീ.
ആരാടാ അച്ചു അതു.
അതാടാ വീണ ചേച്ചി വടക്കേലെ അമ്മിണിയമ്മയുടെ മകളാ.
 കുറെ നാളായിട്ടു ബാംഗ്ലൂർ ആയിരിന്നു. വന്നിട്ട് കുറച്ചു ദിവസമായി. കെട്ടിയോൻ ഗൾഫിലാ. ഇവളുടെ കൈയിലിരിപ്പ് കാരണം അയാള് കളഞ്ഞിട്ടു പോയന്നൊക്കെയാ പറയുന്നേ.................
ഒറ്റ ശ്വാസത്തിൽ അച്ചു പറഞ്ഞു നിർത്തി.
ഞാൻ അവരെ ഒന്നു നോക്കി. ഒരു നാല്പതു വയസോളം പ്രായം വരും. നല്ല വെളുത്ത നിറം, ഒത്ത ശരീരം,സത്യത്തിൽ അവരെ കണ്ടാൽ ആരും ഒന്നും നോക്കി നിന്നു പോകും..
കൊള്ളാല്ലോടാ അച്ചൂ.
ഒന്നു ട്രൈ ചെയ്താലോ.
മ്മ്മ് വേഗം ചെല്ലു നിന്റെ ട്രൈയും കൊണ്ടു ഇവിടുള്ള ഒരുത്തനേയും അവര് ഏഴയലത്ത് അടുപ്പിക്കില്ല. ഒടുക്കത്തെ ജാഡയാടാ.
എന്റെ ഡയലോഗ്‌ കേട്ടിട്ട് അച്ചു കളിയാക്കി പറഞ്ഞു.
ആഹാ അങ്ങനെയാണോ എന്നാപ്പിന്നെ ഒരു കൈ നോക്കീട്ടു തന്നെ കാര്യം.
ടാ നീ ചുമ്മാ കളിക്കല്ലേ നീന്റെ അമ്മയാവാനുള്ള പ്രായമുണ്ടവർക്കു.
ഒന്നു പോടാ ഇതാ പറയുന്നേ ഇക്കാര്യത്തിൽ നീ വെറും ശിശുവാണെന്നു.
ഈ ടൈപ്പ് ചേച്ചിമാരാടാ ഇപ്പൊ കുഴപ്പം പോരെങ്കിൽ കെട്ടിയോനും അടുത്തില്ല.
നീ നോക്കിക്കോ മോനെ എന്റെ ഗ്ലാമറും ഡയലോഗും വച്ച് പുഷ്പം പോലെ ഞാനിവളെ വളച്ചെടുക്കും........
നി എനിക്കൊരു ഹെല്പ് ചെയ്താ മതി ഇവരുടെ ഡീറ്റൈൽസ് ഒന്നു ഒപ്പിച്ചു തരണം.
പിന്നെ അവരുടെ വീക് പോയിന്റസ് എന്താന്നു വച്ചാൽ അതും.........
ശെരി നോക്കട്ടെ പക്ഷേ എനിക്ക് പ്രോബ്ലം ഒന്നും വരരുത് കേട്ടല്ലോ.
നീ ധൈര്യമായി ഒപ്പിക്കെന്റെ മുത്തേ.
നിനക്കു ഒരു കുഴപ്പവും വരില്ല അതു പോരേ......
പിറ്റേന്ന് രാവിലെ നിർത്താതെയുള്ള റിങ് കേട്ടാണ് ഞാൻ ഉണർന്നത്. അച്ചുവാണ് ഞാൻ കാൾ കണക്ട് ആക്കി.
അളിയാ അച്ചുവാടാ, കിട്ടി അളിയാ കിട്ടി ഫുൾ ഡീറ്റൈൽസും കിട്ടി.
അമ്മിണിയമ്മയും അവളും മാത്രമേ ഉള്ളു അവിടെ, ഒരു ചേട്ടനുള്ളത് അങ്ങു എറണാകുളത്താ, അയാള് മാസത്തിൽ ഒരിക്കലേ വീട്ടിൽ വരു. ഇളയ പെണ്ണായത് കൊണ്ടു കുഞ്ഞേന്നാ അവളെ വീട്ടില് എല്ലാരും വിളിക്കുന്നത്. മിക്കവാറും എല്ലാ ദിവസവും അമ്പലത്തിൽ പോകാറുണ്ട്.....
പിന്നെ അളിയാ അവക്കൊരു അനിയൻ ഉണ്ടായിരുന്നു വിനോദ്. സ്കൂളിൽ പഠിക്കുന്ന സമയത്തു ഒരു ആക്സിഡന്റിൽ മരിച്ചു പോയി. അവനെയും വിനൂന്നാ വീട്ടിൽ വിളിക്കുന്നെ. അടുത്ത ബുധനാഴ്ച അവന്റെ പിറന്നാളാ......
ഹൊ മതി മുത്തേ മതി, ഇത്രയും മതി ഈ ദൈവം ഉണ്ടന്ന് പറയുന്നത് ചുമ്മാതല്ല. ഇനി ബാക്കി കാര്യം ഞാനേറ്റു........
ഫോൺ കട്ട് ചെയ്തു ചാടി എണീറ്റു ബാത്റൂമിലേക്ക് ഓടി. ഓടിച്ചൊരു കുളിയും പാസാക്കി ഒരു മുണ്ടും എടുത്തുടുത്തു വച്ചു വിട്ടു നേരേ അമ്പലത്തിലേക്ക്......
എന്തു പറഞ്ഞാ ഒന്ന് മുട്ടുക.....
ഹായ് വീണേച്ചീന്നു തുടങ്ങിയാലോ
ഛെ അതു വേണ്ട, കുഞ്ഞേച്ചി ഹ ഹ അതു മതി കേൾക്കാൻ ഒരു രസമുണ്ട്.......
അവർ വരുന്നത് വരെ ആൽത്തറയിൽ കാത്തു നിന്നു. അല്പനേരത്തിനകം ഞാൻ കണ്ടു നേരിയത് സാരി ഉടുത്തു തുളസിക്കതിർ ചൂടി ഒരു കുഞ്ഞു മാലാഖയെപ്പോലെ കുഞ്ഞേച്ചി.
ഹോ എന്തൊരു ഭംഗിയാ അടുത്തു കാണുമ്പോ. ഈശ്വരാ മിന്നിച്ചേക്കണേ.
ശ്രീകോവിലിനു മുന്നിൽ അവരുടെ കൂടെ ഒരു വല്യ ഭക്തനെപ്പോലെ ഞാൻ തൊഴുതു നിന്നു. പോറ്റി പുറത്തേക്കു വന്നതും
തിരുമേനീ ഒരു പുഷ്പാഞ്ജലി.
വിനു ഉത്രാടം നക്ഷത്രം വളരെ ഭവ്യതയോടെ ഞാൻ പറഞ്ഞു എന്നിട്ടു ഒളികണ്ണിട്ട് കുഞ്ഞേച്ചിയെ ഒന്നു നോക്കി.
അവരുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരിക്കുന്നു. ഏറ്റു മോനേ ഏറ്റു. ആദ്യ പടി വിജയിച്ച സന്തോഷത്തിൽ പ്രസാദം വാങ്ങി പുറത്തിറങ്ങി ആൽത്തറയിൽ കാത്തു നിന്നു. തിരിച്ചു പോകും നേരം അവരെന്റെ മുഖത്തേക്കു ഒന്നു നോക്കി നടന്നു പോയി........
പിന്നീട് അഞ്ചാറു ദിവസം അതൊരു പതിവായി. എന്നും കണ്ടു കണ്ടു പരിചയമായത് കൊണ്ടാകണം ഒരു ദിവസം പോകുന്ന നേരം കുഞ്ഞേച്ചിയുടെ മുഖത്തു എന്നെ നോക്കിയുള്ള ഒരു പുഞ്ചിരി ഞാൻ കണ്ടു. സന്തോഷം കൊണ്ടൊന്നു തുള്ളിച്ചാടാൻ തോന്നിയെങ്കിലും മനസിലെ വികാരങ്ങൾക്കു കടിഞ്ഞാണിട്ടു കൊണ്ടു ഞാനും ചെറുതായി ഒന്നു ചിരിച്ചു.
ഇനി വൈകിക്കൂടാ നാളെ ബുധനാഴ്ച എന്തായാലും അങ്ങോട്ടു കേറി മുട്ടണം.
പിറ്റേന്ന് കുറച്ചു നേരത്തെ ആൽത്തറയിലെത്തി എന്തു പറഞ്ഞാ ഒന്നു തുടങ്ങുക എന്നുള്ള ചിന്തയിൽ ഇരിക്കുമ്പോഴാണ് പുറകിൽ നിന്നു ആരോ വിളിച്ചത്. തിരിഞ്ഞു നോക്കിയ ഞാൻ സത്യത്തിൽ ഒന്ന് ഞെട്ടി "കുഞ്ഞേച്ചി..."
ദൈവമേ നീ വലിയവനാണ്.
വിനൂന് എന്നെ അറിയാമോ ഞാൻ വീണ വടക്കേ വീട്ടിലെ......
ആഹ് അറിയാം ചേച്ചീ. ആദ്യമായി കാണുന്നത് പോലെ ഞാൻ നല്ല കുട്ടിയായി.......
വിനു എന്നും വരാറുണ്ടല്ലേ അമ്പലത്തിൽ.
അതേ എന്നും വരും ചേച്ചീ. ചേച്ചിയും വരാറുണ്ടല്ലോ അല്ലേ......
അതേ വിനൂ എന്നും വരാറുണ്ട്. വിനു വരുന്നോ ഇന്ന് നമുക്ക് ഒരുമിച്ചു തൊഴുതാലോ.
ഓഹ് അതിനെന്താ ചേച്ചീ. മനസ്സിൽ തോന്നിയ സന്തോഷം പുറത്തു കാട്ടാതെ ഞാൻ ചേച്ചിയോടൊപ്പം ചെന്നു.
തൊഴുതു തിരിച്ചിറങ്ങും നേരം ചേച്ചി തന്നെ എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു.
അന്നേരം കുഞ്ഞേച്ചിയുടെ കണ്ണുകൾ
നിറയുന്നത് ഞാൻ കണ്ടു.
എന്താ ചേച്ചീ കണ്ണു നിറഞ്ഞിരിക്കുന്നേ.
ഏയ് ഒന്നുല്ല വിനുക്കുട്ടാ മോന് വെറുതേ തോന്നുന്നതാ.
മോനോ ദൈവമേ പണി പാളിയോ.......
വിനൂന് അറിയാമോ ഇന്നെന്റെ വിനുക്കുട്ടന്റെ പിറന്നാളാ. അവനുണ്ടായിരുന്നേൽ കുഞ്ഞേച്ചിന്നു വിളിച്ചു ഇപ്പൊ എന്റെ പുറകേ...
സ്നേഹിച്ചു കൊതി തീരും മുമ്പേ കൊണ്ടു പോയി ഈശ്വരൻ എന്റെ കുട്ടിയെ....
ജീവിച്ചിരിന്നേൽ ഇപ്പൊ മോന്റെ പ്രായം ആയേനെ അവനും. വിനൂനെ കണ്ടപ്പോ എന്റെ കുട്ടി മുന്നിൽ വന്ന പോലെ.....
ഞാൻ ചേച്ചിയുടെ മുഖത്തേക്കു നോക്കി.
 ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരിന്നു.....
പോട്ടെ മോനെ നേരം വൈകി. ഒരു കൊച്ചു കുഞ്ഞിനെ പോലെ ചേച്ചി എന്റെ കവിളിൽ തലോടി നടന്നകന്നു.
കുറ്റബോധം കൊണ്ടു കുറച്ചു നേരം എനിക്ക് തല ഉയർത്താനായില്ല.
ഈശ്വരാ ഇവരെയാണല്ലൊ ഞാൻ മറ്റൊരു കണ്ണിൽ കണ്ടത്. എനിക്കു എന്നോട് തന്നെ സ്വയം വെറുപ്പു തോന്നി.........
അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ടു ദിവസവും ഞങ്ങൾ കാണാനും സംസാരിക്കാനും തുടങ്ങി. സത്യത്തിൽ മറ്റുള്ളവരുടെ മുന്നിൽ അഹങ്കാരി ആയ കുഞ്ഞയുടെ മനസ്സിലെ സ്നേഹവും നന്മയും ഞാൻ തിരിച്ചറിയുകയായിരിന്നു. ഫോൺ വിളികളിലൂടെയും മെസ്സേജുകളിലൂടെയും ഞങ്ങൾ ഒരുപാട് അടുത്തു. ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി ഞങ്ങളുടെ ബന്ധം മുന്നോട്ടു പോയി......
സംശയ രോഗിയായ ഭർത്താവിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ പറയുമ്പോൾ പലപ്പോഴും വിങ്ങിപൊട്ടുന്ന കുഞ്ഞേച്ചിയെ ആശ്വസിപ്പിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്......
ശെരിക്കും ആ വീട്ടിൽ ഞാൻ ഒരംഗത്തെ പോലെയായി. കുഞ്ഞേച്ചി എനിക്ക് സ്വന്തം ചേച്ചിയായി,
അമ്മിണിയമ്മക്കു ഞാൻ നഷ്ടപ്പെട്ടു പോയ അവരുടെ മകനായി.....
ഒരു നേരം പോലും എനിക്ക് കുഞ്ഞേച്ചിയും ചേച്ചിക്ക് ഞാനും ഇല്ലാത്ത അവസ്‌ഥ ഓർക്കാൻ പോലും വയ്യാത്ത രീതിയിൽ ഞങ്ങളുടെ ബന്ധം വളർന്നു..........
പക്ഷെ കുഞ്ഞേച്ചിയെ സ്വപ്നം കണ്ടു നടന്ന പലർക്കും ഞങ്ങളുടെ ബന്ധം ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.
നാട്ടിൽ പലയിടത്തും ഞങ്ങളെ പറ്റി അവർ മോശമായ അഭിപ്രായങ്ങൾ പറഞ്ഞു പരത്താൻ തുടങ്ങി. ഞാൻ കുഞ്ഞേച്ചിയെ കാണാൻ ചെന്ന ഒരു ദിവസം അമ്മിണിയമ്മ പുറത്തു പോയിരുന്നു....
കുഞ്ഞേച്ചീ...... ഞാൻ ഒന്നുരണ്ടു വട്ടം ഉറക്കെ വിളിച്ചു മറുപടിയില്ല.....
പുറത്താരെയും കാണാത്തത് കൊണ്ടു ഞാൻ അകത്തേക്ക്‌ ചെന്നു. കരഞ്ഞു കലങ്ങിയ കണ്ണുമായിരിക്കുന്ന എന്റെ കുഞ്ഞേച്ചിയെ ഞാൻ കണ്ടു......
എന്നെ കണ്ടതും വിനുക്കുട്ടാന്നു വിളിച്ച് കുഞ്ഞേച്ചി ഓടി വന്നെന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാനും കരഞ്ഞു പോയിരുന്നു.
ഭദ്രമായി പൊതിഞ്ഞ ഒരു ഡയറി എന്റെ നേരെ നീട്ടിക്കൊണ്ടു ചേച്ചി പറഞ്ഞു.
വിനുക്കുട്ടൻ പൊയ്ക്കോ. ഇനി ഇവിടെ വരണ്ട. ഈ ചേച്ചി കാരണം എന്റെ കുഞ്ഞിന് ഒരു നാണക്കേട് ഉണ്ടാവാൻ പാടില്ല. മോനോട് കുഞ്ഞേച്ചിക്ക് പറയാനുള്ളതെല്ലാം ഇതിലുണ്ട്.
മോൻ മനസ്സിരുത്തി വായിക്കണം. ഇപ്പൊ മോൻ പൊയ്ക്കോ കുഞ്ഞേച്ചിക്കു ഒത്തിരി നേരം ഒറ്റക്കിരിക്കണം. ചേച്ചിയുടെ അപ്പോഴത്തെ മാനസികാവസ്ഥ മനസിലാക്കാൻ എനിക്ക് കഴിയുമായിരിന്നു. വിഷമത്തോടെ ഞാൻ പുറത്തേക്കിറങ്ങി. ഒന്നുകൂടെ കുഞ്ഞേച്ചിയെ തിരിഞ്ഞു നോക്കി. അപ്പോഴും ചേച്ചി നിറഞ്ഞ കണ്ണുകളോടെ എന്നെത്തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു........
വീട്ടിലെത്തി അല്പനേരം കണ്ണടച്ചു കിടന്നു.
കരഞ്ഞു കലങ്ങിയ കുഞ്ഞേച്ചിയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല..
ഞാനാ ഡയറി തുറന്നു വായിച്ചു.......
എന്റെ വിനുക്കുട്ടന്,
ഇന്ന് മോന്റെ അമ്മ ഇവിടെ വന്നിരുന്നു.
ചേച്ചിയെ ഒരുപാട് വഴക്കു പറഞ്ഞു.
ഭർത്താവ് അടുത്തില്ലാത്ത ചേച്ചി മറ്റു പല ആവശ്യങ്ങൾക്കും വേണ്ടിയാണ് മോനെ കൂടെ കൊണ്ടു നടക്കുന്നതെന്ന് മോന്റെ അമ്മയോട് ആരോ പറഞ്ഞു കൊടുത്തു.
മോന്റെ അമ്മയെ ചേച്ചി ഒരിക്കലും കുറ്റം പറയില്ല. സ്വന്തം മോനെപ്പറ്റി ഇങ്ങനെ കേട്ടാൽ ഒരമ്മയും അതു സഹിക്കില്ല.
ഭർത്താവ് അടുത്തില്ലാത്ത എല്ലാ സ്ത്രീകളെയും വികലമായ ഒരു കണ്ണോട് കൂടി കാണാനേ നമ്മുടെ ജനങ്ങൾക്കറിയു.
ആ കാഴ്ചപ്പാട് എന്നു മാറുന്നുവോ അന്നേ രക്തബന്ധത്തിനു അപ്പുറവും ബന്ധങ്ങൾ ഉണ്ടെന്നു മനസിലാക്കാൻ നമ്മുടെ സമൂഹത്തിനാവൂ.......
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അതു എന്റെ വിനുക്കുട്ടന്റെ അമ്മയായിരിക്കണേന്നു ഉള്ള ഒരു പ്രാർഥന മാത്രമേ ചേച്ചിക്കുള്ളൂ.
എന്നിട്ടു എല്ലാവരെയും മുന്നിൽ വച്ചു എനിക്കെന്റെ മോനെ കൊതി തീരും വരെ സ്നേഹിക്കണം.
മതിയാവുവോളം സ്നേഹിക്കണം.......
അതിനു വേണ്ടി ഈ ജന്മം ഉപേക്ഷിച്ചു ചേച്ചി പോകുന്നു.......
വിനുക്കുട്ടന്റെ കുഞ്ഞേച്ചി..........
വാവിട്ടു നിലവിളിച്ചുകൊണ്ടു ഞാൻ പുറത്തേക്കോടി. കുഞ്ഞേച്ചിയുടെ വീടിനു മുൻപിൽ ആളുകൾ കൂടി നിൽക്കുന്നു.
കരഞ്ഞു കൊണ്ട് അവരെ തള്ളി മാറ്റി ഞാൻ അകത്തേക്ക് കയറി.
അവിടെ ഞാൻ കണ്ടു എല്ലാ ദുഃഖങ്ങളിൽ നിന്നും രക്ഷ നേടി എന്നെ തനിച്ചാക്കി
ഒരു മുഴം കയറിൽ തൂങ്ങിയാടുന്ന എന്റെ കുഞ്ഞേച്ചിയെ.........
ഇവനാണ്........ഇവനാണ് എല്ലാത്തിനും കാരണം. ഇവനാണ് അവളെ കൊന്നത്.
കൂടി നിന്നവരിൽ ചിലർ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ആരൊക്കെയോ ചേർന്നു എന്നെ തറയിലൂടെ വലിച്ചിഴച്ചു.......
ആരുടെയൊക്കെയോ കാൽപ്പാടുകൾ എന്റെ മുഖത്തു പതിഞ്ഞു.....
ബോധം മറയും മുൻപ് ഒന്നുകൂടി ഞാൻ എന്റെ കുഞ്ഞേച്ചിയെ നോക്കി......
വിനുക്കുട്ടാന്ന് വിളിച്ചു മാലാഖമാർക്കു ഇടയിലൂടെ എന്നെ മാടി വിളിക്കുന്ന എന്റെ കുഞ്ഞേച്ചിയെ അവസാനമായി ഞാൻ കണ്ടു.......അപ്പോഴേക്കും പൂർണമായും എന്റെ ബോധം മറഞ്ഞിരിന്നു......
ഉണ്ണി ആറ്റിങ്ങൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo