Slider

പരിഭവമില്ലാത്ത തിരികെയാത്ര

0
Image may contain: 1 person

തിരികെയിറങ്ങുമ്പോൾ തീരത്തടുക്കാത്ത
നൗകയെപ്പോലെയീ കടൽച്ചുഴിയിൽ....
ആഞ്ഞുവീശുന്ന കടൽക്കാറ്റിലോർമ്മതൻ
പായ്മരത്തണ്ടൊന്നുലഞ്ഞൊടിഞ്ഞു.
പ്രണയാതുരമെന്റെ കാതിൽമൊഴിഞ്ഞനിൻ
തേൻചോരുമീണങ്ങൾ വീണ്ടുമോർത്തു
ജീവിതമുണ്ടെങ്കിൽ അത് നിന്റെ കൂടെ-
യെന്നന്നീകരം ചേർത്തെറിഞ്ഞ വാക്കും..
മുറ്റത്തുവന്നു നിന്നാർജ്ജവത്തോടെ ഞാൻ
കൂടെ വിളിച്ചതെൻ സ്നേഹഗീതം...
വാതിൽപ്പടിയുടെ മറവിൽ നിറഞ്ഞു 
നീ പൊട്ടിത്തകർത്തതെൻ ഹൃദയരാഗം...!
ബന്ധവും ബന്ധന പാശങ്ങളൊക്കെയും
ഒഴിയുവാനാകാത്ത ഹൃദയബന്ധം...
ഒഴിവാക്കിയകലുവാൻ എളുതായതെപ്പോഴും
ഹൃദയം തകർക്കുമീ ജീവിതങ്ങൾ ...
അറിയുന്നു പ്രേയസീ നിൻ ധർമ്മസങ്കടം
അറിയേണ്ടതൊന്നുമറിഞ്ഞതില്ല....
പ്രണയമൊരു പനിനീർപ്പൂവെങ്കിൽ ഞാനതിൻ
കൂർത്ത മുള്ളിൽത്തന്നെ നീറി നീറി...
ചോദിച്ച വാക്കു തിരിച്ചെടുത്തിട്ടു
ഞാനേകട്ടെ ഹൃദയാഭിവാദനങ്ങൾ
പഴകിപ്പതിഞ്ഞ ചില പാട്ടിലെപ്പോലെ
ഞാൻ നേരുന്നു നൻമകൾ എന്നുമെന്നും...
അനുവദമില്ലാതെയടരുന്ന മിഴിയാരുമ-
റിയാതെയൊന്നു തുടച്ചുവെങ്കിൽ...
എവിടെയൊ ഒരു കോണിലുറവ-
പൊട്ടീടുന്ന ഹൃദയത്തെ അണകെട്ടി നിർത്തിയെങ്കിൽ...
രാജേഷ്.ഡി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo