Slider

വാഴയില..!!

0
Image may contain: one or more people, sunglasses, closeup and outdoor

കുഞ്ഞുനാള്‍മുതല്‍ നിനക്ക്ഞാന്‍
പ്രീയപ്പെട്ടതായിരുന്നു
മഴയുളളദിവസങ്ങളില്‍ പലപ്പോഴും
ഞാനായിരുന്നു നിന്‍െറകുട
സ്വാദോടെ നീ ഇലയപ്പംകഴിച്ചപ്പോഴും
നിനക്കായാണ് ഞാന്‍വെന്തുനീറിയത്
ഓണത്തിനും വിശേഷദിവസങ്ങളിലെല്ലാം
നിനക്ക് ഞാന്‍വേണമായിരുന്നു
നീ വിശപ്പടക്കിയതും വിരുന്നുണ്ടതും
സദ്യയുണ്ടതുമെല്ലാം എന്നിലൂടെയായിരുന്നു
ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമ്പോഴും
നിനക്കുവേണ്ടിയെന്നോര്‍ത്ത് ആശ്വസിച്ചുഞാന്‍
ഒടുവില്‍ ആറടിമണ്ണില്‍ എല്ലാവരുംനിന്നെ
തനിച്ചാക്കി മറഞ്ഞപ്പോള്‍ നിന്നോടൊപ്പം
എരിഞ്ഞടങ്ങി ഇല്ലാതായതും ഞാനാണ്
പൂജയ്ക്കും പുലകുളിയ്ക്കുംഞാനുണ്ടായിരുന്നു
എന്നിട്ടും നീ അറിഞ്ഞില്ല എന്നിട്ടും നീ കണ്ടില്ല
അത്രയേറെ സ്നേഹിച്ചിട്ടും ഊണുകഴിഞ്ഞിന്നും
ഇത്രമാത്രം വെറുപ്പോടെ നിന്‍െറവര്‍ഗ്ഗം നന്ദിയില്ലാതെന്നെ കുപ്പയിലേക്കെറിയുന്നു..!!
ആര്‍.ശ്രീരാജ്..........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo