രാത്രിയിൽ കിടന്നപ്പോഴേ തലയിൽ ഒരു പെരുപ്പായിരുന്നു ആര്യ അപ്പോഴേ കരുതിയതാ നാളെ കോളേജിൽ പോകുനില്ലാന്നു... അതുകൊണ്ട് തന്നെ നേരം വെളുത്തിട്ടും എഴുനേൽക്കാത പുതച്ചു തന്നെ കിടന്നു.. ഇന്നലെ ഉറങ്ങാൻ കിടന്നപ്പോഴേ അമ്മയോട് നാളെ കോളേജിൽ പോകുന്നില്ല എന്ന് സൂചിപ്പിച്ചതുകൊണ്ട് അമ്മയൊട്ട് വെളുപ്പിനെ വിളിച്ചതും ഇല്ല...... അമ്മ ഓഫീസിലേക്ക് പോകാൻ നേരംആര്യയെ വിളിച്ചുണർത്തി പറഞ്ഞു .... പെണ്ണെ എഴുന്നേറ്റു പോയി ഫ്രഷ് ആയി കാപ്പി എടുത്തു കുടിക്കു... കള്ളമടിച്ചു പഠിക്കാൻ പോകാതെ പോത്ത് പോലെ കിടന്നു ഉറങ്ങാതെ.... എണിറ്റു പോയി വല്ല ജോലിയും ചെയ്യടി .. അമ്മ പറഞ്ഞത് ഒന്നും മൈൻഡ് ചെയാതെ അവൾ പുതച്ചു മൂടി കിടന്നു....പോകാൻ നേരം അവർ വീണ്ടും പറഞ്ഞു പരിചയമില്ലാത്ത ആരു വന്നാലും വാതിൽ തുറക്കണ്ട കേട്ടോ.. കാലമത്ര ശരിയല്ല.....
അമ്മ പോയി കുറച്ചു നേരം കഴിഞ്ഞപ്പോൾ... അമ്മാ.. വല്ലതും തരണേ വിശകുന്നേ .. എന്നുള്ള ദയനീയമായ ശബ്ദം കേട്ട് ആര്യ കിടക്കയിൽ നിന്നും എണിറ്റു ആരാന്നു നോക്കുവാൻ മുൻവശത്തെ വാതിലിനു അടുത്തു എത്തിയപ്പോഴാണ് അമ്മ പറഞ്ഞത് ഓർമയിൽ വന്നത്.. ജനലിലൂടെ നോക്കിയപ്പോൾ ദയനീയമായ അവസ്ഥയിൽ പുറത്തു 40വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രിയും കൂടെ 12വയസ്സ് തോന്നിക്കുന്ന ഒരു ആൺ കുട്ടിയും....ഇത്ര നേരത്തെ തെണ്ടാൻ ഇറങ്ങിയ അവരോടു ആര്യയ്ക്ക് പുച്ഛം ആണ് തോനിയതെങ്കിലും വാതിൽ തുറന്ന് അവൾ പുറത്ത് വന്നു ...ആര്യയേ കണ്ടതും ആ സ്ത്രീ വീണ്ടും പറഞ്ഞു അമ്മാ വിശകുന്നു... വല്ലതും തരണേ.... ആര്യ അവരെ അടിമുടി ഒന്ന് നോക്കി ഉണങ്ങി എല്ലും തോലുമായ ശരീരം ആയിരുന്നു അവരുടെ രണ്ടു പേരുടെതും... മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ ആണ് അവർ ധരിച്ചിരുന്നത്... സ്ത്രിയുടെ തോളിൽ ഒരു ഭാണ്ഡകെട്ടും ഉണ്ടായിരുന്നു...... മുഖം കാണുമ്പോൾ മനസ്സിലാക്കും.. പാവങ്ങളാണെന്നു.... വീണ്ടും ആ സ്ത്രീ പറഞ്ഞു അമ്മാ വിശന്നിട്ടു വയ്യ എന്തേലും തരണേ.......
ആര്യ അകത്തേക്ക് കയറി... ബാഗിൽ നിന്നും പത്തുരൂപയുടെ ഒരു നോട്ട് എടുത്തു.... തിരികെ നടന്നപ്പോൾ ആണ്... വിശപ്പിനെ പറ്റി അവൾ പലയിടത്തും വായിച്ചതിന കുറിച്ച് ചിന്തിച്ചതു... സൌഭാഗ്യങ്ങളിൽ ജിവിക്കണ തനിക്കൊന്നും ഒരിക്കലും വിശപ്പ് എന്താണ് എന്ന് പോലും അറിയാൻ കഴിഞ്ഞിട്ടില്ല... പക്ഷേ പല രചനകളിലും ഭ്രാന്തിനേക്കാൾ വലുതാണ് വിശപ്പ്‌എന്ന്... വായിച്ചിട്ടുള്ളത് ആര്യയുടെ മനസ്സിലേക്ക് കടന്നു വന്നു... അവൾ കൈയിൽ ഇരുന്ന രൂപയിലേക്ക് നോക്കി.... വിശന്നു നിൽക്കുന്ന അവർക്ക് ഒരിക്കലും ഈ രൂപ ഇപ്പൊ വിശപ്പ് അടക്കുകയില്ലാ... അവർക്ക് ഇപ്പൊ വേണ്ടത് ആഹാരം ആണ്... അത് മനസ്സിലാക്കിയ ആര്യ അടുക്കളയിലേക്ക് പോയി തനിക്ക് ഉണ്ടാക്കി വച്ചിരുന്ന ആഹാരവുമായി പുറത്തേക്ക് വന്നു.... അവിടെ തന്നെ ഇരുന്നു അവർ രണ്ടും ആര്ത്തിയോടെ ആഹാരം കഴിക്കുന്നു എങ്കിലും ഇടയ്ക്ക് ആര്യയുടെ മുഖത്തേക്കും നോക്കുന്നുണ്ട്... അവളുടെ മനസ്സിലും ഒരു സന്തോഷം ഉടലെടുത്തു..... അമ്മ പറഞ്ഞതെല്ലാം അവൾ മറന്നു. ഇവരുടെ ജീവിതം പുതിയ ഒരു കഥയ്ക്കുള്ള വിഷയമായി അവളുടെ മനസ്സിലേക്ക് കടന്നു വന്നു....
ആര്യ അവരോടു.... ഓരോരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു... ആഹാരം കഴിക്കുന്നതിനിടയിലും ആ സ്ത്രീ അതിനെല്ലാം മറുപടി കൊടുത്തു കൊണ്ടിരുന്നു.... ഇടയ്ക്കെല്ലാം ആ സ്ത്രീയുടെ കണ്ണുകൾചുറ്റുംഎന്തോ പരതുന്നുണ്ടായിരുന്നു..... ആഹാരത്തിനെക്കാളും സ്ത്രീയുടെ ശ്രദ്ധ ആര്യയിയിലായിരുന്നു..... വിശപ്പ് ശമിക്കുന്നത് അനുസരിച്ച് സ്ത്രീയുടെ മുഖത്ത് ദയനീയത മറഞ്ഞു പുതിയൊരു ഭാവം വരുന്നതൊന്നും ആര്യ കാണുനില്ല..... അവളുടെ മനസ്സിൽ മുഴുവൻ അവരുടെ അവസ്ഥ... ആഹാരം കഴിക്കുമ്പോൾ ഉണ്ടായ സന്തോഷം ഇതെല്ലാം ഏത് രീതിയിൽ എഴുതി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം എന്നുള്ളതാരുന്നു..... അമ്മാ വെള്ളം വേണും ആ കുട്ടിയുടെ ശബ്ദം ആര്യയേ ചിന്തകളിൽ നിന്നുണർത്തി ... ആര്യ അടുക്കളയിലേക്ക് പോയി.. ഫ്രിഡ്ജ് തുറന്ന് വെള്ളം എടുത്തു കൊണ്ട് നിന്നപ്പോൾ പുറകിൽ എന്തോ ഒരു അനക്കം അവൾ ഞെട്ടി തിരിഞ്ഞു....
നിറഞ്ഞ വയറും ക്രൂരമായ മനസ്സുമായി ആ സ്ത്രീയും കുട്ടിയും അവിടെ നിന്നും പോകുമ്പോൾ അവരുടെ ഭാണ്ഡത്തിൽ ആര്യയുടെ ശരിരത്തിൽ ഉണ്ടായിരുന്ന അഭരണങ്ങൾ കിലുങ്ങി കൊണ്ടിരുന്നു... ആ കുട്ടിയുടെ അരയിൽ തിരുകിയിരുന്ന കത്തിയിൽ തിളയ്ക്കുന്ന ചുടു ചോര പറ്റി പിടിച്ചിരുന്നു..... വിശപ്പ്‌ഉള്ള കാക്കകൾ അവർ വച്ചു പോയ ആഹാരത്തിനു ചുറ്റും വട്ടമിട്ടിരുന്നു..........
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക