അന്നൊരു തെളിഞ്ഞ പകൽ ആയിരുന്നു .ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് ഫിസിക്സിന്റെ ട്യൂഷൻക്ലാസ് .നടക്കുന്നു. വാതിൽക്കൽ ഒരു നിഴൽ അലസമായി വേഷം ധരിച്ച ഒരു ചെറുപ്പക്കാരൻ നെറ്റിയിലേക്ക് വീണ് കിടക്കുന്ന ചിതറിയ മുടി. ഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടൻസ് ഇട്ടിട്ടില്ല. കണ്ണ് കലങ്ങി ചുവന്നിരിക്കുന്നു. ഞാൻ ക്ലാസ് റൂമിന് പുറത്തേക്ക് ചെന്നു. "ആരാണ് '? ഞാൻ ചോദിച്ചു. "ടീച്ചറാണോ?"തിരിച്ചൊരു ചോദ്യം.'അതെ'ഞാൻ മറുപടി പറഞ്ഞു.' എന്നെ ട്യൂഷൻ പഠിപ്പിക്കാമോ?' എന്നിൽ ദേഷ്യം പതഞ്ഞുപൊങ്ങി. വന്ന കടുത്ത വാക്കുകളൊക്കെ വിഴുങ്ങി.' ഇല്ല. ബാച്ച് full ആണ് ' ഞാൻ തിരിഞ്ഞു നടക്കാനാഞ്ഞു. "ടീച്ചറെ ഞാൻ റഗുലർ സ്റ്റുഡന്റ് അല്ല.ഫിസിക്സിനും കെമിസ്ട്രിക്കും തോറ്റു. എനിക്ക് അടുത്ത പരീക്ഷ എഴുതണം. ഞാൻ പകൽവരാം.ടീച്ചറെപ്പോ പറഞ്ഞാലും വരാം " എന്റെ ഉള്ളിൽ ഭയം ഒരു തേരട്ട പോലെ ഇഴഞ്ഞു നീങ്ങി. "പകൽ ഞാനിവിടെ ട്യൂഷൻ എടുക്കുന്നില്ല. ഇന്ന് ഞായർ ആയത് കൊണ്ടാണ് 'ഇയാള് ചെല്ല്' ഞാൻ വാതിൽ ചാരി ക്ലാസ് തുടർന്നു. ആകെ ഒരു വല്ലായ്മ. പിറ്റേന്ന് ഏട്ടൻ പോയിമോനെ കുളിപ്പിച്ചു റക്കി: കോളിംഗ് ബെല്ലടിക്കുന്നു: വാതിൽ തുറന്നപ്പോൾ അവൻ. "ടീച്ചർ ഇതാണെന്റെ ഐഡി കാർഡ് .എന്നെ പഠിപ്പിക്കാമോ?' ഉള്ളിലെ അധ്യാപിക അലിയുന്നുണ്ട്. പക്ഷെവല്ലാത്തൊരു പേടി. " നോക്ക്, ഇവിടെയടുത്ത് നല്ല അധ്യാപകരുണ്ട്. എന്നിട്ട് ഞാൻ ഒന്ന് രണ്ട് പേരുടെ പേര് പറഞ്ഞു കൊടുത്തു. "ടീച്ചറെ എന്റെ കയ്യില് അത്രയ്ക്ക് കാശില്ല ഫീസ് കൊടുക്കാൻ " എന്ന് കരുതി ടീച്ചർക്ക് തരാതിരിക്കില്ല തവണകളായി തരാം" എന്നു പറയും? ഈശ്വരാ! ഞാൻ Husbandനോട് ചോദിക്കട്ടെ ?" എന്ന് പറഞ്ഞ് രക്ഷപ്പെട്ടു. രാത്രി 9 മണി കഴിഞ്ഞപ്പോൾ ദാ വന്നിരിക്കുന്നു. ഏട്ടനോടെന്തൊക്കെയോ പറയുന്നു. ഒടുവിൽ; "പാവം താൻ എടുക്ക് പഠിക്കാനല്ലേ...?'ഞാൻ പറഞ്ഞ തടസവാദങ്ങളൊന്നും വിലപ്പോയില്ല. അങ്ങനെ അവൻ പഠിക്കാൻ വന്ന് തുടങ്ങി.നീയെന്താ ഇങ്ങനെ? ഷർട്ടിന്റെ ബട്ടൺസ് ഇട്? വൃത്തിയായി വേഷം ധരിക്കാൻ അറിയില്ലേ?ആദ്യം ഞാൻ അവനെ ശകാരിച്ചത് അതിനായിരുന്നു:ശകാരിച്ചു. ഇവനെ പറഞ്ഞു വിടണം ന്നേയുള്ളായിരുന്നു എനിക്ക്. കുറെ ദേഷ്യപ്പെട്ടു. "ടീച്ചറെ ഇന്നലെ ഒരു കല്യാണമുണ്ടായിരുന്നു. വിളമ്പാൻ പോയതാ "കുറച്ച് കാശിന്റെ ആവശ്യമുണ്ട്. അതാ. പിന്നെയറിഞ്ഞു അമ്മ മരിച്ചു.രണ്ട് അനുജത്തിമാരുണ്ട്. അച്ഛൻ കിടപ്പിലാണ്.ഇവിടെ അടുത്ത് ഒരു കമ്പനിയിൽ ഷിഫ്റ്റിൽ രാത്രി പണിയുണ്ട്. പകൽ ഉച്ചവരെ എൻറ രികിൽ പഠനം. ഉച്ചകഴിഞ്ഞാൽ മാർക്കറ്റിൽ കച്ചവടം .ഞാൻ അവന് മുന്നിൽ കടുകുമണിയോളം ചെറുതായിപ്പോയി.പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എന്റെ മോന് അവൻ ചോറ് വാരിക്കൊടുക്കുന്നത് ഞാൻ നോക്കിയിരുന്നിട്ടുണ്ട്. കഥ പറഞ്ഞ്, പാട്ട് പാടി... നല്ല രസമായിരുന്നു അത് കാണാൻ. പരീക്ഷയടുക്കാറായപ്പോൾ അവൻ ഫീസ് കൊണ്ടു തന്നു. " വേണ്ടാ .. " എന്നെ ത്ര പറഞ്ഞിട്ടും കേൾക്കാതെ വന്നപ്പോൾ ബ്രഹ്മാസ്ത്രo പ്രയോഗിക്കേണ്ടി വന്നു. "നിനക്കെന്നോട് അൽപമെങ്കിലും സ്നേഹമുണ്ടേൽ തരരുത് " അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. പെട്ടെന്നവൻ കുനിഞ്ഞ് എന്റെ കാൽതൊട്ടു നെറ്റിയിൽ വെച്ചു "സ്നേഹം മാത്രമേയുള്ളു ടീച്ചറെ .പ്രാർഥിക്കണെ".80 % മാർക്കോടെ അവൻ പരീക്ഷ പാസായി. ഇനിയെന്ത് ചെയ്യണം എന്ന് ഞങ്ങൾ കൂട്ടായി ആലോചിച്ചു. ഒരു ദിവസം അവൻ വിളിച്ചു " നേവിയിലേക്കുള്ള ആപ്ലിക്കേഷൻ അയയ്ക്കട്ടെ?' എന്ന് ചോദിച്ചു.' അത് മതി വേഗമാകട്ടെ " ഞാൻ പറഞ്ഞു. പിന്നീടവൻ കുറെ നാൾ കഴിഞ്ഞാണ് വിളിച്ചത്. " അച്ഛൻ മരിച്ചു "അനുജത്തിമാരെ ആരെ ഏൽപ്പിക്കും അവന് നേവിയിൽ ട്രയിനിംഗ് '. പിന്നീട് ഒരു ബന്ധുവീട്ടില വരെ ആക്കി അവൻ പോയി. സ്വ പരിശ്രമത്താൽ അവരുടെ വിവാഹവും നടത്തി.സ്വന്തം വീടവന് വിൽക്കേണ്ടി വന്നു.'' സാരമില്ല ടീച്ചറെ, എനിക്ക് ഈ വീടില്ലേ, വരുമ്പോ ഒരു പിടിച്ചോറ് തന്നാ മതി" ബോംബെയിലും കൊച്ചിയിലും പിന്നീടവൻ ഫ്ലാറ്റ് വാങ്ങി. വിവാഹം കഴിഞ്ഞു. ഒരു പഞ്ചാബി പെൺകുട്ടി. ആ കുട്ടിക്ക് അവനെന്നെ പരിചയപ്പെടുത്തി " my teacher:No .. mysister, my mother, my motivator, ... |ot to me .ഞാൻ ചിരിച്ചു കൊണ്ടവന്റെ ശിരസിൽ ഒന്ന് തൊട്ടു. ഇന്ന് ഹയർ സെക്കന്ററി ഫലം വന്നു. വിജയിച്ച കുട്ടികളോട് ഞാൻ പഠിപ്പിച്ചിരുന്ന സമയം ഇവന്റെ കഥയാണ് പറഞ്ഞിരുന്നത്. അവന്റെ വിജയത്തിന്റെ തിളക്കമില്ല ഈഫലങ്ങൾക്ക്. എന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥി.ഞാനവന്റെ അല്ല അവനായിരുന്നു.എന്റെ മോട്ടിവേറ്റർ.പരാജയങ്ങളിൽ വാടുമ്പോൾ കണ്ണടച്ച് അവനെ ഒന്നോർത്താൽ മതി. കുട്ടികൾ നമ്മെ പഠിപ്പിക്കും ജീവിതം എന്താണ് ... എങ്ങനെ വേണം...
Ammu Santhu

U r a wonderful writer
ReplyDelete