കളിക്കൂട്ടുകാരൻ
.......................................
.......................................
കണ്ണന്റെ കയ്യിലെ വെണ്ണ കണ്ട്
കുഞ്ഞേ നീ പുഞ്ചിരി തൂകീടൂമ്പോൾ
നിന്നിളം ചുണ്ടിലെ പാൽപുഞ്ചിരി കണ്ട്
വെണ്ണക്കൈ കണ്ണൻ നീട്ടാനാഞ്ഞ നേരം
കുഞ്ഞിളം കൈയ്യാൽ നീയ്യതു വാങ്ങുമ്പോഴേ
കണ്ണനത് നിന്നിൽ നിന്നൊളിപ്പിക്കയായ്...
കുഞ്ഞേ നീ പുഞ്ചിരി തൂകീടൂമ്പോൾ
നിന്നിളം ചുണ്ടിലെ പാൽപുഞ്ചിരി കണ്ട്
വെണ്ണക്കൈ കണ്ണൻ നീട്ടാനാഞ്ഞ നേരം
കുഞ്ഞിളം കൈയ്യാൽ നീയ്യതു വാങ്ങുമ്പോഴേ
കണ്ണനത് നിന്നിൽ നിന്നൊളിപ്പിക്കയായ്...
കൂട്ടില്ല കണ്ണാ ഞാൻ നിന്നോടിന്ന്
(നീ വെണ്ണക്കൊതിയനാം കള്ളനല്ലേ...)
നിൻ പുഞ്ചിരി മാറിയതൊരു പരിഭവമായ്..
(നീ വെണ്ണക്കൊതിയനാം കള്ളനല്ലേ...)
നിൻ പുഞ്ചിരി മാറിയതൊരു പരിഭവമായ്..
പിന്നെയും പിന്നെയും കണ്ണൻ വന്നൂ
നിൻ സ്വപ്നത്തിൽ വെണ്ണക്കൈ നീട്ടിത്തന്നൂ...
നിൻ സ്വപ്നത്തിൽ വെണ്ണക്കൈ നീട്ടിത്തന്നൂ...
പൈതലേ, നീയുമെന്നോമനക്കണ്ണനല്ലേ...
കണ്ണനാമുണ്ണീ നിന്നെയെനിക്കേറെയിഷ്ടമല്ലേ..
By
Maya Dinesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക